ഗാര്‍ഹിക പീഡന നിരോധന നിയമം പുരുഷന്മാര്‍ക്ക് എതിരെ മാത്രമാണെന്ന് പലര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട്. പക്ഷെ ഈ നിയമം നിസ്സഹായരായ, പീഡനനുഭവിക്കുന്ന സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്, അതായത് ഈ നിയമ പ്രകാരം, ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് മറ്റൊരു സ്ത്രീയാണെങ്കില്‍ പോലും ശിക്ഷ ലഭിക്കും. നിര്‍ഭാഗ്യവശാല്‍ നിരപരാധികളായ പല പുരുഷന്മാരും ഈ നിയമത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയും എന്നാല്‍ അര്‍ഹതപ്പെട്ട സ്ത്രീകള്‍ക്ക് ഇതിന്റെ ഗുണം കിട്ടാതിരിക്കുകയും ചെയ്യുന്നുണ്ട്. മറ്റെല്ലാ നിയമങ്ങളെക്കാളും ദുരുപയോഗം ചെയ്യപ്പെടുന്നതും ഈ നിയമം തന്നെ !
2006 ഒക്ടോബര്‍ മാസം ഈ നിയമം നിലവിൽ വന്നു എങ്കിലും ഇതിനെക്കുറിച്ച് ശരിയായ വിധത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാനോ പ്രയോജനപ്പെടുത്താനോ ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഈ നിയമം നിലവില്‍ വന്നതിനു ശേഷവും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടിവരുന്നുവെന്നത് വേദനാജനകമാണ്.
ഗാര്‍ഹിക ബന്ധത്തില്‍പ്പെട്ട അംഗങ്ങളില്‍ നിന്നുണ്ടാകുന്ന പീഡനമാണ് ഗാര്‍ഹികപീഡനം. ഗാര്‍ഹിക ബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രക്തബന്ധം കൊണ്ടോ, വിവാഹം മൂലമോ, വിവാഹിതരാകാതെ ദമ്പതികളെപ്പോലെ താമസിക്കുകയോ, ദത്തെടുക്കല്‍ മൂലമുണ്ടായ ബന്ധത്താലോ, കൂട്ടുകുടുംബത്തിലെ അംഗമെന്ന നിലയിലോ, ഒരു കൂരയ്ക്ക് കീഴെ ഒരുമിച്ചു താമസിക്കുമ്പോള്‍ ഉണ്ടാകുന്ന ബന്ധമാണ്.
ഗാര്‍ഹികപീഡനത്തെ നിയമം നാലായി തിരിച്ചിരിക്കുന്നു.
1. ശാരീരികമായ പീഡനം - അടി , കരണത്തടി, കുത്തുക, ചവിട്ടുക, കടിക്കുക, നുള്ളുക, തള്ളിയിടുക, തുടങ്ങി ആരോഗ്യത്തിനും വ്യക്തിത്വ വികസനത്തിനും തടസ്സം സൃഷ്ടിക്കുന്ന എന്തും.
2. വാച്യമോ വൈകാരികമോ ആയ പീഡനം - അപമാനിക്കുക, സ്വഭാവഹത്യ നടത്തുക, ഇരട്ടപ്പേരു വിളിക്കുക, സ്ത്രീധനം കൊണ്ടുവരാത്തതിന്‍റെ പേരില്‍ അധിക്ഷേപിക്കുക, പെണ്‍കുട്ടിയെ പ്രസവിച്ചതിനോ ആണ്‍കുട്ടിയെ പ്രസവിക്കാത്തതിനോ
അപമാനിക്കുക, തന്‍റെ കുട്ടിയെ സ്കൂളില്‍ അയക്കുന്നതിനെ തടയുക, ജോലി സ്വീകരിക്കുന്നതിനെയോ ജോലിക്ക് പോകുന്നതിനെയോ തടയുക, ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുക, വീടുവിട്ടു പോകാന്‍ നിര്‍ബന്ധിക്കുക, സുഹൃത്തുക്കളെ കാണുന്നത് തടയുക, ഇഷ്ടമുള്ള പുരുഷനെ വിവാഹം ചെയ്യാന്‍ സമ്മതിക്കാതിരിക്കുക, ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുക, എന്നിങ്ങനെ വൈകാരികമായി തകര്‍ക്കുന്ന ഏതു പ്രവൃത്തിയും.
3. ലൈംഗികമായ പീഡനം - ബലപ്രയോഗത്താലുള്ള ലൈംഗിക ബന്ധം, അശ്ലീല ചിത്രങ്ങളോ അശ്ലീല സാഹിത്യമോ കാണാന്‍ പ്രേരിപ്പിക്കുക, സ്ത്രീയെ അപമാനിക്കാനോ, തരം താഴ്ത്താണോ, നിന്ദിക്കാനോ ഉദ്ദേശിച്ചുകൊണ്ടുള്ള ലൈംഗിക സ്വഭാവമുള്ള പ്രവര്‍ത്തി.
4. സാമ്പത്തികമായ പീഡനം - തനിക്കും കുട്ടികള്‍ക്കും ചിലവിനു നല്‍കാതിരിക്കുക, ആഹാരമോ വസ്ത്രമോ മരുന്നോ തരാതിരിക്കുക, ജോലി ചെയ്യാന്‍ അനുവധിക്കാതിരിക്കുക, തന്നെ ശമ്പളമോ വരുമാനമോ അനുവാദമില്ലാതെ എടുക്കുക, ഔദ്യോഗിക ജോലികള്‍ക്കു ഭംഗം വരുത്തുക വീടിന്‍റെ എല്ലാ ഭാഗത്തും പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുക, വീട്ടുസാധനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുക, കെട്ടിടവാടക കൊടുക്കാതിരിക്കുക. എന്നിവ
പീഡനം ഏല്‍പ്പിക്കുന്നത് ഭര്‍ത്താവോ അതോ ഭര്‍ത്താവിന്‍റെ പിതാവ് മാതാവ് സഹോദരി തുടങ്ങിയവരോ ആരായാലും അവര്‍ക്കെതിരെയുള്ള സംരക്ഷണം സ്ത്രീക്ക് ലഭിക്കുന്നതാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സ്ത്രീയ്ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളും, സ്ത്രീധനപീഡനവും ഗാര്‍ഹികപീഡനത്തില്‍ പെടുന്നു.
ഗാര്‍ഹിക പീഡനം നടന്നാല്‍ ?
കേരളത്തില്‍ പതിനാലു ജില്ലകള്‍ക്കുമായി മുപ്പത്തൊന്നു സംരക്ഷണ ഉദ്യോഗസ്ഥന്മാരെ നിയമിച്ചിട്ടുണ്ട്. അവരുടെ വിലാസം താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി സേവ് ചെയ്യാവുന്നതാണ് .
സംരക്ഷണ ഉദ്യോഗസ്ഥരുടെ വിലാസം
ഈ നിയമ വ്യവസ്ഥകള്‍ മനസിലാക്കി വ്യക്തികള്‍ ഗാര്‍ഹിക പീഡനത്തില്‍ നിന്നു മാറി നില്‍ക്കുകയും കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുകയും ആണ് ഈ നിയമം കൊണ്ടു ഉദ്ധേശിക്കുന്നത്. ഒരിക്കല്‍ കൂടി പറയട്ടെ, ഈ നിയമം സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടി മാത്രം ഉള്ളതാണ് അല്ലാതെ പുരുഷന്മാരെ ക്രൂശിക്കാനുള്ളതല്ല .
[Ref : The Protection Of Women From Domestic Violence Act, 2005]
ഗാര്‍ഹിക പീഡനം നടന്നാല്‍ ?
കേരളത്തില്‍ പതിനാലു ജില്ലകള്‍ക്കുമായി മുപ്പത്തൊന്നു സംരക്ഷണ ഉദ്യോഗസ്ഥന്മാരെ നിയമിച്ചിട്ടുണ്ട്. അവരുടെ വിലാസം താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി സേവ് ചെയ്യാവുന്നതാണ് .
സംരക്ഷണ ഉദ്യോഗസ്ഥരുടെ വിലാസം
പരാതിക്കാരി സംരക്ഷണ ഉദ്യോഗസ്ഥനുമായി ഫോണ്‍ വഴിയോ നേരിട്ടോ ബന്ധപ്പെടുക. അദ്ദേഹം ഉണ്ടായ സംഭവങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കും (ഡി ഐ ആര്‍ - ഡൊമസ്റ്റിക് ഇന്സിഡന്റ്റ് റിപ്പോര്‍ട്ട് ) ഈ റിപ്പോര്‍ട്ട് അധികാരമുള്ള ഒന്നാം ക്ലാസ് മജിസ്റേറ്റിന് സമര്‍പ്പിക്കും. ഡി ഐ ആര്‍ കോടതിയില്‍ കിട്ടുന്ന മുറയ്ക്ക് മജിസ്ട്രെറ്റ് എതിര്‍ കക്ഷികള്‍ക്ക് സമന്‍സ് അയയ്ക്കും. സമന്‍സ് പ്രകാരം എതിര്‍കക്ഷി കോടതിയില്‍ എത്തും. സ്വന്തമായി അഭിഭാഷകരെ കേസ് ഏല്‍പ്പിക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് സൗജന്യ നിയമസഹായ പദ്ധതിയനുസരിച്ച് നിയമ സഹായം ലഭിക്കുന്നതാണ്. അത്തരത്തില്‍ നിയമിക്കപ്പെട്ട അഭിഭാഷകര്‍ സംരക്ഷണ ഉത്തരവ് ലഭിക്കാനാവശ്യമായ സഹായം നല്‍കും. പരാതിക്കാരിക്ക് നിയമപ്രകാരം മറ്റൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ, അവര്‍ അതുവരെ താമസിച്ചിരുന്ന വീട്ടില്‍ തുടര്‍ന്നു താമസിക്കാന്‍ അവകാശമുണ്ട്. ആര്‍ക്കും അവരെ അവിടെനിന്നും ഇറക്കി വിടാനാവില്ല.
ഏതൊരു വ്യക്തിക്കും ഗാര്‍ഹിക പീഡനം നടക്കുന്നുവെന്നറിഞ്ഞാല്‍ പരാതി നല്‍കാം. അക്കാരണത്താല്‍ അയാള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നതല്ല.
[Ref : The Protection Of Women From Domestic Violence Act, 2005]
നമ്മുടെ നാട്ടില്‍ ആവശ്യത്തിനു നിയമങ്ങള്‍ ഉണ്ട്. പക്ഷെ അത് വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താനുള്ള ജനങ്ങളുടെ അറിവില്ലായ്മയോ, ശരിയായ വിധത്തില്‍ നടപ്പിലാക്കാനുള്ള ഉദ്യോഗസ്ഥരുടെ കാര്യക്ഷമത കുറവോ, അതിനെടുക്കുന്ന കാലതാമസമോ ഒക്കെയാണ് അക്രമങ്ങള്‍ കൂടാനുള്ള കാരണം എന്നു ഞാന്‍ വിശ്വസിക്കുന്നു...
ReplyDeleteകഴിഞ്ഞ ദിവസം മൈലാഞ്ചിയുടെ ദു:ഖപൂര്‍ണിമ. എന്ന പോസ്റ്റ് വായിച്ചു. അതിലെ പെണ്‍കുട്ടിയുടെ അനുഭവം ഇനിയും ആര്‍ക്കും വരാതിരിക്കാന്‍, ഈ നിയമം കഴിയുന്നത്ര ആളുകളിലേക്ക് എത്തിക്കാന്‍ ഇത് വായിക്കുന്ന ഓരോരുത്തരും ശ്രമിക്കുമെന്ന് പ്രത്യാശിക്കുന്നു.
Eee lekhanathil koduthirikunna tharathilula eedanagalk irayaayitundu, bharthavinte ammayil ninnum mattum, ennala policeneo women's commition a sameepichapol namalide bhagathe kuttangal paranju prasnam compermise aaaki.... Innum manasika maaya peedanagal anubhavichu jeevikunuuu..... Sarikum marichu kazinjal matrame ithinu nadapadi sweekariku ennundooo????
