tag:blogger.com,1999:blog-6991568319403224476.post3351250947260003726..comments2023-07-05T07:21:06.431-07:00Comments on Kerala Tomorrow (നാളത്തെ കേരളം): ഫയർഫ്ലൈയുടെ ലേഖനങ്ങൾ- ഒരനുബന്ധംPrasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.comBlogger58125tag:blogger.com,1999:blog-6991568319403224476.post-29771415169077033612012-10-18T22:29:32.722-07:002012-10-18T22:29:32.722-07:00This comment has been removed by the author.pallavihttps://www.blogger.com/profile/15887156695514317450noreply@blogger.comtag:blogger.com,1999:blog-6991568319403224476.post-54782060379621366452012-02-05T02:00:07.860-08:002012-02-05T02:00:07.860-08:00നല്ല വായന ....ആശംഷകള്നല്ല വായന ....ആശംഷകള്ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-6991568319403224476.post-85381679085583702932012-02-05T00:39:41.184-08:002012-02-05T00:39:41.184-08:00http://www.adayalangal.co.cc/http://www.adayalangal.co.cc/ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-6991568319403224476.post-41563192873143526052011-11-16T06:44:16.978-08:002011-11-16T06:44:16.978-08:00ഈ ലിങ്കുകളും ,ലേഖനവും ഇനിയും ധാരാളം പേർ വായിക്കപ്പ...ഈ ലിങ്കുകളും ,ലേഖനവും ഇനിയും ധാരാളം പേർ വായിക്കപ്പെടേണ്ടത് തന്നെ...
ഈ ചർച്ചകൾ സൂപ്പാറായി... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6991568319403224476.post-60660589155268745212011-11-14T11:49:01.433-08:002011-11-14T11:49:01.433-08:00"ആരെങ്കിലും താങ്ങി നിന്നാലേ പെണ്ണുങ്ങള്‍ക്ക്..."ആരെങ്കിലും താങ്ങി നിന്നാലേ പെണ്ണുങ്ങള്‍ക്ക് എന്തും ചെയ്യാനാകൂ എന്ന് ഞാന്‍ വിശ്വസിക്കുന്നെയില്ല." പക്ഷേ അങ്ങിനെ ആണ് ഏതാണ്ട് 100% മലയാളി പ്പെണ്ണുങ്ങളുടേയും മനസ്സില്‍. വീട്ടില്‍, കേടായ ഒരു ബള്‍ബ് മാറ്റി ഇടണമെങ്കില്‍ പോലും ആണുങ്ങളുടെ കൈ വേണം. ഇന്ന് കേരളത്തിലെ പെണ്ണുങ്ങളുടെ ദയനീയമായ അവസ്ഥക്ക് കാരണക്കാര്‍ ആര് എന്ന് നമുക്ക് ലോകാവസാനം വരെ ചര്‍ച്ചിച്ചു കൊണ്ടിരിക്കാം. പക്ഷേ ഇതിനു ഒരു പരിഹാരം പെണ്ണുങ്ങള് വിചാരിച്ചാലെ നടപ്പിലാക്കാന്‍ പറ്റൂ.യാത്രികന്https://www.blogger.com/profile/15840180197757053925noreply@blogger.comtag:blogger.com,1999:blog-6991568319403224476.post-55917359548069718102011-11-05T11:14:32.912-07:002011-11-05T11:14:32.912-07:00പലപ്പോഴും ഇതുവഴിയൊന്ന് വരണം സുഹൃത്തുക്കളെ കേള്‍ക്ക...പലപ്പോഴും ഇതുവഴിയൊന്ന് വരണം സുഹൃത്തുക്കളെ കേള്‍ക്കണം എന്നൊക്കെ ആഗ്രഹിക്കാറുണ്ട്/ ഇന്നിപ്പോഴാണ് അത് സാധിക്കുന്നത്.
എഴുത്തു {ഈയൊരെണ്ണം} വായിച്ചു. വായനയില്‍ കണ്ടത് പലതും നേരത്തെ പലപ്പോഴായി പലരില്‍ നിന്നും കേട്ടറിഞ്ഞിട്ടുള്ള കാര്യങ്ങളാണ്. പക്ഷേ, അതിനോടുള്ള പ്രതികരണമായി അറിയിക്കുന്ന പ്രധിരോധ മാര്‍ഗ്ഗങ്ങള്‍ യഥാര്‍ത്ഥത്തില്‍ എത്രകണ്ട് ഫലപ്രദമാണ്. തന്നെക്കാള്‍ ബലവാനായ ഒരുവനെ ചെറുക്കാന്‍ ഈ പറയുന്ന പ്രയോഗങ്ങള്‍ കൊണ്ട് സാധിക്കുമോ..? അങ്ങനെയൊരു മല്പിടുത്തം കൊണ്ട് നേടിയെടുക്കേണ്ട ഒന്നാണോ പൌരന്റെ സഞ്ചാര സ്വാതന്ത്ര്യവും മറ്റവകാശങ്ങളും... അല്ല, കൃത്യമായ അവകാശ ബോധമുള്ളവരാവുക എന്നതാണ് ആത്യന്തികമായിയുള്ള ഒരു പരിഹാരമാര്‍ഗ്ഗം എന്നെനിക്ക് തോന്നുന്നു. അതിനനുസൃതമായ രീതിയിലുള്ള ജീവിത ശീലങ്ങളെ പരിശീലിപ്പിക്കുകയാണ് ആവശ്യം. ഒരന്തസ്സുള്ള സംസ്കാരത്തിലേക്ക് ഉയരാനുള്ള വിശാലതയെ നിര്‍ബന്ധിപ്പിക്കുന്ന ജീവിത മൂല്യങ്ങളെ പരിചയപ്പെടുത്തുകയും, അതിനെ പരിപോഷിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് അത്തരം സമൂഹ നിര്മ്മിതിക്കാവശ്യമായ പങ്കാളിത്തം ഓരോ വ്യക്തിയില്‍ നിന്നും ഉണ്ടാവുകയുമാണ് വേണ്ടത്.

