Skip to main content

സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ - 1

  ഒരു പാട് സ്ത്രീകള്‍ വീട്ടിലും പുറത്തുമായി ആക്രമിക്കപ്പെടുന്ന വാര്‍ത്തകള്‍ കേട്ട് കൊണ്ടാണ് കേരളത്തിലെ ഓരോ ദിവസവും കടന്നു പോകുന്നത്. അകാദമിക്‌ പാഠങ്ങളും നൃത്തവും പാട്ടും അല്ലാതെ മറ്റൊന്നും പഠിപ്പിക്കാതെയാണ് പെണ്‍കുട്ടികളെ നമ്മള്‍ വളര്‍ത്തിയെടുക്കുന്നതും. അടങ്ങിയൊതുങ്ങി കഴിഞ്ഞാല്‍ ജീവിതത്തില്‍ പിന്നെഒരു പ്രശ്നവും വരില്ലെന്നും നമ്മള്‍ അവരെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. അത്  കൊണ്ട് തന്നെ അപ്രതീക്ഷിതമായി ജീവിതത്തില്‍ ഒരു അപകടാവസ്ഥയെ നേരിടേണ്ടി വരുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ അവര്‍ പകച്ചു പോകും. എളുപ്പം കീഴടങ്ങുകയും ചെയ്യും. ഇത്തരം അവസ്ഥകളില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന ഒരന്വേഷണമാണ് ഇവിടെ  നടത്തുന്നത്. അപകടം എന്താണെന്നും ഏതാണെന്നും മനസ്സിലാക്കി 100KM സ്പീഡില്‍ ഓടണോ അതോ ആക്രമിക്കാന്‍ വരുനനവന്റെ കാലിനിടയില്‍ മുട്ടുകാല്‍ കേറ്റി കുര്‍ബാന കൊടുക്കണോ, അത് വേണമെങ്കില്‍ തന്നെ എങ്ങനെ ചെയ്യണം, എന്തൊക്കെ ശ്രെദ്ധിക്കണം, എന്നെല്ലാം ചുരുക്കി പല പോസ്റ്റുകളായി പറയാനാണു  ശ്രെമിക്കുന്നത്.

ഏതൊരു ഒരു വ്യക്തിക്ക്(ആണായാലും പെണ്ണായാലും) നേരെയുള്ള മറ്റൊരു വ്യക്തിയുടെയോ വ്യക്തികളുടെയോ ആക്രമണം ഒരു ക്രൈം ആണ്. നമുക്ക് നേരെയുള്ള ക്രൈം എങ്ങനെ തടയാം എന്ന്‌ പറയുന്നതിന് മുന്‍പേ അത് ജനിക്കുന്നതെങ്ങിനെ എന്ന്‌ പറയുന്നത് നന്നായിരിക്കും എന്ന്‌ തോന്നുന്നു. ഒരു കുറ്റകൃത്യം ജനിക്കുന്നതിനു മൂന്നു ഘടകങ്ങള്‍ ആവശ്യമാണ്. താഴെയുള്ള ചിത്രം നോക്കുക. ഇതു ക്രൈം triangle എന്നാണ് അറിയപ്പെടുന്നത്. ഇതില്‍ ഏതെങ്കിലും ഒരു ഐറ്റം ഇല്ലാതായാല്‍ കുറ്റകൃത്യം നടക്കില്ല. ഇവ ഓരോന്നായി നമുക്ക് ഒന്ന് analyze ചെയ്തു നോക്കാം.

