Skip to main content

Communication, commitment and connection - love marriage or arranged

  പ്രേമ വിവാഹമോ മറ്റുള്ളവർ തീർശ്ചപ്പെടുത്തുന്ന വിവാഹമോ എന്ന വിഷയത്തെക്കുറിച്ച്, സോണി ടിവിയിൽ നടക്കുന്ന ഒരു മത്സരത്തെക്കുറിച്ച് ഞാൻ ഒരു പോസ്റ്റ് എഴുതിയിരുന്നു.

 അതൊരു ചർച്ചയായി കരുതുമെന്നു കരുതി. ചർച്ച കാര്യമായി നടന്നില്ലെങ്കിലും ധാരാളം ആളുകൾ അതു വായിച്ചതായി മനസിലായി. 

ആ വിഷയത്തെക്കുരിച്ച്, രണ്ടാമതായി ഒരു പോസ്റ്റുകൂടി ഞാൻ എഴുതി. Communication, commitment and connection

ഇതിൽ എന്റെ പോയിന്റ്, പ്രേമവിവാഹമായാലും അറേഞ്ഡ് ആയാലും കമൂണിക്കേഷനും (പ്രശ്നങ്ങളെക്കുറിച്ച് ആശയ കൈമാറ്റം) കമിറ്റ്മെന്റും (ബന്ധത്തിനുള്ള അർപ്പണം) കണക്ഷനും (ഭാര്യയും ഭർത്താവുമാനെന്നുള്ള പരസ്പര സ്നേഹം) ആണ് ബന്ധം നിലനിൽക്കുന്നതിൽ ഏറ്റവും പ്രധാനം എന്നാണ്.

വായിക്കുക അഭിപ്രായങ്ങൾ എഴുതുക.

 

 

Comments

  1. ആദ്യമുണ്ടാകേണ്ട പരസ്പ്പര സ്നേഹം മാത്രമല്ല, ക്ഷമയും,നല്ല ബന്ധുബലവും അത്യാവശ്യമാണ്. കൂടാതെ ഞാനാണ് മൂപ്പൻ എന്ന ചിന്തയും വെടിയണം. ഇതിൽ പലതും ഇന്നത്തെ അണുകുടുംബ പരിത സ്ഥിതിയിൽ കിട്ടാറില്ല. അതിന്റെ ഫലമാണ് കൂടിയ അളവിലെ ‘ഡൈവേഴ്സുകൾ..’ എന്നു കരുതുന്നു.

    ReplyDelete
    Replies
    1. സമ്മതിക്കുന്നു വികെ. അതൊക്കെ നല്ല ഗുണങ്ങളാണ്; പക്ഷെ കൊഴപ്പം വരുന്നത്, ഇതൊക്കെ എല്ലാവർക്കും ബാധകമല്ല എന്നു വൌമ്പോഴാണ്.

      Delete
  2. പരസ്പരമുള്ള മനസ്സിലാക്കല്‍..
    അതിനനുസരിച്ചുള്ള വിട്ടുവീഴ്ചകളോടുകൂടിയ ജീവിതം..
    അതാണ് ഏറ്റവും ആവശ്യമെന്നു വിശ്വസിക്കുന്നു.

    ReplyDelete
    Replies
    1. അതെ തിയറികൾ ശരിയാണ്; ഇതു നടപ്പിലാക്കുന്നിടത്ത് തെറ്റുകൾ പറ്റുന്നുണ്ട്:)

      Delete
  3. കുഞ്ഞൂസിനെ കണ്ടിട്ട് കുറെ നാളുകള്‍ ആയി.
    സുഖമാണല്ലോ.
    വരാം വീണ്ടും ഈ വഴിക്ക്

    ReplyDelete
  4. കൊള്ളാം ആശംസകള്‍

    ReplyDelete
    Replies
    1. വായിച്ചതിൽ വളരെ സന്തോഷം:)

      Delete
  5. ഒക്കെ ഒരു അഡ്ജസ്റ്റുമെന്റ്്....അല്ലേ?

    ReplyDelete
    Replies
    1. അതല്ലേ പ്രയാസമാകുന്നതും:)

      Delete

Post a Comment

Popular posts from this blog

ഗാര്‍ഹിക പീഡന നിരോധന നിയമം

ഗാര്‍ഹിക പീഡന നിരോധന നിയമം പുരുഷന്മാര്‍ക്ക് എതിരെ മാത്രമാണെന്ന് പലര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട്. പക്ഷെ ഈ നിയമം നിസ്സഹായരായ, പീഡനനുഭവിക്കുന്ന സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്, അതായത് ഈ നിയമ പ്രകാരം, ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് മറ്റൊരു സ്ത്രീയാണെങ്കില്‍ പോലും ശിക്ഷ ലഭിക്കും. നിര്‍ഭാഗ്യവശാല്‍ നിരപരാധികളായ പല പുരുഷന്മാരും ഈ നിയമത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയും എന്നാല്‍ അര്‍ഹതപ്പെട്ട സ്ത്രീകള്‍ക്ക്  ഇതിന്റെ ഗുണം കിട്ടാതിരിക്കുകയും ചെയ്യുന്നുണ്ട്. മറ്റെല്ലാ നിയമങ്ങളെക്കാളും ദുരുപയോഗം ചെയ്യപ്പെടുന്നതും ഈ നിയമം തന്നെ ! 2006 ഒക്ടോബര്‍ മാസം ഈ നിയമം നിലവിൽ വന്നു എങ്കിലും ഇതിനെക്കുറിച്ച്‌ ശരിയായ വിധത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാനോ പ്രയോജനപ്പെടുത്താനോ ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഈ നിയമം നിലവില്‍ വന്നതിനു ശേഷവും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടിവരുന്നുവെന്നത് വേദനാജനകമാണ്.  ഗാര്‍ഹിക ബന്ധത്തില്‍പ്പെട്ട അംഗങ്ങളില്‍ നിന്നുണ്ടാകുന്ന പീഡനമാണ് ഗാര്‍ഹികപീഡനം. ഗാര്‍ഹിക ബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രക്തബന്ധം കൊണ്ടോ, വിവാഹം മൂലമോ, വിവാഹിതരാകാതെ ദമ്പതികളെപ്പോലെ താമസി...