പിന്നെ, സ്ത്രീയ്ക്ക് മാത്രമായി ഒരു സുരക്ഷിതത്വ ഭീഷണി നിലനില്‍ക്കുന്നുണ്ടോ...? അറിയില്ല, എങ്കില്‍തന്നെയും ലൈംഗീക ചൂഷണം മാത്രമാണോ ഭീതിതമായ തലത്തില്‍ വളര്‍ന്നിട്ടുള്ളത്..? മുകളില്‍ വായിക്കാനാകുന്ന പോസ്റ്റില്‍ സ്ത്രീയുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്വം സ്ത്രീയ്ക്ക് തന്നെയാണെന്ന് കണ്ടു. അപ്പോള്‍, അവര്‍ സമൂഹത്തില്‍ നിന്നും വേറിട്ട് നില്ക്കുന്ന ഒന്നാണോ..? അല്ലെന്നാണ് ഉത്തരമെങ്കില്‍, ജനതയുടെയും ലോകത്തിന്റെയും നിലനില്‍പ്പും സുരക്ഷിതത്വവും എല്ലാവരുടെയും ഉത്തരവാദിത്തത്തില്പ്പെടുന്നുവെന്ന പാഠത്തെയാണ് പ്രഥമ പരിഗണനക്ക് വെക്കേണ്ടത്. അല്ലാതെ വരികില്‍ ഇത്തരം വാദമുഖങ്ങള്‍ തന്നെ അരക്ഷിതത്വത്തിന് ഹേതുവാകും.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-6991568319403224476.post-40447267978859138102011-10-28T02:32:10.717-07:002011-10-28T02:32:10.717-07:00സ്തീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് മിക്...സ്തീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് മിക്കവാറും
പത്രങ്ങളില്‍ കാണാം. ഒരു തരം അര്ക്ഷിതാവസ്ഥ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്നു എന്നത് സമൂഹത്തിന്ന് അപമാനമാണ്. എന്തെങ്കിലും പ്രതിവിധി കണ്ടെത്തണം. ഉറങ്ങി കിടക്കുന്ന ശിശുവും, ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുന്ന പെണ്‍കുട്ടിയും, ആക്രമിക്കപ്പെടുന്ന അവസ്ഥ മാറിയേ പറ്റു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-6991568319403224476.post-57758420531780579432011-10-27T02:05:44.211-07:002011-10-27T02:05:44.211-07:00വളരെ നന്നായിട്ടുണ്ട് എല്ലാവിധ മംഗളങ്ങളും നേരുന്നു ...വളരെ നന്നായിട്ടുണ്ട് എല്ലാവിധ മംഗളങ്ങളും നേരുന്നു സ്നേഹത്തോടെ വിനയന്Vinayan Ideahttps://www.blogger.com/profile/18177295832688014149noreply@blogger.comtag:blogger.com,1999:blog-6991568319403224476.post-82409018219876767582011-10-26T22:01:34.971-07:002011-10-26T22:01:34.971-07:00അതൊന്നും സാരമില്ല റിജോ. ഈ ബ്ലോഗില്‍ വ്യക്തിയിലും പ...അതൊന്നും സാരമില്ല റിജോ. ഈ ബ്ലോഗില്‍ വ്യക്തിയിലും പ്രധാനം വിഷയവും ലക്ഷ്യവുമാണു. വായിക്കുകയും നന്നായി തോന്നുകയും ചെയ്തു എന്നതു തന്നെയാണു വലിയ കാര്യം.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-6991568319403224476.post-31768520840962921672011-10-25T12:50:04.373-07:002011-10-25T12:50:04.373-07:00ഓഹോ. സോറി മുകിൽ, നിങ്ങളെഴുതിയ പോസ്റ്റ് ആണിതെന്ന് ...ഓഹോ. സോറി മുകിൽ, നിങ്ങളെഴുതിയ പോസ്റ്റ് ആണിതെന്ന് ഞാനറിഞ്ഞില്ല. ലിപിച്ചേച്ചി ചെറിയ ലിപികളിൽ പങ്ക് വെക്കുന്നതും ഇതേ പോലൊക്കെയുള്ള വിഷയങ്ങളായതു കൊണ്ട് ഞാൻ കരുതി ഇത് പുള്ളിക്കാരി എഴുതിയതായിരിക്കുമെന്ന്. എന്നല്ല, ഈ ബ്ലോഗ് പുല്ലിക്കാരിയുടേത് തന്നെയാണെന്നായിരുന്നു എന്റെ ധാരണ. അതുകൊണ്ട് പറ്റിപ്പോയതാണ്... ഈ പോസ്റ്റ് എനിക്ക് ശരിക്കും ഇഷ്ട്ടമായി.

മുകിലിന് എന്റെ അഭിനന്ദനങ്ങൾ....പടാര്‍ബ്ലോഗ്, റിജോhttps://www.blogger.com/profile/04812744587230961138noreply@blogger.comtag:blogger.com,1999:blog-6991568319403224476.post-91172039968888263142011-10-24T22:10:59.738-07:002011-10-24T22:10:59.738-07:00നമ്മുടെ സഹോദരിമാര്‍ വായിച്ഛിരികേണ്ട പോസ്റ്റ് ,നമ്മുടെ സഹോദരിമാര്‍ വായിച്ഛിരികേണ്ട പോസ്റ്റ് ,ജിത്തുhttps://www.blogger.com/profile/09314090018363202325noreply@blogger.comtag:blogger.com,1999:blog-6991568319403224476.post-19816342840216051542011-10-24T21:10:43.476-07:002011-10-24T21:10:43.476-07:00@ റിജോ- ഇത് മുകില്‍ എഴുതിയ പോസ്റ്റ് ആണ്. ഇവിടെ എ...@ റിജോ- ഇത് മുകില്‍ എഴുതിയ പോസ്റ്റ് ആണ്. ഇവിടെ എഴുതുന്നതൊക്കെ ഞാനാണ് എന്ന ഇമേജ് എങ്ങനെയാ വന്നത് എന്ന് എനിക്കറിയില്ല ! ഇവിടെ ഇടുന്ന പോസ്റ്റുകള്‍ എഴുതിയത് ഞാന്‍ ആണെന്ന് കരുതി മുന്‍പുള്ള പോസ്റ്റുകളിലും മറ്റു ബ്ലോഗേര്‍സിന്റെ ചില കമന്റ് കണ്ടിരുന്നു ! ഒരുപക്ഷെ ഞാന്‍ 'ചെറിയ ലിപികളില്‍ ' ഈ ബ്ലോഗിന്റെ ആമുഖം കൊടുത്തത് കൊണ്ടാവാം ഇങ്ങനെയൊരു ധാരണ പലരിലും വന്നത്. അത് എന്റെ തെറ്റാണ്... ക്ഷമിക്കുട്ടോ...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-6991568319403224476.post-36941675516223444792011-10-24T13:10:08.979-07:002011-10-24T13:10:08.979-07:00നിങ്ങളൊക്കെ ഗംഭീര ചർച്ചകളിലാണ്. അതിലൊന്നും ഞാൻ പങ്...നിങ്ങളൊക്കെ ഗംഭീര ചർച്ചകളിലാണ്. അതിലൊന്നും ഞാൻ പങ്കെടുക്കുന്നില്ല. (സമയമില്ലാഞ്ഞിട്ടാണ്.) പക്ഷേ പഉള്ളത് പറയാമല്ലോ. ഇടിവെട്ട് പോസ്റ്റ്. ഇങ്ങനൊക്കെ പ്രതികരിക്കണം. തകർത്തു.

ഞാൻ ലിപിച്ചേച്ചീടെ എഴുത്തുകളുടെ വലിയ ഒരു ആരാധകനാണ്. അത് തുറന്നങ്ങ് പറയട്ടെ. വേറൊന്നും കൊണ്ടല്ല, ഈ ഒരു എഴുത്ത് ശൈലി കൊണ്ടാണ്. (അത് ചെറിയ ലിപികളിലെ "ഒരു ക്ഷമാപണം" എന്ന പോസ്റ്റ് വായിച്ച അന്നേ മനസ്സിലായതാണ്. ) ലേഡീസ് സാധാരണയായി, പങ്കിളി എഴുതാൻ മാത്രം സമയം കളയുമ്പോൾ ഇവിടൊരാൾ വേറിട്ട് എഴുതുന്നതിനെ അഭിനന്ദിച്ചേ മതിയാവൂ. സ്ത്രീകളുടെ പ്രശ്നങ്ങൾ നിങ്ങൾ സ്ത്രീകൾ പങ്ക് വെക്കുന്നില്ലെങ്കിൽ ആരാണത് പറയുക?!.

ഇതിലെ കാര്യങ്ങളോടൊക്കെ ഞാൻ യോജിക്കുന്നു. പിന്നെ ഇത് - "അയല്പക്കത്തെ ചേട്ടന്മാർ ഒന്നു നോക്കിയാൽ അവരുടെ മോത്തൊക്കെ കുരുമുളകു സ്പ്രേ അടിക്കണം എന്നു പറയുന്നു എന്ന രീതിയിൽ ഈ ലേഖനങ്ങളെ കാണരുത്." - ഞാനെഴുത്തിയ ഒരു പോസ്റ്റിനെ ഓർമിപ്പിക്കുന്നു. (നമുക്കിട്ട് കൊട്ടിയതാ അല്ലേ.)