ഒന്നാമത്തെ ഘടകം മറ്റൊന്നുമല്ല കുറ്റകൃത്യം ചെയ്യണം എന്ന ദുഷ്ചിന്ത ആര്‍ക്കെങ്കിലും ഉണ്ടായിപ്പോകുന്നത് ആണ്. ഏതെങ്കിലും രാജ്യത്ത് ഒരാള്ക്കും കുറ്റം ചെയ്യാനുള്ള motivation ഇല്ലെങ്കില്‍ ആ രാജ്യം സ്വര്‍ഗമായി മാറുമെന്നര്‍ത്ഥം. നിര്‍ഭാഗ്യവശാല്‍ അങ്ങനെ ഒരു രാജ്യം ഭൂമിയില്‍ ഇല്ല. പക്ഷെ ചില രാജ്യങ്ങളെ അപേക്ഷിച്ച് മറ്റു ചില രാജ്യങ്ങളില്‍ ഇതു കുറഞ്ഞിരിക്കും. ശെരിയായ വിദ്യാഭ്യാസ/സാമൂഹിക മൂല്യങ്ങള്‍ കിട്ടി വളരുന്നതോ കുറ്റം ചെയ്‌താല്‍ ശിക്ഷ കിട്ടുമെന്ന് ഉറപ്പുള്ളതോ ആയ രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞിരിക്കും. നമ്മുടെ ഭാഗ്യം.. ഇന്ത്യ ഇതിന്റെയൊക്കെ നേര്‍ വിപരീത ദിശയില്‍ ആണ് സഞ്ചരിക്കുന്നത്. അത് കൊണ്ട് ഇവിടത്തെ ചെറുതും വലുതുമായ, വന്നതും വരാനിരിക്കുന്നതുമായ കുറ്റവാളികള്‍ക്ക് അടുത്തെങ്ങും നല്ല ബുദ്ധി തോന്നാനിടയില്ല. മാത്രമല്ല വ്യക്തിക്ക് ഒരു നിയന്ത്രണവും ഇല്ലാത്ത ഒന്നാണ് മറ്റൊരാളുടെ മനസ്സിലെ കുറ്റവാസന. പക്ഷെ സമൂഹത്തിനു മൊത്തത്തില്‍ ചിലപ്പോള്‍ ഇതില്‍ എന്തെങ്കിലും ഒക്കെ ചെയ്യാന്‍ കഴിയും. സമയം കുറെ പിടിക്കുമെന്ന് മാത്രം. അപ്പോഴേക്കും ഭൂമി ബാക്കി  കാണുമോ എന്തോ.

ഇനി രണ്ടാമത്തെ വര സൂചിപ്പിക്കുന്നത് എന്താണെന്നു നോക്കാം. അത് കുറ്റകൃത്യം ചെയ്യാനുള്ള അനുകൂല സാഹചര്യമാണ്. സൗമ്യയുടെ ഉദാഹരണം എടുത്താല്‍ ladies compartment ഏറ്റവും പിറകില്‍ ആയിരുന്നതും, അതില്‍ മറ്റാരും ഇല്ലാതിരുന്നതും ആണ് ആ കൊലപാതകത്തിന് ഉണ്ടായിരുന്ന അനുകൂല സാഹചര്യം. ഇത്തരം സാഹചര്യം ഇല്ലാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെങ്കിലും നാമോരോരുത്തരും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രെമിക്കാം. (വീണ്ടും സൌമ്യയിലേക്ക്.. ഇത്തരം ഒരു സാഹചര്യം ഒഴിവാക്കാനായിരുന്നു ആ കുട്ടി അടുത്ത compartmentil കയറാന്‍ നോക്കിയത്. അവിടെയും അതെ സാഹചര്യം ആണെന്ന് കണ്ടാണല്ലോ പഴയ സ്ഥാനത്തേക്ക് മടങ്ങിയത്.) ഇവിടേ സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ഉദ്ദേശിച്ചത്, (സ്ത്രീകളുടെ കാര്യം ആണ്) ഇനി എവിടെയും പോകാതെ വീട്ടിലിരുന്നാല്‍ മതി എന്നല്ല. അങ്ങനെ ചെയ്‌താല്‍ അത് കൂടുതല്‍ അരാജകത്വത്തിലേക്ക് നയിക്കുകയെ ഉള്ളു. പകരം യാത്ര ചെയ്യുമ്പോളും അല്ലാത്തപ്പോഴും ചുറ്റുപാടുകള്‍ വീക്ഷിക്കുകയും അതോനോട് വേണ്ട വിധത്തില്‍ പ്രതികരിക്കാന്‍ പഠിക്കുകയും വേണം. ചുമ്മാ സ്വപ്നം കണ്ടിരുന്നാല്‍ പോരെന്നു..

