പ്രേമ വിവാഹമോ മറ്റുള്ളവർ തീർശ്ചപ്പെടുത്തുന്ന വിവാഹമോ എന്ന വിഷയത്തെക്കുറിച്ച്, സോണി ടിവിയിൽ നടക്കുന്ന ഒരു മത്സരത്തെക്കുറിച്ച് ഞാൻ ഒരു പോസ്റ്റ് എഴുതിയിരുന്നു. അതൊരു ചർച്ചയായി കരുതുമെന്നു കരുതി. ചർച്ച കാര്യമായി നടന്നില്ലെങ്കിലും ധാരാളം ആളുകൾ അതു വായിച്ചതായി മനസിലായി. ആ വിഷയത്തെക്കുരിച്ച്, രണ്ടാമതായി ഒരു പോസ്റ്റുകൂടി ഞാൻ എഴുതി. Communication, commitment and connection ഇതിൽ എന്റെ പോയിന്റ്, പ്രേമവിവാഹമായാലും അറേഞ്ഡ് ആയാലും കമൂണിക്കേഷനും (പ്രശ്നങ്ങളെക്കുറിച്ച് ആശയ കൈമാറ്റം) കമിറ്റ്മെന്റും (ബന്ധത്തിനുള്ള അർപ്പണം) കണക്ഷനും (ഭാര്യയും ഭർത്താവുമാനെന്നുള്ള പരസ്പര സ്നേഹം) ആണ് ബന്ധം നിലനിൽക്കുന്നതിൽ ഏറ്റവും പ്രധാനം എന്നാണ്. വായിക്കുക അഭിപ്രായങ്ങൾ എഴുതുക.
ഇന്നത്തേതിനെക്കാള്‍ നല്ലതായി നാളെ ഒരു കേരളം,‘നാളത്തെ കേരളം‘ രൂപീകരിക്കുന്നതിന് കഴിയുമെന്നു വിശ്വസിക്കുന്ന ഒരു കൂട്ടം കേരളീയരുടെ ശ്രമമാണിത്. ഈ സംരഭത്തിന്റെ വിജയം നിങ്ങളുടെയും സാമൂഹ്യ ചുമതലയാണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.നിങ്ങളോ?