Saturday, August 27, 2011

സ്വയം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ - 2

ഇന്ന് ജോലിക്കായോ  മറ്റാവശ്യങ്ങല്ക്കായോ യാത്ര ചെയ്യേണ്ടാത്തതായ സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. അതു സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയുടെ ലക്ഷണമാണ്, ഒപ്പം നമ്മുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും. പക്ഷെ ഈ യാത്രകള്‍ കൂടുന്നതിനനുസരിച്ച് സ്ത്രീകള്‍ക്കെതിരായ അക്രമവും കൂടി വരുന്നു. സ്ത്രീകള്‍ക്ക് ഇവിടെ വഴി നടക്കാനോ യാത്ര ചെയ്യാനോ ഉള്ള അന്തരീക്ഷം ഇല്ലെന്നും അതിനാല്‍ കഴിയുന്നതും വീട്ടില്‍ ഇരിക്കുന്നതാണ് നല്ലതെന്നും ഉള്ള ഒരു പൊതുബോധം രൂപപ്പെട്ടു വന്നുകൊണ്ടിരിക്കുന്നു. വീണ്ടും അടുക്കളയില്‍ ഒതുങ്ങാന്‍ ഒരു സുവര്‍ണാവസരം. ഒന്നുകില്‍ ഈ സുവര്‍ണാവസരം ഉപയോഗിച്ച് അടുക്കളയില്‍ സ്ഥിരതാമാസമാക്കുക അല്ലെങ്കില്‍ പൊരുതി ജയിക്കുക. ഇതില്‍ രണ്ടാമത്തേത് തിരഞ്ഞെടുക്കുന്നവര്‍ക്കായാണ് ഈ ലേഖനം. ഒന്നാമത്തെ ഗ്രൂപിനും വായിച്ചിരിക്കാവുന്നതാണ്.  നാമോരോരുത്തരും ഒരല്‍പം ശ്രദ്ധിച്ചാല്‍ നമുക്കെതിരെ മാത്രമല്ല മറ്റുള്ളവര്‍ക്കെതിരെ വരാനിരിക്കുന്നതുമായ  അക്രമങ്ങള്‍  ഒരു പരിധി വരെ  ഒഴിവാക്കാനോ തടയാനോ പറ്റും.യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറയുന്നതിന് മുന്‍പേ നമ്മുടെ  ഹാന്‍ഡ്‌ ബാഗില്‍ അത്യാവശ്യം വേണ്ട കുറച്ചു ടൂള്‍സ് നെ കുറിച്ച് പറയാം.


ആദ്യം വേണ്ടത് ഉപയോഗശൂന്യമായ രണ്ടോ മുന്നോ ചെറിയ താക്കോലുകള്‍ ആണ്. ഇതാണ് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധം. ഇതു ഒറ്റയ്ക്കുള്ള യാത്രയില്‍ ഭയം തോന്നുകയാണെങ്കില്‍ കയ്യില്‍  തന്നെ പിടിക്കുക. അവയുടെ ചെയിന്‍ ഊരിക്കളഞ്ഞ ശേഷം  വളയത്തില്‍ ഇട്ടു സൂക്ഷിക്കുക. അതു നടുവിരലില്‍ മോതിരം പോലെ ഇട്ട ശേഷം താക്കോലുകള്‍ കൈക്കുള്ളില്‍ വയ്ക്കുക. അല്‍പ്പം ബുദ്ധിമുട്ടാണ് എന്നാലും വേറെ എത്രയോ ബുദ്ധിമുട്ടുകള്‍ ഒരു ആവശ്യവുമില്ലാതെ സഹിക്കുന്നു.. കൂട്ടത്തില്‍ ഇതു കൂടി ഇരിക്കട്ടെന്നെ.. അപ്പൊ ഇത് കൊണ്ടുള്ള ഉപയോഗം മനസ്സിലായിക്കാണുമല്ലോ.. അപ്രതീക്ഷിതമായി ഒരു ആക്രമണമുണ്ടായാല്‍ അപ്രതീക്ഷിതമായിത്തന്നെ ഒരു തിരിച്ചടി. നമുക്കും തയ്യാറെടുപ്പുകള്‍ ഒന്നും വേണ്ട.  അവന്റെ മുഖത്തു ഒരു X ഓ Y ഓ വരച്ചു കൊടുക്കുക. ശ്രദ്ധിക്കേണ്ട കാര്യം..വരക്കുന്നത്  അവനെ ഇക്കിളിയിടാനായിരിക്കരുത്..അവന്റെ കണ്ണ് ഒന്നെങ്കിലും ഫ്യൂസ് ആക്കണം. ഇല്ലെങ്കില്‍ പണി പാളുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.  