 ഇനി മുന്നാമത്തെ ഘടകം. നമ്മളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടത്. ഇതില്ലെങ്കിലും കുറ്റകൃത്യം നടക്കില്ല. എന്താണത്?? മനസ്സിലായില്ലേ.. ടാര്‍ഗറ്റ്...മറ്റൊന്നുമല്ല  നമ്മള്‍ തന്നേ. പക്ഷെ നമുക്ക് നമ്മളെ തന്നെ ഒഴിവാക്കാനാവില്ലല്ലോ. അപ്പോള്‍ എന്ത് ചെയ്യും???? ചെറുതായി കത്തി തുടങ്ങിയോ? അതന്നെ.. എതന്നെ??..നമ്മള്‍ ആരുടേയും ടാര്‍ഗറ്റ്/ഇര ആകാതെ നോക്കുക. ഇത്രയും നേരം വായിട്ടലച്ചത് ഇതു പറയാനാണു.  അതിനു എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന അന്വേഷണം ആണ് അടുത്ത പോസ്റ്റുകള്‍.  വിദേശ രാജ്യങ്ങളിലെ സ്ത്രീകള്‍ ഇന്ത്യയെ അപേക്ഷിച്ച് ഒരു പാട് സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ്. എന്നാല്‍ ഈ സ്വാതന്ത്ര്യങ്ങള്‍ക്കു നടുവിലും അവരും സുരക്ഷിതരല്ല. അക്രമങ്ങളെ പ്രതിരോധിക്കാന്‍ അവരെ പഠിപ്പിക്കുനതിനായി അവിടെ ധാരാളം self  defence ട്രെയിനിംഗ് സെന്റെരുകള്‍ ഉണ്ട്. അങ്ങനെയുള്ളവ ഇവിടെയും വരേണ്ടിയിരിക്കുന്നു. തല്‍ക്കാലം നമുക്ക് തിയറി മാത്രം വച്ച് അഡ്ജസ്റ്റ് ചെയ്യാം.



Comments

  1. ചില പൊടിക്കൈകള്‍, സ്ത്രീകള്‍ക്കായി...

    ReplyDelete
  2. thudangoo. athyavasyamaanithu. ella penkutikalum vayikate.

    ReplyDelete
  3. നമ്മുടെ വനിതാ മാസികകളിലെ നേരത്തെ നിശ്ചയിയ്ക്കപ്പെട്ട ചട്ടക്കൂടുകളിലേയ്ക്കുള്ള പ്രതിരോധമാർഗ്ഗങ്ങൾ മാത്രം വായിച്ചു ശീലിച്ചവരാണല്ലോ അധികം സ്ത്രീകളും...

    ഈ സമീപനം ഒരുണർവ് ഉണ്ടാക്കട്ടെ. വളരെ അത്യാവശ്യമാണിത്.

    ReplyDelete
  4. ബാക്കി കൂടി കാത്തിരിക്കുന്നു.

