Skip to main content
സ്ത്രീധന നിരോധന നിയമത്തിന്‍റെ സാധ്യതകള്‍  





1961ലാണ്  സ്ത്രീധന നിരോധന നിയമം   നിലവില്‍ വന്നത്. നിയമം നിലവില്‍ വന്ന് ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ത്രീധനത്തിന്‍റെ  പേരിലുള്ള പ്രശ്നങ്ങള്‍ക്ക് ഒരു കുറവുമില്ല! എന്നാല്‍ സ്ത്രീധന നിരോധന നിയമത്തിന്‍റെ പേരില്‍ രജിസ്ട്രര്‍ ചെയ്യുന്ന കേസുകള്‍ നമ്മുടെ നാട്ടില്‍ ഇല്ലെന്നു തന്നെ പറയാം! പകരം സ്ത്രീധനം കൊടുത്തു വിവാഹം നടത്തിയ ശേഷം എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ , വിവാഹമോചനത്തിന് കേസ് രജിസ്ട്രര്‍ ചെയ്യുന്ന അവസരത്തില്‍ 'സ്ത്രീധനം ചോദിച്ചു' എന്നോ 'വാങ്ങി' എന്നോ ഒക്കെയുള്ള കേസുകള്‍ കൂടി ഭര്‍ത്താവിനോ അയാളുടെ  വീട്ടുകാര്‍ക്കോ എതിരെ കൊടുക്കുന്നതാണ് കണ്ടു വരുന്നത്‌! എന്തുകൊണ്ടാണ് വിവാഹത്തിന് മുന്‍പ് തന്നെ ഇത്തരത്തില്‍ സ്ത്രീധനം ചോദിക്കുന്നവര്‍ക്കെതിരെ കേസ് കൊടുക്കാത്തത് എന്നത് ചിന്തിക്കേണ്ട ഒന്നാണ് .


ഒരുപക്ഷെ വാങ്ങുന്നവനും കൊടുക്കുന്നവനും   കുറ്റവാളിയാകുന്നു എന്നതു കൊണ്ടാവാം സ്ത്രീധന നിരോധന നിയമം ഉപയോഗിക്കപ്പെടാത്തത്! പക്ഷെ  ആലോചിച്ച് ഉറപ്പിച്ച വിവാഹം നടക്കാതെ പോകും എന്ന ഭയത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീധനം നല്‍കുന്നത് കുറ്റമല്ല എന്ന് ഡല്‍ഹി ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.  'പൂജ സക്സേന' എന്ന യുവതിക്കും  വീട്ടുകാര്‍ക്കും എതിരെ ഭര്‍തൃവീട്ടുകാര്‍  സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഈ വിധി പറഞ്ഞത്. ഇത്തരം കേസുകളില്‍ സ്ത്രീധനം കൊടുക്കുന്നവര്‍ കുറ്റവാളികള്‍ ആവുന്നില്ല, പകരം വാങ്ങുന്നവര്‍ക്ക് മാത്രമേ ശിക്ഷ ലഭിക്കൂ... അതുകൊണ്ട് തന്നെ അത്തരം  ഭയം നിമിത്തം  കേസ് കൊടുക്കാതിരിക്കേണ്ട കാര്യമില്ല.

