Skip to main content

Posts

Showing posts with the label സ്ത്രീ

സ്വയം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ - 4(അവസാന ഭാഗം)

കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച...കുറച്ചു കൂടി സെല്‍ഫ് ഡിഫന്‍സ് ടെക്നിക്സ്...   മൂക്കിനിട്ട് കിക്ക് ചെയ്യുന്ന കാര്യം പറഞ്ഞല്ലോ..ഇനി ആരെങ്കിലും നമ്മുടെ ഒരു കയ്യില്‍ ബലമായി പിടിച്ചിരിക്കുന്നു എന്നിരിക്കട്ടെ, ഏതെങ്കിലും ഒരു കൈ ഫ്രീ ആണെങ്കില്‍, കൈ ചുരുട്ടി കൊണ്ട് വിരലും നടൂ വിരലും നിവര്‍ത്തി പിടിക്കുക, എന്നിട്ട് കണ്ണില്‍ കുത്തിയിറക്കുക..പിന്നെ ഒരു സെക്കന്റ്‌ പോലും കഴിയുന്നതിനു മുന്‍പേ അവര്‍ നിങ്ങളുടെ മേലുള്ള പിടി വിട്ടിരിക്കും. ശത്രുവാണ് എങ്കിലും കണ്ണില്‍ കുത്താന്‍ ഒരു മനസാക്ഷികുത്തു അനുഭവപ്പെട്ടെന്നിരിക്കും, അത് കാര്യമാക്കരുത്..നിങ്ങളോട് കാണിക്കാത്ത കാരുണ്യം തിരിച്ചു വിചാരിക്കേണ്ട ഒരു കാര്യവുമില്ല. ശേഷം കാലം അവന്‍ കണ്ണ് പൊട്ടനായി ജീവിച്ചാലും കുഴപ്പമില്ല, വേറെ കുറച്ചു പെണ്‍കുട്ടികള്‍ കൂടിയായിരിക്കും രക്ഷപ്പെടുന്നത്. മറ്റൊരു രീതിയുണ്ട്, അതും ചൂണ്ടു വിരല്‍ ഉപയോഗിച്ചു തന്നെ.., കണ്ണിനു പകരം കഴുത്താണെന്ന് മാത്രം. അവന്റെ 'Adam's Apple ' നെ ഇപ്പോള്‍ പുറത്തെടുക്കും എന്ന പോലെ കഴുത്തില്‍ വിരല്‍ കുത്തി ഇറക്കുക. പിടി വിട്ടിരിക്കും.  ഇനി നമ്മുടെ കാലുകള്‍ക്ക് ഒരല്‍പം സ്പേസ് കി...

സ്വയം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ - 3

വഴിയെ പോകുന്ന ഒരുത്തന്‍ നമ്മളെ അറ്റാക്ക്‌ ചെയ്യുന്നു എന്ന് കരുതുക...എന്ത് ചെയ്യണം???? എന്തൊക്കെ ചെയ്യരുത്??? എല്ലാം ഒന്ന് നേരത്തെ പ്ലാന്‍ ചെയ്തു വെക്കേണ്ടത്  - ഒരിക്കല്‍ പോലും പ്രയോഗിക്കേണ്ടി വന്നില്ലെങ്കില്‍ പോലും - ഇന്നത്തെ കാലത്ത് അത്യാവശ്യമാണ്. സാധാരണ നമ്മള്‍ പെണ്ണുങ്ങള്‍  ഇത്തരം ആക്രമണങ്ങള് ഉണ്ടായാല്‍ ഓടി രക്ഷപ്പെടാന്‍  ശ്രമിക്കണം എന്നതാണ് ലോകരുടെ നിയമം. നമ്മുടെ സിനിമകള്‍ തന്നെ കണ്ടു നോക്കിയാല്‍ മതി. വില്ലന്‍ ഒരു പെണ്‍കുട്ടിയെ ഇട്ടു ഓടിക്കുന്നു.. അവള്‍ ആളില്ലാത്ത സ്ഥലത്തേക്ക് തന്നെ കൃത്യമായി ഓടുകയും ചെയ്യും. പിന്നെ വില്ലന്‍ കയറിപ്പിടിക്കുന്നു ..നായിക  'എന്നെ വിടൂ..ഹാ ഹെന്നെ വിടൂ..( ഷീല സ്റ്റൈല്‍ ) എന്ന് കരയുന്നു. അത്ഭുതം..അതാ നായകനെത്തി  വില്ലനെ ഇടിച്ചു പഞ്ചര്‍ ആക്കുന്നു . അതിനിടയിലും വില്ലന്‍ പല തവണ നമ്മുടെ നായികയെ കയറി പിടിക്കുമെങ്കിലും അവള്‍ തിരിച്ചൊന്നും ചെയ്യില്ല..കരച്ചില്‍ മാത്രം. ഈ സീക്വന്സുകള്‍ക്ക് കാലങ്ങളായിട്ടും  ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നുള്ളതാണ് രസം. സത്യത്തില്‍ നമ്മുടെ സുരക്ഷ ആണുങ്ങളുടെ മാത്രം ചുമതലയാണോ?  ...