    ReplyDelete
  5. ‘....അതെ, അങ്ങനെതന്നെ ആരംഭിക്കട്ടെ.’ ഇവിടെ മൂന്നു ഘടകങ്ങൾ സൂചിപ്പിച്ചിട്ടുള്ളത് അയത്നലളിതമായി പ്രാവർത്തികമാക്കാൻ പറ്റിയതുതന്നെ. മൂന്നു ഘടകങ്ങളുടേയും വിവക്ഷയാണ് കുറുവാചകങ്ങളിൽക്കൂടി ഞാനും കുറിച്ചത്. കഥ ചേർത്തപ്പോൾ വിവരണം കുറഞ്ഞുപോയെങ്കിലും, ഞാനുദ്ദേശിച്ച ആന്തരികതത്ത്വങ്ങൾ ഇവിടെ കാണുന്നതിൽ, സർവ്വാത്മനാ ഈ ഉദ്യമത്തിൽ പങ്കുചേരുന്നു, ഞാനും. കള്ളനെ പിടിച്ചിരുത്തി മൂക്കുമുട്ടെ കഞ്ഞികുടിപ്പിച്ചാൽ അവൻ സത്യം പറയുമോ? ഇല്ല, അതിന് ലാത്തികാണിച്ച് കണ്ണുരുട്ടി വിരട്ടണം....... (കുറേ പറയാനുണ്ട്, ഭാവിയിലെ ചർച്ചകളിൽ അതൊക്കെ വരുമെന്ന് പ്രതീക്ഷിക്കുന്നു. പത്തുപന്ത്രണ്ടുവർഷം മുമ്പുണ്ടായ ചില അനുഭവങ്ങളും ചിന്തകളുമാണ്, എന്നെ ഈ വിഷയത്തിലേയ്ക്കെത്തിച്ചത്. വരികൾ നീണ്ടുപോയതിനാൽ എന്റെ പോസ്റ്റിലെ ഒരു ലക്കം ഈ വിഷയത്തിനായി വിനിയോഗിക്കുന്നു.) ചർച്ചകൾ പുരോഗമിക്കട്ടെയെന്ന് ആശംസിക്കുന്നു....

    ReplyDelete
  6. Athyvasya samayath upakarikumallo... Training class thudangiko..

    ReplyDelete
  7. മാംസബദ്ധമായ വെറുമൊരു പരസ്യച്ചരക്കായി കമ്പോള സംസ്കൃതിയും മറ്റും സ്ത്രീയെ അപനിര്‍മ്മിക്കയല്ലേ?സ്ത്രീ സുരക്ഷിതത്തെ കുറിച്ച് വാചാലമാകുമ്പോഴും കണ്ണടക്കുകയല്ലേ അധികാരികള്‍ പല സംഭവങ്ങളിലും...കുറ്റത്തിനുള്ള ശിക്ഷ കടുത്തതായിരിക്കണം, നീത-നേതാ വ്യത്യാസങ്ങളില്ലാതെ.സൗമ്യയുടെ,അഭയുടെ,വിതുരയുടെ...എത്രയെത്ര!ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങാതെ ഉണരുക നാം നല്ലൊരു നാളേക്ക്..

    ReplyDelete
  8. വളരെ അത്യാവശ്യമാണാ പൊടിക്കൈകൾ...ബാക്കി കൂടി വരട്ടെ..കാത്തിരിക്കുന്നു

    ReplyDelete
  9. ''എന്നാല്‍ ഈ സ്വാതന്ത്ര്യങ്ങള്‍ക്കു നടുവിലും അവരും സുരക്ഷിതരല്ല. അക്രമങ്ങളെ പ്രതിരോധിക്കാന്‍ അവരെ പഠിപ്പിക്കുനതിനായി അവിടെ ധാരാളം self defence ട്രെയിനിംഗ് സെന്റെരുകള്‍ ഉണ്ട്.''

    ഇതിലും കൂടുതലായി, എന്റെ അനുഭവത്തില്‍ നിന്നു പറഞ്ഞാല്‍ ഇവിടുത്തെ പ്രത്യേകത, സ്ത്രീകള്‍ ഏതുവിധത്തില്‍ നോക്കിയാലും തുല്യപ്രജകളാണ് എന്ന പൊതുബോധനിര്‍മ്മിതിയിലേക്ക് ഭരണാധികാരികളും, നിയമവും പൊതുജനങ്ങളും ഒത്തു ചേര്‍ന്നു നടത്തുന്ന ശ്രമമാണ്. ആ ശ്രമമാണ് പ്രധാനം

    ശ്രമത്തില്‍ പരാജയവും ജയവുമുണ്ടാകും. പക്ഷെ ആശ്രമം നമുക്ക് ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണ് എന്നുള്ള ആഹ്വാനം, അതു വളരെ സജീവമാണിവിടെ.

