വഴിയെ പോകുന്ന ഒരുത്തന്‍ നമ്മളെ അറ്റാക്ക് ചെയ്യുന്നു എന്ന് കരുതുക...എന്ത് ചെയ്യണം???? എന്തൊക്കെ ചെയ്യരുത്??? എല്ലാം ഒന്ന് നേരത്തെ പ്ലാന്‍ ചെയ്തു വെക്കേണ്ടത് - ഒരിക്കല്‍ പോലും പ്രയോഗിക്കേണ്ടി വന്നില്ലെങ്കില്‍ പോലും - ഇന്നത്തെ കാലത്ത് അത്യാവശ്യമാണ്.
സാധാരണ നമ്മള്‍ പെണ്ണുങ്ങള്‍ ഇത്തരം ആക്രമണങ്ങള് ഉണ്ടായാല്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കണം എന്നതാണ് ലോകരുടെ നിയമം. നമ്മുടെ സിനിമകള്‍ തന്നെ കണ്ടു നോക്കിയാല്‍ മതി. വില്ലന്‍ ഒരു പെണ്‍കുട്ടിയെ ഇട്ടു ഓടിക്കുന്നു.. അവള്‍ ആളില്ലാത്ത സ്ഥലത്തേക്ക് തന്നെ കൃത്യമായി ഓടുകയും ചെയ്യും. പിന്നെ വില്ലന്‍ കയറിപ്പിടിക്കുന്നു ..നായിക 'എന്നെ വിടൂ..ഹാ ഹെന്നെ വിടൂ..(ഷീല സ്റ്റൈല്‍) എന്ന് കരയുന്നു. അത്ഭുതം..അതാ നായകനെത്തി വില്ലനെ ഇടിച്ചു പഞ്ചര്‍ ആക്കുന്നു . അതിനിടയിലും വില്ലന്‍ പല തവണ നമ്മുടെ നായികയെ കയറി പിടിക്കുമെങ്കിലും അവള്‍ തിരിച്ചൊന്നും ചെയ്യില്ല..കരച്ചില്‍ മാത്രം. ഈ സീക്വന്സുകള്‍ക്ക് കാലങ്ങളായിട്ടും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നുള്ളതാണ് രസം. സത്യത്തില്‍ നമ്മുടെ സുരക്ഷ ആണുങ്ങളുടെ മാത്രം ചുമതലയാണോ? അങ്ങനൊരു നായകന്‍ എപ്പോഴും നമ്മുടെ രക്ഷക്കെത്തുമോ? ഇല്ല എന്നു സംശയമെങ്കിലും ഉള്ളവര്‍ മാത്രം തുടര്‍ന്നു വായിക്കുക.
ഓടണോ അതോ തിരിച്ചടിക്കണോ?
എതിരാളി ഒന്നേ ഉള്ളുവെങ്കില്‍, വിജനമായ സ്ഥലമാണെങ്കില്‍, അല്ലെങ്കില്‍ ഓടാന്‍ കഴിയാത്ത വിധം മുന്‍പില്‍ തടസ്സങ്ങളുണ്ടെങ്കില്‍(eg : ട്രെയിന്‍), പിന്നെ ഓടിയിട്ടും കാര്യമില്ലല്ലോ. അപ്പോള്‍ ചെയ്യാവുന്നത് ചെറുത്തു നില്‍പ്പ് മാത്രമാണ്. മറിച്ച്, ഒന്നിലധികം അക്രമികള്‍ ഉണ്ടെങ്കില്‍ ഓടുകയെ മാര്‍ഗമുള്ളൂ. ഒന്ന് നിലവിളിച്ചാല്‍ ആരെങ്കിലും കേള്‍ക്കുന്ന ഏതെങ്കിലും സ്ഥലത്താണ് നില്‍ക്കുന്നതെങ്കിലും നിലവിളിച്ചു കൊണ്ട് ഓടാവുന്നതാണ്.
ഇനി ആദ്യം പറഞ്ഞ അവസ്ഥയില്‍ ആണെങ്കില്‍ ചെയ്യാവുന്ന കുറച്ചു പ്രയോഗങ്ങള്‍ ഉണ്ട്.
