Skip to main content

Posts

സ്ത്രീധന നിരോധന നിയമത്തിന്‍റെ സാധ്യതകള്‍   1961 ലാണ്  സ്ത്രീധന നിരോധന നിയമം   നിലവില്‍ വന്നത്. നിയമം നിലവില്‍ വന്ന് ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ത്രീധനത്തി ന്‍റെ  പേരിലുള്ള പ്രശ്നങ്ങള്‍ക്ക് ഒരു കുറവുമില്ല! എന്നാല്‍ സ്ത്രീധന നിരോധന നിയമത്തി ന്‍റെ പേരില്‍ രജിസ്ട്രര്‍ ചെയ്യുന്ന കേസുകള്‍ നമ്മുടെ നാട്ടില്‍ ഇല്ലെന്നു തന്നെ പറയാം! പകരം സ്ത്രീധനം കൊടുത്തു വിവാഹം നടത്തിയ ശേഷം എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ , വിവാഹമോചനത്തിന് കേസ് രജിസ്ട്രര്‍ ചെയ്യുന്ന അവസരത്തില്‍ 'സ്ത്രീധനം ചോദിച്ചു' എന്നോ 'വാങ്ങി' എന്നോ ഒക്കെയുള്ള കേസുകള്‍ കൂടി ഭര്‍ത്താവിനോ അയാളുടെ   വീട്ടുകാര്‍ക്കോ എതിരെ കൊടുക്കുന്നതാണ് കണ്ടു വരുന്നത്‌! എന്തുകൊണ്ടാണ് വിവാഹത്തിന് മുന്‍പ് തന്നെ ഇത്തരത്തില്‍ സ്ത്രീധനം ചോദിക്കുന്നവര്‍ക്കെതിരെ കേസ് കൊടുക്കാത്തത് എന്നത് ചിന്തിക്കേണ്ട ഒന്നാണ് . ഒരുപക്ഷെ വാങ്ങുന്നവനും കൊടുക്കുന്നവനും   കുറ്റവാളിയാകുന്നു എന്നതു കൊണ്ടാവാം സ്ത്രീധന നിരോധന നിയമം ഉപയോഗിക്കപ്പെടാത്തത്! പക്ഷെ  ആലോചിച്ച് ഉറപ്പിച്ച വിവാഹം നടക്കാതെ പോകും എന്ന ഭയത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീധനം നല്‍കുന്ന

പെൺ പരിസ്ഥിതി

ലോകമാകമാനം പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി അക്ഷീണം സമരം ചെയ്ത, ഇപ്പോഴും സമരം ചെയ്യുന്ന എല്ലാവരാലും അറിയപ്പെടുന്നവരും അതേ സമയം ആരാലും അറിയപ്പെടാത്തവരും, അംഗീകരിയ്ക്കപ്പെടാത്തവരുമായ ഒട്ടനവധി നല്ല മനുഷ്യർക്കും ഈയിടെ അന്തരിച്ച പരിസ്ഥിതി പോരാളിയായ വംഗാരി മതായിയ്ക്കും മുൻപിൽ ആദരവോടെ ……… പലപ്പോഴും പൂർണമായും ഉത്തരവാദികൾ ആവാറില്ലെങ്കിലും, എല്ലാ തിക്തഫലങ്ങളും വരിവരിയായി പെണ്ണുങ്ങളെ തേടി വരാറുണ്ട് എന്ന കാ‍രണത്താൽ ഈ മഹാ പ്രപഞ്ചത്തിന്റെ ഏതു പ്രശ്നവും എല്ലായ്പ്പോഴും പെൺപ്രശ്നം കൂടിയാണ്. പരിസ്ഥിതിയെ നിർലജ്ജം ചൂഷണം ചെയ്ത് നശിപ്പിയ്ക്കുന്ന ആധിപത്യ മൂല്യങ്ങൾ, അധിനിവേശ ക്രൂരതകൾ, പരിഗണനയില്ലായ്മയും അനുതാപക്കുറവും, വെറുതേ ഒരു ഗമയും പൊലിപ്പും കാണിച്ചു കൂട്ടലുമാകുന്ന ആഡംബര പ്രദർശനം,   പ്രപഞ്ച പത്തായത്തിൽ ടൺ കണക്കിന് നീക്കിയിരിപ്പുണ്ടെന്ന തെറ്റിദ്ധാരണയിൽ ചെയ്തുകൂട്ടുന്ന അനിയന്ത്രിതമായ ഉപഭോഗം … .. ഇപ്പറഞ്ഞതിന്റെയെല്ലാം ഒഴിവാക്കാനാവാത്ത ദുരന്തങ്ങൾ കൂടുതൽ പേറുന്നത് സ്ത്രീകളും കുട്ടികളുമാണ്. രാഷ്ട്രീയ തീരുമാനങ്ങളിലോ സാമ്പത്തിക തീരുമാനങ്ങളിലോ മത തീരുമാനങ്ങളിലോ ശാസ്ത്ര കലാ സാഹിത്യ സാംസ്ക്കാരിക ചരിത്ര (വിട്ടു പ

നമ്മുടെ പെണ്‍കുട്ടികള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നുവോ...