    ReplyDelete
  10. പിന്നണിയിലെ എല്ലാ നല്ല മനസുകള്‍ക്കും ആശംസകള്‍......... സ്നേഹത്തോടെ മണ്‍സൂണ്‍

    ReplyDelete
  11. ഒരു പാവം മനശാസ്ത്രഞ്ജനെഴുതിയ കത്തിലെ
    ഒരു ഭാഗം എന്റെ മുതുകില്‍ അദ്ദേഹം ശക്തി
    യായി അടിച്ചു. ഞാന്‍ മനസ്സിലെണ്ണി ഒന്നു്..
    രണ്ടു്... മൂന്നു്... ഇരുനൂറ്റി അന്‍പതു്. അതിനു
    ശേഷം അദ്ദേഹം എന്നെ വലിച്ചിഴച്ചു് അമ്മായി
    യമ്മയുടെ കാല്‍ച്ചുവട്ടിലെത്തിച്ചു. അവരുടെ കാലില്‍
    ഒരുപാത്രത്തില്‍ നിന്നും വെള്ളമൊഴിച്ചു കഴുകി. ആ
    വെള്ളം എന്നെ കൊണ്ടു കുടിപ്പിച്ചു. സമൂഹത്തില്‍
    മന്യാനായി കഴിയുന്ന ഒരു ഭര്‍ത്താവിനെക്കുറിച്ചു
    ഭാര്യ എഴുതിയതാണിതു്.ഗാര്‍ഹിക പീഢനങ്ങള്‍ ഏറ്റവു
    മധികം നടക്കുന്നതു് മദ്ധ്യവര്‍ഗ്ഗ സമ്പന്ന കുടുംബങ്ങളിലാണു്.
    അഗ്നി , അള്‍ത്താര,വേദവചന സാക്ഷിയായിയെക്കെ
    നടക്കുന്ന കല്ല്യാണങ്ങളുടെ തണലുകള്‍ ഭര്‍ത്താക്കന്മാരെന്ന
    ഈ നണംകെട്ട പരിഷകള്‍ക്ക് ഭാര്യയെ എന്തും ചെയ്യാനുള്ള
    ദൈവീക ചീട്ടു് എന്നാണു് സമൂഹവും നിലപാടു സ്വീകരിക്കു
    ന്നതു്. ഈ അവസ്ഥയില്‍ വളരെ,വളരെ പ്രസക്തമാണു്
    ഈ ലേഖനം. ശക്തമായ അഭിപ്രായങ്ങളും നടപടികളും
    ഇക്കാര്യത്തിലുണ്ടാകണം.എത്ര എളുപ്പം. നിരാലംബയായ
    സ്ത്രീയെ ഭര്‍ത്താവിന്റെ അവകാശം ഉപയോഗിച്ചു് കൊടിയ
    മര്‍ദ്ദനത്തിനിരയാക്കാന്‍ . ലോകം കണ്ട വലിയ ഭീരുക്ക
    ളാണു് ഈ ഭര്‍ത്താക്കന്മാര്‍ . വേണ്ടെന്നു വെയ്ക്കണം ഈ
    അധമന്മാരെ. താലിമാല വലിച്ചെറിയണം ഈ കാടന്മാരുടെ
    കുടില മുഖത്തേയ്ക്കു്. എവിടെ? അതു ചെയ്താലും ഭാരത സ്ത്രീ
    തന്‍ ഭാവശുദ്ധിയുടെ പേരില്‍ പഴി ഭാര്യയ്ക്കു്. സഹിച്ചൂടേ
    എന്നൊരു നിര്‍ദ്ദേശം വേറെ. ടണ്‍ കണക്കിനു വെയിറ്റുള്ള
    ചൂടന്‍ ഇടി തുരുതുരെ ദേഹത്തു പതിക്കുമ്പോഴത്തെ പ്രാണന്‍
    പിടയുന്ന വേദന നിങ്ങള്‍ക്കറിയില്ലല്ലോ!!
    പെണ