DeleteValare informative aaya oru message aanu..., indiayile 90% aalukalum ee niyamathinte paridhiyil varunna karyngale kurich arivilathavaranu, athukondanu garhika peedanam koodunathum, athinethire prathikarikan pala sthreekalum madikunathum,
ReplyDeleteവളരെ വിഞ്ജാനപ്രദമായ ഒരു പോസ്റ്റ്. പക്ഷെ ഈ പോസ്റ്റിലെ ഒരു പാടു കാര്യങ്ങളോട് എതിര്‍പ്പുണ്ട്.
ReplyDelete1. ഗാര്‍ഹിക ബന്ധത്തില്‍പ്പെട്ട അംഗങ്ങളില്‍ നിന്നുണ്ടാകുന്ന പീഡനമാണ് ഗാര്‍ഹികപീഡനം. ഗാര്‍ഹിക ബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രക്തബന്ധം കൊണ്ടോ, വിവാഹം മൂലമോ, വിവാഹിതരാകാതെ ദമ്പതികളെപ്പോലെ താമസിക്കുകയോ, ദത്തെടുക്കല്‍ മൂലമുണ്ടായ ബന്ധത്താലോ, കൂട്ടുകുടുംബത്തിലെ അംഗമെന്ന നിലയിലോ, ഒരു കൂരയ്ക്ക് കീഴെ ഒരുമിച്ചു താമസിക്കുമ്പോള്‍ ഉണ്ടാകുന്ന ബന്ധമാണ്.
ഇതില്‍ വിവാഹിതരാകാതെ ദമ്പതികളെപ്പോലെ താമസ്സിക്കുന്നവരെ എങ്ങിനെ ഗാര്‍ഹീക ബന്ധം എന്ന് പറയും. ഒരു കൂരക്ക് കീഴില്‍ താമസിക്കുന്നു എന്ന് വെച്ച് പരസ്പരം കെട്ടുപാടുകളില്‍ താല്പര്യമില്ലാത്തതുകൊണ്ടല്ലേ അവര്‍ വിവാഹം കഴിക്കാത്തത്. ഇതിലൂടെ ഒരു പരിധിവരെ ലിവിങ് ടുഗദറിനെ നിയമം പ്രോത്സാഹിപ്പിക്കുകയല്ലേ ചെയ്യുന്നത്. എന്തോ അതിനോട് വിയോജിപ്പുണ്ട്.
2. പെണ്‍കുട്ടിയെ പ്രസവിച്ചതിനോ ആണ്‍കുട്ടിയെ പ്രസവിക്കാത്തതിനോ അപമാനിക്കുക... ഇവിടെയും വിയോജിപ്പ് രേഖപ്പെടുത്തട്ടെ. ഇവിടെ മറിച്ചായാല്‍ നിയമപരിരക്ഷ കിട്ടില്ലെന്നാണൊ? അതായത് ആണ്‍കുട്ടിയെ പ്രസവിച്ചതിനോ, പെണ്‍കുട്ടിയെ പ്രസവിക്കാത്തതിനോ അപമാനിച്ചാല്‍ ? അങ്ങിനെയും സംഭവിച്ചുകൂടെ?
ഇനി വളരെ സുപ്രധാനമായ ഒരു കാര്യം... പോസ്റ്റിലെ ചില വരികള്‍ കടംകൊള്ളട്ടെ..
ഈ നിയമ വ്യവസ്ഥകള്‍ മനസിലാക്കി വ്യക്തികള്‍ ഗാര്‍ഹിക പീഡനത്തില്‍ നിന്നു മാറി നില്‍ക്കുകയും കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുകയും ആണ് ഈ നിയമം കൊണ്ടു ഉദ്ധേശിക്കുന്നത്. ഒരിക്കല്‍ കൂടി പറയട്ടെ, ഈ നിയമം സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടി മാത്രം ഉള്ളതാണ് അല്ലാതെ പുരുഷന്മാരെ ക്രൂശിക്കാനുള്ളതല്ല . ഇതാണ് ഏറ്റവും പ്രധാനം. എന്തുകൊണ്ട് ഈ നിയമത്തില്‍ പുരുഷന്മാര്‍ക്ക് നിയമപരിരക്ഷ കിട്ടുന്നില്ല. ഇതിപ്പോള്‍ ഒരു സ്ത്രീ വെറുതെ ഒരു കേസു കെട്ടിച്ചമച്ചാല്‍ പോലും ഇന്ന് പുരുഷന്‍ പീഡിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ട്. പോസ്റ്റില്‍ ലിപി സൂചിപ്പിച്ച പോലെ ഈ നിയമം സ്ത്രീകള്‍ക്ക് സംരക്ഷണം ലഭിക്കുവാന്‍ വേണ്ടി എന്ന നിലയില്‍ നിന്നും പുരുഷനെ ക്രൂശിക്കുവാന്‍ എന്ന നിലയിലേക്ക് പോകുന്നില്ലേ എന്നൊരു സംശയം. മനുസ്മൃതിയില്‍ ഉള്‍പ്പെടെ പറയുന്നു ന:സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന്. ആണോ? ഇന്ന് പുരുഷനല്ലേ ഒരു പരിധിവരെ സ്വാതന്ത്ര്യമില്ലാതെ ഇരിക്കുന്നത്. ഇന്നിവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒട്ടുമിക്ക പീഢനകേസുകളും നമ്മില്‍ പലര്‍ക്കും അറിയാവുന്നത് പോലെ ഉഭയകക്ഷി സമ്മതപ്രകാരം നടക്കപ്പെടുന്നതും ഒരു സുപ്രഭാതത്തില്‍ പീഢനമാകുന്നതുമാണ്. അത്തരം കേസുകള്‍ ഉഭയകക്ഷി സമ്മതപ്രകാരം നടക്കുന്നതിനെ പ്രോത്സാഹിപ്പിക്കണമെന്നോ ന്യായീകരിക്കുന്നോ എന്നോ അര്‍ത്ഥമില്ല, ലിവിങ് ടുഗദര്‍ ഉള്‍പ്പെടെയുള്ളവക്ക് വേണ്ടി മുറവിളികൂട്ടുന്ന ഇന്നത്തെ പുത്തന്‍ ഫെമിനിസ്റ്റുകള്‍ അവസാനം ഒരു പ്രശ്നം വന്നുകഴിയുമ്പോള്‍ ഇവിടെ നീതിയില്ലേ , നിയമയില്ലേ എന്നൊക്കെ ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ ഉള്ള ചെറിയ ഒരു അസ്വസ്ഥത. മുന്‍പ് സൌമയെ ക്രൂരമായി കൊലചെയ്തപ്പോള്‍ എവിടെപ്പൊയീ കേരളത്തിലെ സഹോദരന്മാര്‍, എന്ന് മുറവിളികൂട്ടിയവര്‍ തന്നെയാണ് തസ്നി ബാനു കേസ് വന്നപ്പോള്‍ പെണ്ണിന്റെ സ്വാതന്ത്ര്യം അവളുടെ സ്വകാര്യത എന്നൊക്കെ വീമ്പു പറഞ്ഞത്. അത് കാണുമ്പോഴുള്ള വിഷമം മാത്രം. പോസ്റ്റിനേക്കാള്‍ വലിയ കമന്റായി പോയി. ക്ഷമിക്കുക.
അത്ജ്ഞത കൊണ്ടാണ് ഇത്തരം പല നിയമസഹായങ്ങളും പലപ്പോഴും സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്നത്. നാം ഏറ്റവും അറിഞ്ഞിരിക്കേണ്ട ഗാര്‍ഹിക പീഡന നിരോധന നിയമത്തെ ലിപി വളരെ ലളിതമായി ഇവിടെ വിവരിച്ചിരിക്കുന്നു. ഇത്തരം നല്ല പോസ്റ്റുകളിലൂടെ അറിവുകള്‍ ഷെയര്‍ ചെയ്യപ്പെടുംബോഴാണ് ബ്ലോഗ് എന്ന മാധ്യമം അര്‍ത്ഥവത്താകുന്നത്. ഈ പോസ്റ്റിനു പ്രത്യേക നന്ദി.
ReplyDeleteഅക്ബറിക്കയുടെ കമന്റിനു താഴെ എന്റെ ഒരു ഒപ്പ്..തീര്‍ച്ചയായും ഈ പോസ്റ്റ് ഫേസ് ബുക്ക് വഴിയും മെയില്‍ വഴിയും എല്ലാര്‍ക്കും ഷെയര്‍ ചെയ്യാന്‍ ശ്രമിക്കാം.
ReplyDeleteകൊടുക്കാനുള്ള കേസുകളുടെ ലിസ്റ്റ് ഒന്ന് തയ്യാറാക്കട്ടെ,,
ReplyDeleteവളരെ നന്ദി.
സ്ത്രീ പീഡനത്തെ ഭാഷ വേഷമന്യേ അപലപികെണ്ടാതാണ് എന്നാലും
ReplyDeleteഗാര്‍ഹിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ പുരുഷന് എതിരെയുള്ള പീഡനം വരില്ലേ ?
ഒരു തരത്തില്‍ അല്ലെങ്കില്‍ വേറെ രീതിയില്‍ പുരുഷനും പീടിപ്പിക്കപ്പെടുനുണ്ട് ...അത് കൊണ്ടാണ് കോഴിക്കോട് പുരുഷ പീഡനത്ത്തിനു എതിരെ ഒരു സംഘടന തന്നെ പ്രവര്ത്തിക്കുനുണ്ട് ....അത് കൂടി കൂട്ടി വായിക്കുമല്ലോ അല്ലെ
തികച്ചും പ്രയോജനപ്രദമായ പോസ്റ്റ് .
ReplyDeleteഎന്നാലും, നിയമം മടിയിലെ കനത്തിനനുസരിച്ച് നടപ്പാക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ നിയമം എത്രത്തോളം.............
പ്രയോജനപ്രദമായ പോസ്റ്റ്...നമ്മുടെ നാട്ടിൽ നിയമമുണ്ട്...എന്നെപ്പോലുള്ള പലർക്കും അതിന്റെ പല വശങ്ങളും അറിയില്ലാന്നുള്ളതാണു വാസ്തവം...നന്ദി ഈ സംരംഭത്തിനു
ReplyDeleteഎനിക്ക് ഈ നിയമ വശംങ്ങളെക്കുറിച്ചും പൂജപ്പുരയിലുൾല രണ്ട് ഓഫീസ് ഉദ്യോഗസ്ത്ഥരെ അറിയാമെങ്കിലും...ഈ ലേഖനം പലർക്കും വളരെ പ്രയോജനപ്പെടും ലിപി മോളേ....ലിപി മോൾ പറഞ്ഞത്പോലെ....ഈ നിയമം സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടി മാത്രം ഉള്ളതാണ് അല്ലാതെ പുരുഷന്മാരെ ക്രൂശിക്കാനുള്ളതല്ല . രു തിരുത്തുണ്ടേ..ഈ നിയമങ്ങൾ പുരുഷന്മാരേയും രക്ഷപ്പെടുത്താനുള്ളതാണു.... ലിപിമോളുടെ ഈ ലേഖനം വളരെ പ്രയോജനപ്രദം....
ReplyDeleteഈ നിയമത്തെക്കുറിച്ച് വിശദമാക്കിത്തന്ന ലിപിയ്ക്ക് നന്ദി.. അതോടൊപ്പം തന്നെ, ഈ സംശയങ്ങൾ കൂടെ പരിഗണിക്കുമോ?
ReplyDelete- ഈ നിയമമനുസരിച്ച് കുറ്റവാളിയ്ക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ എന്താണ്?
- അഥവാ കുറ്റം ആരോപിക്കപ്പെട്ടയാൾ (പുരുഷൻ) നിരപരാധിയാണെന്ന് തെളിഞ്ഞാൽ, അല്ലെങ്കിൽ അയാളിൽ ആരോപിച്ച കുറ്റങ്ങൾ തെളിയിക്കാൻ വാദിയ്ക്ക് (സ്ത്രീ) സാധിക്കാതെ വന്നാൽ എന്ത് നടപടിയാണ് ഉണ്ടാവുക? വാദി പ്രതിയാകുമോ?
- കീഴ്ക്കോടതിയിലെ വിധിയ്ക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ പോകാനുള്ള സാവകാശമുണ്ടോ?