അങ്ങനെ നമ്മുടെ ആദ്യത്തെ ടൂള്‍ റെഡി ആയി. രണ്ടാമത് വേണ്ടത് ഒരു ബോട്ടില്‍ പെപ്പര്‍ സ്പ്രേ ആണ്. കടകളില്‍ ഇതു വാങ്ങാന്‍ കിട്ടും. 300 രൂപ മുതലങ്ങോട്ടാണ് വില. ബോട്ടില്‍  മുതല്‍ കീ ചൈനിന്റെയും പേനയുടെയും രൂപത്തില്‍ വരെ ഇവ ലഭ്യമാണ്. വില അതിനനുസരിച്ച് കൂടുമെന്ന് മാത്രം.  ഇവ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. തുറന്നു മുഖത്തടിച്ചു കൊടുക്കുക. 5 -7 അടി ദൂരം വരെ അകലത്തില്‍ ഇതു ടാര്‍ഗറ്റ് ചെയ്യാന്‍ കഴിയും. മുഖത്തടിച്ചു കഴിഞ്ഞാല്‍ പിന്നെ നില്‍ക്കണ്ട..അവന്‍ നക്ഷത്രമെണ്ണി തീരും മുന്‍പേ ഓടുക. എന്നിട്ട് കഴിയുമെങ്കില്‍ അടുത്ത പോലിസ് സ്റ്റേഷനില്‍ വിവരമറിയിക്കുക. പെപ്പര്‍ സ്പ്രേ പ്രയോഗിക്കപ്പെട്ട ആള്‍ക്ക് അത് സ്ഥിരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്നാണ്‌ അറിവ്. മാത്രമല്ല സ്വയ രക്ഷക്കായി ഇതുപയോഗിക്കുന്നത് നിയമ വിധേയവുമാണ്‌ . പെപ്പര്‍ സ്പ്രേ കിട്ടുന്ന കടകള്‍ അടുത്തെങ്ങും ഇല്ലാത്തവര്‍ ഒട്ടും വിഷമിക്കേണ്ടതില്ല. പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ഡിയോ സ്പ്രേ. ചെറിയ ഒരെണ്ണം വാങ്ങി ബാഗില്‍ സൂക്ഷിക്കുക. അടിക്കുമ്പോള്‍ കണ്ണില്‍ തന്നെ അടിക്കുക. പെപ്പര്‍ സ്പ്രേ യുടെ അത്ര തന്നെ ഫലം കിട്ടിയില്ലെങ്കിലും തല്ക്കാല രക്ഷക്കൊക്കെ അതുപകരിക്കും.

അപകടരഹിതമായ എന്നാല്‍ വളരെ ഫലപ്രദമായ മറ്റൊരു ആയുധമാണ് stun gun . ഇതിന്റെ പ്രവര്‍ത്തനം വളരെ simple ആണ്. ഓണ്‍ ചെയ്തു എതിരാളിയുടെ ശരീരത്തിന് നേരെ പിടിച്ചു ബട്ടണ്‍ അമര്‍ത്തുകയെ വേണ്ടു. ആള്‍ അവിടെ വീഴും. ഇത് പ്രയോഗിക്കുമ്പോള്‍ ഒരു തരം ഇലക്ട്രിക്‌ നോയ്സ് ഉണ്ടാകുകയാണ് ചെയ്യുന്നത് എന്ന്‌ ഞാന്‍ എവിടയോ വായിച്ചു, ഒപ്പം നേരിയ ഷോക്കും. അതെല്‍ക്കുന്ന ആളിന്റെ ശരീരത്തിലെ nervous communication കുറച്ചു നേരത്തേക്ക് ആകെ തകരാറിലാവുകയും ആള്‍ വീണു പോകുകയും ചെയ്യും. തിരിച്ചു സാധാരണ സ്ഥിതിയിലാകാന്‍ എടുക്കുന്ന സമയം കൊണ്ട് ഓടി രക്ഷപ്പെടാനും കഴിയും. ഇതിന്റെ ഏറ്റവും വലിയ ഗുണം, ശരീരത്തില്‍ ഇവിടെ പ്രയോഗിച്ചാലും നമ്മള്‍ ഉദ്ദേശിക്കുന്ന ഫലം തന്നെ കിട്ടുമെന്നതാണ്. പെപ്പര്‍ സ്പ്രേ മുഖത്ത് തന്നെ അടിക്കണമെങ്കില്‍ ഇതു ശരീരത്തില്‍ എവിടെയും, തിരിഞ്ഞു നിന്നാല്‍ പോലും പ്രയോഗിക്കാന്‍ സാധിക്കും.

സ്വയം സുരക്ഷക്കായി പലരും മുളകുപൊടി, കുരുമുളകുപൊടി മുതലായവ ബാഗില്‍ സൂക്ഷിക്കുന്നത് കണ്ടു വരാറുണ്ട്. അതിനു ഒരു പ്രശ്നം ഉള്ളത്, മുളകുപൊടി എടുത്തു  തൂകുമ്പോള്‍ നമ്മുടെ കണ്ണിലും വീഴാന്‍ സാധ്യത ഉണ്ടെന്നതാണ്. മാത്രമല്ല ബാഗിന്റെ ഉള്ളറകളില്‍ എവിടെയെങ്കിലും ഒള്പ്പിച്ചു വച്ചാല്‍  എടുത്തു പ്രയോഗിക്കാന്‍ ബുദ്ടിമുട്ടാണ് എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. മൊട്ടുസൂചി, ബ്ലേഡ്  മുടലായവയുടെ കാര്യവും അങ്ങനെ തന്നെ. അതുകൊണ്ട് അവ ഉപയോഗിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്  ആവശ്യം വന്നാല്‍ എങ്ങനെ ഉപയോഗിക്കണം എന്നതിന് വ്യക്തമായ പ്ലാനിംഗ് വേണം. Practice Makes it Perfect എന്നല്ലേ.
ഇനിയും ഉപയോഗപ്രദമായ ധാരാളം ടൂള്‍സ് കാണും . ലഭ്യമായവയില്‍ നമുക്ക് ഏറ്റവും സൌകര്യപ്രദമായ ഒന്നോ രണ്ടോ തിരഞ്ഞെടുക്കുക, അവ ബാഗില്‍ കൃത്യമായ സ്ഥാനത്തു സൂക്ഷിക്കുക. ഇടക്കൊക്കെ എടുത്തു അവ പ്രവര്‍ത്തനക്ഷമമാണോ  എന്ന്‌ പരിശോധിച്ചു ഉറപ്പു വരുത്തുക. നമ്മളില്‍ മിക്കവര്‍ക്കും അവ ജീവിത കാലത്തൊരിക്കല്‍ പോലും ഉപയോഗിക്കേണ്ടി വരില്ല. എന്നാല്‍ നമ്മള്‍ എന്തും നേരിടാന്‍
സജ്ജരാനെന്നുള്ള ബോധം ആത്മവിശ്വാസം കൂട്ടും. അതു നമ്മുടെ യാത്രാ സമയത്ത് മാത്രമല്ല ജീവിടത്തിലുടനീളം സഹായകരമാകും.
അപ്പോള്‍ നമ്മുടെ ടൂള്‍സ് റെഡി ആയി. ഇനി യാത്രക്കൊരുങ്ങാം. അപ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കുറേയുണ്ട്. അവ വഴിയെ പറയാം.
(തുടരും..)


