Skip to main content

Posts

Showing posts with the label നാളത്തെ കേരളം ഇലോഞ്ചിങ്

'നാളത്തെ കേരളവും' ആഗസ്റ്റ് പതിനഞ്ചും

നാളത്തെ കേരളവും ആഗസ്റ്റു പതിനഞ്ചും ഇവ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ഉണ്ടെങ്കില്‍ എന്താണ്? ആഗസ്റ്റ് 15, ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ ദിവസമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതനുസരിച്ച്, വര്‍ഷാവര്‍ഷം ഇന്ത്യക്കാര്‍ സ്വാതന്ത്ര്യദിനം കൊണ്ടാടാറുണ്ട്. തീര്‍ശ്ചയായും നാളത്തെ കേരളം ആദിനം സ്മരിക്കുന്നു. കാരണം ഒരു കോളണിമേധാവി ഇന്ത്യവിട്ടു പോയ ദിവസമാണ് അത്. തീര്‍ശ്ചയായും ആ മേധാവികൂടി അവിടൊക്കെ അധികാരത്തിലോ അല്ലാതെയോ ചുറ്റിപ്പറ്റി നിന്നിരുന്നെങ്കില്‍ ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ എന്തായിരിക്കുമെന്നോര്‍ക്കുമ്പോള്‍ ആഗസ്റ്റ് 15 തീര്‍ശ്ചയായും ആഘോഷിക്കേണ്ട ദിവസമാണ്. എന്നാല്‍ സ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍ എന്താണ് എന്നു വിപുലമായ ഒരര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ ആഗസ്റ്റ് 15 കേവലമൊരു സിംബോളിക്ക് സ്വാതന്ത്ര്യദിനത്തില്‍ കൂടുതല്‍ ഒന്നുമാകുന്നില്ല എന്നു കാണാം. കാരണം, സാധാരണക്കാരനു സ്വാതന്ത്ര്യം എന്നു പറയുന്നത്, കോണ്‍സ്റ്റുവന്റ് അസംബ്ലിയോ, കോണ്‍ഗ്രസ് പാര്‍ട്ടിയോ ഒന്നുമല്ല, യദ്ധാര്‍ഥ ജനാധിപത്യ അനുഭവമാണ്. ഈ രീതിയില്‍ സ്വാതന്ത്ര്യം ഒരു മാനസിക അനുഭൂതിയാണ്,  ഒരു ബൌദ്ധിക നേട്ടമാണ്. ആ ബുദ്ധി/വിവേചനങ്ങളും അനുഭൂതിക...