ഗാർഹികപീഡന നിരോധന നിയമം; അത് അർഹിക്കുന്ന സ്ത്രീകളുടെ രക്ഷയ്ക്കുള്ളതാവട്ടെ..
നിയമം ഉണ്ടാക്കുമ്പോള്‍ ഇങ്ങനെ വിവേചിതമായി തന്നെ വേണം. ഭാര്യമാരുടെ നേരെ ഉള്ള ഏതു ദ്രോഹവും ചെറുക്കാന്‍ ഉള്ള നിയമം തന്നെ ഇത്. അതെ പോലെ തന്നെ ഒരു ഭര്‍ത്താവ് ഇതില്‍ ഏതെങ്കിലും രീതിയില്‍ ദ്രോഹിക്കപെടുന്നുന്ടെങ്കില്‍??? അതിനെതിരെ ശാരീരികമോ മാനസികമോ ആയ പീധനമില്ലാതെ എങ്ങിനെ ആ ഭര്‍ത്താവ് പ്രതികരിക്കും??? അതായത് തന്ടെല്ലിനും കൈക്കും നല്ല ബലമുണ്ട്. ചെലവ് കാശ് ഉണ്ടാക്കുന്നത് ഭര്‍ത്താവാണ്, അത് കൊടുക്കാതെയും ഇരിക്കാം. പക്ഷെ അപ്പോഴെല്ലാം, ഈ നിയമപ്രകാരം ഭര്‍ത്താവ് ചെയ്യുന്നത് കുറ്റമാണ്. അപ്പോള്‍ നിയമ വിധേയമായി അയാള്‍ എന്ത് ചെയ്യണം????
ReplyDeleteഗാര്‍ഹികപീഡനത്തെ മനുഷ്യന് മനസിലാകുന്ന രീതിയില്‍ അവതരിപ്പിച്ചതിന് നന്ദി ...മാത്രമല്ല മുന്‍വിധികള്‍ ഇല്ലാതെ അവതരിപ്പിച്ചതിന് അഭിനന്ദനങള്‍ ... ഉദാഹരണം .. ലാസ്റ്റ് വരികള്‍.."" ഈ നിയമം സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടി മാത്രം ഉള്ളതാണ് അല്ലാതെ പുരുഷന്മാരെ ക്രൂശിക്കാനുള്ളതല്ല ""... പക്ഷെ ഇപ്പോള്‍ നടക്കുന്നത് രണ്ടാമത് പറഞ്ഞത് മാത്രം ... പിന്നെ ഇപ്പോള്‍ സ്വന്തം ഭാര്യയെ ഒന്ന് നുള്ളാന്‍ പോലും ഉള്ള സ്വാതന്ത്ര്യം ഇല്ലേ .... ശിവ ശിവ
ReplyDeleteഒരിക്കല്‍ കൂടി ഭാവുകങ്ങള്‍
@ ഓർമ്മകൾ - വളരെ നന്ദി
ReplyDelete@ Manoraj - പറഞ്ഞതെല്ലാം അംഗീകരിക്കുന്നു... ആദ്യമേ പറയട്ടെ, ഇത് ഞാന്‍ എഴുതി ഉണ്ടാക്കിയ നിയമമല്ല. ഗാര്‍ഹിക പീഡനത്തില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമത്തിന്‍റെ സംക്ഷിപ്തം ഞാനിവിടെ കൊടുത്തുവന്നു മാത്രം. അതുകൊണ്ട് തന്നെ ഈ നിയമത്തെ ന്യായീകരിക്കുക എന്ന ലക്‌ഷ്യം എനിക്കില്ല. :)
1. >>ഇതില്‍ വിവാഹിതരാകാതെ ദമ്പതികളെപ്പോലെ
താമസ്സിക്കുന്നവരെ എങ്ങിനെ ഗാര്‍ഹീക ബന്ധം എന്ന് പറയും. ഒരു കൂരക്ക് കീഴില്‍ താമസിക്കുന്നു എന്ന് വെച്ച് പരസ്പരം കെട്ടുപാടുകളില്‍ താല്പര്യമില്ലാത്തതുകൊണ്ടല്ലേ അവര്‍ വിവാഹം കഴിക്കാത്തത്. ഇതിലൂടെ ഒരു പരിധിവരെ ലിവിങ് ടുഗദറിനെ നിയമം പ്രോത്സാഹിപ്പിക്കുകയല്ലേ ചെയ്യുന്നത്. എന്തോ അതിനോട് വിയോജിപ്പുണ്ട്. <<
ലിവിങ് ടുഗദറിനെ നിയമം പ്രോത്സാഹിപ്പിക്കുന്നു എങ്കില്‍ വിവാഹ ബന്ധത്തില്‍ നിന്നും സ്ത്രീക്ക് കിട്ടുന്ന എല്ലാ ആനുകൂല്യവും ഇത്തരം ബന്ധത്തിലും നിയമം
അനുവദിക്കണമായിരുന്നു. പക്ഷെ ജീവനാംശം പോലുള്ളവ ഇത്തരം ബന്ധങ്ങളില്‍ പെടുന്ന സ്ത്രീക്ക് അനുവദിക്കുന്നില്ല. അതുപോലെ വിവാഹിതരാകാതെ ദമ്പതികളെപ്പോലെ
താമസ്സിക്കുന്നവര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഒന്നോ രണ്ടോ ദിവസം കൂടെ കഴിഞ്ഞവര്‍ എന്നല്ല മറിച്ച് വിവാഹത്തിന്റെ സ്വഭാവമുള്ള ബന്ധങ്ങള്‍ എന്നാണ്. ഒപ്പം താമസിച്ച പുരുഷനുമായി വിവാഹസമാനമായ ബന്ധം തനിക്കുണ്ടായിരുന്നുവെന്ന് തെളിയിക്കാനുള്ള നിയമബാധ്യതയും പരാതിക്കാരിയ്ക്കാണ്
2. >>പെണ്‍കുട്ടിയെ പ്രസവിച്ചതിനോ ആണ്‍കുട്ടിയെ
പ്രസവിക്കാത്തതിനോ അപമാനിക്കുക... ഇവിടെയും വിയോജിപ്പ് രേഖപ്പെടുത്തട്ടെ. ഇവിടെ മറിച്ചായാല്‍ നിയമപരിരക്ഷ കിട്ടില്ലെന്നാണൊ? അതായത് ആണ്‍കുട്ടിയെ പ്രസവിച്ചതിനോ, പെണ്‍കുട്ടിയെ പ്രസവിക്കാത്തതിനോ അപമാനിച്ചാല്‍ ? അങ്ങിനെയും സംഭവിച്ചുകൂടെ?<<
ഇന്നുവരെ ഇത്തരം ഒരു കേസും റിപ്പോര്‍ട്ട് ചെയ്യാത്തതിനാലാവാം നിയമത്തില്‍ അത് എടുത്തു പറയാത്തത്. പക്ഷെ ആണ്‍കുട്ടിയെ പ്രസവിച്ചതിനോ, പെണ്‍കുട്ടിയെ പ്രസവിക്കാത്തതിനോ അപമാനിച്ചാലും നിയമ പരിരക്ഷ കിട്ടുമെന്ന് ഉറപ്പു പറയുന്നു. കാരണം അവിടെയും അപമാനിക്കപെടുന്നത് ഒരു സ്ത്രീ തന്നെയാണ് !
ഇതിലൂടെ പുരുഷ വര്‍ഗത്തിനെ ഉപദ്രവിക്കുക എന്നതല്ല ഉദ്ദേശമെന്നു ഞാനീ പോസ്റ്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ നിയമം അറിവില്ലാത്തതു കൊണ്ട് ഇനിയും പെണ്‍കുട്ടികള്‍ പീഡനത്തിനു ഇരയാവുകയോ ആത്മഹത്യ ചെയ്യേണ്ട അവസ്ഥ ഉണ്ടാവുകയോ അരുത് എന്നൊരു ലക്ഷ്യമേ ഉള്ളൂ. ദയവു ചെയ്തു
സ്ത്രീകളെ സപ്പോര്‍ട്ട് ചെയ്യുന്നവരെല്ലാം ഫെമിനിസ്റ്റുകള്‍ ആണെന്ന മുന്‍ധാരണയോടെ നാളത്തെ കേരളത്തില്‍ ഇടുന്ന പോസ്റ്റുകളെ സമീപിക്കരുത്. ഇതൊരു അപേക്ഷയാണ്.
@ Akbar @ ഒരു ദുബായിക്കാരന്‍
ReplyDelete@ mini//മിനി @ സീത* @ ചന്തു നായർ
ഇത് വായിക്കാനും മറ്റു വായനക്കാരിലേക്ക് എത്തിക്കാനുമുളള എല്ലാ സുഹൃത്തുക്കളും ശ്രമങ്ങള്‍ക്ക് അകമഴിഞ്ഞ നന്ദി.
@ MyDreams - ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ പുരുഷന് എതിരെയുള്ള പീഡനം വരില്ല. പുരുഷ പീഡനത്തിനു എതിരെയും സംഘ ടിക്കേണ്ടിയിരിക്കുന്നു :)
@ ഇസ്മായില്‍ കുറുമ്പടി (തണല്‍) - അതൊരു ചോദ്യമാണ് ....
@ ജിമ്മി ജോൺ - ഗാര്‍ഹിക പീഡന നിയമം അനുസരിച്ച് ഇരു ഭാഗവും കേട്ട ശേഷം കോടതി പാസാക്കുന്ന സംരക്ഷണ ഉത്തരവ് ലംഘിക്കപ്പെടാന്‍ പാടില്ല . അത് ലംഘിച്ചാല്‍ 1 വര്‍ഷം കഠിനതടവും 20,000 രൂപ വരെ പിഴയും ആണ് ശിക്ഷ .
അയാളിൽ ആരോപിച്ച കുറ്റങ്ങൾ തെളിയിക്കാൻ വാദിയ്ക്ക് സാധിക്കാതെ വന്നാൽ അയാള്‍ക്കെതിരെ നടപടി ഉണ്ടാവില്ല.
@ Sudeesh Rajashekharan ¦ സുധി.- ഭാര്യയുടെ ഭാഗത്ത് തെറ്റുണ്ടങ്കില്‍ അവരെ സഹിക്കണം എന്ന് ഒരു നിയമവും പറയുന്നില്ല. അതിനു കുടുംബ കോടതികള്‍ ഉണ്ട്. അവിടെ സ്ത്രീയെന്നോ പുരുഷന്‍ എന്നോ ഇല്ല. വിശ്വാസ വഞ്ചനയോ പീഡനമോ ഭാര്യ ഭര്‍ത്താവിനോട് ചെയ്‌താല്‍ അവിടെ കേസ് കൊടുക്കാം വിവാഹ മോചനം തേടുകയും ചെയ്യാം. അല്ലാതെ അതിനു ഉപദ്രവിക്കുകയോ പട്ടിണിക്കിടുകയോ അല്ല പ്രതിവിധി.
@ കലി (veejyots)- രണ്ടാമതു പറഞ്ഞത് നടക്കുന്നുണ്ടെങ്കിലും അത് ആദ്യത്തേതിനെ അപേക്ഷിച്ച് കുറവാണ്.
നല്ല പോസ്റ്റ് ലിപി. ഈ സൈറ്റില്‍ ആദ്യമായി വരികയാണ്. നിങ്ങളുടെ സംരംഭത്തിന് എല്ലാ വിധ ആശംസകളും.
ReplyDeleteമാവേലികേരള മാണ് ഇവിടെ എത്തിച്ചത്. പോസ്റ്റും കമന്റുകളും വായിച്ചു.