   

30 comments:

 1. അപ്പോള്‍ നമ്മുടെ ടൂള്‍സ് റെഡി ........

  ((((((((0))))))))))

  ReplyDelete
 2. ന്‍റെ പൊന്നു പെങ്ങന്മാരെ ഇതിന്റെ ഒന്നും ആവശ്യമില്ല മര്യാദക്ക് ഞാന്‍ ഒരു പെണ്ണാ ണെന്ന ബോധത്തോടെ നടക്കുക യാണെങ്കില്‍
  മറക്കനുള്ളത് മറച്ചും ഒതുക്കാനുള്ളത് ഒതുക്കിയും നടക്കൂ ആരും വരില്ല ചാരാനും പിടിക്കാനും ഒന്നും

  ReplyDelete
 3. ഹൊ ഇതൊക്കെ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ.. :)

  ReplyDelete
 4. ഇത്രക്കും ഭീകരമാണോ ഇന്നത്തെ കേരളത്തിന്റെ സ്ഥിതി?

  ReplyDelete
 5. ഇത്തരം ടൂള്‍സ് ഒന്നുമില്ലാതെ ദിവസം നൂറിലേറെ കി.മി.യാത്ര ചെയ്യുന്നുണ്ട്. ഏതു നിമിഷവുംഒരു യുദ്ധം പ്രതീക്ഷിച്ചു യാത്ര ചെയ്യണമെന്നാണോ?

  ReplyDelete
 6. ഞരമ്പ് രോഗികള്‍ ജാഗ്രതൈ..

  ReplyDelete
 7. പഠിക്കുന്ന കാലത്ത് വളരെ ആത്മധൈര്യത്തോടെ റോഡിലൂടെ നടക്കുന്ന പെൺകുട്ടികൾക്ക് വിവാഹം കഴിഞ്ഞാൽ ഭർത്താവിന്റെ കൈയ്യിൽ തൂങ്ങിയല്ലാതെ റോഡ് മുറിച്ചു കടക്കാൻ കഴിയുന്നില്ല. ഇതെന്തു കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. വളരെ വിദ്യാസമ്പന്നരായ സ്ത്രീകൾ വരെ ഭർത്താവിന്റെ പിന്നിലിരുന്നു യാത്ര ചെയ്യലാണ് തന്റെ ജന്മോദ്ദേശം എന്ന രീതിയിലാണ് പെരുമാറുന്നത്. കലാലയങ്ങളിൽ നിന്ന് ഉയർന്ന മാക്കു വാങ്ങി പുറത്തു വരുന്ന പെൺകുട്ടികളിൽ പലരെയും തൊഴിൽമേഖലകളിൽ പിന്നീട് കാണുന്നില്ല. അവർ ഗൃഹസ്ഥാശ്രമികളാകുന്നതിൽ ആനന്ദം കണ്ടെത്തുന്നു. ഇതെല്ലാം ചർച്ച ചെയ്യേണ്ടതല്ലേ?

  ReplyDelete
 8. പൊരുതി ജയിക്കാന്‍ തീരുമാനിച്ചവരേക്കാള്‍ ആദ്യ ഗണത്തില്‍ പെടുന്നവര്‍ക്ക് ബോധവത്ക്കരണം അല്ലേ ആവശ്യമായി വരുന്നത്. ഇനീപ്പോ ചെറുതിന് തെറ്റിയതാണെങ്കില്‍ സോറി.
  ഇത് റൂട്ട് മാറിപോവുംന്നാ തോന്നണേ.
  ഹ്മം..പലതുള്ളി....!!

  ReplyDelete
 9. കേരളത്തില്‍ ഇത്രയ്ക്കു പ്രശ്നം ഉണ്ടോ...അല്ലെങ്കില്‍ ഇത്രയ്ക്കു പ്രശ്നം ഉണ്ടാവാന്‍ സാധ്യത ഉണ്ടോ ?

  കുറെ ഒക്കെ അതിശയോക്തി കലര്‍ന്നോ...എന്നൊരു സംശയം !