 ഇതൊരു സ്ത്രീ  പക്ഷ  രചനയാണ്. സ്ത്രീകളുടെ പക്ഷത്തു നിന്നുള്ള ഒരവലോകനം. മാന്യ പുരുഷ വായനക്കാര്‍ മനസ്സിലാക്കുമല്ലോ.  മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ പഴയ കാല സിനിമാ താരം അവതരിപ്പിക്കുന്ന പരിപാടി. കുറെ സംഗീതവും സെന്റിമെന്റ്സും ഒഴിവാക്കിയാല്‍ മനുഷ്യാവസ്ഥ കളെപ്പറ്റി ഒരു നേര്‍ക്കാഴ്ച്ച അതിനുണ്ട് എന്ന് തോന്നുന്നു. ക്ഷമാപണത്തോടെ പറയട്ടെ, ഞാനത് സ്ഥിരമായി കാണാറില്ല.  ഈയിടെ ഒരു എപ്പിസോഡില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച്, രണ്ടു കുട്ടികളുമൊത്ത്, വിവാഹിതനായ മറ്റൊരു പുരുഷനോടൊപ്പം ഒളിച്ചോടിപ്പോയ ഒരു യുവതിയെ കാണാനിടയായി. ഭര്‍ത്താവാണ് പരാതിക്കാരന്‍. വിളിച്ചു വരുത്തപ്പെട്ട യുവതിക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്.വിവാഹത്തിനു ശേഷം ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളില്‍ നിന്ന്, ഭര്‍തൃ പിതാവില്‍ നിന്ന്, ഭര്‍ത്താവില്‍ നിന്നു തന്നെ,അനുഭവിക്കേണ്ടി വന്ന പീഢനങ്ങള്‍.. വീട്ടില്‍ സുഹൃത്തുക്കളോടൊത്തുള്ള നിരന്തരമായ മദ്യപാനം.  അരക്ഷിതമായ അവസ്ഥയില്‍ നല്ലവനായിതോന്നിയ യുവാവിനോടൊപ്പം മക്കളുടെ സമ്മതത്തോടെ പലായനം. സന്തോഷത്തോടെയുള്ള ജീവിതം..    നിയമത്തിനു അതിന്റേതായ വഴികളുണ്ട്. അല്ലെങ്കില്‍ അതിന്റേതായ വഴികളേയുള്ളു. മനുഷ്യ മനസ്സിന്റെ

ഫയർഫ്ലൈയുടെ ലേഖനങ്ങൾ- ഒരനുബന്ധം

ഫയർഫ്ലൈയുടെ സ്വയരക്ഷയെക്കുറിച്ചുള്ള ലേഖനങ്ങളും അതിനോടു തുടക്കം മുതലേ ഉള്ള പ്രതികരണങ്ങളും കണ്ടപ്പോൾ ഒരു ഓർമ്മിക്കലും ഓർമ്മപ്പെടുത്തലും ആവാം എന്നു തോന്നുകയാണ്. ഒരു സിനിമയ്ക്കു പോകുമ്പോൾ തമാശയായാലും കാര്യമായാലും രണ്ടു പെൺകുട്ടികളുണ്ടെങ്കിൽ ‘ഒരു സേഫ്റ്റിപ്പിൻ എനിക്കു കൂടെ എടുത്തോട്ടാ..’ എന്നു പറയുന്നതു ഇന്നല്ല പണ്ടും ഉണ്ടായിരുന്നു. എന്നു വച്ചാൽ ഞരമ്പു രോഗവും സേഫ്റ്റിടൂൾസ്- പ്രതികരണവും പുതിയതല്ല എന്നർത്ഥം. അവർക്കു കൂടെ കൂട്ടുപോകുന്ന പുരുഷന്മാർ, അച്ഛനോ ആങ്ങളമാരോ   ഇക്കാര്യങ്ങൾ അറിയാറില്ല. ഇടയ്ക്കു തോണ്ടിയവനെ അവർ കുത്തിയിട്ടും ഉണ്ടാവും അതും കൂടെയുള്ള പുരുഷന്മാർ അറിയില്ല. അറിയിക്കില്ല. അറിഞ്ഞാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ. തങ്ങളുടെ പുരുഷന്മാർക്കുണ്ടാകാവുന്ന മനഃപ്രയാസങ്ങൾ, വഴക്കിനുപോയാലുണ്ടാവുന്ന ആപത്തുകൾ ഇതൊക്കെ അവരെപ്പോഴും ഒഴിവാക്കാൻ ശ്രമിക്കും. തങ്ങളുടെ പുരുഷന്മാരോടുള്ള അവരുടെ കരുതലാണത്. സ്ത്രീകളുടെ ഇത്തരം ഒരുപാടു നിശ്ശബ്ദമായ കരുതലുകൾ കൂടെ ചേർന്നതാണു പുരുഷന്റെ ജന്മം. അത് ഔദാര്യമനോഭാവത്തോടെ അവർ ചെയ്യാറില്ല, പറയാറില്ല. അതുകൊണ്ട് പുരുഷന്മാർ പൊതുവെ അറിയാറില്ല.. അതു പോട്ടെ. അന്ന് സിനിമാതിയറ്ററിൽ