ReplyDeleteഇന്‍ഡ്യയെപ്പോലുള്ള പല രാജ്യങ്ങളിലും നിലവിലുള്ള നിയമങ്ങള്‍ പലതും ഏട്ടിലെ പശുമാത്രമാണ്. അതു പുല്ലു തിന്നില്ല. അഥവാ പുല്ലുതിന്നുന്നു എന്നുകണ്ടാല്‍ തിന്നാന്‍ സഹായിക്കുന്ന പല്ല് തല്ലിക്കൊഴിക്കപ്പെടും. മനുഷ്യാവകാശ നിയമം, സ്ത്രീധന നിരോധന നിയമം, പട്ടികജാതി-വര്‍ഗ പീഡന നിരോധനിയമം , സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്നതിനെതിരായ നിരവധി നിയമങ്ങള്‍ ഉദഹരണങ്ങള്‍ മാത്രം. ഇവിടെ പരമാര്‍ശിച്ച ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്റെ കാര്യവും വ്യത്യസ്തമാകാനിടയില്ല. കാരണം, പുരുഷമേധാവിത്വപരവും സവര്‍ണമേധാവിത്വപരവുമായ ഒരു സമൂഹത്തില്‍ ഇത്തരം നിയമങ്ങള്‍ നടപ്പിലാവില്ല എന്നതാണു യാഥാര്‍ഥ്യം. ഈ സമൂഹത്തിലെ പുരുഷമേധാവിത്വാശയങ്ങളെ ഏതാണ്ടു പൂര്‍ണമായും സ്വീകരിച്ചിട്ടുള്ളവരാണ് ജനങ്ങളും ഉദ്യോഗസ്ഥരും ജഡ്ജിമാരുമെല്ലാം. മുകളിലെ മനോജിന്റെ കമന്റും അതിന്" ഞാന്‍ ഫെമിനിസ്റ്റല്ല "എന്ന ലിപിയുടെ കുമ്പസാരവും നല്‍കുന്ന സൂചന മറിച്ചുള്ളതല്ല.
@Lipi Ranju: ഇത് ലിപി എഴുതിയുണ്ടാക്കിയ നിയമമെന്ന രീതിയിലോ ലിപി എഴുതിയ കാര്യങ്ങളോടോ അല്ല ഞാന്‍ എന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്. വര്‍ഷങ്ങളായി നിലനിന്നുപോരുന്ന ഒരു നിയമവ്യവസ്ഥയോടാണ്. അതുകൊണ്ട് തന്നെ ലിപിയുടെ പോസ്റ്റിനെ വിമര്‍ശിച്ചു എന്ന തെറ്റിദ്ധാരണ ഒഴിവാക്കുക. ഒപ്പം വിഞ്ജാനപ്രദമായ ഒരു പോസ്റ്റ് നല്‍കിയതിനുള്ള നന്ദി ഒരിക്കല്‍ കൂടെ അറിയിക്കുകയും ചെയ്യുന്നു..
ReplyDeleteഇനി കമന്റ് മറുപടിയിലെ ചില കാര്യങ്ങള്‍ക്കുള്ള മറുപടി.
“അതുപോലെ വിവാഹിതരാകാതെ ദമ്പതികളെപ്പോലെ താമസ്സിക്കുന്നവര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഒന്നോ രണ്ടോ ദിവസം കൂടെ കഴിഞ്ഞവര്‍ എന്നല്ല മറിച്ച് വിവാഹത്തിന്റെ സ്വഭാവമുള്ള ബന്ധങ്ങള്‍ എന്നാണ്. ഒപ്പം താമസിച്ച പുരുഷനുമായി വിവാഹസമാനമായ ബന്ധം തനിക്കുണ്ടായിരുന്നുവെന്ന് തെളിയിക്കാനുള്ള നിയമബാധ്യതയും പരാതിക്കാരിയ്ക്കാണ്.“
ഇതിന്റെ യുക്തി ഇപ്പോഴും മനസ്സിലായില്ല. വിവാഹത്തിന്റെ സ്വഭാവമുള്ള ബന്ധങ്ങളോട് വിയോജിപ്പുള്ളതുകൊണ്ടാണല്ലോ അവര്‍ ലിവിങ് ടുഗദര്‍ എന്ന പുത്തന്‍ സംസ്കാരം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നത്. അങ്ങിനെയെങ്കില്‍ പിന്നെ അവര്‍ക്കെന്തിന് ഗാര്‍ഹീകപീഢന നിരോധനനിയമത്തിന്റെ ആനുകൂല്യം ലഭിക്കണം എന്നതാണ് എന്റെ ചോദ്യം?
രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരത്തില്‍ തൃപ്തനാണ് :)
ലിപിയോ അല്ലെങ്കില്‍ നാളത്തെ കേരളത്തിന്റെ അണിയറക്കാരോ ഫെമിനിസ്റ്റുകള്‍ എന്നല്ല ഉദ്ദേശിച്ചത്. നിങ്ങളുടെ ഇന്‍ടന്‍ഷന്‍ മനസ്സിലാക്കുകയും അതോട് മനസ്സുകൊണ്ട് സഹകരിക്കുകയും ചെയ്യുന്നു. പക്ഷെ ഈ ഒരു നിയമപരിരക്ഷയുടെ പിന്തുണകൊണ്ട് സ്ത്രീകള്‍ ഉണ്ടാക്കുന്ന പുരുഷ പീഢനങ്ങളെ പറ്റി ഒന്ന് സൂചിപ്പിച്ചെന്നേ ഉള്ളൂ..:):)
എന്തിലും ദോഷം കണ്ടെത്തുന്ന ശൈലി മാറ്റി നമുക്ക് നമുക്ക് ഇവിടെ നിന്ന് തുടങ്ങാം അല്ലെ? തുടക്കത്തിലേ perfect ആക്കിയിട്ട് ഒന്നും ആരംഭിക്കാന്‍ ആവില്ല. വിജയാശംസകള്‍. ലിപി, ഈ കമ്മന്റ് പേജിലെ word verification ഡിസേബ്ള്‍ ചെയ്യുന്നതായിരുക്കും നല്ലത്.
ReplyDeleteInformative. will share with my circle.
ReplyDeleteCongratz and best wishes.
ഗാര്‍ഹിക പീഡന നിരോധന നിയമം.
ReplyDeleteഇങ്ങനൊരു സംഭവത്തെ പറ്റി അറിയുന്നത് തന്നെ ആദ്യമായിട്ടാണ്. നുള്ളിയാലും പിച്ചിയാലും തള്ളിയാലും വരെ ഗാര്‍ഹിക പീഡനത്തില്‍ പെടുമെങ്കില്‍ ഈ വായിച്ചതൊക്കെ മനസ്സില്‍ വക്കുകയാവും നല്ലത്. കുടുമ്മത്തെ പെണ്ണുങ്ങളറിഞ്ഞാല്‍ പീഡനക്കേസില്‍ എപ്പം പ്രതിയായീന്ന് ചോദിച്ചാല്‍ മതി. ‘അവന്‍ പീഡനക്കേസില്‍ പെട്ടൂന്ന്‘ നാലാള് പറയുമ്പം ഗാര്‍ഹികമാണോ, മറ്റ് വല്ല പീഡനോം ആണോന്ന് ആരും അന്വേഷിക്കില്ലല്ലോ.
ഈ പങ്കുവക്കലിനും നന്ദി. ആദ്യ കമന്‍റില്‍ കൊടുത്തിരിക്കുന്ന മൈലാഞ്ചിയുടെ ബ്ലോഗ് പോസ്റ്റിലെ ലിങ്ക് ഈ വിഷയത്തിന്‍റെ ഗൌരത്തെ ശരിയായവിധത്തില്‍ മനസ്സിലാക്കാന്‍ സഹായിച്ചു. വിവാഹം കഴിപ്പിച്ചയച്ച മകള്‍ സുരക്ഷിതയല്ലെന്നറിഞ്ഞിട്ടും ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന അത്തരം മാതാപിതാക്കള്‍ക്ക് ഒരു പ്രതീക്ഷയും, കെട്ടികൊണ്ടുവരുന്ന സ്ത്രീയെ അടിച്ചമര്‍ത്തുന്ന കെട്ട്യോന്മാര്‍ക്ക് ഒരു പേടിയും.
ഏതൊരു വ്യക്തിക്കും ഗാര്‍ഹിക പീഡനം നടക്കുന്നുവെന്നറിഞ്ഞാല്‍ പരാതി നല്‍കാം. അക്കാരണത്താല്‍ അയാള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നതല്ല. എന്ന് വച്ചാല്‍....., ബന്ധുജനങ്ങളിലോ, അയല്പക്കങ്ങളിലോ അത്തരം അവസ്ഥകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നിയമസഹായം ലഭ്യമാക്കാന്‍ നമ്മളെകൊണ്ടും സാധിക്കും എന്നാണോ.
ശരിയായ രീതിയില്‍ ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാനും, പ്രാവര്‍ത്തികമാക്കാനും ഈ ലേഖനം കൊണ്ട് കഴിയട്ടെ. ഭാവുകങ്ങള്‍!
ഗാര്‍ഹിക പീഠന നിരോധന നിയമത്തേക്കുറിച്ച് ലിപി വളരെ ലഘുവായി എല്ലാവര്‍ക്കും മനസിലാകത്തക്കവിധത്തില്‍ ലീഗല്‍ ജാര്‍ഗണ്‍സ് ഒന്നും കൂടാതെ വിവരിച്ചു.
ReplyDeleteപക്ഷെ അതു വായിക്കുമ്പോള്‍ നമുക്കോരോരുത്തര്‍ക്കും പലതരത്തിലുള്ള ഓര്‍മ്മകളും അനുഭവങ്ങളുമായിരിക്കം മനസില്‍ വരുന്നത്. അതു സ്വാഭാവികം.
നമ്മുടേത് ഒരു ഐഡിയല്‍ സമൂഹമാണ് എന്ന് അടുത്തകാലം വരെ നമ്മള്‍ പറഞ്ഞ് പരസ്പരം വിശ്വസിപ്പിച്ചിരുന്നു.
പക്ഷെ സത്യം അതല്ല. എന്റെ അനുഭവത്തില്‍ നമ്മുടെ സമൂഹത്തിലെ പോലെ പീഠനം ആഘോഷിക്കുന്ന മറ്റൊരു സമൂഹമില്ല. ആ സമൂഹത്തില്‍ കൂടുതല്‍ പീഠിപ്പിക്കപ്പെടുന്നത് ഒരു പക്ഷെ സ്ത്രീകളായിരിക്കാം, എന്നതു കൊണ്ട്, പുരുഷന്‍ പീഠിപ്പിക്കപ്പെടുന്നില്ല എന്നാര്‍ക്കും പറയാന്‍ കഴിയില്ല. നാലു തരത്തിലുള്ള് ലൈംഗിക പീഠനരീതികളെ ക്കുറിച്ച് ലിപി പറയുന്നുണ്ട്, അതില്‍ പറഞ്ഞിരിക്കുന്നത് പ്രധാനമായും സ്ത്രീ അനുഭവിക്കുന്ന പീഠനങ്ങളാണ്.
ലിപി എഴുതി:‘ഒരിക്കല്‍ കൂടി പറയട്ടെ, ഈ നിയമം സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടി മാത്രം ഉള്ളതാണ് അല്ലാതെ പുരുഷന്മാരെ ക്രൂശിക്കാനുള്ളതല്ല‘.
എന്നതിന്റെ അര്‍ഥം പുരുഷന്മാര്‍ പീഠനം അനുഭവിക്കുന്നില്ല എന്നല്ല. പുഷന്മാരും പീഠനം, ഒരു പക്ഷെ ചെറുപ്പം മുതലേ അനുഭവിക്കുന്നുണ്ട്. അതിനും പരിഹാരമുണ്ടാകണം.
പലപ്പോഴും പീഠനമെന്താണെന്നു തന്നെ നമ്മള്‍ മനസിലാക്കുന്നില്ല. സ്നേഹത്തില്‍ പൊതിഞ്ഞു നമ്മുടെ നേരെ നീട്ടപ്പെടുന്ന പല പെരുമാറ്റങ്ങള്‍ക്കും പിന്നില്‍ പീഠനമാണെന്നു മന്‍സിലാക്കാന്‍ പലപ്പോഴും നമുക്കു കഴിയാതെ വരുന്നു.
ഉദ്. ആണ്മക്കളെ വേണമെന്നു ശഠിക്കുന്ന അമ്മയോ അഛനോ തങ്ങളുടെ ആവശ്യങ്ങള്‍ നേടിത്തരുന്നതിനൊരാളെ മാത്രമാണ് മകനില്‍ കാണുന്നതെങ്കില്‍ അതു പീഠനമായിട്ടേ എനിക്കു കാണാന്‍ കഴിയൂ. നിങ്ങളെങ്ങനെ അതിനെ കാണുന്നു?
