Thursday, September 29, 2011

സ്വയം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ - 4(അവസാന ഭാഗം)

കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച...കുറച്ചു കൂടി സെല്‍ഫ് ഡിഫന്‍സ് ടെക്നിക്സ്...
 
മൂക്കിനിട്ട് കിക്ക് ചെയ്യുന്ന കാര്യം പറഞ്ഞല്ലോ..ഇനി ആരെങ്കിലും നമ്മുടെ ഒരു കയ്യില്‍ ബലമായി പിടിച്ചിരിക്കുന്നു എന്നിരിക്കട്ടെ, ഏതെങ്കിലും ഒരു കൈ ഫ്രീ ആണെങ്കില്‍, കൈ ചുരുട്ടി കൊണ്ട് വിരലും നടൂ വിരലും നിവര്‍ത്തി പിടിക്കുക, എന്നിട്ട് കണ്ണില്‍ കുത്തിയിറക്കുക..പിന്നെ ഒരു സെക്കന്റ്‌ പോലും കഴിയുന്നതിനു മുന്‍പേ അവര്‍ നിങ്ങളുടെ മേലുള്ള പിടി വിട്ടിരിക്കും. ശത്രുവാണ് എങ്കിലും കണ്ണില്‍ കുത്താന്‍ ഒരു മനസാക്ഷികുത്തു അനുഭവപ്പെട്ടെന്നിരിക്കും, അത് കാര്യമാക്കരുത്..നിങ്ങളോട് കാണിക്കാത്ത കാരുണ്യം തിരിച്ചു വിചാരിക്കേണ്ട ഒരു കാര്യവുമില്ല. ശേഷം കാലം അവന്‍ കണ്ണ് പൊട്ടനായി ജീവിച്ചാലും കുഴപ്പമില്ല, വേറെ കുറച്ചു പെണ്‍കുട്ടികള്‍ കൂടിയായിരിക്കും രക്ഷപ്പെടുന്നത്.

മറ്റൊരു രീതിയുണ്ട്, അതും ചൂണ്ടു വിരല്‍ ഉപയോഗിച്ചു തന്നെ.., കണ്ണിനു പകരം കഴുത്താണെന്ന് മാത്രം. അവന്റെ 'Adam's Apple ' നെ ഇപ്പോള്‍ പുറത്തെടുക്കും എന്ന പോലെ കഴുത്തില്‍ വിരല്‍ കുത്തി ഇറക്കുക. പിടി വിട്ടിരിക്കും. 

ഇനി നമ്മുടെ കാലുകള്‍ക്ക് ഒരല്‍പം സ്പേസ് കിട്ടുകയാണെങ്കില്‍, മുട്ട് മടക്കി കാലുകള്‍ക്കിടയില്‍ ശക്തിയായി ഇടിക്കുക. അതുമല്ലെങ്കില്‍, നമുക്കും എതിരാളിക്കും ഇടയില്‍ കുറച്ചു കൂടി അകലം ഉണ്ടെങ്കില്‍ കാല്‍ മുട്ടിനു പകരം കാല്‍ പാദം ഉപയോഗിക്കാം..പക്ഷെ, കാലില്‍ പിടിച്ചു തള്ളി വീഴ്ത്തിയാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകും. അത് കൊണ്ട് ഈ പ്രയോഗം വളരെ സൂക്ഷിച്ചു മതി. 

ഇതിനൊന്നും അവസരമില്ലാതെ പുറകില്‍ നിന്നോ മുന്‍പില്‍ നിന്നോ അനങ്ങാനാവാതെ ചേര്‍ത്തു പിടിച്ചാല്‍ എന്ത് ചെയ്യും? കൈകള്‍ ഫ്രീ ആണെങ്കില്‍ പിന്നെ ഒന്നും നോക്കാനില്ല, ജനനേന്ദ്രിയത്തില്‍ പിടിച്ചു ശക്തിയായി ഞെരിക്കുക. പിടി താനേ അയയുന്നത് കാണാം. 

