സോണി ടി.വി ഒരു പരിപാടി തയ്യാറാക്കുന്നുണ്ട്-Love Marriage or Arranged Marriage'. അതിലേക്കുള്ള ഒരു ചർച്ച ഇപ്പോൾ പലയിടത്തും നടക്കുന്നുണ്ട്.
പ്രേമ വിവാഹമോ, മറ്റുള്ള വർ തീർശ്ചപ്പടുത്തിയ വിവാഹമോ? ഏതാണ് നല്ലത്? ചോദ്യം വളരെ നിസ്സരമായി തോന്നും. പക്ഷെ എനിക്കങ്ങനെ തോന്നുന്നില്ല, കാരണം, നിങ്ങൾക്കു പ്രേമവിവാഹമാണോ ഇഷ്ടം എന്നു ചോദിച്ചാൽ, അതെ അല്ലെങ്കിൽ അല്ല എന്നു തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നമ്മുടെ ആൺകുട്ടികൾക്കും പ്രത്യേകിച്ച് പെൺകുട്ടികൾക്കും ഉണ്ടോ. കേരളത്തിലെ അവസ്ഥയല്ല, ഇൻഡ്യയിലെ അവസ്ഥ മൊത്തം വച്ചാണ് ചോദ്യം. ഇതിൽ കേരളത്തിലെ അവസ്ഥ നോക്കിയാൽ, ഈ സ്വാതന്ത്യം നമ്മുടെ പെൺകുട്ടികൾക്കുണ്ടോ?
അതായത്, ഇഷ്ടമുള്ള ഒരാളെ ഇഷ്ടപ്പെടുക, എന്നു പറഞ്ഞാൽ അതേതു ജാതിയിലുള്ളതോ മതത്തിലുള്ളതോ നാട്ടിലുള്ളതോ ആളാകാം. ആ ആളെ വിവാഹം കഴിച്ച് ഒരുമിച്ചു താമസിക്കുക.
എനിക്കു പ്രേമവിവാഹമാണ് ഇഷ്ടം എന്ന അഭിപ്രായം രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യമെങ്കിലും കേരളത്തിലെ പെൺകുട്ടികൾക്കുണ്ടോ? സിനിമയിലെ കഥകൾ കള, യാദ്ധാർഥത്തിൽ നടക്കാത്ത കാര്യങ്ങൾ നമ്മൾ സ്വപ്നത്തിൽ കാണുന്നു. അങ്ങനെയുള്ള സ്വപ്നങ്ങളുടെ സാദ്ധ്യതയെ മിനുക്കിയെടുത്ത് മുതലെടുക്കുകയാണല്ലോ സിനിമ ചെയ്യുന്നത്. അതുകൊണ്ട് അതു പോകട്ടെ. യദ്ധാർഥ്യത്തെ മുൻ നിർത്തി എന്താണ് നിങ്ങളുടെ അഭിപ്രായം.
ഇതൊരു ചർച്ചയണ്. ഇതിൽ എല്ലാവരും പങ്കെടുക്കുമെന്നു പ്രതീക്ഷയോടെ.
ഞാൻ ഈ മത്സരത്തിലേക്ക് ഒരു പോസ്റ്റ് അയച്ചിട്ടുണ്ട്. Love Marriage or Arranged Marriage

ഏതാ നല്ലത് ???
ReplyDeleteഅതു ഒരാൾക്കു വേറൊരാളിനോടു പറഞ്ഞുതരാൻ പറ്റില്ലല്ലോ. സ്വയം തീരുമാനിക്കാനേ പറ്റു.
ReplyDeleteപടച്ചോനെ ഇതിപ്പോ ബല്ല്യ ഹലാക്കയല്ലോ.... ഞമ്മക്ക് പ്രേമവിവാഹമായിരുന്നു ബല്ല്ല്യ ഇശ്ടം പക്ഷേങ്കില് ഒരു ചുമട്ടുകാരി പോലും ഞമ്മന്റെ മോത്ത് നോക്കണില്ലാന്നു ബന്നപ്പോ ഞമ്മള് ഒരാളെ അറേഞ്ജ് ചെയ്ത് കബൂലാക്കി....ഒരു ജന്മത്തില് പ്രേമിക്കാൻ കഴിയത്തോര് ഇബടെ ഒരു ഒപ്പീനിയൻ പറയുന്നോണ്ട് ബല്ല്യ പ്രയോജനം ഉണ്ടെന്നു തോന്നണില്ലാ...ചുമട് ഒന്നിറക്കി ബെച്ചത് വീണ്ടും എടുത്തോണ്ട് ഞമ്മള് തൽക്കാലം പോണ്....
ReplyDeleteഉം ചൊമടൊന്നെറക്കി വച്ചല്ലോ നന്നായി. ഏതായാലും ഒരാളെ കബൂലാക്കിയല്ലോ. അപ്പോൽ ഇനി അവരെ പ്രേമിച്ചൂടേ? എന്താ ഭാര്യേ പ്രേമിക്കാൻ പറ്റൂല്ലേ?:)
Deleteസാഹചര്യങ്ങള്‍ നിര്‍ണ്ണയിക്കും. ഏതു വിവാഹമാണ് നല്ലത് എന്ന്.ലേഖനം വായിച്ചിരുന്നു
ReplyDeleteഓരോ വ്യക്തിയുടെയും മാനസിക പക്വത അനുസരിച്ച് കാര്യങ്ങളെ സമീപിക്കട്ടെ അല്ലെ ! അല്ലെങ്കില്‍ ചപലമായ പ്രേമവും വിവാഹ ജീവിതവുമൊക്കെ കൂടിക്കുഴഞ്ഞു ബോറാവും .
ReplyDeleteഞാൻ എനിക്കിഷ്ടമായ ഒരാള് കല്യാണാലോചന യുമായി എത്തിയപ്പോൾ സന്തോഷത്തോടെ വിവാഹിതയായി
ReplyDeleteഎന്റെ മക്കളോട് പറഞ്ഞു ആരെ ഇഷ്ടപ്പെട്ടാലും അത് ആദ്യം അറിയേണ്ടത് അമ്മയും അച്ഛനും ആയിരിക്കണം എന്ന്. എന്റെ മകളും പിന്നെ മകനും ആ തീരുമാനം ഞങ്ങളെ അറിയിച്ചു. അത്യധികം ആര്ഭാടത്തോടെ തന്നെ ഇന്ത്യയിലെ രണ്ടു സ്ഥലങ്ങളിൽ ഉള്ളവരെ കല്യാണം കഴിച്ചു. (മകൾ ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിലെ ബഹുവായി മകൻ ഒരു പഞ്ചാബി കുടുംബതിലെ ജമായ് ആയി )
രണ്ടുപേരും ഇപ്പോൾ ദൂരെ ദൂരെ കൂടു കൂട്ടി സുഖമായി ജീവിക്കുന്നു.