എന്‍റെ അഭിപ്രായത്തില്‍ സ്ത്രീധനം എന്ന വിപത്ത് പാടെ ഇല്ലാതാക്കാന്‍ മാതാപിതാക്കളും പെണ്‍കുട്ടികളുമടങ്ങുന്ന സമൂഹം കൂടി ശ്രദ്ധവയ്ക്കണം... സ്ത്രീധനം ചോദിച്ചു വരുന്ന ഒരാള്‍ക്ക്‌  മകളെ വിവാഹം ചെയ്തു കൊടുക്കില്ല എന്ന് രക്ഷിതാക്കളും, അങ്ങനെ ഒരാളുടെ കൂടെ ജീവിക്കാന്‍ - അയാള്‍ തന്‍റെ കാമുകന്‍ ആണെങ്കില്‍ പോലും - തയ്യാറല്ല എന്ന് പെണ്‍കുട്ടികളും പറയാന്‍ ധൈര്യം കാണിച്ചാല്‍ ഒരു പരിധി വരെ ഇത് ഇല്ലാതാക്കാനാവും...  (പ്രേമ വിവാഹങ്ങളില്‍ പോലും സ്ത്രീധനം കണക്കുപറഞ്ഞു വാങ്ങുന്ന വിരുതന്‍ കാമുകന്മാരെ കണ്ടിട്ടുണ്ട്. സ്നേഹിച്ച പുരുഷനെ കിട്ടാന്‍ വേണ്ടി അവനും, അവന്‍റെ വീട്ടു കാരും ചോദിക്കുന്നതെന്തും   സ്വന്തം മാതാപിതാക്കളെക്കൊണ്ട് കൊടുപ്പിക്കുന്ന , അതിനുള്ള സാമ്പത്തിക ശേഷി ഇല്ലെങ്കില്‍ പോലും കരഞ്ഞും ഉപവാസമിരുന്നും ഒക്കെ   മാതാപിതാക്കളെ സമ്മതിപ്പിക്കുന്ന, പെണ്‍കുട്ടികളും നമ്മുക്കിടയിലുണ്ട് !) 

മകളുടെ നല്ല ഭാവിക്ക് വേണ്ടി രക്ഷിതാക്കള്‍ സ്വമനസാലെ കൊടുക്കുന്നതോ, അതുമല്ലെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് അവകാശപ്രകാരം കിട്ടേണ്ടതായ സ്വത്തുക്കള്‍ വിവാഹ സമയത്ത് കൊടുക്കുന്നതോ തെറ്റല്ല. അങ്ങനെ ചെയ്യുന്നുവെങ്കില്‍ , അതെങ്ങനെ കൊടുക്കണം എന്ന് നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്... അതറിയാത്ത ചുരുക്കം ചിലരെങ്കിലും ഉണ്ടായേക്കാം... അവര്‍ക്കുവേണ്ടി ആ നിയമം ഇവിടെ  കൊടുക്കുന്നു. 


സ്ത്രീധന നിരോധന നിയമം



സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും മാത്രമല്ല കുറ്റകരം, സ്ത്രീധനം ആവശ്യപ്പെടുന്നതോ താല്പര്യങ്ങള്‍ വിജ്ഞാപനം ചെയ്യുന്നതോ പോലും  സ്ത്രീധന നിരോധന നിയമ പ്രകാരം ശിക്ഷാര്‍ഹമാണ്. സ്ത്രീധനം വാങ്ങുന്നതിനോ കൊടുക്കുന്നതിനോ വേണ്ടിയുള്ള കരാറുകള്‍ അസാധുവാണ്. അഥവാ കൊടുത്താല്‍ തന്നെ  അത് ഭര്‍ത്താവോ  ബന്ധുക്കളോ വധുവിന്‍റെ (ഭാര്യയുടെ) പേരിലുള്ള നിക്ഷേപമായി  സൂക്ഷിക്കണം. അവള്‍ ചോദിക്കുമ്പോള്‍ തിരിച്ചു കൊടുക്കുകയും വേണം. യഥാര്‍ത്ഥത്തില്‍ സ്ത്രീധനത്തുക കൈവശം വന്നതിന് ശേഷം മൂന്ന് മാസത്തിനകം അത് വധുവിന്‍റെ പേരിലേയ്ക്ക് മാറ്റിയിരിക്കണം.

സ്ത്രീധനമെന്നതുകൊണ്ട് ഈ നിയമത്തില്‍ ഉദ്ദേശിക്കുന്നത് -വിവാഹ ബന്ധത്തിലേ‌ര്‍‌പ്പെടുന്ന വധൂവരന്മാരുടെ രക്ഷകര്‍ത്താക്കള്‍ പരസ്പരം നേരിട്ടോ മറ്റൊരാള്‍ മുഖേനയോ, വിവാഹത്തിനു മുന്‍പോ ശേഷമോ, വിവാഹത്തോടനുബന്ധിച്ച് കൊടുക്കുന്നതോ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത ആയ വിലപിടിപ്പുള്ള വസ്തുക്കള്‍, ഉറപ്പുകള്‍ എന്നിവയെയാണ്. എന്നാല്‍ മുസ്ലീം വ്യക്തിനിയമപ്രകാരമുള്ള ഇഷ്ടദാനങ്ങള്‍, മെഹറുകള്‍ എന്നിവ ഇതില്‍ ഉള്‍‌പ്പെടുകയില്ല.