    ReplyDelete
  12. @മുകില്‍, Echmukutty, ഷാജി, നന്ദി.

    @V A:ശരിയാണ്, ഇനിയങ്ങോട്ട് കണ്ണീരും, ദുര്‍ബ്ബല ഇമെജുമോന്നും സ്ത്രീകളെ രക്ഷിക്കില്ല.

    @ഓർമ്മകൾ,mohammedkutty irimbiliyam, സീത: നന്ദി

    @MKERALAM: അത്തരം ഒരു ശ്രമം നമ്മുടെ നാട്ടില്‍ ഇല്ലെന്നു മാത്രമല്ല, അങ്ങനെ ശ്രമിക്കുന്നവരെ മുദ്ര കുത്തി ഒറ്റപ്പെടുത്തുന്ന സമീപനമാണ് പൊതുവേ ഉള്ളത്.

    @മണ്‍സൂണ്‍ മധു,നിശാസുരഭി: നന്ദി

    @ജയിംസ്: ഇത്തരം അനുഭവങ്ങളോട് ഹെരുത്തു നില്‍ക്കാതെ കരഞ്ഞത് കൊണ്ട് എന്ത് പ്രയോജനം, അല്ലെ? കഴിഞ്ഞ ദിവസം അമ്മയുടെയും സഹോദരങ്ങളുടെയും മുന്‍പിലിട്ടു അച്ഛന്‍ മകനെ അടിച്ചു കൊന്നു. അമ്മ കരഞ്ഞു കൊണ്ട് നിലവിളിച്ചതല്ലാതെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇത്രയും അപകടകാരിയായ അയാളെ എന്നെ അവര്‍ ജീവിതത്തില്‍ നിന്നും ഒഴിവാക്കനമായിരുന്നു.ഇനി മകനെ കരയാമെന്നല്ലാതെ എന്ത് കാര്യം?