എന്തെങ്കിലും ചെയ്യാനാകുന്നതിനു മുന്‍പേ തന്നെ താഴെ തള്ളിയിട്ടാലും, അനങ്ങാന്‍ ആകാത്ത വിധത്തില്‍ പിടിച്ചിരുന്നാല്‍ പോലും, തിരിച്ചു പ്രതികരിക്കാന്‍ കഴിയുന്ന ഒരു പാട് അവസരങ്ങള്‍ വീണു കിട്ടും. കരഞ്ഞും കുതറിയും ഉള്ള ഊര്‍ജം കളയുന്നതിനു പകരം ഇത്തരം അവസരങ്ങള്‍ക്കും വേണ്ടി ശ്രദ്ധിച്ച് നോക്കുക. കിട്ടുന്ന ആദ്യത്തെ അവസരത്തില്‍ തന്നെ തിരിച്ചടിക്കണം. ശ്രദ്ധിക്കേണ്ട ഒരു കാര്യം, തിരിച്ചടികള്‍ അപ്രതീക്ഷിതം ആയിരിക്കണം എന്നതാണ്. മൂക്കിനിടിക്കണം എന്ന് പറയുമ്പോള്‍, അത് ഒരിക്കലും പതുക്കെ ആകരുത്. പതുക്കെ ആയിപ്പോയാല്‍ പ്രതീക്ഷിച്ച ഫലം കിട്ടില്ലെന്ന് മാത്രമല്ല, നമ്മുടെ നീക്കം എന്താണെന്ന വ്യക്തമായ ചിത്രം എതിരാളിക്ക് കിട്ടുകയും ചെയ്യും. ആദ്യത്തെ അടി, അത് എവിടെ ആയാലും, കൃത്യമാണ് എങ്കില്‍(അല്ലെങ്കിലും!), അടുത്ത അടവുകളും പിന്നാലെ പ്രയോഗിക്കാം. നമുക്ക് ഓടി രക്ഷപ്പെടാനുള്ള സമയം കിട്ടും എന്ന് കണ്ടാല്‍ പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ ഓടണം.
   
മുന്‍പൊരു പോസ്റ്റില്‍ പറഞ്ഞതു പോലെ ഇതെല്ലാം ചെയ്യണമെങ്കില്‍ തന്നെ ആദ്യം വേണ്ട ഒന്നുണ്ട് - അല്‍പ്പം ആരോഗ്യം!. പലപ്പോഴും സ്ത്രീകള്‍ വീട്ടുകാരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനിടയില്‍ വിട്ടുപോകുന്ന ഒന്നാണ് സ്വന്തം ആരോഗ്യം. നല്ല diet പിന്തുടരുകയും, വ്യായാമം ചെയ്യുകയും ചെയ്തു ആരോഗ്യം മെച്ചപ്പെടുത്തിക്കൊണ്ടിരുന്നാല്‍ മാത്രമേ ഇന്നത്തെ ലോകത്ത് പിടിച്ചു നില്‍ക്കാന്‍ കഴിയു.
14 comments:

 1. This comment has been removed by the author.

  ReplyDelete
 2. അവസാന വരിയ്ക്ക് ഒരു ഡബിൾ സല്യൂട്ട്.
  പെൺകുട്ടികൾക്ക് പരസ്യ മോഡലുകളുടെയും തുണിക്കട ബൊമ്മകളുടേയും അഴകളവുകളല്ല, പകരം വ്യായാമത്താൽ ഉറച്ചതും ആരോഗ്യം തുളുമ്പുന്നതും സ്വയ രക്ഷയ്ക്കാവശ്യമായ കരുത്തുള്ളതും ആയ ശരീരമാണ് വേണ്ടത്. തിരിഞ്ഞു കൊത്തുമെന്ന് തോന്നിപ്പിയ്ക്കുന്ന എന്തിനോടും അല്പം സൂക്ഷിച്ചേ എല്ലാവരും ഇടപെടുകയുള്ളൂ.

  ReplyDelete
 3. njan poornamayum echmukuttiyude abhiprayathod yojikunnu. adyamayane ee vazhi varunnath. enthayalum veruthe ayilla.

  ReplyDelete
 4. തീർച്ചയായും പെൺകുട്ടികൾ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ടതു തന്നെയാണു.പൊതുവെ ഞരമ്പുരോഗികൾ ലക്ഷ്യം വയ്ക്കുന്നതു ശാരീരികമായി ആരോഗ്യം കുറഞ്ഞ പെൺകുട്ടികളെയാണു.