ഗംഭീരമായിട്ടുണ്ട് പോസ്റ്റ്. മാഗസിനിലൊക്കെ എഴുതുന്ന ഒരാൾക്ക് ഈ നിലവാരം കാത്ത് സൂക്ഷിക്കാതിരിക്കാൻ ആവില്ലല്ലോ...പടാര്‍ബ്ലോഗ്, റിജോhttps://www.blogger.com/profile/04812744587230961138noreply@blogger.comtag:blogger.com,1999:blog-6991568319403224476.post-20903047863916148712011-10-21T16:37:00.612-07:002011-10-21T16:37:00.612-07:00വിനയയുടെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ എടുക്കാതെ ...വിനയയുടെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ എടുക്കാതെ അതിന്റെ പൊരുള്‍ മാത്രം എടുത്താല്‍ ഒരുപക്ഷെ അതെല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ ആവുമെന്ന് എനിക്ക് തോന്നുന്നു. അവിടെ 'കാല്വിന്' എന്ന ബ്ലോഗര്‍ പറഞ്ഞ അഭിപ്രായം തന്നെയാണ് എനിക്കും ഉള്ളത്. ഏതെങ്കിലും സാഹചര്യത്തില്‍ ഏതെങ്കിലും ഒരുത്തൻ ബലമായി കൈവെച്ചാൽ നശിച്ചുപോവുന്ന ജീവിതമാണ് പെണ്ണിന്റേത് എന്ന ഇപ്പോഴുള്ള പൊതുബോധമാണ് മാറേണ്ടത്. ആക്രമണത്തിനിരയാവുന്ന പെൺകുട്ടി കളങ്കിതയായെന്നുള്ള ചിന്തയില്‍ നിന്നാണ് അവള് പൊരുതി ഇല്ലാതാവുന്നതാണ് നല്ലതെന്ന് പറയുന്നത് !

പൂവിന്റെ കമന്റ്റില്‍ നിന്നും മനസിലാവുന്നത്, വിനയ പറഞ്ഞതുപോലെ കുഞ്ഞുങ്ങളെ പഠിപ്പിച്ചാല്‍ 'വലുതാവുമ്പോള്‍ അവര്‍ക്ക് ജീവിതത്തോട് അത്തരം ഒരു ലാഘവ സമീപനം ഉണ്ടാവുകയില്ലേ' എന്ന സംശയം കൊണ്ടാണ് അതിനോട് യോജിക്കാന്‍ കഴിയാത്തത് എന്നാണ്. ജീവന് കളഞ്ഞും മാനം രക്ഷിക്കണം എന്ന് പഠിച്ചിട്ടുള്ള നമ്മളെങ്ങനെ കുഞ്ഞുങ്ങളോട് 'ജീവനുവേണ്ടി മാനം കളഞ്ഞോളൂ' എന്നു പറഞ്ഞുകൊടുക്കുമെന്ന ആധി... രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്ന് ബോധ്യമായാല്‍ മാത്രം ജീവന് എങ്കിലും രക്ഷിക്കാന്‍ നോക്കണം എന്നേ വിനയ പറയുന്നുള്ളൂ... ശരീരവും മനസും കളങ്കപ്പെടാതിരിക്കെണ്ടതിന്റെ പ്രാധാന്യം പറഞ്ഞു
കൊടുക്കുന്നതോടൊപ്പം ഏതെങ്കിലും സാഹചര്യത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതെ മാനഭംഗത്തിനിരയായാല്‍, പിന്നെ ജീവിച്ചിരിക്കാന്‍ പോലും താന്‍ അര്‍ഹയല്ല എന്ന തോന്നല്‍ കുഞ്ഞുങ്ങളില്‍ വളര്‍ത്തരുത്. തെറ്റ് ചെയ്തവര്‍ ഈ ലോകത്ത് സുഖമായി ജീവിക്കുമ്പോള്‍ അക്രമത്തിനിരയായ ഒരു തെറ്റും ചെയ്യാത്ത പെണ്കുഞ്ഞു ജീവിതം അവസാനിപ്പിക്കണം എന്ന് പറയുന്നതില്‍ ഒരു ന്യായവുമില്ലല്ലോ...

പെണ്‍കുഞ്ഞുങ്ങള്‍ക്ക് നമ്മുടെ നാട്ടിലെ ഇന്നത്തെ സാഹചര്യത്തില്‍ സുരക്ഷിതരായി ജീവിക്കാന്‍ മനസിന്റെ ധൈര്യം മാത്രം പോരാ, പൊരുതാനുള്ള ശാരീരിക ബലവും പരിശീലനവും കൂടി കൊടുക്കേണ്ടിയിരിക്കുന്നു ! മാര്‍ഷല്‍ ആര്‍ട്സ് കുഞ്ഞുങ്ങള്‍ക്ക് സ്കൂള്‍ തലത്തിലേ നിര്‍ബന്ധമാക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത് ... (മനസ്സില്‍ തോന്നിയ സംശയങ്ങള്‍ മൂടിവയ്ക്കാതെ, തുറന്ന ചര്‍ച്ചയ്ക്കു ഇടയാക്കിയ പാവം പൂവിനു നന്ദി.)Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-6991568319403224476.post-43174331596141174582011-10-21T14:32:09.544-07:002011-10-21T14:32:09.544-07:00പൂവേ,
ഇതില്‍ യാതൊരു വിവാദവുമില്ല. അങ്ങനെ വിചാരിക്ക...പൂവേ,
ഇതില്‍ യാതൊരു വിവാദവുമില്ല. അങ്ങനെ വിചാരിക്കരുത്. ചിന്ത, അനുഭവം, പ്രായം ഇതിലെയൊക്കെ വൈവിദ്ധ്യത, ഒരു വിഷയത്തിന്റെ നാനാവശങ്ങളെ പുറത്തു കൊണ്ടുവരുന്നു.

എല്ലാവരും, അതെ ,അതെ, എന്നു പറയുന്നതിനേക്കാള്‍ ആവശ്യമാണ് ഈ വൈവിധ്യത :) അതു കൊണ്ട്, എല്ലാ വൈവിധ്യതകളും പുറത്തു വരട്ടെ, പക്ഷെ ഒരാള്‍ എന്തുകൊണ്ട് അങ്ങനെ ചിന്തിക്കുന്നു എന്നു മറ്റുള്ളവര്‍ക്കും മനസിലാകുന്നതിനുവേണ്ടിയാണ് വിശദികരണം ചോദിക്കുന്നത്.

സത്യത്തില്‍ കൂടുതല്‍ ആളുകള്‍ ഈ ചര്‍ച്ചയിലേക്ക് വരേണ്ടതാണ്. കേരളത്തില്‍ ഇന്ന് ഒരോവ്യക്തിയുടെയും ഒരു വിധത്തിലല്ലെങ്കില്‍ മറുവിധത്തില് മൂക്കിനു താഴെനില്ക്കുന്ന ഒരു പ്രതിസന്ധിയാണിത്.

ഒരു പക്ഷെ നമുക്ക് ഒരു തരത്തിലും ഭാവന ചെയ്യാന്‍ കഴിയാത്ത വിധത്തിലുള്ള സഹചര്യത്തിലൂടെയാണ്, നമ്മൂടെ അടുത്ത തലമുറ കടന്നു വരുന്നത്. അതിനാല്‍ അപകടം പതിയിരിക്കുന്ന എല്ലാ സാഹചര്യങ്ങളെയും കുറിച്ച് അവര്‍ക്ക് ഉപദേശങ്ങള്‍, കൊടുക്കാന്‍ നമുക്കു കഴിയാതെ വരുന്ന അവസ്ഥയാണ്.പൊരുതാന്‍ കഴിയാത്ത സാഹചര്യങ്ങള്‍. അങ്ങനെയുള്ള സാഹചര്യങ്ങള്‍ ഒരു കുഞ്ഞു പോലും അഭിമുഖീകരിക്കാനിടയാകരുത്, എന്നു പ്രാര്‍ഥിച്ചാലും, പ്രതീക്ഷിച്ചാലും ഒന്നും ഒരു ഫലവുമില്ലാത്ത അവസ്ഥയാണ്.

പുരോഗതിക്കും വളര്‍ച്ചക്കും മനുഷ്യന് കൊടുക്കേണ്ടി വരുന്ന വില ചില്ലറയല്ല. അവിടെ അറിയാതെ ആഘാധമേല്ക്കപ്പെടുന്ന വരോട് വ്യവസ്ഥയില്ലാത്ത അനുതാപവും, കരുണയുമാണ് വേണ്ടത്.