  ReplyDelete
 10. ക്ലാസ് ഉഗ്രനാവുന്നുണ്ട്. അടവുകള്‍ എല്ലാം കുറിക്കു കൊള്ളുന്നത്‌ തന്നെ. എന്നാലും പീഡനത്തിനൊരുങ്ങി നടക്കുന്നവരും കൂടി ഇത് വായിക്കില്ലേ എന്നൊരു പേടി. എങ്കിലും പെണ്‍പിള്ളേര്‍ക്ക് കുറച്ചു ധൈര്യവും തന്റേടവും ഉണ്ടാകുന്നത് നല്ലത് തന്നെ. ലിപിയെപ്പോലെ മുന്നില്‍ നടക്കാന്‍ ആളുണ്ടായാലെ അടുക്കളയില്‍ നിന്നിറങ്ങി പൊരുതാന്‍ ആളുണ്ടാവൂ...
  നല്ല ശ്രമം. അഭിനന്ദനങ്ങള്‍.

  ReplyDelete
 11. വായിച്ചു കൊള്ളാം കുരുക്കുവിധ്യകള്‍ ....ഭാവുകങ്ങള്‍

  ReplyDelete
 12. ദൈവത്തിന്റെ സ്വന്തം നാട്ടിൽ യാത്ര ചെയ്യാൻ ഇത്രേംസന്നാഹങ്ങളോ??? ഇതൊന്നുമില്ലാതെ തന്റേടത്തോടെ യാത്ര ചെയ്യുന്ന എത്രയൊ സ്ത്രീകളെ എനിക്കറിയാം.. ഇപ്പോൾ പോലീസ് കാരും വളരെ അലർട്ട് ആണ്.. ക്ലാസ് തുടരട്ടെ ചിലർക്കെങ്കിലും ഉപകാരപ്പെടും.. ആശംസകൾ..!!

  ReplyDelete
 13. വെള്ളരി പ്രാവ്,സീത, ഒരു ദുബായിക്കാരന്‍,പ്രദീപ്‌,Shukoor: :)

  ReplyDelete
 14. @sreee,ഫെനില്‍,‍ആയിരങ്ങളില്‍ ഒരുവന്‍,Villagemaan: നമ്മുടെ നാട്ടില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ അവസ്ഥ അത്ര നല്ലതോന്നുമല്ല. എന്ന് വച്ച് എല്ലാവരും അപകടകരമായ അവസ്ഥയിലൂടെ കടന്നു പോകുന്നു എന്നും അര്‍ത്ഥമില്ല. പോസ്റ്റിലെ ഈ ഒരു വാചകം വായിച്ചിരുന്നോ?

  നമ്മളില്‍ മിക്കവര്‍ക്കും അവ ജീവിത കാലത്തൊരിക്കല്‍ പോലും ഉപയോഗിക്കേണ്ടി വരില്ല. എന്നാല്‍ നമ്മള്‍ എന്തും നേരിടാന്‍
  സജ്ജരാനെന്നുള്ള ബോധം ആത്മവിശ്വാസം കൂട്ടും. അതു നമ്മുടെ യാത്രാ സമയത്ത് മാത്രമല്ല ജീവിടത്തിലുടനീളം സഹായകരമാകും.
  അത്രയേയുള്ളൂ..

  ReplyDelete
 15. @കൊമ്പന്‍ചേട്ടോ...
  അപ്പൊ എങ്ങനെയാ കാര്യങ്ങള്‍? മറക്കേണ്ടത്‌ എന്തൊക്കെയാ? ഒന്ന് പറഞ്ഞു തരൂ? എത്രത്തോളം ഒതുങ്ങണം പെണ്ണിന് സുരക്ഷിതത്വം കിട്ടാന്‍? പെണ്ണെന്ന ബോധം ഉള്ളവര്‍ പുറത്തിറങ്ങാമോ അതോ മുറിയടച്ചു അകത്തു തന്നെ ഇരുന്നു സുരക്ഷിതരാകണോ? ബാക്കി ഉപദേശങ്ങള്‍ കൂടി ഇങ്ങു പോരട്ടെ..:)

  ReplyDelete
 16. @ഷാജി..പറഞ്ഞത് ശരിയാ..വിവാഹം കഴിയുന്നതോടെ സ്മാര്‍ട്ട്‌ ആയി നടന്ന പെണ്‍കുട്ടികള്‍ പോലും വല്ലാതെ പരാശ്രയത്വം കാണിക്കുന്നത് കാണാം. അതെല്ലാം ഇവിടെ മറ്റേതെങ്കിലും പോസ്റ്റുകളില്‍ ചര്‍ച്ചക്ക് വരാതിരിക്കില്ല.

  @ചെറുത്‌...അതും ഈ ബ്ലോഗില്‍ ചര്‍ച്ചക്ക് വരും ചെറുതെ..തല്ക്കാലം നമ്മുടെ വിഷയം 'സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍' അല്ലെ. അപ്പോള്‍ ഈ പോസ്റ്റ്‌ ശരിയായ റൂട്ടില്‍ തന്നെയാണ് എന്നാണെന്റെ വിശ്വാസം. :)