സ്വയം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ - 4(അവസാന ഭാഗം)

കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച...കുറച്ചു കൂടി സെല്‍ഫ് ഡിഫന്‍സ് ടെക്നിക്സ്...   മൂക്കിനിട്ട് കിക്ക് ചെയ്യുന്ന കാര്യം പറഞ്ഞല്ലോ..ഇനി ആരെങ്കിലും നമ്മുടെ ഒരു കയ്യില്‍ ബലമായി പിടിച്ചിരിക്കുന്നു എന്നിരിക്കട്ടെ, ഏതെങ്കിലും ഒരു കൈ ഫ്രീ ആണെങ്കില്‍, കൈ ചുരുട്ടി കൊണ്ട് വിരലും നടൂ വിരലും നിവര്‍ത്തി പിടിക്കുക, എന്നിട്ട് കണ്ണില്‍ കുത്തിയിറക്കുക..പിന്നെ ഒരു സെക്കന്റ്‌ പോലും കഴിയുന്നതിനു മുന്‍പേ അവര്‍ നിങ്ങളുടെ മേലുള്ള പിടി വിട്ടിരിക്കും. ശത്രുവാണ് എങ്കിലും കണ്ണില്‍ കുത്താന്‍ ഒരു മനസാക്ഷികുത്തു അനുഭവപ്പെട്ടെന്നിരിക്കും, അത് കാര്യമാക്കരുത്..നിങ്ങളോട് കാണിക്കാത്ത കാരുണ്യം തിരിച്ചു വിചാരിക്കേണ്ട ഒരു കാര്യവുമില്ല. ശേഷം കാലം അവന്‍ കണ്ണ് പൊട്ടനായി ജീവിച്ചാലും കുഴപ്പമില്ല, വേറെ കുറച്ചു പെണ്‍കുട്ടികള്‍ കൂടിയായിരിക്കും രക്ഷപ്പെടുന്നത്. മറ്റൊരു രീതിയുണ്ട്, അതും ചൂണ്ടു വിരല്‍ ഉപയോഗിച്ചു തന്നെ.., കണ്ണിനു പകരം കഴുത്താണെന്ന് മാത്രം. അവന്റെ 'Adam's Apple ' നെ ഇപ്പോള്‍ പുറത്തെടുക്കും എന്ന പോലെ കഴുത്തില്‍ വിരല്‍ കുത്തി ഇറക്കുക. പിടി വിട്ടിരിക്കും.  ഇനി നമ്മുടെ കാലുകള്‍ക്ക് ഒരല്‍പം സ്പേസ് കി

രജോദര്‍ശന പാപം.