ഈ ചര്‍ച്ചയിലൂടെ കുറഞ്ഞപക്ഷം പീഡനമെന്നു പറഞ്ഞാല്‍ എന്താണ്? ആണിനും പെണ്ണിനും അത് എങ്ങനെ തിരിച്ചറിയാന്‍ കഴിയും എന്നതിനു കുറച്ചു ധാരണകള്‍ ഉണ്ടായെങ്കില്‍ എന്നു പ്രതീക്ഷിക്കുന്നു. അതുപോലെ കുട്ടികളെ വടിയെടുത്തു അടിക്കുന്നതു മാത്രമാണോ പീഠനം?
കൊഹാബിറ്റിംഗ് നമ്മുടെ സമൂഹത്തിലെ വിവാഹ പീഠനത്തോടുള്ള ചിലരുടെ എക്സ്ട്രീം പ്രതികരണമാണെന്നാണ് എനിക്കു തോന്നുന്നത്. അല്ലാതെ കൊഹാബിറ്റിങ്ങില്‍ ജീവിക്കുന്നവര്‍ ഒരു പ്രത്യേക സ്പീഷീസല്ല.വിവാഹം സ്വപനം കാണാത്ത് ഒരു പെണ്‍കുട്ടി ഉണ്ടാകുമോ കേരളത്തില്‍?
എഴുതാന്‍ ഒത്തിരിയുണ്ട്. തല്‍ക്കാലം നിര്‍ത്തട്ടെ.
@ Maya V - നന്ദി മായേ
ReplyDelete@ മാവിലായിക്കാരന്‍ - യാഥാര്‍ത്ഥ്യം മനസിലാക്കുന്നതിനു നന്ദി.
>> . ഈ സമൂഹത്തിലെ പുരുഷമേധാവിത്വാശയങ്ങളെ ഏതാണ്ടു പൂര്‍ണമായും സ്വീകരിച്ചിട്ടുള്ളവരാണ് ജനങ്ങളും ഉദ്യോഗസ്ഥരും ജഡ്ജിമാരുമെല്ലാം.മുകളിലെ മനോജിന്റെ കമന്റും അതിന് "ഞാന്‍ ഫെമിനിസ്റ്റല്ല "എന്ന ലിപിയുടെ കുമ്പസാരവും നല്‍കുന്ന സൂചന മറിച്ചുള്ളതല്ല.<< താങ്കളുടെ കമന്ററിലെ ഈ ഒരു കാര്യത്തോടുള്ള വിയോജിപ്പ് വ്യക്തമാക്കട്ടെ,
"സ്ത്രീകളെ സപ്പോര്‍ട്ട് ചെയ്യുന്നവരെല്ലാം ഫെമിനിസ്റ്റുകള്‍ ആണെന്ന മുന്‍ധാരണയോടെ നാളത്തെ കേരളത്തില്‍ ഇടുന്ന പോസ്റ്റുകളെ സമീപിക്കരുത് " എന്നാണു ഞാന്‍ പറഞ്ഞത്. അതിനര്‍ത്ഥം ഞാന്‍ ഈ സമൂഹത്തിലെ പുരുഷമേധാവിത്വാശയങ്ങളെ അംഗീകരിക്കുന്നു എന്നല്ല. പുരുഷമേധാവിത്തത്തെ അംഗീകരിക്കാത്തവര്‍ എല്ലാം ഫെമിനിസ്റ്റുകള്‍ ആണെന്നോ, ഫെമിനിസ്റ്റുകള്‍ അല്ലാത്തവര്‍ എല്ലാവരും പുരുഷമേധാവിത്തത്തെ അംഗീകരിക്കുന്നവര്‍ ആണെന്നോ പറയാന്‍ കഴിയുമോ ??
ഫെമിനിസം അല്ല പരിഹാരം എന്ന തിരിച്ചറിവ് ഈ കൂട്ടായ്മയുടെ മുതല്‍ക്കൂട്ടാണ്. ഇത് സ്ത്രീകളുടെ മാത്രം കൂട്ടായ്മയല്ല. ഇതില്‍ സഹകരിക്കാന്‍ താല്‍പ്പര്യമുള്ള ആര്‍ക്കും ഇതിലേക്ക് സ്വാഗതം ആദ്യമേ പറഞ്ഞിട്ടുണ്ട്. അതില്‍ സ്ത്രീ പുരുഷ ഭേദം പറഞ്ഞിട്ടില്ല. സ്ത്രീയും പുരുഷനും ഒരുമിച്ചു നില്‍ക്കെണ്ടവരാണ് അല്ലാതെ പരസ്പരം ചേരിതിരിഞ്ഞ് അടിയുണ്ടാക്കേണ്ടവരല്ല.
@ Manoraj - അങ്ങനെ ജീവിക്കുന്നവര്‍ എല്ലാവരും പുത്തന്‍ സംസ്കാരം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നവരാവണമെന്നില്ല. അറിവില്ലായ്മകൊണ്ട് നിയമസാധുത ഇല്ലാതെയുള്ള വിവാഹ ബന്ധം (വിവാഹം രജിസ്റ്റര്‍ ചെയ്യാതിരിക്കുക പോലുള്ളവ ) ഒക്കെ ഇതില്‍ പെടും. ഇനി ലിവിങ് ടുഗദര്‍ എന്ന രീതിയാണെങ്കില്‍ തന്നെ, അവിടെ സ്ത്രീയെ എങ്ങനെ വേണമെങ്കിലും ഉപദ്രവിക്കാം, അവര്‍ അത് സഹിക്കേണ്ടവരാണ് എന്നാണോ മനു പറയുന്നത് !! അതില്‍ എന്ത് യുക്തിയാണ് ഉള്ളത് !!! ഏതു തരത്തിലുള്ള ബന്ധമാണെങ്കിലും ആര്‍ക്കും ആരെയും ഉപദ്രവിക്കാനുള്ള അവകാശമില്ല.
@ Salam - word verification എടുത്തു മാറ്റിയിട്ടുണ്ട്. ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദിട്ടോ.
@ ചെറുവാടി - ഈ പിന്തുണയ്ക്ക് ഒത്തിരി നന്ദി
@ ചെറുത്* - ഈ പോസ്റ്റ് ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടതിനു നന്ദി. ഇനി പിച്ചുകയോ കളിയാക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ സൂക്ഷിച്ചോട്ടോ :) പിന്നെ, ചെറുത് പറഞ്ഞത് ശരിയാണ്, ബന്ധുജനങ്ങളിലോ, അയല്പക്കങ്ങളിലോ അത്തരം അവസ്ഥകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നിയമസഹായം ലഭ്യമാക്കാന്‍ നമ്മളെകൊണ്ടും സാധിക്കും.
@ MKERALAM - ടീച്ചര്‍ പറഞ്ഞത് ശരിയാണ്, നമ്മുടെ സമൂഹത്തിലെ ഒരു ചെറിയ വിഭാഗം പുഷന്മാരും പീഡനം അനുഭവിക്കുന്നുണ്ട്. അതിനും പരിഹാരമുണ്ടാകണം.
very very useful info.
ReplyDeleteനിയമം ഉള്ളതായി അറിയാം. ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന ഈ നിയമത്തെ കുറിച്ച് അറിവില്ലാത്തവര്‍ക്കായി നമുക്കും എന്തെങ്കിലും ചെയ്യാന്‍ കഴിയില്ലേ?
ReplyDeleteനിരപരാധികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടരുത് ,.......നിയമം നല്ലതിന് മാത്രം ആകണം
ReplyDeleteനിയമം വളരെ ലളിതമായി അവതരിപ്പിച്ചതിന് നന്ദി ലിപി. ഒപ്പം, നിരപരാധികള്‍ ഈ നിയമത്തിന്റെ പേരില്‍ വെട്ടിലാവരുതെ എന്നും, ആഗ്രഹിച്ചു പോകുന്നു. വ്യക്തത ഇല്ലാത്ത പല ലൂപ് ഹോളുകളും ഇതില്‍ ഉണ്ട്..മറ്റു പല നിയമങ്ങളെയും പോലെ..
ReplyDelete@Lipi Ranju : “ഇനി ലിവിങ് ടുഗദര്‍ എന്ന രീതിയാണെങ്കില്‍ തന്നെ, അവിടെ സ്ത്രീയെ എങ്ങനെ വേണമെങ്കിലും ഉപദ്രവിക്കാം, അവര്‍ അത് സഹിക്കേണ്ടവരാണ് എന്നാണോ മനു പറയുന്നത് !! അതില്‍ എന്ത് യുക്തിയാണ് ഉള്ളത് !!! ഏതു തരത്തിലുള്ള ബന്ധമാണെങ്കിലും ആര്‍ക്കും ആരെയും ഉപദ്രവിക്കാനുള്ള അവകാശമില്ല“ തീര്‍ച്ചയായും ലിപി. ആര്‍ക്കും ആരെയും ഉപദ്രവിക്കാന്‍ അവകാശമില്ല എന്നത് ഞാന്‍ സമ്മതിക്കുന്നു. പക്ഷെ, ഇവിടെ ഇവരെ എങ്ങിനെ ഗാര്‍ഹീകപീഡനനിരോധനനിയമത്തിന്റെ കീഴില്‍ കൊണ്ടുവരും എന്നതാണ് എന്റെ ചോദ്യം. ഒരു വീട്ടില്‍ താമസിക്കുന്നു എന്നത് ഗാര്‍ഹീകപീഢനത്തിന്റെ പരിധിയില്‍ വരുമോ? ബന്ധങ്ങള്‍ കൂടെ വേണ്ടേ? ഇവര്‍ ബന്ധങ്ങളില്‍ വിശ്വസിക്കുന്നില്ലല്ലോ? എനി വേ, ചര്‍ച്ച വഴി തെറ്റുന്നു എന്ന് തോന്നുന്നുവെങ്കില്‍ ഞാന്‍ വിട്ടു.
ReplyDeleteനല്ല പോസ്റ്റ് ലിപി...
ReplyDeleteനിയമങ്ങള്‍ കടലാസില്‍ മാത്രമായിപ്പോകുന്നത് കൊണ്ടാണ് ഇത്തരം പീഡന പരമ്പരകള്‍ക്ക് അറുതി വരാത്തത് ,
ReplyDeleteഭരിക്കുന്നവനൊരു നിയമം ഭരിക്കപ്പെടുന്നവന് മറ്റൊരു നിയമം എന്ന ഈ ചീഞ്ഞുനാറുന്ന വ്യവസ്ഥിതി മാറാതെ നന്നുടെ നാട്ടില്‍ ഒരു നിയമവും നേരെ ചൊവ്വേ നടപ്പിലാക്കാനാവില്ല , അടക്ക കട്ട സാധാരണക്കാരന് തല്ലും കഠിന തടവും ,ആനയെ കട്ട നേതാവിന്നു തലോടലും സപ്രമന്ച്ജ കട്ടിലും എന്ന സ്ഥിതിവിശേഷം മാറിയെ മതിയാവൂ , ലിപി വളരെ ലളിതമായി കാര്യങ്ങള്‍ വിശദീകരിച്ചു , ഇത് ആവശ്യക്കാരായ സാധാരണക്കാരിലേക്ക് എത്തിക്കിട്ടാനാണ് പ്രയാസം , വായിക്കുകയും ചിന്തിക്കുകയും ചെയ്യന്ന ഒരു ന്യൂനപക്ഷം മാത്രമേ ഇതെല്ലാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുള്ളൂ എന്നതാണ് നമ്മുടെ സമൂഹത്തിന്റെ കാതലായ ന്യൂനത.
'ഒരു വീട്ടില്‍ താമസിക്കുന്നു എന്നത് ഗാര്‍ഹീകപീഢനത്തിന്റെ പരിധിയില്‍ വരുമോ? ബന്ധങ്ങള്‍ കൂടെ വേണ്ടേ? ഇവര്‍ ബന്ധങ്ങളില്‍ വിശ്വസിക്കുന്നില്ലല്ലോ? എനി വേ, ചര്‍ച്ച വഴി തെറ്റുന്നു എന്ന് തോന്നുന്നുവെങ്കില്‍ ഞാന്‍ വിട്ടു.'