  ReplyDelete
 17. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ബുദ്ധിമുട്ടുണ്ടായിട്ടുള്ള സന്ദർഭങ്ങൾ ഉണ്ട്. കൂട്ടുള്ളപ്പോഴും ബുദ്ധിമുട്ടിച്ചവരുണ്ട്. ഈ തെമ്മാടിത്തരം സഹിയ്ക്കില്ല എന്ന ഉറപ്പ് സ്ത്രീകൾക്ക് സ്വയം ഉണ്ടാകുന്നതു വരെ, പ്രതിഷേധിയ്ക്കാനുള്ള ധീരത വരുന്നതു വരെ സഹായിയ്ക്കാനുള്ള ഈ മാർഗ്ഗങ്ങളെക്കുറിച്ച് ചർച്ച ചെയ്തേ പറ്റൂ. പ്രതിഷേധിയ്ക്കുന്ന സ്ത്രീയുടെ ഒപ്പം നിൽക്കാൻ സാധാരണ ആളുകൾ മടിയ്ക്കാറാണ് പതിവ്.ഇത്തരം പ്രശ്നങ്ങളിൽ കുറ്റം പെണ്ണിന്റെ ഉടുപ്പിന്റേതാണ്, നടത്തത്തിന്റേതാണ്, നോട്ടത്തിന്റേതാണ് എന്ന് പറയുന്നവരാണ് അധികവും. പക്ഷെ, ചിലപ്പോൾ പൂർണമായി പിന്തുണ നൽകുന്നവരും ഉണ്ടാകാറുണ്ട്.

  ഭർത്താവിനെ ആശ്രയിയ്ക്കുന്ന പരാശ്രയത്വം പ്രകടിപ്പിച്ചാണ് പല സ്ത്രീകളും ഭർത്താവിന്റെ “സംരക്ഷകൻ“ എന്ന ആത്മവിശ്വാസം ബൂസ്റ്റ് ചെയ്യിയ്ക്കുന്നത്. അല്ലെങ്കിൽ നിനക്ക് എന്നെ ആവശ്യമില്ല എന്ന് കലഹിയ്ക്കുന്ന ഭർത്താക്കന്മാരും സുലഭമാണ്. നമ്ക്ക് അവരില്ലാണ്ട് കഴിയില്ല്യ എന്നവരെ എപ്പോളും ബോധ്യാ‍ക്കണം കുട്ട്യേ എന്ന് കല്യാണത്തിനു മുൻപേ പെൺകുട്ടികളെ ഉപദേശിയ്ക്കുന്നത് ഈ പരാശ്രയത്വ പ്രകടനത്തിന്റെ ഭാഗമാണ്. ജോലിയോ വരുമാനമോ ഉള്ളവരാണെങ്കിൽ ഈ ആശ്രയത്വം ഒരുപാട് പ്രകടിപ്പിയ്ക്കും ചിലപ്പോൾ. കാരണം ജോലിക്കാരി സ്വന്തം കാലിൽ നിൽക്കുന്നവൾ എന്ന അഹന്തയുള്ളവളായി വളരെ എളുപ്പം വ്യാഖ്യാനിയ്ക്കപ്പെടാറുണ്ട്.

  ReplyDelete
 18. ഇവിടെ വരുന്ന അഭിപ്രായങ്ങള്‍ കാണുമ്പോള്‍ അതിശയം തോന്നുന്നു! നമ്മുടെ നാട്ടില്‍ ഇതിന്റെയൊന്നും ഒരാവശ്യവും ഇല്ലെന്നാണ് പലരും വിശ്വസിക്കുന്നത് ! ഈ പറയുന്നതില്‍ എത്രപേരുടെ വീട്ടില്‍ സ്ത്രീകള്‍ രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നുണ്ട് ? (പകല്‍ പോലും സുരക്ഷിതരല്ല എന്നു പല വാര്‍ത്തകളും തെളിയിക്കുന്നു ! ) അതോ പെണ്ണാണെന്നു പറഞ്ഞു ബോധ്യപ്പെടുത്തി വീട്ടില്‍ തന്നെ ഇരുത്തുകയാണോ പതിവ് ? സന്ധ്യ കഴിഞ്ഞു പുറത്തിറങ്ങേണ്ടി വന്നാല്‍ ഒരു വൃത്തികെട്ട നോട്ടം പോലും സഹിക്കേണ്ടി വന്നിട്ടില്ല എന്ന് എത്ര സ്ത്രീകള്‍ക്ക് പറയാന്‍ കഴിയും ? എന്റെ അറിവില്‍ നമ്മുടെ നാട്ടിലെ സ്ത്രീകള്‍ എല്ലാം, മറയ്ക്കാനുള്ളത് മറച്ചും ഒതുക്കാനുള്ളത് ഒതുക്കിയും തന്നെയാണ് നടക്കുന്നത് . നമ്മുടെ നാട്ടില്‍ മര്യാദയ്ക്ക് മൂടിപ്പുതച്ചു നടന്നിട്ട് പോലും മനസ്സമാധാനത്തോടെ യാത്ര ചെയ്യാന്‍ ആവുന്നില്ല അപ്പോള്‍ പിന്നെ വിദേശ രാജ്യങ്ങളിലെ പോലുള്ള വസ്ത്ര ധാരണം ചെയ്യാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ ? ഇനി അതിനു ധൈര്യം കാണിച്ചാല്‍ തന്നെ അവരെ ഉപദ്രവിക്കണം എന്നാണോ?? നമ്മുടെ നാടിനെ ദൈവത്തിന്റെ സ്വന്തം നാടെന്നു ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? കഴിയുമെങ്കില്‍ പിന്നെ ഇങ്ങനെയൊരു സംരംഭത്തിന്റെ പോലും ആവശ്യമില്ലായിരുന്നല്ലോ !!!