ഒരു ഭാഗത്ത് നമ്മള് പൊതുവെ പാരമ്പര്യ വാദികളാണ്. പക്ഷെ മറുഭാഗത്തു വളര്‍ച്ചയെ, ശാസ്ത്രത്തെ നമ്മള് കെട്ടിപ്പുണരുന്നുമുണ്ട്, നമ്മൂടെ ജീവിതസൌകര്യങ്ങള്‍ അവ മെച്ചപ്പെടുത്തുമ്പോള്‍. എന്നാല്‍ ആ മെച്ചപ്പെടലിന്റെ മറുപുറമായി നമ്മള് മാറപ്പെടേണ്ടി വരുന്നു എന്നും, ആ മാറ്റങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്നും നമ്മുടെ പാരമ്പര്യ മനസ് പെട്ടെന്ന് അംഗീകരിക്കാറില്ല. ഇതൊരു വല്ലാത്ത പ്രതിസന്ധിയാണ്. ഇതിനെ പലരും പല തരത്തിലാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ നമുക്കു ചെയ്യാന്‍ കഴിയുന്നത്, നമുക്കൊരുമിച്ചു നിന്ന് ഈ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള മാന്സിക നിലപാട് ഉണ്ടാക്കുക എന്നുള്ള താണ്.

മുകില്‍ പറഞ്ഞതു പോലെ ഇതിനെ ആരോഗ്യകരമായ ഒരു ചര്‍ച്ചയായി കണ്ട് എല്ലാവരും പ്രതികരിക്കട്ടെ.Prasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.comtag:blogger.com,1999:blog-6991568319403224476.post-67192113323785671462011-10-21T11:34:45.414-07:002011-10-21T11:34:45.414-07:00എല്ലാ കമന്റുകളും വായിച്ചു. പൂവിന്റെ വിശദീകരണങ്ങളും...എല്ലാ കമന്റുകളും വായിച്ചു. പൂവിന്റെ വിശദീകരണങ്ങളും കണ്ടു. വിവാദമാവും എന്നൊന്നും ഓര്‍ത്തു വിഷമിക്കണ്ട പൂവേ. സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവാം. സ്വാഭാവികം. എന്നാലും നമുക്കു പറയാനുള്ള കാര്യങ്ങള്‍ ചിന്തിച്ചു പറയാം. ചിന്തിച്ച് എന്നു പറഞ്ഞത്, വിനയ- വിഷയം ഒരു സാധാരണ സാഹചര്യത്തെ നേരിടുന്നതിനെക്കുറിച്ചുള്ളതല്ല എന്നതു കൊണ്ടാണു.
(ചര്‍ച്ച വഴിതിരിഞ്ഞു പോകുന്നത് സാരമില്ല, ഫയര്‍ഫ്ലൈ. വിഷയം വളരെ ഗൗരവമുള്ളതഅണല്ലോ)

വിനയ അവതരിപ്പിച്ച സാഹചര്യത്തില്‍- പറഞ്ഞപോലെ വൃത്തികേടു ചെയ്തില്ലെങ്കില്‍ കൊല്ലാന്‍ തയ്യാറായി നില്ക്കുന്ന ഒരു പുരുഷന്. കുട്ടിക്കു തീരുമാനിക്കേണ്ടതു അയാള്‍ പറയുന്നതു പോലെ ചെയ്തു ജീവന് രക്ഷിക്കണോ അതോ അയാളുടെ കത്തികൊണ്ടുള്ള കുത്തു കൊണ്ടു മരിക്കണോ എന്നതാണു. (അങ്ങനെ മരിച്ച മറ്റൊരു കുട്ടിയെക്കുറിച്ചു കുട്ടി പറയുന്നും ഉണ്ടല്ലോ.). ഞാനെന്ന വ്യക്തിയുടെ ഉത്തരം എന്റെ മകള്‍ ജീവനോടെ ഇരിക്കണം എന്നതാണു. നമ്മള്, കുട്ടി പൊരുതണം അയാളോട് എന്നൊക്കെ പറയുമ്പോള്‍, എന്താണു ഉദ്ദേശിക്കുന്നത്? ഓടി രക്ഷപ്പെടുക, അല്ലെങ്കില്‍ ഉറക്കെ നിലവിളിക്കുക എന്നതൊക്കെയാണു ഒരു ചെറിയ കുട്ടിക്കു സാധിക്കുന്നത്. അതിനൊന്നും സാധിക്കാത്ത ഒരു സാഹചര്യത്തെ പഴുതടച്ചു ചിന്തിക്കണം നമ്മള്.. അപ്പോള്‍ ഈയൊരു മറുപടിയെ നമുക്കു കൊടുക്കാനാവൂ. വസൂരി പിടിച്ചും കുഷ്ഠം ബാധിച്ചും വൃത്തികേടാവുന്ന ശരീരത്തെ പോലും നമ്മള് ചികിത്സിച്ചു നേരെയാക്കി ജീവിക്കുന്നു. താല്ക്കാലികമായ ആപത്തു വന്നു എന്നു കരുതി ശരീരത്തിനും മനസ്സിനും മുറിവു പൊറുക്കാന്‍ കുടുംബവും സമൂഹവും കൂടെ നില്ക്കുകയേ ഇവിടെയും പ്രായോഗികതയില്‍ വേണ്ടതുള്ളൂ. അതിനു ആദ്യം വേണ്ടത് നമ്മുടെ കുഞ്ഞിനെ ജീവനോടെ കിട്ടുകയല്ലേ.

ഇങ്ങനെ എന്തെങ്കിലും സംഭവിച്ചിട്ടു പിന്നെ വീട്ടിലേക്കു ചെല്ലുന്നതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണു എന്നൊരു കുഞ്ഞിനു തോന്നാതിരിക്കാന്‍ ഇങ്ങനെ പറഞ്ഞു ധൈര്യപ്പെടുത്തുകയേ പറ്റൂ. അതുകേട്ടാലുടനെ ഒരു കുഞ്ഞു ഉടനെ എല്ലാവര്ക്കു കിടന്നു കൊടുക്കും എന്നൊക്കെ കരുതുന്നതു ബാലിശമാണു. (ചില വാദമുഖങ്ങള്‍ വിനയയുടെ ലോകത്തില്‍ കേട്ടതാണു)
പേടിച്ചു ഉള്ളു വിറച്ചിട്ടാണു ആ കുട്ടി ചോദിക്കുന്നത്. അങ്ങനെ അയാള്‍ പറയുന്നതുപോലെ ചെയ്യുന്നതു ശരിയല്ല എന്നും ശരിയല്ലാത്ത കാര്യം ചെയ്യാന്‍ വേണ്ടിയാണു അയാള്‍ കത്തി പിടിച്ചു കൊല്ലുമെന്നു പേടിപ്പിക്കുന്നതെന്നും അസ്സലായി മനസ്സിലാക്കുന്നുണ്ട് കുട്ടി.

പക്ഷേ നമ്മുടെ സമൂഹം ഇങ്ങനെ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ നടത്തുന്ന പ്രകടനങ്ങള്‍ നീചമാണു. ഒരു പെണ്‍കുട്ടി/സ്ത്രീ അല്ലെങ്കില്‍ ഒരു മനുഷ്യജീവി തന്റേതല്ലാത്ത തെറ്റിനു, ആരോ തന്നോടു ചെയ്ത കുറ്റത്തിനു അതിക്രൂരമായി അവഹേളിക്കപ്പെടുന്നതിലെ അന്യായം എത്ര വലുതാണു! (ഒരു പഴയ മലയാള സിനിമയുണ്ടായിരുന്നല്ലോ. മധുവിധു ആഘോഷിക്കാന്‍ പോയ യുവാവും യുവതിയും.രാത്രി അപരിചിത സ്ഥലത്തു തങ്ങുന്നു. ഗീതയാണു സ്ത്രീയെ അവതരിപ്പിച്ചത്. യുവതിയെ ഭര്‍ത്താവിന്റെ മുമ്പിലിട്ടു ബലാത്സംഗം ചെയ്യുന്നു ചില ദ്രോഹികള്‍. പിന്നിടവര്‍ തിരിച്ചു വീട്ടില്‍ വരുന്നു. അയാള്‍ അതിനു ശേഷം ആ സ്ത്രീയോടു സംസാരിച്ചിട്ടില്ല. പിന്നീടു ആ സ്ത്രീ ഗര്ഭിണിയാണെന്നറിയുമ്പോള് അവളെ ഉപേക്ഷിക്കുന്നു. ഇവിടെ ആരാണു തെറ്റു ചെയ്തത്..? ആരാണു ശിക്ഷയേല്‍ക്കുന്നത്.? ബലാത്സംഗം എന്ന പീഡനം അവള് സഹിച്ചു. അതിനു ശേഷമുള്ള പീഡനങ്ങളും അവള്‍ക്ക്. അവളെ സംരക്ഷിക്കേണ്ടവനെന്നു പറയപ്പെടുന്നവനു അവളെ സംരക്ഷിക്കാനായില്ല. അവളെ ഉപദ്രവിച്ചവരെ ശിക്ഷിക്കാന്‍ അയാള്‍ ചെറുവിരലനക്കുന്നില്ല.. പക്ഷേ അവള് വീണ്ടും വീണ്ടും ശിക്ഷിക്കപ്പെടുന്നു...)