വിവാഹത്തിനോ അതിനു ശേഷമോ രക്ഷകര്‍ത്താക്കളോ ബന്ധുക്കളോ സ്വമേധയാ സന്തോഷത്തോടുകൂടി നല്‍കുന്ന പരമ്പരാഗതമായ ഉപഹാരങ്ങള്‍ സ്ത്രീധനത്തില്‍ ഉള്‍‌പ്പെടുന്നില്ല. എന്നാല്‍ ഭാവിയില്‍ അതെചൊല്ലി ഒരു പ്രശ്നമുണ്ടാകാതിരിക്കുവാനായി, വധുവിനും വരനും ലഭിയ്ക്കുന്ന വസ്തുക്കളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി രണ്ടു പേരുടേയും ഒപ്പുകളോടുകൂടി സൂക്ഷിക്കുവാന്‍ 1985ലെ  സ്ത്രീധന നിരോധന നിയമത്തില്‍ നിര്‍‌ദ്ദേശിച്ചിട്ടുണ്ട്.



ശിക്ഷാനടപടികള്‍



ഇന്ത്യന്‍ പീനല്‍ കോഡില്‍ (ഇന്ത്യന്‍ ശിക്ഷാ നിയമം) 498 എ വിഭാഗം- സ്ത്രീധനത്തെ ചൊല്ലിയുള്ള പീഢനത്തിനെതിരെയും , 304 ബി വിഭാഗം-സ്ത്രീധനത്തെ ചൊല്ലിയുള്ള മരണത്തിനെതിരെയും നിലനില്‍ക്കുന്നു. മറ്റൊരു വിഭാഗം 406, ഇത് സ്ത്രീധനപീഢനം മൂലമുള്ള ആത്മഹത്യയ്ക്കുള്ള പ്രേരണാകുറ്റത്തിനെതിരായും നിലനില്‍ക്കുന്നു.

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും, വാങ്ങുന്നതിനോ കൊടുക്കുന്നതിനോ പ്രേരിപ്പിക്കുന്നതും ചുരുങ്ങിയത് 5 കൊല്ലത്തേയ്ക്കുള്ള തടവിനും 15000 രൂപയോ സ്ത്രീധന തുകയോ ഇതില്‍ ഏതാണ് കൂടുതല്‍ ആ തുകയ്ക്കുള്ള പിഴയ്ക്കും ബാധകമായ കുറ്റങ്ങളാണ്.

സ്ത്രീധനം ആവശ്യപ്പെട്ടാല്‍ 6 മാസം മുതല്‍ രണ്ട് വര്‍ഷം വരെ നീട്ടാവുന്ന തടവുശിക്ഷ ലഭിക്കാവുന്നതാണ്. കൂടാതെ 10000 രൂപ പിഴയും ഒടുക്കേണ്ടി വന്നേയ്ക്കാം.

മാധ്യമങ്ങളിലൂടെ സ്ത്രീധനം കൊടുക്കുന്നതിനോ വാങ്ങുന്നതിനോ ഉള്ള പരസ്യം കൊടുത്താല്‍ 6 മാസം മുതല്‍ 5 വര്‍ഷം വരെ നീട്ടാവുന്ന തടവുശിക്ഷയോ 15000 രൂപ വരെ പിഴയോ ലഭിക്കാവുന്നതാണ്.

സ്ത്രീധന തുക വധുവിന്‍റെ പേരില്‍ നിര്‍‌ദ്ദേശിക്കപ്പെട്ടിട്ടുള്ള സമയപരിധിയ്ക്കുള്ളില്‍ നിക്ഷേപിച്ചില്ലെങ്കില്‍ 6 മാസം മുതല്‍ 2 വര്‍ഷംവരെയുള്ള തടവോ  5000 രൂപ മുതല്‍ 10000 രൂപ വരെയുള്ള പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിയ്ക്കാവുന്നതാണ്.

