വഴിയെ പോകുന്ന ഒരുത്തന്‍ നമ്മളെ അറ്റാക്ക് ചെയ്യുന്നു എന്ന് കരുതുക...എന്ത് ചെയ്യണം???? എന്തൊക്കെ ചെയ്യരുത്??? എല്ലാം ഒന്ന് നേരത്തെ പ്ലാന്‍ ചെയ്തു വെക്കേണ്ടത് - ഒരിക്കല്‍ പോലും പ്രയോഗിക്കേണ്ടി വന്നില്ലെങ്കില്‍ പോലും - ഇന്നത്തെ കാലത്ത് അത്യാവശ്യമാണ്. സാധാരണ നമ്മള്‍ പെണ്ണുങ്ങള്‍ ഇത്തരം ആക്രമണങ്ങള് ഉണ്ടായാല്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കണം എന്നതാണ് ലോകരുടെ നിയമം. നമ്മുടെ സിനിമകള്‍ തന്നെ കണ്ടു നോക്കിയാല്‍ മതി. വില്ലന്‍ ഒരു പെണ്‍കുട്ടിയെ ഇട്ടു ഓടിക്കുന്നു.. അവള്‍ ആളില്ലാത്ത സ്ഥലത്തേക്ക് തന്നെ കൃത്യമായി ഓടുകയും ചെയ്യും. പിന്നെ വില്ലന്‍ കയറിപ്പിടിക്കുന്നു ..നായിക 'എന്നെ വിടൂ..ഹാ ഹെന്നെ വിടൂ..( ഷീല സ്റ്റൈല്‍ ) എന്ന് കരയുന്നു. അത്ഭുതം..അതാ നായകനെത്തി വില്ലനെ ഇടിച്ചു പഞ്ചര്‍ ആക്കുന്നു . അതിനിടയിലും വില്ലന്‍ പല തവണ നമ്മുടെ നായികയെ കയറി പിടിക്കുമെങ്കിലും അവള്‍ തിരിച്ചൊന്നും ചെയ്യില്ല..കരച്ചില്‍ മാത്രം. ഈ സീക്വന്സുകള്‍ക്ക് കാലങ്ങളായിട്ടും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നുള്ളതാണ് രസം. സത്യത്തില്‍ നമ്മുടെ സുരക്ഷ ആണുങ്ങളുടെ മാത്രം ചുമതലയാണോ? ...
ഇന്നത്തേതിനെക്കാള്‍ നല്ലതായി നാളെ ഒരു കേരളം,‘നാളത്തെ കേരളം‘ രൂപീകരിക്കുന്നതിന് കഴിയുമെന്നു വിശ്വസിക്കുന്ന ഒരു കൂട്ടം കേരളീയരുടെ ശ്രമമാണിത്. ഈ സംരഭത്തിന്റെ വിജയം നിങ്ങളുടെയും സാമൂഹ്യ ചുമതലയാണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.നിങ്ങളോ?