ഈ വിഷയത്തെക്കുറിച്ചു പറയുകയാണെങ്കില്‍ ഒരുപാടു പറയേണ്ടി വരും.. ആരോഗ്യകരമായ ഒരു ചര്‍ച്ചയായി ഇതിനെക്കണ്ടു എല്ലാവരും പ്രതികരിക്കട്ടെ.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-6991568319403224476.post-68189531972022219122011-10-21T00:25:44.989-07:002011-10-21T00:25:44.989-07:00ഞാന്‍ പറഞ്ഞത് ശരിയായി മനസിലാക്കിയില്ല എന്നു തോന്ന...ഞാന്‍ പറഞ്ഞത് ശരിയായി മനസിലാക്കിയില്ല എന്നു തോന്നുന്നു.

ആദ്യം മുകിലിന്റെ അനുബന്ധത്തിനുള്ള മറുപടിയില്‍ ഒരു പ്രത്യേക അനുഭവം പറഞ്ഞു. അതിനോട് ചേര്‍ത്താണ് ഞാന്‍ പറഞ്ഞത്, പ്രതികരിക്കാന്‍ പറയാന്‍ എനിക്ക് പേടിയാണെന്ന്.
അതിനര്‍ഥം സ്വന്തം ശരീരത്തോടോ വ്യക്തിത്വത്തിനോടൊ ഉള്ള അതിക്രമങ്ങളെ സഹിച്ചു മിണ്ടാതിരിക്കണം എന്നല്ല. അപ്പോള്‍ ചോദിക്കാം ,മറ്റുള്ളവരുടെ നേര്‍ക്ക് എന്തുമാവാം,ഞാന്‍ സുരക്ഷിതയാണെന്കില്,എന്ന് അല്ലെ...? എന്നും

നമുക്ക് ബസില്‍ യാത്രചെയ്യുമ്പോള്‍ ആരെങ്കിലും മര്യാദകേട് കാണിച്ചാല്‍ ആദ്യം സുരക്ഷിതമായ ഒരിടത്തേക്ക് നീങ്ങി നില്ക്കാം, പിന്നെ തുറിച്ചു നോക്കാം. നീങ്ങി നില്ക്കാന് പറയാം. കേട്ടില്ലെങ്കില്‍ ചെരുപ്പ് കൊണ്ട് അവന്റെ കാല് ചവിട്ടി അരയ്ക്കാം. മുകളില്‍ പിടിച്ച കയ്യിന്റെ ഇടയിലൂടെ വരുന്ന കയ്യില്‍ പെട്ടെന്നൊരു കടി കൊടുക്കാം. ഇതൊക്കെ ചെയ്യാവുന്ന കാര്യങ്ങളാണ്. പക്ഷെ തികച്ചും മാനസികമായ അവസ്ഥകള്‍ കൊണ്ട് സ്ത്രീകളെ ഉപദ്രവിക്കുന്നവരെ മാത്രമേ ഇങ്ങിനെ നിയന്ത്രിക്കാനാവുകയുള്ളു. ഒരു racket ന്റെ ഭാഗമായി പെണ്‍കുട്ടികളെ നോട്ടമിട്ടു നടക്കുന്നവരുണ്ട്. അത്തരം ആളുകളോട് പ്രതികരിച്ചാല്‍ അതവിടെ അവസാനിക്കുകയില്ല. അതു മാത്രമല്ല, ഇങ്ങിനെ ചെയ്യുന്ന കുട്ടികളോടു പ്രതികാരം ചെയ്യാന്‍ ശ്രമിക്കുന്നവരുമുണ്ട്. എപ്പോഴും കുട്ടികളുടെ കൂടെ നടക്കാന്‍ കഴിയാത്തിടത്തോളം അവരോട് ഇത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ നോക്കണം എന്നു പറയാനേ പറ്റുകയുള്ളൂ എന്നു ഞാന്‍ വിചാരിക്കുന്നു.

ഇനി, വിനയയുടെ മറുപടിയുടെ പ്രതികരണം.

ആ പ്രായത്തിലുള്ള ഒരു കുട്ടി അത്തരം ഒരു ഉപദേശംഎങ്ങിനെ മനസിലാക്കുംഎന്നു ഞാന്‍ സംശയിക്കുന്നു. ഒന്ന് ഡെറ്റോള്‍ ഒഴിച്ച് കുളിച്ചാല്‍ , ഒരാളുമായി ബന്ധമുണ്ടായാല്‍ ഗുളിക കഴിച്ചാല്‍, മതി എന്നു വിശ്വസിച്ചു പോയാല്‍ പിന്നീട് വലുതാവുമ്പോള്‍ ജീവിതത്തോട് അത്തരം ഒരു ലാഘവ സമീപനം ഉണ്ടാവുകയില്ല എന്നു പറയാനാവുമോ..? അതെ സമയം ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ ഒരു മനുഷ്യനില്‍ നിന്നുണ്ടായ ആക്രമണം സഹിച്ച കുട്ടിയോട് തീര്‍ച്ചയായും പറയാം, മോള് വിഷമിക്കണ്ട,മോള് നടന്നു പോയപ്പോള്‍ ഒരു പട്ടിയോ കാളയോ മോളെ ആക്രമിച്ചു എന്നു കരുതിയാല്‍ മതി. നമ്മള് അറിയാതെ വന്നുപോയ ഒരപകടത്തിനു നമ്മള് ഉത്തരവാദികളല്ല,എന്ന്. അവളെ കുളിപ്പിക്കാം,ഡെറ്റോള്‍ ഇട്ടു തന്നെ. ഡോക്ടറെ കാണിച്ചു പരിശോധിപ്പിക്കുകയുമാവാം. അമ്മയെന്ന നിലയില്‍ അവളുടെ കൂടെ എല്ലാ സപ്പോര്‍ട്ടുമായി നില്‍ക്കുകയുമാവാം. അല്ലാതെ റേപ്പില്‍ നിന്ന് രക്ഷ പെട്ട് വരുന്ന മകളെ മറ്റാരും അറിയും മുന്‍പു കൊന്നുകളയണം എന്നല്ല. തന്നാലാവുന്നവിധം അവള് ആ അനീതിയോടു പ്രതികരിക്കുക തന്നെ വേണം, വിനയയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഞാന്‍ മകളോട് പറയും,മോളെ, മോള്‍ക്ക് അത്തരം വഴിയില്‍ കൂടി നടക്കേണ്ടി വന്നാല്‍ ഒറ്റയ്ക്ക് പോകരുത്. ഒന്നുകില്‍ മോള് ആരോടെങ്കിലും കൂടെ വരാന്‍ പറയണം. കൂട്ടുകാര്‍ ഒരുമിച്ചു പോണം. അതുമല്ലെങ്കില്‍ മോള്‍ക്ക് അറിയാവുന്നവരോ, പ്രായമായവരോ പെണ്ണുങ്ങളോ ആ വഴിയില്‍ കൂടി പോകുമ്പോള്‍ അവരോടൊപ്പം വേണം പോകാന്‍ പരിചയമില്ലാത്ത ആരെങ്കിലും എന്ത് ചോദിക്കാന്‍ വന്നാലും നില്‍ക്കുകയോ മറുപടി പറയുകയോ ചെയ്യരുത്,എന്ന്.