ഈ നിയമ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ അറസ്റ്റിനുതകുന്നതും, ഒത്തുതീര്‍പ്പുകള്‍‌ക്ക് സാധ്യതയില്ലാത്തതും, ജാമ്യം കിട്ടാത്തതുമായ വകുപ്പുകളില്‍‌പ്പെടുത്തിയിരിക്കുന്നു. അറസ്റ്റ് ചെയ്യുന്നതിന് വാറണ്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഒരു സ്ത്രീധന സംബന്ധമായുള്ള കേസ് കോടതിയില്‍ വന്നാല്‍ കുറ്റവിമുക്തനാക്കുന്നതിന് വേണ്ട തെളിവുകള്‍ നല്‍കുന്നതിനുള്ള ബാധ്യത ആരോപണവിധേയനായ വ്യക്തിയുടേതാണ്.



ആരോട് എവിടെ കുറ്റാരോപണം നടത്താം



ഏതു വ്യക്തിയ്ക്കും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കേസ് കൊടുക്കാം. കല്യാണം കഴിഞ്ഞ് പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ കേസ് ഫയല്‍ ചെയ്യാം.

ഒരു മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേറ്റിനോ, ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിനോ, ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോ പോലീസ് റിപ്പോര്‍ട്ട് പ്രകാരമോ , പരാതിപ്പെടുന്ന വ്യക്തി, രക്ഷകര്‍ത്താക്കള്‍, ബന്ധുക്കള്‍, അംഗീകരിക്കപ്പെട്ട സാമൂഹ്യ സേവക സംഘടനകള്‍ എന്നിവരുടെപരാതിയുടെ അടിസ്ഥാനത്തിലോ ഈ നിയമപ്രകാരം കേസെടുക്കാം.



--------------------------------------------------------------------



പണ്ടു കാലത്ത് പുരുഷന്‍ മാത്രം സമ്പാദിച്ചിരുന്നതുകൊണ്ടാവാം  ഒരു പെണ്‍കുട്ടിയുടെ വിവാഹസമയത്ത് അവളെ ഇനിയുള്ള കാലം പോറ്റാനുള്ള ചിലവിലേക്ക്‌ ഒരു തുകയായോ സ്വര്‍ണ്ണമായോ ഒക്കെ രക്ഷിതാക്കള്‍ കൊടുത്തിരുന്നത്. അതുമല്ലെങ്കില്‍ പണ്ട് പെണ്‍മക്കള്‍ക്ക്‌ സ്വത്തില്‍ അവകാശമില്ലാതിരുന്നത് കൊണ്ട് അവരെ വിവാഹം കഴിപ്പിച്ചയക്കുന്ന അവസരത്തില്‍ മാതാപിതാക്കള്‍ തങ്ങളുടെ സ്വത്തിന്‍റെ ഒരു ഓഹരി സ്ത്രീധനം എന്ന പേരില്‍ കൊടുത്തിരുന്നതും ആവാം. പക്ഷെ സാഹചര്യങ്ങള്‍  മാറിയാലും, നിയമം മാറിയാലും, ആചാരങ്ങള്‍ മാത്രം അതുപോലെ തന്നെ, ഒരുപക്ഷെ അതിനേക്കാള്‍ തീവ്രതയില്‍ പിന്തുടര്‍ന്ന് പോരുന്നതാണ് ഒരുതരത്തില്‍ നമ്മുടെ നാട്ടിലെ കുഴപ്പം ! ഇന്ന് ഒട്ടുമിക്ക കുടുംബങ്ങളിലും സ്ത്രീയും പുരുഷനും ഒരുപോലെ സമ്പാദിക്കുന്നു... ചിലയിടങ്ങളില്‍ ഭര്‍ത്താവിനെക്കാള്‍ കൂടുതല്‍ ശമ്പളം ഭാര്യയ്ക്കുണ്ട്, എങ്കിലും അവള്‍ക്ക് വിവാഹത്തിന് വീട്ടുകാര്‍ എന്തുകൊടുത്തു എന്നതാണ് എല്ലാവരുടെയും നോട്ടം ! സമൂഹത്തിലെ ഒരു വിഭാഗത്തിന് സ്റ്റാറ്റസ് കാണിക്കാനുള്ള ഒരുപാധിയാണ് സ്ത്രീധനം !! അത്തരക്കാര്‍  കാരണം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹം നടക്കാന്‍  സ്ത്രീധനം 'ഡിമാന്റ്റ്'  ചെയ്തില്ലെങ്കിലും കൊടുക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാവുന്നു... ഇത്തരം ദുരാചാരങ്ങള്‍ ഒന്നും  നിയമം കൊണ്ട് മാത്രം തടുക്കാന്‍ ആവില്ലെന്ന് ഈ നിയമത്തിന്‍റെ പരാജയത്തില്‍ നിന്നും മനസിലാക്കാം... അതിനു സമൂഹം കൂടി മനസു വയ്ക്കണം. കുറഞ്ഞപക്ഷം കൊടുക്കുന്ന സ്വത്തുകള്‍ ഈ നിയമത്തില്‍ പറയും പ്രകാരം കൊടുത്താല്‍ ഭാവിയില്‍ അതിന്‍റെ പേരില്‍ വിഷമിക്കാതിരിക്കുകയെങ്കിലും ചെയ്യാം....  