  Fireflyയുടെ 'സ്വയം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ' വളരെ പ്രയോജനപ്രദമാണെന്നാണ് എനിക്ക് തോന്നുന്നത്. ഈ പോസ്റ്റില്‍ പറയുന്നപോലെ നമ്മളില്‍ മിക്കവര്‍ക്കും അവ ജീവിത കാലത്തൊരിക്കല്‍ പോലും ഉപയോഗിക്കേണ്ടി വരില്ല. എന്നാല്‍ നമ്മള്‍ എന്തും നേരിടാന്‍ സജ്ജരാനെന്നുള്ള ബോധം ആത്മവിശ്വാസം കൂട്ടും.

  ReplyDelete
 19. അല്ലാ, നല്ല മേനിയഴകുള്ള മോഹനാംഗികളെ സൂക്ഷിച്ചുനോക്കുന്നതിൽ വിരോധമുണ്ടോ വിലാസവതികളേ ? അല്പം സൌന്ദര്യാരാധനയുള്ളതുകൊണ്ടാണേ സംശയം. ‘മുകളിൽ‌പ്പറഞ്ഞ സാമഗ്രികളൊക്കെ എന്റെ പക്കലുണ്ടെടാ..’എന്ന തോന്നൽ വരുത്താൻ അതു കാണത്തക്കവിധം കയ്യിൽ വച്ചേയ്ക്കുക. എങ്കിൽ ആ സുന്ദരകളേബരത്തിൽ തൊടാൻ എന്റെ കൈ നീട്ടില്ലെന്നേയ്.....ഇനി കത്രികയുംകൂടി കരുതുമോ കർത്താവേ... അനുമോദനങ്ങൾ...കൂടെ, ഓണാശംസകളും......

  ReplyDelete
 20. അതിശയോക്തി ഉണ്ടെന്നു തോന്നുന്നില്ല
  ഇന്നിന്റെ നേര്‍ക്കാഴ്ച.
  അല്ലെങ്കില്‍ അതിവിദൂരമല്ലാത്തത്.

  ആശംസകള്‍!

  ReplyDelete
 21. ഒന്നുമെനിക്ക് മനസ്സിലായില്ല. ഒന്നു മാത്രം മനസ്സിലായി. ഇപ്പോ ഈ ബ്ലോഗിലാനെഴുത്തെന്ന്. ഞാനും അതാ കരുതിയത്, ഇപ്പോ ചെറിയ ലിപികളിലൊന്നും കാണുന്നില്ലല്ലോ എന്ന്... അങ്ങനെ തപ്പി വന്നപ്പോഴല്ലെ ദേ കിടക്കുന്നു ഇങ്ങനൊരെണ്ണം. കൊള്ളാം! അതിൽ തന്നെ തുറ്റർന്നെഴുതുന്നതായിരുന്നില്ലേ കൂടുതൽ നന്നായിരുന്നത്? ഇപ്പോ ഇതിലെ അപ്ഡേഷൻസൊന്നും എന്റെ ബ്ലോഗിൽ കാണിക്കുന്നില്ല. ഇതിൽ ഫോളോവേഴ്സ് ഒബ്ഷനില്ലേ?

  ReplyDelete
 22. കിട്ടി ഫോളോവേഴ്സ് കിട്ടി. ചിലപ്പോ ഇവിടുത്തെ മോസില്ലയിൽ ഒന്നുമങ്ങോട്ട് കാനാൻ പറ്റില്ല. ഞാൻ ബ്രൗസർ മാറി നോക്കിയപ്പോഴേക്കും ഫോളോവേഴ്സ് ഒപ്ഷൻ കിട്ടി.

  ReplyDelete
 23. പലർക്കും തമാശയും പരിഹാസവുമൊക്കെയാണു തോന്നുന്നത്,ല്ലേ! കാഴ്ചയുണ്ടാവട്ടെ എല്ലാവർക്കും എന്നാശംസിക്കാം.

  ReplyDelete
 24. കൊമ്പന്‍,
  ‘ഒരു പെണ്ണാ ണെന്ന ബോധത്തോടെ നടക്കുക യാണെങ്കില്‍
  മറക്കനുള്ളത് മറച്ചും ഒതുക്കാനുള്ളത് ഒതുക്കിയും നടക്കൂ...’ ഇതെങ്ങനെയാണ് സാധിക്കുക എന്നു കൂടി ഒന്നു വിശദീകരിക്ക് കൊമ്പാ.

  സാരി-ബ്ലൌസ് കേരളത്തിന്റെ പരമ്പരാഗത ഡ്രസ്, അത് സ്ത്രീ ശരീര സൌന്ദര്യത്തെ തീര്‍ശ്ചയായും വെളിവാക്കൂന്ന ഒരു വസ്ത്രധാരണമാണ്. അതു പോലെ സാരിക്കു പകരം ധരിക്കൂന്ന മറ്റു വസ്ത്രങ്ങളും. അപ്പോള്‍ ഈ വസ്ത്രങ്ങളൊക്കെ ധരിക്കുന്ന സ്ത്രീകളെ കാണുമ്പോഴും പുരുഷന്മാര്‍ക്ക് ചാരാനും മറ്റും മറ്റും തോന്നാം.

  അത്തരം പുരുഷന്മാര്‍ മാനസികമായി അസുഖമുള്ളവരാണ്. അവര്‍ക്ക് ചികിത്സയാണ് വേണ്ടത്.