മുല്ലപ്പെരിയാര്‍- മനുഷ്യന്‍ മനുഷ്യനോടു ചെയ്യുന്ന കൊലച്ചതി

 banner from  Shaji Mullookkaaran When bulls fight the grass suffer  ശക്തി കുടിയവr പരസ്പരം കൊമ്പുകോര്‍ക്കുമ്പോഴും അര്‍മ്മാദിക്കുമ്പോഴും കാല്‍ക്കീഴിലെ പുല്ലുകള്‍ ചതഞ്ഞരയുന്നു. മുല്ലപ്പെരിയാര്‍ ഡാം, രണ്ടു സ്റ്റേറ്റ് ഗവണ്മെന്റുകള്‍ തമ്മിലുള്ള തര്‍ക്കമാണോ, വാശിയാണോ, ക്രിയാത്മകമായും ജനജീവിതത്തിന്റെ താല്‍പര്യത്തെ മുന്നിര്‍ത്തിയും പ്രശ്ന പരിഹാരത്തിനു വേണ്ടിയും, ശ്രമിക്കാന്‍ കഴിവില്ലാത്ത ഒരു കേന്ദ്ര ഗവണ്മെന്റിന്റെ നേതൃത്വരാഹിത്യമാണോ? നീതിന്യായവകുപ്പിന്റെ ഒത്തുകളിയാണോ? സാങ്കേതിക വിദഗ്ധരുടെ തീരുമാനങ്ങളെ സംശയിക്കുന്ന രാഷ്ട്ര്രിയ നേതാക്കളുടെ അഹന്തയാണോ? മനുഷ്യജീവനെക്കാള്‍ വലുതു വാണിജ്യവും പണവുമാണെണുള്ള പണച്ചിന്തയാണോ? പ്രകൃതി പ്രതിഭാസങ്ങളേ പോലും വിശ്വസിക്കാന്‍ കണ്ണൂം മനസുമില്ലാത്ത കാട്ടാള നേതൃത്വമാണോ? പ്രകൃതി വിഭവങ്ങളുടെ രഹസ്യക്കച്ചവടമാണോ? മുല്ലപ്പെരിയാറിനെക്കുറിച്ച് ഒരു പോസ്റ്റു എഴുതണമെന്നു വിചാരിച്ച് ചിലവായനകള്‍ നടത്തിയപ്പോള്‍ മനസില്‍ കൂടി കടന്നു പോയ ചിന്തകളാണ് മുകളീല്‍ എഴുതിയത്.  അതുപോലെ ഈ വായന നടത്തിയപ്പോള്‍  മനസിലായ ഒന്നാണ് മലയാളത്തില്‍ പൊതുവെ മുല്ലപ്പെരിയാറിനെ ക...
സ്ത്രീധന നിരോധന നിയമത്തിന്‍റെ സാധ്യതകള്‍   1961 ലാണ്  സ്ത്രീധന നിരോധന നിയമം   നിലവില്‍ വന്നത്. നിയമം നിലവില്‍ വന്ന് ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ത്രീധനത്തി ന്‍റെ  പേരിലുള്ള പ്രശ്നങ്ങള്‍ക്ക് ഒരു കുറവുമില്ല! എന്നാല്‍ സ്ത്രീധന നിരോധന നിയമത്തി ന്‍റെ പേരില്‍ രജിസ്ട്രര്‍ ചെയ്യുന്ന കേസുകള്‍ നമ്മുടെ നാട്ടില്‍ ഇല്ലെന്നു തന്നെ പറയാം! പകരം സ്ത്രീധനം കൊടുത്തു വിവാഹം നടത്തിയ ശേഷം എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ , വിവാഹമോചനത്തിന് കേസ് രജിസ്ട്രര്‍ ചെയ്യുന്ന അവസരത്തില്‍ 'സ്ത്രീധനം ചോദിച്ചു' എന്നോ 'വാങ്ങി' എന്നോ ഒക്കെയുള്ള കേസുകള്‍ കൂടി ഭര്‍ത്താവിനോ അയാളുടെ   വീട്ടുകാര്‍ക്കോ എതിരെ കൊടുക്കുന്നതാണ് കണ്ടു വരുന്നത്‌! എന്തുകൊണ്ടാണ് വിവാഹത്തിന് മുന്‍പ് തന്നെ ഇത്തരത്തില്‍ സ്ത്രീധനം ചോദിക്കുന്നവര്‍ക്കെതിരെ കേസ് കൊടുക്കാത്തത് എന്നത് ചിന്തിക്കേണ്ട ഒന്നാണ് . ഒരുപക്ഷെ വാങ്ങുന്നവനും കൊടുക്കുന്നവനും   കുറ്റവാളിയാകുന്നു എന്നതു കൊണ്ടാവാം സ്ത്രീധന നിരോധന നിയമം ഉപയോഗിക്കപ്പെടാത്തത്! പക്ഷെ  ആലോചിച്ച് ഉറപ്പിച്ച വിവാഹം നടക്കാതെ പോകും എന്ന ഭയത്തിന്‍റെ അടിസ്ഥാനത്തില്‍ സ...