ഒന്നാമത് അത്യാവശ്യം കയ്യില്‍ വേണ്ട ചില ഉപകരണങ്ങളെ കുറിച്ചു മുന്‍ പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്. അവില്‍ ഏതെങ്കിലും പെട്ടെന്ന് പ്രവര്‍ത്തിപ്പിക്കാന് കഴിയുമെങ്കില്‍ അതാണ് ഏറ്റവും നല്ലത്. ഇനി അവയൊന്നും കയ്യില്‍ ഇല്ലെങ്കില്‍(എടുക്കാനുള്ള സമയം ലഭിച്ചില്ലെങ്കിലും) പിന്നെ നമ്മുടെ ചില ശരീര ഭാഗങ്ങള്‍ തന്നെ ഒന്നാന്തരം ആയുധങ്ങളാണ്. അവ കൈമുട്ടുകള്‍, കൈപ്പത്തി, കാല്‍ മുട്ടുകള്‍, കാല്‍പാദം, കയ്യിലെ നഖങ്ങള്‍, തല, പല്ലുകള്‍ എന്നിവയാണ്. ഓരോന്നും എങ്ങനെ പ്രയോഗിക്കണമെന്നു പറയാം.
അതിനു മുന്‍പേ, നമ്മുടെ എതിരാളിയുടെ ദുര്‍ബ്ബല സ്ഥാനങ്ങള്‍ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.
അവ ഇനി പറയുന്നവയാണ് - കണ്ണുകള്‍, മുക്ക്, കഴുത്തു, ജനനെന്ദ്രിയങ്ങള്‍, ചെവിക്കു പുറകിലുള്ള ഭാഗം..ഇനിയും കാണും, തല്‍കാലം ഇത്രയും പറഞ്ഞു നിര്‍ത്തുന്നു.
ഇപ്പോഴും സംശയം തോന്നാം, ഇത്രയും അറിഞ്ഞത് കൊണ്ടെന്തു കാര്യം എന്ന്. കാര്യമുണ്ട്, എന്നെ വിടൂ എന്ന് കരഞ്ഞു കളയുന്ന എനര്‍ജി ഈ അവയവങ്ങല്‍ക്കിട്ടു പ്രയോഗിച്ചാല്‍ മതി, ശത്രു താഴെ വീഴും, ആ സമയം കൊണ്ട് ഓടി രക്ഷപെടാന്‍ കഴിയും. ഉദാഹരണത്തിന്, അക്രമി നിങ്ങളെ അനങ്ങാനാവാതെ ചുമരിനോട് ചേര്‍ത്ത് പിടിച്ചെന്നു കരുതുക, എപ്പോഴെങ്കിലും ഒരു സെക്കന്റ് സമയം കിട്ടിയാല്‍ തല കൊണ്ട് ആഞ്ഞു മൂക്കിനിടിക്കുക, മൂക്കിനു ആഞ്ഞു ഒരിടി കിട്ടിയാല്‍ എന്തു സംഭവിക്കുമെന്ന് ജീവിതത്തില്‍ ഒരിക്കലെങ്കിലും നമ്മള്‍ അനുഭവിച്ചു കാണുമല്ലോ..ഇനിയും ഉണ്ട് ഇത് പോലെ ചെയ്യാവുന്ന പല ഇന്‍സ്റ്റന്റ് ആക്ഷനുകളും. ചിലത് കൂടി വഴിയെ പറയാം.അതു ചെയ്യാന്‍ കരാട്ടെയോ കുങ്ങ്ഫുവോ ഒന്നും പഠിച്ചിരിക്കണം എന്നില്ല. എല്ലാം ഒന്നും മനസ്സിലാക്കിയിരുന്നാല്‍ മാത്രം മതി.
പിന്നെ ഇതൊക്കെ പെണ്ണുങ്ങളെ കൊണ്ട് നടക്കുമോയെന്ന് സംശയിക്കുന്ന പെണ്‍ വായനക്കാരോട് ഒരു വാക്ക് - സഹായിക്കാന്‍ ഒരുത്തനും വരില്ല- അവനവന്റെ കാര്യം അവനവന്‍ നോക്കിയാല്‍ അവനവനു കൊള്ളാം, അത്ര തന്നെ..
പിന്നെ ഇതൊക്കെ പെണ്ണുങ്ങളെ കൊണ്ട് നടക്കുമോയെന്ന് സംശയിക്കുന്ന പെണ്‍ വായനക്കാരോട് ഒരു വാക്ക് - സഹായിക്കാന്‍ ഒരുത്തനും വരില്ല- അവനവന്റെ കാര്യം അവനവന്‍ നോക്കിയാല്‍ അവനവനു കൊള്ളാം, അത്ര തന്നെ..