  പെണ്ണാനെന്ന ബോധം പെണ്ണിനും ആണാണെന്ന ബോധം ആണിനും ഉണ്ടാകട്ടെ. ആ ബോധത്തിനു ഡ്രസ് കോഡ് അല്ല ആധാരം. പകരം വ്യക്തിത്വം, ലോകവീക്ഷണം, വളര്‍ന്നു വന്ന സാഹചര്യങ്ങള്‍, ആണ്‍-പെണ്ണിനെക്കുറിച്ചുള്ള ധാരണകള്‍, സ്വഭാവത്തെ സ്വാധീക്കുന്ന വ്യക്തികള്‍ ഇതൊക്കെയാണ് ഉത്തരവാദി. അവിടെ പറ്റുന്ന ക്രമക്കേടുകളൊക്കെ സ്ത്രീയുടെ പുറത്തടിച്ചേല്‍പ്പിക്കാന്‍ ഇനിയും ശ്രമിക്കുന്ന ആണുങ്ങളുണെങ്കില്‍ അവരെ ലക്കാക്കിയാണ് ഈ പോസ്റ്റ്. :)

  ReplyDelete
 25. V.A.

  ഇന്തെന്താ വീ എ, എന്തൊക്കെയൊ എഴുതി വച്ചിട്ട് അനുമോദനങ്ങള്‍!
  വിരോധാഭാസമാണോ, തമാശയാണോ, കാര്യമാണോ, ഇതൊന്നുമല്ലാത്ത വല്ലതുമാണോ?
  ഇതിലേതാണെന്നൊന്നു വ്യക്തമക്കാതെ പ്രതികരിക്കാന്‍ പറ്റാത്ത ഒരവസ്ഥ. ഒന്നു വ്യക്തമാക്കിയിരുന്നെങ്കില്‍.

  ReplyDelete
 26. പെപ്പർ സ്പ്രെ നല്ലതാണ്. പക്ഷെ, ഒന്നു രണ്ടു പേരെയല്ലെ നേരിടാൻ പറ്റൂ. പുരുഷന്മാർ ഒറ്റക്കു വന്ന് ആക്രമണത്തിന് മുതിരുമ്പോൾ ഇതൊക്കെ ഉപകാരപ്പെടുമെന്നു വക്കുക.

  നാട്ടിൽ നടക്കുന്നത് ഇതല്ലല്ലൊ. സ്വന്തം രക്തബന്ധമുള്ളവർ തന്നെയാണ് ചതിയിൽ പെടുത്താൻ കൂട്ടു നിൽക്കുന്നത്. സ്വൽ‌പ്പം കാശിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരുടെ ഒരു നാടായി നമ്മുടെ നാട് മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിനെയാണ് തടയിടേണ്ടത്. അതിന് എന്തു ചെയ്യാനാകുമെന്നു ചിന്തിക്കണ്ടെ..?

  ഈ സംരംഭത്തിന് ആശംസകൾ.

  ReplyDelete
 27. @ Shukoor -
  @ പടാര്‍ബ്ലോഗ്‌, റിജോ -

  ഈ പോസ്റ്റ്‌ ഫയര്‍ ഫ്ലൈ എഴുതിയതാണ്. ഞാനാണ് എഴുതിയതെന്നു തെറ്റിദ്ധരിച്ചുവോ എന്ന് കമന്റ് കണ്ടപ്പോള്‍ ഒരു സംശയം തോന്നി, അതുകൊണ്ടാണ് പറഞ്ഞത്. ഇത് ഞങ്ങള്‍ കുറച്ചുപേര്‍ ചേര്‍ന്ന് ഏറെ പ്രതീക്ഷയോടെ തുടങ്ങിയ ഒരു ബ്ലോഗാണ്. അതിന്റെ ഒരു പരിചയപ്പെടുത്തല്‍ ഞാന്‍ ചെറിയ ലിപികളില്‍ ഒരു പോസ്റ്റ്‌ ഇട്ടുവെന്നെ ഉള്ളൂ... വായനയ്ക്കും അഭിപ്രായത്തിനും നന്ദി. തുടര്‍ന്നും ഞങ്ങളുടെ ഈ സംരംഭത്തിന് എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നു.