  ReplyDelete
 5. just reached here today....
  nice blog..btw y s the follow button not workin?or s t a problem with my browser?

  ReplyDelete
 6. ആരോഗ്യം മറക്കുന്ന കൂട്ടത്തിലായതോണ്ട് ലാസ്റ്റ് വരികളെനിക്കൊന്നു കൊണ്ടു...ഹിഹി...

  ReplyDelete
 7. ഇതു വായിച്ചപ്പോൾ ലിപി..,ഞാൻ കണ്ണാടിയിൽ പോയൊന്നു നോക്കി..വല്യ കുഴപ്പമില്ല ഒരുത്തനിട്ട് ഈ വിധം പണി ധൈര്യമാ‍യി കൊടുക്കാം...അപ്പോൾ ലിപി തന്ന ധൈര്യത്തിൽ ഇനി മുന്നോട്ട്..........

  ReplyDelete
 8. ജാനകീ - ഇത് ഞാന്‍ എഴുതിയതല്ലാ.... ഫയര്‍ ഫ്ലൈയുടെ പോസ്റ്റ്‌ ആണ് . എങ്ങിനെയാണ് പലര്‍ക്കും ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടാവുന്നത് എന്നറിയില്ല ! Posted by Firefly എന്നെഴുതിയിട്ടുണ്ടല്ലോ !

  Firefly - പോസ്റ്റ്‌ ശരിക്കും ഉപകാരപ്രദം ആണുട്ടോ..

  ReplyDelete
 9. അയ്യോ..അതു ഞാൻ കണ്ടില്ലാട്ടോ.... (ആശുപത്രി വാസം കഴിഞ്ഞതിനു ശേഷം മൈൻഡ് ശരിയല്ല..വട്ടായോ എന്തോ..)
  എന്നാലും അതു ബ്ലോഗരിലേയ്ക്ക് പകർന്ന ലിപിയ്ക്ക് നന്ദി..

  ReplyDelete
 10. വല്ലഭനു പുല്ലും ആയുധം...
  ആക്രമിക്കാൻ വരുന്നവന്റെ മുന്നിൽ ദയയും കാരുണ്യവും കാണിക്കേണ്ട കാര്യമില്ല. രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ എന്തും ചെയ്തു രക്ഷപ്പെടാം. രക്ഷപ്പെടണം.
  അതിനായി ആദ്യം വേണ്ടത് വിപധിധൈര്യമാണ്.
  അത് എത്ര പേർക്കുണ്ടാകും...? അതിനാണ് പരിശീലനം വേണ്ടത്, ആരോഗ്യം മാത്രം പോരാ.
  എല്ലാവരും ധൈര്യവാന്മാരും ധൈര്യവതികളുമാകാൻ നമുക്ക് പ്രാർത്ഥിക്കാം.
  ആശംസകൾ...

  ReplyDelete
 11. " പലപ്പോഴും സ്ത്രീകള്‍ വീട്ടുകാരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനിടയില്‍ വിട്ടുപോകുന്ന ഒന്നാണ് സ്വന്തം ആരോഗ്യം. നല്ല diet പിന്തുടരുകയും, വ്യായാമം ചെയ്യുകയും ചെയ്തു ആരോഗ്യം മെച്ചപ്പെടുത്തിക്കൊണ്ടിരുന്നാല്‍ മാത്രമേ ഇന്നത്തെ ലോകത്ത് പിടിച്ചു നില്‍ക്കാന്‍ കഴിയു. "

  പ്രധാനപ്പെട്ട ഒരു കാര്യം. വളരെ നന്നായി. നാളത്തെ കേരളം കുടുതല്‍ പ്രാക്ടികള്‍ ആകട്ടെ.

  ReplyDelete
 12. നിവൃത്തിയില്ലാത്ത സന്ദർഭങ്ങളിൽ ഈ ആൺ ലിംഗത്തിന്റെ മകുടം (Glan Penis) പറിച്ചെടുജ്ജൻ പറ്റുന്നതാണെന്നും കൂടി ഓർക്കുക വേണ്ട രീതിയിൽ കൈ പ്രയോഗിച്ചാൽ :)

  ReplyDelete