ഞാന്‍ വീണ്ടും പറയുന്നു, റേപ്പ് ചെയ്യപ്പെട്ട കുട്ടിഇല്ലാതാവണം എന്നല്ല,പറഞ്ഞത്, കീഴടങ്ങാതെചെറുക്കുന്നതിനിടെ അവള് ഇല്ലാതായാലും ചെറുത്തു നില്‍ക്കാതെ കീഴടങ്ങുന്നതിനെ ഞാന്‍ സ്വീകരിക്കുന്നില്ല എന്നാണ്.

ഓരോ വീക്ഷണങ്ങളിലെ വ്യത്യാസം.. പ്രായം,ലോകപരിചയം,അനുഭവം എല്ലാം തീരുമാനങ്ങളെടുക്കുന്നതിന്റെ ഘടകങ്ങളാണല്ലോ.
അങ്ങിനെ കരുതിയാല്‍ മതി. വിവാദമാകേണ്ടതില്ല.
ബഹു ജനം പലവിധം...!!സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-6991568319403224476.post-47905838470049467442011-10-20T11:12:45.554-07:002011-10-20T11:12:45.554-07:00ഒരു പാവം പൂവ്
ആദ്യമായി എഴുതി,
‘എനിക്ക് പേടിയാണ് ...ഒരു പാവം പൂവ്

ആദ്യമായി എഴുതി,

‘എനിക്ക് പേടിയാണ് കൂട്ടരേ.. എന്റെ മകളോടു പ്രതികരിക്കാന്‍ പറയാന്‍....‘

തീർശ്ചയായും ശരിയാണ്. കാരണം പ്രതികരിച്ഛാൽ അതിന്റെ പ്രത്യാഖാതം എന്തായിരിക്കും, എന്നുള്ള ഒരമ്മയുടെ വേവലാതി. അവർ മകളെ ഉപ്രദ്രവിക്കാമെന്നുള്ളതാകാം ആ വേവലാതിയുടെ കാരണം, എന്ന് ആർക്കും തോന്നും എനിക്കും തോന്നി.ധാരാളം അമ്മമാർക്ക് അങ്ങനെ തോന്നും.

അടുത്ത കമന്റിൽ, അതായത് വിനയയുടെ പോസ്റ്റ് ഫയറ് കൊടുത്ത ലിങ്കിൽ നിന്നു വായിച്ചതിനു ശേഷം,എഴുതി, വിനയയുടെ പ്രതികരണത്തോടു യോജിക്കുന്നില്ല എന്ന്.

‘കന്യകാത്വത്തെപ്പ റ്റി യുള്ള വികലമായ ആധികളില്‍ നിന്ന് നമുക്ക് മുക്തരാകാം. പക്ഷെ ഈ പ്രായമുള്ള ഒരു കുട്ടിയുടെ ശരീരത്തിനെല്‍ക്കുന്ന ക്ഷതങ്ങളോ..? അല്ലെങ്കില്‍ അമ്മയുടെ ഉപദേശം അവള് തെറ്റായി എടുക്കില്ലെന്ന് എന്താണ് ഉറപ്പ് ..?‘

ഇവിടെയും ശരീരത്തിനേൽക്കുന്ന ക്ഷതങ്ങളേക്കുറിച്ചു വേവലാതിപ്പെടുന്നുണ്ട്, കന്യകാത്വത്തെക്കുറിച്ചുള്ള വികലമായ ആധികളല്ല അത് എന്നും പറയുന്നുണ്ട്.

അടുത്ത കമന്റിൽ ഫയറിന്റെ ചോദ്യത്തിനു മറുപടിയായി എഴുതി;
‘ഇനി പറയുന്നത് ക്രൂരമായെന്കില്‍ ക്ഷമിക്കുക. ഒരു നരാധാമന്റെ കയ്യില്‍ പെട്ട് ഈവിധം പെരുമാറി തകര്‍ന്നു പോയി തിരിച്ചു വരുന്നതിനേക്കാള്‍, കഴിയുന്നത്ര പൊരുതി ഇല്ലാതാവുന്ന മകളെയാണ് ഞാന്‍ prefer ചെയ്യുന്നത്.(അത് അവള് നാളെ വിവാഹ കമ്പോളത്തില്‍ എടുക്കാ ചരക്കാകും എന്ന ഭയം കൊണ്ടല്ല,ഒരിക്കലുമല്ല)‘

ഇത്രയും എഴുതിയതു കൂട്ടിവായിക്കുമ്പോൽ, പൂവ് സ്വയം കോണ്ട്രഡിക്റ്റു ചെയ്യുന്നതാണ് കാണുന്നത്.

അതായത്, ആദ്യം പറയുന്നു മകളോടു പ്രതികരിക്കാൻ പറയാൻ ഭയമണെന്ന്, അവസാനം പറയുന്നു മകൾ പൊരുതി ഇല്ലാതാകുന്നതാണ് പ്രിഫർ ചെയ്യുന്നത് എന്ന്. പൊരുതുക എന്നുപറയുന്നത് പ്രതികരണമെന്നാണല്ലോ അർഥമാക്കേണ്ടത്.

പ്രതികരിക്കാനുള്ള മാനസികാവസ്ഥയുണ്ടാക്കിക്കൊടുക്കാത്ത അവസ്ഥയിൽ കുട്ടികൾ പ്രതികരിക്കുമോ? ഇല്ലല്ലോ?

അപ്പോൾ, അങ്ങനെയൊരവസരത്തിൽ അകപ്പെട്ടാൽ, അതായത്, റേപ്പിനീരയായാൽ, മകൾ വീട്ടിലേക്ക് പരാജയപ്പെട്ടു തിരിച്ചു വരുന്നതിനേക്കാൾ ഇല്ലാതാകുകയാണ് താങ്കൾ പ്രിഫർ ചെയ്യുന്നത്.

അതിനു കാരണം, കന്യകാത്വത്തെക്കുറിച്ചുള്ള ആവലാതിയോ വിവാഹക്കമ്പോളത്തിൽ വിലകുറയുമെന്ന ഭയമോ അല്ലെന്നു വ്യക്തമായി പറയുന്നുണ്ട്. പക്ഷെ, പിന്നെ എന്തു കോണ്ടാണ് അങ്ങനെ പറയുന്നതെന്ന് വായനക്കാർക്കു വേണ്ടി വ്യക്തമാക്കുമല്ലോ.

പൂവിനെപ്പോലെ ചിന്തിക്കുന്ന ധാരാളം ആളുകളുണ്ട്. അറിയാം, ആ ചിന്തയുടെ കാരണം എന്താണ് എന്നു മനസിലാക്കാൻ ശ്രമിക്കുകയാണ്.Prasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.comtag:blogger.com,1999:blog-6991568319403224476.post-74016254185345900232011-10-20T10:26:28.774-07:002011-10-20T10:26:28.774-07:00ലൈ..
എന്റെ ആശയം മനസ്സിലായില്ലേ..?
സൌമ്യയെപ്പോലെ...ലൈ..

എന്റെ ആശയം മനസ്സിലായില്ലേ..?
സൌമ്യയെപ്പോലെ പ്രായ പൂര്‍ത്തിയായ ഒരു കുട്ടിയുടെ കാര്യമല്ല,ഞാന്‍ പറഞ്ഞത്.(ഞാന്‍ സൂചിപ്പിച്ചല്ലോ,എന്റെ മകള്‍ക്ക്,ഈ പ്രായത്തില്‍ ഞാന്‍ ഈ ഉപദേശം കൊടുക്കും,എന്ന്.)
sex,rape ഇതൊക്കെ തിരിച്ചറിയാത്ത പ്രായമുള്ള ഒരു കുട്ടിയോട്, അങ്ങിനെ ആക്രമിക്കാന്‍ വരുന്നയാള്‍ക്ക് കീഴടങ്ങാം എന്ന് പറഞ്ഞാല്‍,ഒരു പില് കൊണ്ട് നേരിടാം എന്ന് പഠിപ്പിച്ചാല്‍, വളര്‍ന്നു വരുമ്പോള്‍ അവള് ഇതിനെ എത്ര ലാഘവത്തോടെ കാണും.. ഒരു പക്ഷെ അതൊരു തെറ്റായ മനസ്സിലാക്കല്‍ ആണെങ്കില്‍ ...? അതിനര്‍ഥം ഉപദ്രവിക്കപ്പെട്ട കുട്ടിയെ ഉപേക്ഷിക്കും എന്നല്ലല്ലോ.