ബി.സി. കാക്കത്തൊള്ളായിരത്തിനാനൂറ് (സെര്‍ക). നൂറ്റിപതിനേഴാം ദേവാസുര യുദ്ധം നടക്കുന്ന സമയം. എന്തോ സൗന്ദര്യപിണക്കത്തിന്റെ പേരില്‍ ദേവഗുരുവായ ബൃഹസ്പതി യുദ്ധത്തോട് സഹകരിക്കാതെ പിന്തിരിഞ്ഞു നില്ക്കുകയാണ്. ദേവന്മാര്‍ തുടര്‍ച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. വിവരമുള്ള ഒരുത്തന്‍ പോലും കൂടെയില്ലാത്തതാണു പ്രശ്നം എന്നു മനസ്സിലാക്കിയ ഇന്ദ്രന്‍, വിശ്വരൂപന്‍ എന്നൊരു ചങ്ങാതിയെ ദേവഗുരുവായി നിയമിച്ചു. പറഞ്ഞുവരുമ്പോള്‍ ഇദ്ദേഹത്തിന്റെ വലിയ കാരണവന്മാര്‍ അസുരന്മാരാണ്. പക്ഷെ വിശ്വരൂപന്‍ തികഞ്ഞ ദേവപക്ഷക്കാരനാണ്. അദ്ദേഹത്തിന്റെ സാമര്‍ത്ഥ്യത്തില്‍ ദേവന്മാര്‍ ജയിച്ചു കയറി. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ ഇന്ദ്രനൊരു സംശയം, ഈ കക്ഷി പിന്നീട് കാലു വാരുമോ എന്ന്. രണ്ടാമതൊന്നാലോചിച്ചില്ല, വജ്രായുധമെടുത്ത് ഒരു പ്രയോഗം. വിശ്വരൂപന്‍ താഴെ. ദേവരാജാവാണെന്നു പറഞ്ഞിട്ട് കാര്യമില്ല, നിയമം നിയമം തന്നെ, ഒരു നിരപരാധിയെ വധിച്ചതിനു ശിക്ഷയായി കൊടിയ പാപം ഏല്‍ക്കേണ്ടി വന്നു ഇന്ദ്രന്. ഇന്ദ്രന്‍ പക്ഷെ പ്രജാവത്സലനും തികഞ്ഞ സോഷ്യലിസ്റ്റുമായിരുന്നു. അദ്ദേഹം തനിക്ക് കിട്ടിയത് നാലായി പകുത്ത് ഭൂമിക്കും, ജലത്തിനും, വൃക്ഷത്തിനും സ്

സ്വയം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ - 3

വഴിയെ പോകുന്ന ഒരുത്തന്‍ നമ്മളെ അറ്റാക്ക്‌ ചെയ്യുന്നു എന്ന് കരുതുക...എന്ത് ചെയ്യണം???? എന്തൊക്കെ ചെയ്യരുത്??? എല്ലാം ഒന്ന് നേരത്തെ പ്ലാന്‍ ചെയ്തു വെക്കേണ്ടത്  - ഒരിക്കല്‍ പോലും പ്രയോഗിക്കേണ്ടി വന്നില്ലെങ്കില്‍ പോലും - ഇന്നത്തെ കാലത്ത് അത്യാവശ്യമാണ്. സാധാരണ നമ്മള്‍ പെണ്ണുങ്ങള്‍  ഇത്തരം ആക്രമണങ്ങള് ഉണ്ടായാല്‍ ഓടി രക്ഷപ്പെടാന്‍  ശ്രമിക്കണം എന്നതാണ് ലോകരുടെ നിയമം. നമ്മുടെ സിനിമകള്‍ തന്നെ കണ്ടു നോക്കിയാല്‍ മതി. വില്ലന്‍ ഒരു പെണ്‍കുട്ടിയെ ഇട്ടു ഓടിക്കുന്നു.. അവള്‍ ആളില്ലാത്ത സ്ഥലത്തേക്ക് തന്നെ കൃത്യമായി ഓടുകയും ചെയ്യും. പിന്നെ വില്ലന്‍ കയറിപ്പിടിക്കുന്നു ..നായിക  'എന്നെ വിടൂ..ഹാ ഹെന്നെ വിടൂ..( ഷീല സ്റ്റൈല്‍ ) എന്ന് കരയുന്നു. അത്ഭുതം..അതാ നായകനെത്തി  വില്ലനെ ഇടിച്ചു പഞ്ചര്‍ ആക്കുന്നു . അതിനിടയിലും വില്ലന്‍ പല തവണ നമ്മുടെ നായികയെ കയറി പിടിക്കുമെങ്കിലും അവള്‍ തിരിച്ചൊന്നും ചെയ്യില്ല..കരച്ചില്‍ മാത്രം. ഈ സീക്വന്സുകള്‍ക്ക് കാലങ്ങളായിട്ടും  ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നുള്ളതാണ് രസം. സത്യത്തില്‍ നമ്മുടെ സുരക്ഷ ആണുങ്ങളുടെ മാത്രം ചുമതലയാണോ?  അങ്ങനൊരു നായകന്‍ എപ്പോഴും നമ്മുടെ രക്ഷക്കെത്തുമോ?