  ReplyDelete
 28. അയ്യോ സാറേ, എന്നെ നിഷ്കളങ്കരായ വയസ്സന്മാരുടെ കൂട്ടത്തിൽ കൊള്ളിക്കണേ...!പെണ്ണുങ്ങളെ ശല്യംചെയ്യുന്ന ഒരു പുരുഷന്റെ മനസ്സിൽക്കയറിനിന്ന് ചോദിച്ചതാണേ, വെറും നർമ്മസങ്കല്പം. തെറ്റായി ധരിച്ചുപോയിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണമെന്നപേക്ഷ. അടുത്ത വാചകങ്ങളും അങ്ങനെയുള്ളവരെയുദ്ദേശിച്ചാണെന്ന് വ്യക്തമാകുന്നില്ലേ? ഇപ്പോഴും ഞാൻ ഒരു കശ്മലന്റെ ഹൃദയത്തിൽ കയറിക്കോട്ടേ? ‘ നിങ്ങളുടെ കയ്യിൽ കത്രികയോ ബ്ലെയ്ഡോ കാണുമോയെന്നാ എന്റെ പേടി.‘ അവരുടെ ശ്രദ്ധയിൽ ഇത്തരം സാധനങ്ങൾ സൂക്ഷിക്കുന്നവരാണെന്നു കണ്ടാൽ, പിന്നെ ഒന്നു തൊടണമെന്നോ അടുത്തു ചേർന്നുനിൽക്കണമെന്നോ തോന്നുകയില്ലെന്ന് ഉപദേശരൂപേണയുള്ള വാച്യാർത്ഥം. മറ്റൊരു ചാരമനസ്സിൽക്കയറി മറുപടി പറഞ്ഞതിന് ഞാൻ ക്ഷമ ചോദിക്കുന്നു. ( ഇനി, തമ്മിൽ തൊടണമെന്ന് ആഗ്രഹിക്കുന്ന യുവാക്കളേയും യുവതികളേയും കാണണമെങ്കിൽ, അവർക്കുണ്ടാകുന്ന നഷ്ടം അറിയണമെങ്കിൽ, ഉപദേശരൂപേണ-ഒരു നുള്ള് നർമ്മം കലക്കി എന്റെ പംക്തിയിൽ കൊടുത്തിട്ടുണ്ട്. സമയമുള്ളപ്പോൾ സദയം ഒന്നു നോക്കിയാലും. എന്റെ ഈ ‘പരകായപ്രവേശ’വും ‘ദ്വയാർത്ഥപ്രയോഗ’വും കുറേ കൂടിപ്പോകുന്നോ എന്ന് ഇത്തരുണത്തിൽ ചിന്തിച്ചുപോകുന്നു.) ഇനിയെപ്പോഴും മേമ്പൊടിയൊന്നുമില്ലാതെ ഈ പംക്തിയിലെ പെട്ടിയിൽ കാര്യമാത്രപ്രസക്തമായ വാക്കുകൾ മാത്രമേ കുറിക്കുകയുളൂ. ഈ ലക്കം കണ്ട നല്ല ലേഖനത്തിലെ അവസാനഭാഗത്ത് ‘......ഇവ ബാഗിൽ കൃത്യമായ സ്ഥാനത്ത് സൂക്ഷിക്കുക. ഇടയ്ക്കൊക്കെ എടുത്ത് അവ പ്രവർത്തനക്ഷമമാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക...’ എന്ന നല്ല വാചകം കണ്ടപ്പോൾ കുറിച്ച, എന്റെ സ്വാഭാവികവും ബാലിശവുമായ വാക്കുകൾക്ക് ഒരിക്കൽക്കൂടി ക്ഷമചോദിച്ചുകൊണ്ടും എന്റെവക ഓണാശംസകൾ കുറച്ചുകൂടി അർപ്പിച്ചുകൊണ്ടും നിർത്തട്ടെ.

  ReplyDelete
 29. കൊച്ചു വാക്കുകൾകൂടി....എന്റെ ബ്ലോഗ്പേജുകളിൽ വിരലിലെണ്ണാവുന്നതേ എഴുതിയിട്ടുള്ളൂ. നമ്മൾ എന്തെഴുതിയാലും അതിൽ ചെറുതെങ്കിലും നല്ലതായ ഒരാശയം, ഒരു സന്ദേശം ഒരു വാചകത്തിലെങ്കിലും ഉണ്ടാവണമെന്നാണ് ആഗ്രഹം, അങ്ങനെയാണെന്നാണ് വിശ്വാസവും. വിവാഹിതരായ രണ്ടു പെണ്മക്കളാണ് എനിക്ക്. ഭാര്യയും മക്കളുമൊത്തുള്ള ജീവിതത്തിൽ, തിക്താനുഭവങ്ങളും അരോചകക്കാഴ്ചകളും ഏറെ. ‘സ്വയം പ്രതിരോധമാർഗ്ഗങ്ങൾ’ സ്വീകരിച്ചിരുന്നതിനാൽ അയത്നലളിതമായി നീങ്ങാനും സാധിച്ചു. ഈയിടെ ബ്ലോഗിൽ കടന്നപ്പോൾ ആ ശ്രമം ഒന്നു ചൂണ്ടിക്കാണിച്ച ‘പെണ്ണൊരുമ്പെട്ടാൽ...’ എഴുതിക്കഴിഞ്ഞാണ്, ഇവിടെ കൂട്ടുചേർന്നുള്ള നല്ല ഉദ്യമം കണ്ടത്. ഇതിൽ ഭാഗഭാക്കാകാനുള്ള തൃപ്തമായ മനസ്സ് എനിക്കും മക്കൾക്കും ഉണ്ടെന്നും, ഉണ്ടായേ മതിയാവൂ എന്നും സന്തോഷത്തോടെ അറിയിക്കട്ടെ. ഒരു യുവതിയുടെ മനസ്സ് സ്വയംസുരക്ഷയിൽനിന്ന് വ്യതിചലിച്ചാലുള്ള നഷ്ടം, യുവാക്കന്മാരുടെ ചാപല്യത്താലുള്ള കോട്ടം....അതാണ് ഈ ലക്കം കൊടുത്തിട്ടുള്ളത്. ‘ആദ്യരാത്രി’. അതിലും ഒരു കരണ്ടി നർമ്മം ചേർത്തുപോയിട്ടുണ്ട്. ( കഴിഞ്ഞ ലക്കത്തിൽ ഇവിടെ സൂചിപ്പിച്ചിരുന്നതിനാലാണ് ഈ പ്രത്യേകവാക്കുകൾ. അവിടേയും, ഇവിടേയും യഥാർഥപ്രതികരണം എഴുതുമെന്ന് കരുതട്ടെ..............)

  ReplyDelete