Skip to main content

Posts

Showing posts with the label Kerala

Communication, commitment and connection - love marriage or arranged

  പ്രേമ വിവാഹമോ മറ്റുള്ളവർ തീർശ്ചപ്പെടുത്തുന്ന വിവാഹമോ എന്ന വിഷയത്തെക്കുറിച്ച്, സോണി ടിവിയിൽ നടക്കുന്ന ഒരു മത്സരത്തെക്കുറിച്ച് ഞാൻ ഒരു പോസ്റ്റ് എഴുതിയിരുന്നു.  അതൊരു ചർച്ചയായി കരുതുമെന്നു കരുതി. ചർച്ച കാര്യമായി നടന്നില്ലെങ്കിലും ധാരാളം ആളുകൾ അതു വായിച്ചതായി മനസിലായി.  ആ വിഷയത്തെക്കുരിച്ച്, രണ്ടാമതായി ഒരു പോസ്റ്റുകൂടി ഞാൻ എഴുതി. Communication, commitment and connection ഇതിൽ എന്റെ പോയിന്റ്, പ്രേമവിവാഹമായാലും അറേഞ്ഡ് ആയാലും കമൂണിക്കേഷനും (പ്രശ്നങ്ങളെക്കുറിച്ച് ആശയ കൈമാറ്റം) കമിറ്റ്മെന്റും (ബന്ധത്തിനുള്ള അർപ്പണം) കണക്ഷനും (ഭാര്യയും ഭർത്താവുമാനെന്നുള്ള പരസ്പര സ്നേഹം) ആണ് ബന്ധം നിലനിൽക്കുന്നതിൽ ഏറ്റവും പ്രധാനം എന്നാണ്. വായിക്കുക അഭിപ്രായങ്ങൾ എഴുതുക.    

പ്രേമവിവാഹമോ മറ്റുള്ളവർ തീർശ്ചപ്പെടുത്തുന്ന വിവാഹമോ

സോണി ടി.വി ഒരു പരിപാടി തയ്യാറാക്കുന്നുണ്ട്-Love Marriage or Arranged Marriage'. അതിലേക്കുള്ള ഒരു ചർച്ച ഇപ്പോൾ പലയിടത്തും നടക്കുന്നുണ്ട്. പ്രേമ വിവാഹമോ, മറ്റുള്ള വർ തീർശ്ചപ്പടുത്തിയ വിവാഹമോ? ഏതാണ് നല്ലത്? ചോദ്യം വളരെ നിസ്സരമായി തോന്നും. പക്ഷെ എനിക്കങ്ങനെ തോന്നുന്നില്ല, കാരണം, നിങ്ങൾക്കു പ്രേമവിവാഹമാണോ ഇഷ്ടം എന്നു ചോദിച്ചാൽ, അതെ അല്ലെങ്കിൽ അല്ല എന്നു തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നമ്മുടെ ആൺകുട്ടികൾക്കും പ്രത്യേകിച്ച് പെൺകുട്ടികൾക്കും ഉണ്ടോ. കേരളത്തിലെ അവസ്ഥയല്ല, ഇൻഡ്യയിലെ അവസ്ഥ മൊത്തം വച്ചാണ് ചോദ്യം. ഇതിൽ കേരളത്തിലെ അവസ്ഥ നോക്കിയാൽ, ഈ സ്വാതന്ത്യം നമ്മുടെ പെൺകുട്ടികൾക്കുണ്ടോ?

മുല്ലപ്പെരിയാര്‍- മനുഷ്യന്‍ മനുഷ്യനോടു ചെയ്യുന്ന കൊലച്ചതി

 banner from  Shaji Mullookkaaran When bulls fight the grass suffer  ശക്തി കുടിയവr പരസ്പരം കൊമ്പുകോര്‍ക്കുമ്പോഴും അര്‍മ്മാദിക്കുമ്പോഴും കാല്‍ക്കീഴിലെ പുല്ലുകള്‍ ചതഞ്ഞരയുന്നു. മുല്ലപ്പെരിയാര്‍ ഡാം, രണ്ടു സ്റ്റേറ്റ് ഗവണ്മെന്റുകള്‍ തമ്മിലുള്ള തര്‍ക്കമാണോ, വാശിയാണോ, ക്രിയാത്മകമായും ജനജീവിതത്തിന്റെ താല്‍പര്യത്തെ മുന്നിര്‍ത്തിയും പ്രശ്ന പരിഹാരത്തിനു വേണ്ടിയും, ശ്രമിക്കാന്‍ കഴിവില്ലാത്ത ഒരു കേന്ദ്ര ഗവണ്മെന്റിന്റെ നേതൃത്വരാഹിത്യമാണോ? നീതിന്യായവകുപ്പിന്റെ ഒത്തുകളിയാണോ? സാങ്കേതിക വിദഗ്ധരുടെ തീരുമാനങ്ങളെ സംശയിക്കുന്ന രാഷ്ട്ര്രിയ നേതാക്കളുടെ അഹന്തയാണോ? മനുഷ്യജീവനെക്കാള്‍ വലുതു വാണിജ്യവും പണവുമാണെണുള്ള പണച്ചിന്തയാണോ? പ്രകൃതി പ്രതിഭാസങ്ങളേ പോലും വിശ്വസിക്കാന്‍ കണ്ണൂം മനസുമില്ലാത്ത കാട്ടാള നേതൃത്വമാണോ? പ്രകൃതി വിഭവങ്ങളുടെ രഹസ്യക്കച്ചവടമാണോ? മുല്ലപ്പെരിയാറിനെക്കുറിച്ച് ഒരു പോസ്റ്റു എഴുതണമെന്നു വിചാരിച്ച് ചിലവായനകള്‍ നടത്തിയപ്പോള്‍ മനസില്‍ കൂടി കടന്നു പോയ ചിന്തകളാണ് മുകളീല്‍ എഴുതിയത്.  അതുപോലെ ഈ വായന നടത്തിയപ്പോള്‍  മനസിലായ ഒന്നാണ് മലയാളത്തില്‍ പൊതുവെ മുല്ലപ്പെരിയാറിനെ ക...