ലക്ഷ്യത്തിലേയ്ക്കുള്ള മാർഗ്ഗം മനസ്സിലുണ്ട്, പ്രത്യേകിച്ച് ദുർബ്ബലർക്കും. ആ മനസ്സിനെ ധൈര്യവും ശക്തിയും കൊണ്ട് നിറയ്ക്കണം. പിന്നെ, പ്രയോഗിച്ച്പ്രവർത്തിക്കണം. സുരക്ഷ സുനിശ്ചിതം.
ReplyDeletePrathirodha margangal kollam..., cinema style vivaranam nannayirikunnu....
ReplyDeleteഅവനവന്റെ കാര്യം അവനവൻ തന്നെ നോക്കണം..
ReplyDeleteഅത് കറക്റ്റ്. അവനവന്റെ കാര്യം അവനവന്‍ നോക്കിയാല്‍ അവനവനു കൊള്ളാം
ReplyDeleteമാനസികവും ഭാഷാപരവുമായ ഈ അടിമത്തത്തിൽ നിന്നും ആദ്യം കരകയറൂ അഗ്നിശലഭമേ.... "അവളവളുടെ കാര്യം അവളവൾ നോക്കിയാൽ അവളവൾക്കു കൊള്ളാം" എന്നെഴുതൂ..
ReplyDeleteപ്രത്യേകിച്ചും പെൺവായനക്കാർക്ക് exclusive ആയി ഉള്ള ഈ ഉപദേശത്തിൽ..
ഒരു ക്രിക്ബാറ്റ്സ്മാന്‍ ഡ്രസ്സിംഗ്റൂമില്‍ വച്ച് നായികയെ ചുമരിനോടു ചേര്‍ത്തു പിടിച്ചാല്‍ അയാളുടെ ഏതുമര്‍മ്മസ്ഥാനമാണ് നമ്മള്‍ ലക്ഷ്യമാക്കേണ്ടത് എന്ന് ഒന്നു പറഞ്ഞു തരുമോ? :)
ReplyDeletezubaida
ReplyDeleteഈ പോസ്റ്റിലെ വിഷയവുമായി യാതൊരു തരത്തിലും ബന്ധപ്പെടാത്ത താങ്കളുടെ പോസ്റ്റു ഇവിടെ കൊണ്ടു പരസ്യപ്പെടുത്തിയിരിക്കുന്നത് ഇനി ആവർത്തിക്കരുത്.
ആദ്യം ഒഴിവാക്കേണ്ടത് സ്ത്രീകളെ അബലകളാക്കി ചിത്രീകരിക്കുന്ന സിനിമകളാണ്.
ReplyDeleteപറഞ്ഞിട്ടെന്താ കാര്യം, സിനിമ ഓടണ്ടെ?
അവനവന്റെ കാര്യം അവനവന്‍ നോക്കിയാല്‍ അവനവനു കൊള്ളാം
ReplyDeletekollaatheyumirikkaam
ആഹ ലതു കലക്കി.. ടീച്ചര്‍ടെ ക്ലാസു കൊള്ളാം .. പോലീസിലാണോ പണി.. ഹഹ. എന്തായാലും ആശംസകള്‍..
ReplyDeleteകൊള്ളാം!
ReplyDeleteചുമരിനോട് ചേർത്തു അമർത്തിപ്പിടിച്ചിരിക്കുന്ന ഒരാൾക്ക് തന്റെ തല കൊണ്ട് എതിരാളിയുടെ മൂക്കിനിടിക്കാൻ പറ്റുമോ...?
ReplyDeleteബലമായി ചുംബിക്കാൻ ശ്രമിച്ചാൽ ചെറിയ തോതിൽ നടത്താം. പക്ഷേ, ആ ഇടിക്ക് ശക്തി ഒട്ടും ഉണ്ടാകില്ല. തല മാത്രം പോരാ, ശരീരവും കൂടി ഒത്തു പിടിച്ചാലെ ശക്തിയിൽ ഇടിക്കാൻ പറ്റൂ...