ReplyDeleteഇതിന് ലിപി എന്തു പറയും എന്ന് എനിക്കറിഞ്ഞുകൂടാ, എന്നാലും എനിക്കു തോന്നുന്നത് എഴുതട്ടെ:)
ഒരു സിനിമയുണ്ടല്ലോ, കൃഷ്ണഗുഡിയിലെ ഒരു വസന്തം എന്നോ മറ്റോ പേരോര്‍മ്മയില്ല, പക്ഷെ അതിലെ കഥ ഓര്‍മ്മയുണ്ട്. വീട്ടുകാര് വിവാഹം ഉറപ്പിച്ചതാണ് അവിടെ മന്‍ജ്ജുവും രഘുവും അവതരിപ്പിക്കുന്ന കാരക്റ്റേഴ്സ് ഓര്‍മ്മയുണ്ടോ? ആ പെണ്‍കുട്ടി അനുഭവിക്കുന്നതു പീഡനമാണോ? ഗാര്‍ഹിക പീഢന നിരോധന നിയമം അവളെ സംരക്ഷിക്കണോ?( അങ്ങനെ ഒരനുഭവം ഒരു പെണ്‍കുട്ടിക്കൂണ്ടായാള്‍ അവള്‍ക്കു നിയമ സംരക്ഷണം ആവശ്യമുണ്ടോ)
വിവാഹം ഉറപ്പിച്ച കാമുകീ കാമുകന്മാരുടെ അവസ്ഥ എടുക്കാം ഒരു പക്ഷെ അവര്‍ ഒരു വീട്ടില്‍ താമസിക്കാവുന്ന അവസരം ഉണ്ടാവാം. അപ്പോള്‍ കാമുകന്‍ ക്രൂരമായി പെരുമാറിയാല്‍ അതും ഈ നിയമത്തിന്റെ പരിധിയില്‍ പേടേണ്ടതില്ലേ?
വേണ്ടാത്ത ഒരു ചര്‍ച്ചയല്ല ഇത്, ഈ നിയമത്തെപ്പറ്റിയുള്ള ധാരണകളും തെറ്റിദ്ധാരണകളും ഒക്കെ ചര്‍ച്ചചെയ്താലല്ലേ അതിന്റെ ഗുണവും തിന്മയും അല്ലെങ്കില്‍ സാദ്ധ്യതകളും മനസിലാക്കാന്‍ കഴിയൂ.
ഒരാളും പീഡിപ്പിക്കപ്പെടാൻ ഇടയാകരുത്. അതിനു പറ്റിയ നിയമങ്ങളൊന്നും നമ്മുടെ നിയമപുസ്തകത്തിൽ പറയുന്നില്ലേ..?
ReplyDeleteലിപിയുടെ ശ്രമം നല്ലതു തന്നെ.
ബോധവൽക്കരണം തന്നെ ഏറ്റവും നല്ലത്...
@ mayflowers - ഒത്തിരി നന്ദി
ReplyDelete@ Sukanya - കഴിയുന്നത്ര ആളുകളെ ഈ നിയമത്തെ കുറിച്ച് ബോധവാന്മാര്‍ ആക്കുക എന്നതല്ലേ നമുക്ക് ചെയ്യാന്‍ കഴിയുന്നത് ! അതിനാണ് നാം ശ്രമിക്കെണ്ടതും.
@ kochumol(കുങ്കുമം)- എല്ലാ നിയമങ്ങളും നല്ല ഉദ്ദേശത്തോടെ മാത്രമാണല്ലോ നിര്‍മ്മിക്കുന്നത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ എല്ലാ നിയമത്തിലും പഴുതുകള്‍ ഉണ്ട്.
@ ഏപ്രില്‍ ലില്ലി.- വളരെ ശരിയാണ്.
@ Manoraj - തീര്‍ച്ചയായും ഒരു വീട്ടില്‍ താമസിക്കുന്നു എന്നത് നിയമത്തിന്‍റെ പരിധിയില്‍ വരും. പക്ഷെ ഒന്നോ രണ്ടോ ദിവസ്സം
താമസിക്കുന്നവര്‍ ഈ ഗണത്തില്‍ പെടുന്നില്ല എന്ന് ഞാന്‍ മുന്‍പേ പറഞ്ഞുവല്ലോ... രക്ത ബന്ധമോ വൈവാഹിക ബന്ധമോ വേണമെന്ന് നിര്‍ബന്ധം ഇല്ല. മനുവിന്‍റെ ചോദ്യത്തിലെ യുക്തി എനിക്കിപ്പോഴും മനസിലാവുന്നില്ല! ബന്ധങ്ങളില്‍ വിശ്വസിക്കുന്നില്ലാത്തവരെ ഉപദ്രവിക്കാമോ !!!
അതിലെന്തു ന്യായമാണ് ഉള്ളത് ???
@ lekshmi. lachu - നന്ദി ലച്ചു .
@ സിദ്ധീക്ക.. - ഇക്ക പറഞ്ഞത് ശരിയാണ് ഇത് ആവശ്യക്കാരായ സാധാരണക്കാരിലേക്ക് എത്തിക്കിട്ടാനാണ് പ്രയാസം . അതിനു നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നാലോചിക്കണം.
@ MKERALAM - ടീച്ചര്‍ പറഞ്ഞത് വളരെ ശരിയാണ്. ആ സിനിമയിലെ പോലെ ( കൃഷ്ണ ഗുഡിയില്‍ ഒരു പ്രണയ കാലത്ത് എന്നാണു ശരിയായ പേര് ) വിവാഹം ഉറപ്പിച്ച ശേഷം ഒരുമിച്ചു താമസിക്കുന്നവരും ഈ നിയമ പരിധിയില്‍ വരും.
@ വീ കെ - ഞാന്‍ പറഞ്ഞുവല്ലോ ആവശ്യത്തിനു നിയമങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. അതെല്ലാവരും വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തുന്നില്ല.
കമന്റുകളും മറുപടികളും എല്ലാം വായിക്കുന്നുണ്ട്. വളരെ വളരെ ഉപകാരപ്രദമാണിത്. പലപ്പോഴും എന്തെങ്കിലും സംഭവിക്കുമ്പോള്‍ ആരെ ബന്ധപ്പെടണം എന്നറിയാതെ വിഷമിക്കും.
ReplyDeleteഒരു സജഷന്‍ ഉള്ളത്, “സംരക്ഷണ ഉദ്യോഗസ്ഥരുടെ വിലാസം“- അതില്‍ ഫോണ്‍ നമ്പറും ഇ-മയില്‍ അഡ്രസ്സും കൂടെ ഉണ്ടെങ്കില്‍ നന്നായിരുന്നു. അങ്ങനെ കിട്ടുമോ ആവോ.
എന്തായാലും നല്ല തുടക്കം.
ഈ നിയമത്തെ കുറിച്ച് നല്ലൊരു ബോധവൽക്കരണം നടത്തി വിഞ്ജാനപ്രദമായ ഒരു പോസ്റ്റ് കാഴ്ച്ചവെച്ചിരിക്കുന്നതിൽ ലിപിക്കഭിനന്ദനം കേട്ടൊ
ReplyDelete@ മുകിൽ - ഈ കാര്യം ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി മുകിലെ , ഞാന്‍ ഓരോ ജില്ലയിലെയും ഒരു ഫോണ്‍ നമ്പര്‍ വീതം എങ്കിലും ഉള്ള ലിങ്ക് കൂടി ആഡ് ചെയ്തിട്ടുണ്ട്, നോക്കുമല്ലോ... മെയില്‍ ID ഞാന്‍ നോക്കിയിട്ട് കിട്ടിയില്ല. നാട്ടില്‍ ഇല്ലാത്തത് കൊണ്ട് നെറ്റ് വഴി കിട്ടുന്ന വിവരങ്ങള്‍ ശേഖരിക്കാനെ കഴിയുന്നുള്ളൂ... നാട്ടില്‍ ഉള്ള ആരെങ്കിലും അതുകൂടി കളക്റ്റു ചെയ്തിരുന്നെങ്കില്‍ ഉപകാരമായി.
ReplyDelete@ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.-നന്ദി മുരളിയേട്ടാ...
വളരെ നല്ല ഒരു ലേഖനം.ചിലകാര്യങ്ങള്‍ അറിയാവുന്നതല്ലാതെ, ഇത്രത്തോളം അറിയില്ലായിരുന്നു ഇതുവരെ. അഭിനന്ദനങ്ങള്‍! മനോരാജ് പറഞ്ഞ ആശങ്കയോട് ഞാനും യോജിക്കുന്നു. ഗൃഹം എന്നുപറയുമ്പോള്‍ ഭാര്യ, ഭര്‍ത്താവ്, അല്ലെങ്കില്‍ അച്ഛന്‍, അമ്മ കുഞ്ഞുങ്ങള്‍.. ഇതാണല്ലോ. പിന്നെ വേറൊരു തമാശയും തോന്നി. ഭര്‍ത്താവ് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു പേടിപ്പിച്ചാലും ഇതില്‍ ഉള്‍പ്പെടുമെന്ന്. അപ്പോള്‍ അങ്ങനെ കേസ് കൊടുത്തതിന്റെ പേരില്‍ അങ്ങേര് പോയി തൂങ്ങിയാല്‍ എല്ലാം കൈവിട്ടുപോയില്ലേ? :-))
ReplyDelete@ സ്വപ്നജാലകം തുറന്നിട്ട് ഷാബു - ശരിക്കും തൂങ്ങാന്‍ വേണ്ടി പറയുന്നതാണോ അതോ ഭീഷണിപ്പെടുത്താന്‍ വേണ്ടി മാത്രം പറയുന്നതാണോ എന്ന് ഭാര്യക്ക് തിരിച്ചറിയാന്‍ പറ്റുമല്ലോ ! പറ്റിയില്ലെങ്കില്‍ പണി പാളും ! :)
ReplyDeleteപിന്നെ ഇത് ഭര്‍ത്താവ് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു ഭീഷണി മുഴക്കിയാല്‍ മാത്രമല്ല, ചില മാതാപിതാക്കള്‍ മകള്‍ക്കിഷ്ടമില്ലാത്ത വിവാഹം കഴിപ്പിക്കാന്‍ ഈ അടവ് പ്രയോഗിക്കാറില്ലേ ! അവര്‍ക്കും കൂടിയുള്ള പാരയാ ഇത് :)
വായനയ്ക്കും അഭിപ്രായത്തിനും നന്ദിട്ടോ...
നിയമത്തെ കുറിച്ചൊരൂ ബോധവൽക്കരണം നൽകി. വിഞ്ജാനപ്രദമായ ഒരു പോസ്റ്റിന് അഭിനന്ദനം.
ReplyDeleteനിയമത്തെ കുറിച്ചുള്ള അജ്ഞത ഒരു വശത്ത്, അതിന്റെ വഴികളറിയാത്തതിന്റെ ബുദ്ധിമുട്ടുകള്‍ മറുവശത്ത്, പിന്നെ ഒരു പരാതി കൊടുത്താല്‍ അതിന്റെ പേരില്‍ ഉള്ള ബന്ധവും വഷളാവുമെന്ന പേടി (അതാണ് പല കേസുകളിലും ) കൊണ്ട് സഹിച്ച് സഹിച്ച് നീരി മരിക്കുന്ന സഹോദരികളാണേറേ.. എന്തൊക്കെയായാലും കുടുംബ ബന്ധത്തില്‍ പീഢനമനുഭവിക്കുന്നവര്‍ ഭൂരിഭാഗവും സ്ത്രികള്‍ തന്നെ. പുരുഷന്മാര്‍ പീഢനമനുഭവിക്കുന്നില്ല എന്നല്ല. പക്ഷെ അവര്‍ക്ക് അതില്‍ നിന്ന് രക്ഷ നേടാന്‍ വഴികള്‍ പലതുണ്ട്. സ്ത്രീകള്‍ പ്രത്യേകിച്ച് കുട്ടികളും മറ്റുമായി പിരിയുന്നതും തന്റെ കുടുംബത്തിലേക്ക് വീണ്ടും കയറിചെന്ന് അവര്‍ക്ക് ഭാരമാവേണ്ടേ എന്ന ചിന്തയും കൊണ്ട് ( അത് ആദ്യം ഇല്ലാതാക്കണം ) കൂടുതല്‍ പീഢനവും പുറത്ത് പറയാതെ കഴിയുന്നു.