    ReplyDelete

Post a Comment

Popular posts from this blog

ഗാര്‍ഹിക പീഡന നിരോധന നിയമം

ഗാര്‍ഹിക പീഡന നിരോധന നിയമം പുരുഷന്മാര്‍ക്ക് എതിരെ മാത്രമാണെന്ന് പലര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട്. പക്ഷെ ഈ നിയമം നിസ്സഹായരായ, പീഡനനുഭവിക്കുന്ന സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്, അതായത് ഈ നിയമ പ്രകാരം, ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് മറ്റൊരു സ്ത്രീയാണെങ്കില്‍ പോലും ശിക്ഷ ലഭിക്കും. നിര്‍ഭാഗ്യവശാല്‍ നിരപരാധികളായ പല പുരുഷന്മാരും ഈ നിയമത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയും എന്നാല്‍ അര്‍ഹതപ്പെട്ട സ്ത്രീകള്‍ക്ക്  ഇതിന്റെ ഗുണം കിട്ടാതിരിക്കുകയും ചെയ്യുന്നുണ്ട്. മറ്റെല്ലാ നിയമങ്ങളെക്കാളും ദുരുപയോഗം ചെയ്യപ്പെടുന്നതും ഈ നിയമം തന്നെ ! 2006 ഒക്ടോബര്‍ മാസം ഈ നിയമം നിലവിൽ വന്നു എങ്കിലും ഇതിനെക്കുറിച്ച്‌ ശരിയായ വിധത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാനോ പ്രയോജനപ്പെടുത്താനോ ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഈ നിയമം നിലവില്‍ വന്നതിനു ശേഷവും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടിവരുന്നുവെന്നത് വേദനാജനകമാണ്.  ഗാര്‍ഹിക ബന്ധത്തില്‍പ്പെട്ട അംഗങ്ങളില്‍ നിന്നുണ്ടാകുന്ന പീഡനമാണ് ഗാര്‍ഹികപീഡനം. ഗാര്‍ഹിക ബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രക്തബന്ധം കൊണ്ടോ, വിവാഹം മൂലമോ, വിവാഹിതരാകാതെ ദമ്പതികളെപ്പോലെ താമസി...
സ്ത്രീധന നിരോധന നിയമത്തിന്‍റെ സാധ്യതകള്‍   1961 ലാണ്  സ്ത്രീധന നിരോധന നിയമം   നിലവില്‍ വന്നത്. നിയമം നിലവില്‍ വന്ന് ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ത്രീധനത്തി ന്‍റെ  പേരിലുള്ള പ്രശ്നങ്ങള്‍ക്ക് ഒരു കുറവുമില്ല! എന്നാല്‍ സ്ത്രീധന നിരോധന നിയമത്തി ന്‍റെ പേരില്‍ രജിസ്ട്രര്‍ ചെയ്യുന്ന കേസുകള്‍ നമ്മുടെ നാട്ടില്‍ ഇല്ലെന്നു തന്നെ പറയാം! പകരം സ്ത്രീധനം കൊടുത്തു വിവാഹം നടത്തിയ ശേഷം എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ , വിവാഹമോചനത്തിന് കേസ് രജിസ്ട്രര്‍ ചെയ്യുന്ന അവസരത്തില്‍ 'സ്ത്രീധനം ചോദിച്ചു' എന്നോ 'വാങ്ങി' എന്നോ ഒക്കെയുള്ള കേസുകള്‍ കൂടി ഭര്‍ത്താവിനോ അയാളുടെ   വീട്ടുകാര്‍ക്കോ എതിരെ കൊടുക്കുന്നതാണ് കണ്ടു വരുന്നത്‌! എന്തുകൊണ്ടാണ് വിവാഹത്തിന് മുന്‍പ് തന്നെ ഇത്തരത്തില്‍ സ്ത്രീധനം ചോദിക്കുന്നവര്‍ക്കെതിരെ കേസ് കൊടുക്കാത്തത് എന്നത് ചിന്തിക്കേണ്ട ഒന്നാണ് . ഒരുപക്ഷെ വാങ്ങുന്നവനും കൊടുക്കുന്നവനും   കുറ്റവാളിയാകുന്നു എന്നതു കൊണ്ടാവാം സ്ത്രീധന നിരോധന നിയമം ഉപയോഗിക്കപ്പെടാത്തത്! പക്ഷെ  ആലോചിച്ച് ഉറപ്പിച്ച വിവാഹം നടക്കാതെ പോകും എന്ന ഭയത്തിന്‍റെ അടിസ്ഥാനത്തില്‍ സ...

In South Africa it's Winter Now

 സൌത്താഫ്രിക്കയിലെ ശിശിരം...... That time of the year is once again around the corner- the wintertime in South Africa. Though South African winter is not that severe as that of Canada or parts of the US, it has its own havocs and calamities. About the winter in Canada, once a relative of my friend told me while at a dinner party. She always keeps a shovel with her as an important rescue tool once the winter starts while at home or traveling. In the early morning she needs it to dig out her precious means of transport to work-her car- from under a mount of ice gathered the previous night, as well on the highways when caught in a snowstorm. Unbearable are the tingles on fingers and toes, she told, once they get frostbitten. Also, the general mood turns tense and a kind of uncertainty creeps in while the only certainty is the uninterrupted weather forecast. I used to do a lot of nagging about the South African wintertime, but once I heard her, I stopped it. Read m...