പിന്നെ അപ്രതീക്ഷിതമായ ഇങ്ങനെ ഒരു സന്ദർഭത്തിൽ സ്ത്രീകൾ, കരുതിക്കൂട്ടി വരുന്ന അക്രമിയുടെ മുൻപിൽ പതറുകയും നിസ്സഹായരായി പോകാനുമാണ് സാദ്ധ്യത.
ഇത്തരം സന്ദർഭത്തിൽ പുരുഷന്മാർ പോലും പതറിപ്പോകും.
ഇതെല്ലാം മുൻകൂട്ടി കണ്ട് ആവശ്യമായ പരിശീലനത്തിനുള്ള സാഹചര്യം നമ്മുടെ നാട്ടിൽ ‘കുടൂംബശ്രീ’ പോലുള്ള കൂട്ടായ്മകളിൽ കൂടി നടപ്പിൽ വരുത്തുവാൻ ശ്രമിക്കുന്നത് നല്ല ഗുണം ചെയ്യും.
ആശംസകൾ...
പ്രതികരിച്ച എല്ലാവര്ക്കും നന്ദി...:). പുതിയ പോസ്റ്റ് ദാ ഇവിടെ ..http://keralatomorrow10.blogspot.com/2011/09/4.html
ReplyDelete>>ഒരു ക്രിക്ബാറ്റ്സ്മാന്‍ ഡ്രസ്സിംഗ്റൂമില്‍ വച്ച് നായികയെ ചുമരിനോടു ചേര്‍ത്തു പിടിച്ചാല്‍ അയാളുടെ ഏതുമര്‍മ്മസ്ഥാനമാണ് നമ്മള്‍ ലക്ഷ്യമാക്കേണ്ടത് എന്ന് ഒന്നു പറഞ്ഞു തരുമോ? :)>>
ReplyDelete@കാവലാന്‍
അയാളുടെ കഴുത്തില്‍ പാഡ് കെട്ടാന്‍ സാധ്യതയുണ്ടോ? ഇല്ലെങ്കില്‍ അവിടം തന്നെയാണ് ലക്ഷ്യമാക്കേണ്ടത് :)
>>പിന്നെ അപ്രതീക്ഷിതമായ ഇങ്ങനെ ഒരു സന്ദർഭത്തിൽ സ്ത്രീകൾ, കരുതിക്കൂട്ടി വരുന്ന അക്രമിയുടെ മുൻപിൽ പതറുകയും നിസ്സഹായരായി പോകാനുമാണ് സാദ്ധ്യത.>>
ReplyDelete@വീ കെ
അങ്ങനെ പതറാതിരുന്നാല്‍ പകുതി ജയിച്ചെന്ന് പറയാം. ഇത്തരം സമയങ്ങളില്‍ എന്ത് വേണമെന്ന് ചെറിയ രൂപമെങ്കിലും ഉണ്ടെങ്കില്‍ അതിനെ അതിജെവിക്കാന്‍ കഴിയും എന്ന് തന്നെയാണ് എന്റെ വിശ്വാസം. അതിനു വേണ്ടിയാണ് ഈ പോസ്റ്റുകള്‍.
അപ്രതീക്ഷിതമായ അക്രമണമുണ്ടാവുമ്പോള്‍ പെട്ടെന്ന് പ്രതികരിക്കാന്‍ ആണിനായാലും പെണ്ണിനായാലും സാധിച്ചെന്ന് വരില്ല (അനുഭവം)
ReplyDeleteപിന്നെ സ്ത്രീകള്‍ക്ക് നേരെ ഉണ്ടായേക്കാവുന്ന അതിക്രമങ്ങളില്‍ അവര്‍ക്ക് സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാനുള്ള മാനസികമായ അവസ്ഥയുണ്ടാവണം. അത് പലപ്പോഴും സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് കുറവാണ്. എങ്കിലും ഒരു പ്രതിരോധത്തിനുള്ള ആയുധം (അത് ചാവിയായാലും ) ആത്മ ധൈര്യം വര്‍ധിപ്പിക്കും. കിടന്ന് കാറി നില വിളിച്ച് ബോധം കെടുന്നതിനേക്കാള്‍ ,സാഹചര്യത്തിനനുസരിച്ച് അക്രമിയെ കീഴിപെടുത്തി രക്ഷപ്പെടുവാനുള്ള മാര്‍ഗം സ്വീകരിക്കുകതന്നെ
This comment has been removed by the author.
ReplyDelete