ReplyDeleteതന്റെ മാതാപിതാക്കളെ പോയി കാണാന്‍ അനുവദിക്കാതിരിക്കുക.. കുടുംബങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരിക്കുക. തുടങ്ങിയ പിഢനങ്ങള്‍ അനുഭവിക്കുന്നവര്‍ ഏറേയാണ്. അടുത്തയിടെ എന്റെ നാട്ടുകാരനായ ഒരാള്‍ മരണപ്പെട്ടു...പിന്നെയാണ് ഞാന്‍ അറിയുന്നത് അയാള്‍ തന്റെ ഭാര്യയെ അവരുടെ വീട്ടിലേക്ക് വര്‍ഷങളായി അയക്കാറില്ല. സ്വന്തം ആങ്ങളമാരുടെ വിവാഹത്തിനു പോലും അയക്കാറില്ല എന്ന്.. മക്കള്‍ വലുതയിട്ടും. ചില വാശികളുടെ പുറത്ത് കുറെ മനുഷ്യരെ അകറ്റി നിര്‍ത്തിയ അയാളോടെനിക്ക് വല്ലാത്ത വെറുപ്പ് തോന്നി.. കുടുംബ ബന്ധ, അയല്‍ ബന്ധം മുറിക്കുന്നവര്‍ക്കെതിരെ പ്രവാചകരുടെ താക്കിത് വലുതാണ്.. ആരു കണക്കിലെടുക്കുന്നു..
ക്രിയാതക്മകായ ഈ പോസ്റ്റിനും വിവരങ്ങള്‍ക്കും നന്ദി.. ആശംസകള്‍
ലിപീ.. ഞാനൊരുപാട് വൈകി കേട്ടോ.. വീട്ടിലെ നെറ്റ് ഇപ്പോഴാണ് നന്നായത്.. മൂന്ന് നാല് മാസങ്ങളായി കേടായിരുന്നു. ലോഖനം അസ്സലായിരിക്കുന്നു. വളരെയധികം അറിവ് നല്‍കും. ചില സ്ത്രീകള്‍ ഈ നിയമം ചൂഷണം ചെയുന്നുണ്ട് എന്ന് പറയാതെ വയ്യ.. മനുഷ്യര്‍ സ്വയം മാറാന്‍ തയ്യാറായില്ലെങ്കില്‍ അവരെ ശക്തമായ് നിയമങ്ങളിലൂടെ മാറ്റുക തന്നെ വേണം..
ReplyDeleteസ്ത്രീകളെ അപമാനിക്കുന്നതിനെ വളരെശക്തമായി എതിര്‍ക്കുന്ന ഒരാളാണ്
ReplyDeleteഞാന്‍ എങ്കിലും ഒന്നുപറയാതെ വയ്യ.കുടുംബജീവിതത്തിലുണ്ടാവുന്ന കൊച്ചുകൊച്ചു
സൌന്ദര്യപ്പിണക്കത്തിന്റെപേരില്‍ കുടുംബകോടതികയറുന്ന സ്ത്രീകള്‍ കേരളത്തില്‍
പെരുകിവരുകയാണ്.സ്ത്രീകള്‍ക്ക് നിയമപരിരക്ഷയുണ്ടെന്ന അഹങ്കാരത്തിന്റെ
പുറത്ത് ..സ്ത്രീകളും അവരെനയിക്കുന്ന വക്കിലന്മാരും ഈ നിയമങ്ങളെ ചൂക്ഷണം
ചെയ്യുന്നുണ്ട് കുടുംബപ്രശനങ്ങളുമായി കോടതിയിലെത്തുന്ന ഭാര്യാ ഭര്‍ത്താക്കന്മാരെ
അവരുടെ പ്രശനങ്ങള്‍ ചര്‍ച്ചചെയ്ത് രമ്യതയിലാക്കി അയക്കുക എന്നതാണ് വക്കില്ലന്മാരുടെ ആദ്യകടമയെന്നാണെനിക്കറിയാന്‍ കഴിഞ്ഞിട്ടുള്ളത്.പക്ഷെ ഇവിടേ അവര്‍ചെയ്യുന്നത് നേരെമറിച്ചാണ്.പ്രധാനമായും സ്ത്രീകളുടെ വക്കിലന്മാര്‍.
ചെയ്യുന്നത് ഒരുക്കലും ,എന്തുകാരണവശാലും ഈ ഭാര്യാഭര്‍ത്താക്കന്മാര്‍
യോജിച്ചു പോകാത്തവുദത്തില്‍ 498 കേസ്സ്കൊടുത്ത്...സംഭവം സങ്കീര്‍ണ്‍നമാക്കിത്തീര്‍ക്കുകയാണ് ചെയ്യുന്നത്...പുരുഷന്റെ കുടുംബത്തിലുള്ള സകല ആളുകളുടെയും പേരില്‍ ചട്ടം498 പ്രകാരം സ്ത്രീപീഡനത്തിനു കേസ്സ്കൊടുത്തതിനു ശേഷം മാത്രമേ..വിവഹമോചനത്തിനു കേസ്സ്കൊടുക്കാറുള്ളു...ഇതൊക്കെ ലിപി രഞ്ചുവിനറിയാവുന്ന കാര്യങ്ങളാണെന്നെനിക്കറിയാം..കുടുംബകോടത്തിയില്‍ ഒന്നു കയറിനോക്കിയാല്‍ അവിടെകാണുന്ന ബഹുഭൂരിപക്ഷം സ്ത്രീകളും അവരുടെ കയ്യിലിരിപ്പുകൊണ്ട്
വിവാഹമോചനത്തിന് കള്ളക്കേസ്സുമായി വന്നവരാണേന്ന് കാണാം.
ഇന്ന്കേരളത്തിലെ കുടുബകോടതികളില്‍ നടക്കുന്നത് പുരുഷപീഡനമല്ലെന്ന്
ലിപിക്ക് പറയാന്‍ കഴിയുമോ..? യാഥാര്‍ഥത്തില്‍ ഈ സമൂഹത്തില്‍
പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് ഈ നിയമംകിട്ടുന്നുണ്ടൊ? നിയമങ്ങളുടെ ഗുണഭേക്താക്കള്‍ ശരിക്കും പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളല്ല....ഭര്‍ത്താവിന്റെ സ്വത്തിനുവേണ്ടിയും,അന്യപുരുഷന്മാരൊടൊപ്പം അവിഹിത ബന്ധം പുകര്‍ത്തുന്നവരുമാണെന്ന് കാണാന്‍ കഴിയും ......
thanks sir,ithi oru sathyamanu ,nanum ithil crusikkapettavananu
Delete@ ബെഞ്ചാലി - നന്ദി ബെഞ്ചാലി...
ReplyDelete@ ബഷീര്‍ പി.ബി.വെള്ളറക്കാട് - ശരിയാണ്. ഇതുപോലെ വിഷമിക്കുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട്. പുതിയ തലമുറയില്‍ കുറവാണ്. എങ്കിലും ഇത്തരം ക്രൂരതകള്‍ തീര്‍ത്തും ഇല്ലെന്നു പറയാനാവില്ല. ശരിക്കും ഇത്തരത്തില്‍ വിഷമിക്കുന്നവര്‍ കൂടുതലും കേസിനു പോവാറും ഇല്ല ! വായനയ്ക്കും അഭിപ്രായത്തിനും നന്ദിട്ടോ...
@ ആസാദ് - നന്ദി ആസാദ് ...
@ മേൽപ്പത്തൂരാൻ - വായനയ്ക്ക് നന്ദി സുഹൃത്തേ... രോക്ഷം, മനസിലാവുന്നു... താങ്കളുടെ ചോദ്യങ്ങള്‍ക്ക് എന്റെ കൈയ്യില്‍ ഉള്ള ഉത്തരം ഈ പോസ്റ്റിന്റെ ആദ്യം തന്നെ ഞാന്‍ പറഞ്ഞിട്ടുള്ളതാണ്... അത് ശ്രദ്ധയില്‍ പെടാതിരുന്നതാണെങ്കില്‍ ഒരിക്കല്‍ കൂടി ഇവിടെ കൊടുക്കുന്നു... "നിര്‍ഭാഗ്യവശാല്‍ നിരപരാധികളായ പല പുരുഷന്മാരും ഈ നിയമത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയും എന്നാല്‍ അര്‍ഹതപ്പെട്ട സ്ത്രീകള്‍ക്ക് ഇതിന്റെ ഗുണം കിട്ടാതിരിക്കുകയും ചെയ്യുന്നുണ്ട്. മറ്റെല്ലാ നിയമങ്ങളെക്കാളും ദുരുപയോഗം ചെയ്യപ്പെടുന്നതും ഈ നിയമം തന്നെ !"
വൈകിയാണെങ്കിലും കമന്റിടട്ടെ, സഹോദരി. ഈ നിയമത്തിന്റെ ദുരുപയോഗത്തിന് എല്ലാ തരത്തിലും ഇരയാക്കപ്പെട്ട ഒരാളാണ് ഞാന്‍. അവസാനം
ReplyDeleteഉണ്ടായ വീടും പുരയും വരെ വിറ്റു തുലക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ഇന്നും ഒരു വാടക വീട്ടില്‍ കഴിയുന്നു. എന്റെ ഒരു വക്കീല്‍ സുഹൃത്ത് ഈ കേസിനെ പറ്റി അറിഞ്ഞപ്പോള്‍ പറഞ്ഞത്. എത്ര പൈസ കൊടുത്തിട്ടാണെങ്കിലും ഒഴിവാക്കാനാണ്. ഇത്തരം കേസുകളില്‍
തൊണ്ണൂറ്റിഅഞ്ചു ശതമാനവും തട്ടിപ്പാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ കേസ് എടുക്കാന്‍ നിര്‍ബന്ധിതരാവുന്നു തങ്ങള്‍ എന്ന് കൂടി അദ്ദേഹം പറഞ്ഞു
മറുപടി വൈകിയതില്‍ ക്ഷമിക്കണേ.. ഇതിന്റെ ദുരുപയോഗം ഞാന്‍ ഒരുപാട് നേരിട്ടുകണ്ടിട്ടുള്ളതുകൊണ്ടാണ് പോസ്റ്റില്‍ അത് എടുത്തു പറഞ്ഞത്. താങ്കളുടെ വക്കീല്‍ സുഹൃത്ത് പറഞ്ഞത് ശരിയാണ്, പലപ്പോഴും തട്ടിപ്പാണെന്നു അറിഞ്ഞുകൊണ്ട് തന്നെ കേസെടുക്കേണ്ടി വരാറുണ്ട്. അപ്പോള്‍ Professional ethics എന്നൊന്ന് ഇല്ലേ എന്ന് പലരും ചോദിച്ചേക്കാം... ethics ഉള്ളവര്‍ ജീവിക്കാന്‍ വരുമാന മാര്‍ഗമായി വക്കീല്‍ പണി ചെയ്യരുതെന്നും അതിനു മറ്റു വല്ല തൊഴിലും കൂടി ചെയ്യേണ്ടി വരുമെന്നുമേ ഉത്തരം പറയാനാവൂ...
DeleteThis comment has been removed by the author.
ReplyDelete
ReplyDelete( മനോരമഓണ്‍ലൈന്‍ – 2012 നവം 2, വെള്ളി )
കൊല്ലം • പരാതി ലഭിച്ചാലുടന്‍ സ്ത്രീധന പീഡന നിരോധന നിയമ പ്രകാരം അറസ്റ്റ് എന്ന രീതി ഇനി പാടിലെ്ലന്നു പൊലീസിനു കര്‍ശന നിര്‍ദേശം. പരാതി ലഭിച്ചു ഭര്‍ത്താവിനെയോ കുടുംബാംഗങ്ങളെയോ അറസ്റ്റു ചെയ്‌യും മുന്‍പ് ഉയര്‍ന്ന റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ വിശദ അന്വേഷണം നടത്തണമെന്നാണ് ഇതു സംബന്ധിച്ച സര്‍ക്കുലറില്‍ ഡിജിപി നിര്‍ദേശിച്ചിട്ടുള്ളത്.
ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് ഇതു സംബന്ധിച്ച ഉത്തരവ് കൈമാറിക്കഴിഞ്ഞു. സ്ത്രീധന പീഡന നിരോധന നിയമം (ഐപിസി 498 എ) വ്യാപകമായി ദുരുപയോഗം ചെയ്‌യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശം അനുസരിച്ച് ഇൗ മാസം രണ്ടിനാണ് ഇതു സംബന്ധിച്ച നിര്‍ദേശം താഴേതട്ടിലേക്കു നല്‍കിയത്. വ്യക്തമായ തെളിവുകളില്ലാത്തപക്ഷം സ്ത്രീപീഡനക്കേസുകളില്‍ പ്രഥമവിവര റിപ്പോര്‍ട്ടിന്‍റെ (എഫ്‌എെആര്‍) മാത്രം അടിസ്ഥാനത്തില്‍ അറസ്റ്റ് പാടിലെ്ലന്നാണ് വ്യക്തമാക്കിട്ടുള്ളത്.
വിവാഹബന്ധത്തിലെ തര്‍ക്കങ്ങളില്‍ എല്ലാം ഉടനടി അറസ്റ്റ് ആവശ്യമില്ലെന്നും പ്രശ്ന പരിഹാരത്തിനായി കൂടിയാലോചന, മധ്യസ്ഥ ചര്‍ച്ച, കൗണ്‍സലിങ് തുടങ്ങിയ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും ഉത്തരവില്‍ പറയുന്നു. അര്‍ഹമായ കേസുകളില്‍ (ഉദാഹരണമായി ശാരീരികമായ മര്‍ദനം, കൊലപാതക ശ്രമം) ഒഴികെ അറസ്റ്റ് പതിവാക്കരുതെന്നും ജില്ലാ പൊലീസ് തലവന്‍റെയോ, തത്തുല്യ യോഗ്യതയുള്ള മറ്റ് ഉദ്യോഗസ്ഥന്‍റെയോ രേഖാമൂലം ഉള്ള ഉത്തരവുണ്ടെങ്കില്‍ മാത്രമേ ഐപിസി 498 എ അനുസരിച്ച് കേസെടുത്ത് അറസ്റ്റ് ചെയ്‌യാന്‍ പാടുള്ളു എന്നും സര്‍ക്കുലറില്‍ പറയുന്നു.
ഭാര്യഭര്‍ത്താക്കന്‍മാരുടെ ഇടയിലും ബന്ധുക്കളുമായും ഉള്ള പ്രശ്നങ്ങളില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കു യോഗ്യരായ കൗണ്‍സലര്‍മാരുടെ സഹായം തേടാം. എല്ലാ ജില്ലാ പൊലീസ് തലവന്‍മാരും മൂന്നുമാസത്തിലൊരിക്കല്‍ തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഐപിസി 498 എ അനുസരിച്ച് എടുത്ത കേസുകളുടെയും അറസ്റ്റിന്‍റെയും കൃത്യമായ എണ്ണം പൊലീസ് ആസ്ഥാനത്തേക്കു കൈമാറണമെന്നും നിര്‍ദേശിക്കുന്നു. സ്ത്രീധനത്തിന്‍റെ പേരില്‍ സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ധിച്ചതായി കണ്ടതിനെ തുടര്‍ന്നാണ് 1983ല്‍ സ്ത്രീധന പീഡന നിരോധന നിയമം (ഐപിസി 498 എ) പാസാക്കിയത്. ഇൗ നിയമം ഭര്‍ത്താവിനെയും കുടുംബാംഗങ്ങളെയും ദ്രോഹിക്കുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്നുവെന്നു പരാതി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് കാതലായ മാറ്റങ്ങള്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചത്.
പുതിയ നിര്‍ദേശത്തെ സ്വാഗതം ചെയ്‌യുന്നതായി കുടുംബസംരക്ഷണ വേദി അടക്കം പല സംഘടനകള്‍ പറയുന്നു. എന്നാല്‍ പുതിയ നിര്‍ദേശം സ്ത്രീകള്‍ക്കെതിരായ പീഡനത്തിന്‍റെ തോത് ഉയര്‍ത്തുമെന്ന ആശങ്കയാണ് വനിതാ സംഘടനകള്‍ പങ്കുവയ്ക്കുന്നത്.
നന്ദി Qustion Mark.
Deleteപക്ഷെ ഈ ന്യൂസില്‍ പറയുന്നത് IPC Section 498A ആണല്ലോ.. അത് സ്ത്രീധന പീഡന നിയമം ആണ്. പക്ഷെ ഈ പോസ്റ്റില്‍ പറയുന്നത് Domestic Violence Act (2005/2006) നെ കുറിച്ചാണ് ഗാര്‍ഹിക പീഡന നിരോധന നിയമത്തിലും demand for dowry ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഈ amendment ഇതിനെയും മാറ്റിമറിക്കും എന്ന് കരുതുന്നു.. ഈ ന്യൂസ് ശ്രദ്ധയില്‍ പെടുത്തിയതിനു വളരെ നന്ദി.
നീതി ആര്‍ക്കായാലും ലഭികേണം
Deleteplease see our page..we have published an article in mathrubhumi regarding dv act..
Deletehttp://www.facebook.com/MensRightsIndia
This comment has been removed by the author.
ReplyDeletehttp://www.facebook.com/MensRightsIndia
ReplyDeleteപ്രിയപ്പെട്ട ലിപി ,
ReplyDeleteഎന്റെ സുഹൃത്തിന്റെ ഭാര്യ മൂന്നു വര്‍ഷമായി പിണങ്ങിപ്പിരിഞ്ഞ് അവരുടെ വീട്ടില്‍ പോയി താമസിക്കുന്നു, ഇപ്പോള്‍ ഡിവോര്‍സ് ആവശ്യപ്പെടുകയും ഗാര്‍ഹിക പീഡ്ഡന നിയമപ്രകാരം സുഹൃത്തിനേയും അമ്മയേയും അറസ്റ്റ് ചെയ്യിക്കുമെന്ന്‍ നിരന്തരം ഫോണില്‍ കൂടി ഭീഷണിപ്പെടുത്തുന്നു.മാനസികമായി തളര്‍ത്തുന്ന രീതിയില്‍ ചീത്തപറയുന്നു. എന്റെ സുഹ്^ത്ത് നിരപരാധിയാണ്,അവന് വിവാഹമോചനത്തിന് താല്‍പ്പര്യമില്ലായിരുന്നു, പക്ഷേ ഭീഷണി കാരണം വിവാഹമോചനം കൊടുക്കാന്‍ ഇപ്പോള്‍ തയ്യാറുമാണ്. അവര്‍ക്ക് അഞ്ച് വയസ്സുള്ള കുട്ടിയുമുണ്ട്, ജീവനാശം നല്‍കാന്‍ വേണ്ട സ്വത്ത് ഇപ്പോള്‍ കൈവശമില്ല, പാരമ്പര്യസ്വത്തുക്കള്‍ മാതാ പിതാക്കളുടെ പേരിലാണ് . ഈ സാഹചര്യത്തില്‍ സുഹൃത്ത് അറസ്റ്റ് ചെയ്യപ്പെടുമോ?? മൂന്ന് വര്‍ഷമായി സ്വന്തം വീട്ടില്‍ താമസിക്കുന്ന ഭാര്യക്ക് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ ഗാര്‍ഹിക പീഡ്ഡന നിയമം വഴി കേസുകൊടുക്കാന്‍ കഴിയുമോ? ദയവായി ഒരുത്തരം തരാമോ?
വിജീഷ്
why not included punishment against misusing women ?
ReplyDeleteഎന്‍റെ ജീവിതത്തില്‍ ഗാര്‍ഹിയ പീഢനം (ഭര്‍ത്താവിന്‍റെ അനിയനും അമ്മയും ഭര്‍ത്താവും കൂടെ എന്നെ ഉപദ്രവിച്ചു കൊല്ലാന്‍ ശ്രമിച്ചു ഒടുവില്‍ ഞാന്‍ ആ വീട്ടില്‍ നിന്നും ഇറങ്ങി ഓടി അത് പരാതി പെടാന്‍ ഞാന്‍ മാരാരിക്കുളം പോലീസ് സ്റ്റേഷനില്‍ പോയി അവിടത്തെ എസ്.ഐ. അത് വക വക്കുകപോലും ചെയ്തില്ല അന്ന്. കാരണം എനിക്ക് മാനസിക രോഗമാണെന്ന് എന്‍റെ ഭര്‍ത്തൃവീട്ടുകാര്‍ അവിടെ വന്ന് അവരെ വിശ്വസിപ്പിച്ചു. പോലീസുകാര്‍ എന്‍റെ വീട്ടുകാരെ വിളിച്ച് ചോദിക്കുകപോലൂം ചെയ്യാതെ എന്‍റെ ഭര്‍ത്താവിന്‍റെയും കൂടെ ഉണ്ടായിരുന്നവരുടെയും കൂടെ വിടുകയാണ് ഉണ്ടായത്. ഞാന്‍ പിന്നീട് വീണ്ടും പരാതി നല്‍കി എനിക്ക് സംരക്ഷണം ലഭിക്കാത്തതിന്‍റെയും അവര്‍ എന്നെ ഉപദ്രവിച്ചതിന്‍റെയും കാരണം കാണിച്ചു കൊണ്ട്. നമ്മുടെ രാജ്യത്തെ നിയമം എന്താണെന്ന് നേരിട്ട് അനുഭവിച്ചറഞ്ഞ വ്യക്തിയാണ് ഞാന്‍. എനിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല. നമ്മുടെ നാട്ടില്‍ നിയമം പുസ്തകത്തില്‍ ഒതുങ്ങുന്നതാണെന്ന് എനിക്ക് നന്നായിട്ട് മനസ്സിലായ കാര്യമാണ്. പോലീസുകാര്‍ ചിലര്‍ നമ്മളെ അവഹേളിക്കാന്‍ ശ്രമിക്കുകയും പുച്ഛത്തോടെ തള്ളുകയും അവരുടെ അധികാരം കാണിക്കുകയും ആണ് ചെയ്യുന്നത്. പോലീസ്കാര്‍ക്ക് ജോലി ചെയ്യാതെ ഇരിക്കാനാണ് കൂടുതല്‍ താത്പര്യമെന്ന് ഞാന്‍ മനസ്സിലാക്കി. എന്‍റെ അനുഭവത്തില്‍ നിന്നാണ് ഞാന്‍ ഇത് എഴുതുന്നത്.
ReplyDeleteHi njan bini eniku 2 kutikal unde.njanu 2 kutikalum ee pidanathinirayanu barthavu dubailanu.barthavinte father anu nirantharam eneum kuttikaleum pedipikunathu nobady help.
ReplyDeleteI need adress and number please mail binirejy 143@gmail.com
ReplyDeleteI need adress and number please mail binirejy 143@gmail.com
ReplyDeleteബിനി നാട്ടിൽ എവിടെയാണ്? ഞാൻ നാട്ടിൽ അല്ല താമസം. അതുകൊണ്ടു അഡ്രസ് തന്നിട്ട് കാര്യം ഇല്ലല്ലോ.. എന്റെ ഇ മെയിലിലേക്കു ബിനിയുടെ നമ്പർ മെയിൽ ചെയ്യാമോ? ഞാൻ അങ്ങോട്ട് വിളിക്കാം.
DeleteHi njan bini eniku 2 kutikal unde.njanu 2 kutikalum ee pidanathinirayanu barthavu dubailanu.barthavinte father anu nirantharam eneum kuttikaleum pedipikunathu nobady help.
ReplyDeleteHi njan bini eniku 2 kutikal unde.njanu 2 kutikalum ee pidanathinirayanu barthavu dubailanu.barthavinte father anu nirantharam eneum kuttikaleum pedipikunathu nobady help.
ReplyDeleteThis comment has been removed by the author.
DeleteSorry Bini, for the late reply.. Please mail your mobile number (or available number) to lipiranju@gmail.com. I will Call you.
ReplyDeleteA small correction in 2nd paragraph please...
ReplyDeleteNiyamam Pass aakiyadh 2005 September 13th nu aanu
Niyamam Nilavil Vannadh 2006 October 26th
Kindly refer
https://en.wikipedia.org/wiki/Protection_of_Women_from_Domestic_Violence_Act,_2005
Thank you so much for letting us know about the correction. Athu correct cheythittundu.
DeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDelete