Skip to main content

Posts

Showing posts from August, 2012

പ്രേമവിവാഹമോ മറ്റുള്ളവർ തീർശ്ചപ്പെടുത്തുന്ന വിവാഹമോ

സോണി ടി.വി ഒരു പരിപാടി തയ്യാറാക്കുന്നുണ്ട്-Love Marriage or Arranged Marriage'. അതിലേക്കുള്ള ഒരു ചർച്ച ഇപ്പോൾ പലയിടത്തും നടക്കുന്നുണ്ട്. പ്രേമ വിവാഹമോ, മറ്റുള്ള വർ തീർശ്ചപ്പടുത്തിയ വിവാഹമോ? ഏതാണ് നല്ലത്? ചോദ്യം വളരെ നിസ്സരമായി തോന്നും. പക്ഷെ എനിക്കങ്ങനെ തോന്നുന്നില്ല, കാരണം, നിങ്ങൾക്കു പ്രേമവിവാഹമാണോ ഇഷ്ടം എന്നു ചോദിച്ചാൽ, അതെ അല്ലെങ്കിൽ അല്ല എന്നു തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നമ്മുടെ ആൺകുട്ടികൾക്കും പ്രത്യേകിച്ച് പെൺകുട്ടികൾക്കും ഉണ്ടോ. കേരളത്തിലെ അവസ്ഥയല്ല, ഇൻഡ്യയിലെ അവസ്ഥ മൊത്തം വച്ചാണ് ചോദ്യം. ഇതിൽ കേരളത്തിലെ അവസ്ഥ നോക്കിയാൽ, ഈ സ്വാതന്ത്യം നമ്മുടെ പെൺകുട്ടികൾക്കുണ്ടോ?