ഫയര്‍ ഫ്ലൈ കേരളത്തില്‍ സംഭവിക്കുന്നതെന്താണ് എന്ന് നമ്മളെല്ലാം കണ്ടു കൊണ്ടിരിക്കുകയാണല്ലോ. ഒറ്റയ്ക്ക് ഒരു കുട്ടിക്ക് ഒരു ഉപദ്രവകാരിയെ നേരിടാന്‍ നിര്‍ഭാഗ്യവശാല്‍ ഇന്ന് ഭയപ്പെടെണ്ടതുണ്ട്. കിട്ടിയതിരിക്കട്ടെ എന്ന് മിണ്ടാതിരിക്കണം എന്നല്ല. പക്ഷെ, പ്രതികരിക്കുന്നതും ചീത്ത പറ യുന്നതും കൊണ്ട് പിന്മാറുന്ന കാലം കഴിഞ്ഞു പോയി. ഇന്ന് അത് enjoy ചെയ്യുകയും അവരെ target ചെയ്യുകയും ചെയ്യുന്ന കാലമാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു, സൌമ്യക്കുണ്ടായത്. പക്ഷെ, അതിനു ശേഷം train ല്‍ രണ്ടു സമാന സംഭവങ്ങള്‍ ഉണ്ടായി. കേവല വ്യക്തികള്‍ക്ക് വലുതായൊന്നും ചെയ്യാനാവുകയില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.കഴിഞ്ഞിരുന്നെങ്കില്‍ എന്ന് വല്ലാതെ ആഗ്രഹിക്കുന്നെങ്കില്‍ പോലും..സമൂഹവും നിയമവും,വ്യക്തികളും ഒരേപോലെ നേരിട്ടാല്‍ മാത്രമേ ഫലമുണ്ടാവുകായുള്ളൂ
നിര്‍ഭാഗ്യ വശാല്‍ അത് സംഭവിക്കുന്നില്ല...സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-6991568319403224476.post-89421075761070690792011-10-20T08:30:17.100-07:002011-10-20T08:30:17.100-07:00സോറി മുകില്‍, സംഗതി മുകിലിന്റെ വിഷയത്തില്‍ നിന്നൊക...സോറി മുകില്‍, സംഗതി മുകിലിന്റെ വിഷയത്തില്‍ നിന്നൊക്കെ വിട്ടു കാട് കയറുന്നുണ്ടെന്നറിയാം ..എങ്കിലും പൂവിനോട് രണ്ടു വാക്ക് കൂടി..

മുന്‍പ് സൌമ്യ അബോധാവസ്ടയില് ICU വില്‍ മരണത്തോട് മല്ലടിക്കുമ്പോഴും സൌമ്യയോടുള്ള വഴിഞ്ഞൊഴുകുന്ന സ്നേഹം നിറഞ്ഞു പലരും ബ്ലോഗിലും ബസിലുമൊക്കെ ഇതേ വാചകം പറയുന്നത് കേട്ടു. 'ഇനി തിരിചു വന്നിട്ടെന്തിനാ മരിക്കുന്നതാണ് നല്ലതെന്ന്'. തന്റെതല്ലാത്ത തെറ്റിന് ആക്രമിക്കപ്പെട്ട് ശരീരം പിചിചീന്ടപ്പെട്ടു എന്നാ ഒരു കാരണത്താല്‍ അവള് മരിച്ചു പോകട്ടെ എന്നാഗ്രഹിക്കുന്നത്, സോറി, എനിക്ക് യോജിക്കാന്‍ കഴിയില്ല. താങ്കള്‍ക്കു താങ്കളുടെ അഭിപ്രായം, എന്നാല്‍ എന്റെ മകള്‍ക്കാണ് അത് സംഭവിക്കുന്നതെങ്കില്‍, ഒരിക്കലും, ഒരു നിമിഷം പോലും ഞാന്‍ അതാഗ്രഹിക്കില്ല. എനിക്കുള്ളതെല്ലാം കൊടുത്ത് അവളെ ഞാന്‍ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരും, സ്വന്തം കാലില്‍ നിര്‍ത്തും, തലയുയര്‍ത്തിപ്പിടിച്ചു തന്നെ ജീവിക്കാനുള്ള ധൈര്യം നല്‍കും. അത് ചെയ്തവനെ കയ്യില്‍ കിട്ടിയാല്‍/അതാരാണെന്നരിയാമെന്കില്, അവന് ശിക്ഷിക്കപ്പെടും എന്ന് ഉറപ്പാക്കിയിരിക്കും. ശിക്ഷ എന്റെ മകള്‍ക്കല്ല, അയാള്‍ക്ക്, അയാള്‍ക്ക് മാത്രം. ഇത്തരം ഒരവസ്ഥയില്‍ മകള്‍ പൊരുതി മരിക്കുന്നതാണ് നല്ലതെന്ന് കരുതുന്ന താങ്കള്‍, പിന്നെന്തേ, മകളെ ശല്യം ചെയ്യുന്നവരോടും സമരസപ്പെട്ടു പോകുന്നതാണ് നല്ലതെന്ന് കരുതുന്നു?

>>>അത് അവള് നാളെ വിവാഹ കമ്പോളത്തില്‍ എടുക്കാ ചരക്കാകും എന്ന ഭയം കൊണ്ടല്ല,ഒരിക്കലുമല്ല>>
അതല്ല പ്രശ്നമെങ്കില്‍ പിന്നെന്താണ് താങ്കളുടെ പ്രശ്നം? പിന്നെന്തിനാണ് ഒരു തെറ്റും ചെയ്യാത്ത അവള് മരിക്കുന്നതാണ് നല്ലതെന്ന് താങ്കള്‍ വിചാരിക്കുന്നു?Anonymoushttps://www.blogger.com/profile/16653845549966394605noreply@blogger.comtag:blogger.com,1999:blog-6991568319403224476.post-24849206291081839122011-10-20T03:54:15.637-07:002011-10-20T03:54:15.637-07:00ഫയര്‍ ഫ്ലൈ, ഈ ചോദ്യം വായിച്ചിട്ട് കുറച്ചു നേരമായി....ഫയര്‍ ഫ്ലൈ, ഈ ചോദ്യം വായിച്ചിട്ട് കുറച്ചു നേരമായി.മറുപടി സത്യസന്ധമായിരിക്കണം എന്ന് നിര്‍ബന്ധമുള്ളതു കൊണ്ട് താമസിച്ചു.
എനിക്കിതേപ്പറ്റി വിശദമായി പറയാനുണ്ട്.പക്ഷെ,ഈ പോസ്റ്റിന്റെ പരിധികളില്‍ നിന്ന് പറയാമോ എന്ന് സംശയം.
എന്റെ മകള്‍ ഇപ്പോള്‍ കാര്യങ്ങളെ മനസ്സിലാക്കാനും പെരുമാറാനും വേണ്ടപ്പോള്‍ പ്രതികരിക്കാനും കഴിവുള്ള ഒരു യുവതി ആയിക്കഴിഞ്ഞു. ആ സുരക്ഷിതത്വത്തിന്റെ (അത് സുരക്ഷിതത്വമാണെങ്കില്‍...!)ഉള്ളില്‍ നിന്നു കൊണ്ട് ഒരു കൊച്ചു കുട്ടിയുടെ കാര്യത്തില്‍ അഭിപ്രായം പറയുമ്പോള്‍ അതിനോട് നീതി കാട്ടാന്‍ കഴിയണമല്ലോ.

ഇന്ന്,എന്റെ മകളുടെ ഈ പ്രായത്തില്‍ അവള്‍ക്കു ണ്ടാകുന്ന അനുഭവമാണിത് എങ്കില്‍ വിനയ പറഞ്ഞ മറുപടി ഞാന്‍ പറയും. പക്ഷെ ഒരു ചെറിയ കുട്ടിക്ക് ഇത്തരം ഉപദേശം നല്കിയാല് അത് മാനസികവും ശാരീരികവുമായ എന്തെല്ലാം ദൂരവ്യാപക ഫലങ്ങള്‍ ഉണ്ടാക്കുകയില്ല...!!
ഇനി ഞാന്‍ എന്ത് ചെയ്യും,എന്ന്. ചെറിയ കുട്ടിയായിരുന്നപ്പോള്‍ എന്റെ മകളോട് ഇത്തരം പല സന്ദര്‍ഭങ്ങളെ പറ്റിയും ഞാന്‍ വിശദമായി പറഞ്ഞു കൊടുത്തിരുന്നു. അവള് പോകാനിടയുള്ള സ്ഥലങ്ങള്‍,സാഹചര്യങ്ങള്‍.. വ്യക്തികള്‍ ഇവരെപ്പറ്റി നന്നായി മനസ്സിലാക്കാനും മുന്നറിയിപ്പ് നല്‍കാനും എപ്പോഴും ശ്രദ്ധിച്ചിരുന്നു.
ഇനി പറയുന്നത് ക്രൂരമായെന്കില്‍ ക്ഷമിക്കുക. ഒരു നരാധാമന്റെ കയ്യില്‍ പെട്ട് ഈവിധം പെരുമാറി തകര്‍ന്നു പോയി തിരിച്ചു വരുന്നതിനേക്കാള്‍, കഴിയുന്നത്ര പൊരുതി ഇല്ലാതാവുന്ന മകളെയാണ് ഞാന്‍ prefer ചെയ്യുന്നത്.(അത് അവള് നാളെ വിവാഹ കമ്പോളത്തില്‍ എടുക്കാ ചരക്കാകും എന്ന ഭയം കൊണ്ടല്ല,ഒരിക്കലുമല്ല)
ഇനി നമ്മുടെ വിഷയത്തില്‍. ഇത്തരം അനീതികളോട് പ്രതികരിച്ചിട്ടുണ്ട്. എന്നാലും മറ്റൊന്നുകൂടി ചെയ്യും. എന്റെ ഭര്‍ത്താവോ മകനോ സഹോദരനോ,എനിക്കറിയാവുന്ന ഏതെന്കിലും ഒരു പുരുഷനോ ഇത്തരം പ്രവൃത്തികളില്‍ പങ്കെടുത്തു എന്നറിയാനിടയായാല് ഒരിക്കലും ക്ഷമിക്കുന്ന പ്രശ്നമേയില്ല.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-6991568319403224476.post-27518798583405572262011-10-19T22:31:47.471-07:002011-10-19T22:31:47.471-07:00എങ്കില്‍ മകളുടെ കാര്യത്തില്‍ വളരെയേറെ ആധിയുള്ള പൂവ...എങ്കില്‍ മകളുടെ കാര്യത്തില്‍ വളരെയേറെ ആധിയുള്ള പൂവ് പറയൂ..താങ്കളുടെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ ആണ് ഇത്തരം ഒരവസ്ഥയില്‍ അകപ്പെട്ടു പോകുന്നതെങ്കില്‍ എന്ത് ചെയ്യണമെന്നാണ് ഉപദേശിക്കുക?Anonymoushttps://www.blogger.com/profile/16653845549966394605noreply@blogger.comtag:blogger.com,1999:blog-6991568319403224476.post-70081020360829988112011-10-19T08:25:02.369-07:002011-10-19T08:25:02.369-07:00എന്താണിത്..? പോയിപ്പോയി നമ്മള് ഇത്തരം തീരുമാനങ്ങള...എന്താണിത്..? പോയിപ്പോയി നമ്മള് ഇത്തരം തീരുമാനങ്ങള്‍ ശരി എന്ന് സമ്മതി ക്കുകയാണോ..?
വിനയയുടെ പോസ്റ്റ് ഇപ്പോഴാണ് വായിക്കുന്നത്. അമ്മ എന്നാ നിലയില്‍ ആ മകള്‍ക്ക് കൊടുത്ത ഈറ്റവും തെറ്റായ ഉപദേശം എന്നെ ഞാന്‍ പറയൂ.
12 വയസ്സുള്ള ഒരു കുഞ്ഞിനു കൊടുക്കേണ്ട ഉപദേശം ഇങ്ങിനെയാണോ..? പ്രായപൂര്‍ത്തിയായ ഒരു മകളോട് പറഞ്ഞാല്‍ ന്യായീകരണമുണ്ട്. കന്യകാത്വത്തെപ്പ റ്റി യുള്ള വികലമായ ആധികളില്‍ നിന്ന് നമുക്ക് മുക്തരാകാം. പക്ഷെ ഈ പ്രായമുള്ള ഒരു കുട്ടിയുടെ ശരീരത്തിനെല്‍ക്കുന്ന ക്ഷതങ്ങളോ..? അല്ലെങ്കില്‍ അമ്മയുടെ ഉപദേശം അവള് തെറ്റായി എടുക്കില്ലെന്ന് എന്താണ് ഉറപ്പ് ..?
ഞാന്‍ പറയുന്നത് കുട്ടികളെ, അവര്‍ ചെന്ന് പെടാനിടയാവുന്ന അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശീലിപ്പിക്കയാണ് വേണ്ടതെന്നാണ്. മനസ്സിലാക്കാനുള്ള പ്രായമാവുമ്പോള്‍ അവര്‍ കെ.ആര്. മീരയുടെ കഥ യിലെപ്പോലെ rape ചെയ്തവനെ പരിഹസിചോട്ടെ.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-6991568319403224476.post-64514617776061705942011-10-19T05:09:41.192-07:002011-10-19T05:09:41.192-07:00http://vinayayutelokam.blogspot.com/2009/12/blog-p...http://vinayayutelokam.blogspot.com/2009/12/blog-post.html
തിരിച്ചൊന്നും ചെയ്യാനാകില്ലെന്ന അവസ്ഥയില്‍, ജീവന് തന്നെ അപകടത്തിലാകും എന്ന് കണ്ടാല്‍, വിനയ മകള്‍ക്ക് കൊടുത്ത ഈ ഉപദേശം തന്നെയാണ് ബെസ്റ്റ്. എന്റെ പോസ്റ്റുകള്‍ക്ക് കടക വിരുദ്ധമായ നിലപാടായി തോന്നാമെങ്കിലും, അതിനോട് ചേര്‍ത്തു വായിക്കേണ്ടത് തന്നെയാണ് ഇത്, പ്രത്യേകിച്ചും കൊച്ചു കുട്ടികളുടെ കാര്യത്തില്‍.Anonymoushttps://www.blogger.com/profile/16653845549966394605noreply@blogger.comtag:blogger.com,1999:blog-6991568319403224476.post-16201629017303381702011-10-19T04:31:12.578-07:002011-10-19T04:31:12.578-07:00അങ്ങിനെ തന്നെയാണ് വേണ്ടത്. ധീരമായി ചെറുത്തു നിന്നാ...അങ്ങിനെ തന്നെയാണ് വേണ്ടത്. ധീരമായി ചെറുത്തു നിന്നാല്‍,പ്രതികരിച്ചാല്‍ അവര്‍ ഒതുങ്ങും. പക്ഷെ ഈ വര്‍ത്തമാന കാലത്തില്‍ അവര്‍ അതിനു പകരം വീട്ടാന്‍ ശ്രമിക്കും. നമുക്കറിയാം, നമ്മള് ഇങ്ങിനെ തന്നെയാണ് ചെയ്യേണ്ടതെന്ന്.. അത് നമ്മുടെ കുട്ടിയാവുംപോള്, അവള് തനിച്ചു യാത്ര ചെയ്യേണ്ടി വരുമ്പോള്‍, നമുക്ക് അത്രയേറെ ധൈര്യപ്പെടാനാവില്ല.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.com