സ്വയം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ - 2

ഇന്ന് ജോലിക്കായോ  മറ്റാവശ്യങ്ങല്ക്കായോ യാത്ര ചെയ്യേണ്ടാത്തതായ സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. അതു സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയുടെ ലക്ഷണമാണ്, ഒപ്പം നമ്മുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും. പക്ഷെ ഈ യാത്രകള്‍ കൂടുന്നതിനനുസരിച്ച് സ്ത്രീകള്‍ക്കെതിരായ അക്രമവും കൂടി വരുന്നു. സ്ത്രീകള്‍ക്ക് ഇവിടെ വഴി നടക്കാനോ യാത്ര ചെയ്യാനോ ഉള്ള അന്തരീക്ഷം ഇല്ലെന്നും അതിനാല്‍ കഴിയുന്നതും വീട്ടില്‍ ഇരിക്കുന്നതാണ് നല്ലതെന്നും ഉള്ള ഒരു പൊതുബോധം രൂപപ്പെട്ടു വന്നുകൊണ്ടിരിക്കുന്നു. വീണ്ടും അടുക്കളയില്‍ ഒതുങ്ങാന്‍ ഒരു സുവര്‍ണാവസരം. ഒന്നുകില്‍ ഈ സുവര്‍ണാവസരം ഉപയോഗിച്ച് അടുക്കളയില്‍ സ്ഥിരതാമാസമാക്കുക അല്ലെങ്കില്‍ പൊരുതി ജയിക്കുക. ഇതില്‍ രണ്ടാമത്തേത് തിരഞ്ഞെടുക്കുന്നവര്‍ക്കായാണ് ഈ ലേഖനം. ഒന്നാമത്തെ ഗ്രൂപിനും വായിച്ചിരിക്കാവുന്നതാണ്.  നാമോരോരുത്തരും ഒരല്‍പം ശ്രദ്ധിച്ചാല്‍...

സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ - 1

  ഒരു പാട് സ്ത്രീകള്‍ വീട്ടിലും പുറത്തുമായി ആക്രമിക്കപ്പെടുന്ന വാര്‍ത്തകള്‍ കേട്ട് കൊണ്ടാണ് കേരളത്തിലെ ഓരോ ദിവസവും കടന്നു പോകുന്നത്. അകാദമിക്‌ പാഠങ്ങളും നൃത്തവും പാട്ടും അല്ലാതെ മറ്റൊന്നും പഠിപ്പിക്കാതെയാണ് പെണ്‍കുട്ടികളെ നമ്മള്‍ വളര്‍ത്തിയെടുക്കുന്നതും. അടങ്ങിയൊതുങ്ങി കഴിഞ്ഞാല്‍ ജീവിതത്തില്‍ പിന്നെഒരു പ്രശ്നവും വരില്ലെന്നും നമ്മള്‍ അവരെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. അത്  കൊണ്ട് തന്നെ അപ്രതീക്ഷിതമായി ജീവിതത്തില്‍ ഒരു അപകടാവസ്ഥയെ നേരിടേണ്ടി വരുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ അവര്‍ പകച്ചു പോകും. എളുപ്പം കീഴടങ്ങുകയും ചെയ്യും. ഇത്തരം അവസ്ഥകളില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന ഒരന്വേഷണമാണ് ഇവിടെ  നടത്തുന്നത്. അപകടം എന്താണെന്നും ഏതാണെന്നും മനസ്സിലാക്കി 100KM സ്പീഡില്‍ ഓടണോ അതോ ആക്രമിക്കാന്‍ വരുനനവന്റെ കാലിനിടയില്‍ മുട്ടുകാല്‍ കേറ്റി കുര്‍ബാന കൊടുക്കണോ, അത് വേണമെങ്കില്‍ തന്നെ എങ്ങനെ ചെയ്യണം, എന്തൊക്കെ ശ്രെദ്ധിക്കണം, എന്നെല്ലാം ചുരുക്കി പല പോസ്റ്റുകളായി പറയാനാണു  ശ്രെമിക്കുന്നത്. ഏതൊരു ഒരു വ്യക്തിക്ക്(ആണായാലും പെണ്ണായാലും) നേരെയുള്ള മറ്റൊരു വ്യക്തിയുടെയോ വ്യക്തികളുടെയോ ...