മേല്‍പറഞ്ഞ നിയമങ്ങള്‍ ഒന്നും പാലിക്കാതെ സ്ത്രീധനം കൊടുത്തു വിവാഹംകഴിപ്പിച്ചു വിട്ട ശേഷം പരസ്പരം പൊരുത്തപ്പെടാന്‍ ആവാതെ  ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു സ്ത്രീയുടെ കേസ് ഞങ്ങളുടെ ഓഫീസില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് മാതാപിതാക്കള്‍ കൊടുത്ത സ്ത്രീധനത്തിന് രേഖകള്‍ ഒന്നും തന്നെ അവര്‍ കൈവശം സൂക്ഷിച്ചിരുന്നില്ല. പക്ഷെ അവരുടെ വിവാഹ ഫോട്ടോകളുടെയും വിശ്വസനീയമായ സാക്ഷിമോഴികളുടെയും അടിസ്ഥാനത്തില്‍ , അവര്‍ക്ക് മാതാപിതാക്കള്‍ വിവാഹ സമയത്ത് കൊടുത്ത അന്‍പതു പവന്‍ സ്വര്‍ണാഭരണങ്ങളുടെഅന്നത്തെ മൂല്യത്തിനനുസരിച്ചുള്ള വില നല്കാന്‍ കോടതി വിധിയുണ്ടായി... നിയമം അനുസരിക്കാത്തവര്‍ക്ക് പോലും അനുകൂല വിധിയുണ്ടാവുന്നു !  ഇതില്‍ കൂടുതല്‍ എങ്ങനെയാണ് കോടതികള്‍ക്ക് സഹായിക്കാനാവുക !! ഇപ്പോഴും സ്ത്രീധനത്തിന്‍റെ പേരില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നുവെങ്കില്‍ അത് നമ്മുടെ നാട്ടിലെ നിയമങ്ങളുടെ കുറവുകൊണ്ടല്ല, മറിച്ച് അതിനെ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടോ, അറിവുണ്ടായിട്ടും ആ നിയമങ്ങള്‍ അനുസരിക്കാത്തത് കൊണ്ടോ ഒക്കെയാണ്... 

--------------------------------------------------------------------------------------------------
--------------------------------------------------------------------------------------------------                 

Comments

  1. ഈ പോസ്റ്റ്‌ കാലാനുശ്രുതവും ഗംഭീരവും ആണ്..പക്ഷെ,വരനെക്കാള്‍ കൂടുതല്‍ വരുമാനമുള്ള വധുവും സ്വര്‍ണ്ണക്കൂമ്പാരവും ആയി നിന്നാലേ കല്യാണം നടക്കൂ..പ്രത്യേകിച്ചും കേരളത്തില്‍..മറ്റു സ്ഥലങ്ങളില്‍ കല്യാണം സ്വര്‍ണ്ണക്കടക്കാര്‍ റാഞ്ചിതുടങ്ങിയിട്ടില്ല.സത്യം പറഞ്ഞാല്‍ ഇപ്പോള്‍ ചോദ്യം ഇല്ല..കൊടുക്കല്‍ മാത്രമേ ഉള്ളൂ..പെണ്വീട്ടുകാര്‍ക്ക് അറിയാം എന്താണ് കൊടുക്കേണ്ടതെന്ന്..കേരളത്തില്‍ ഈ അവസ്ഥ മാറാനും പോകുന്നില്ല..

    ReplyDelete
  2. അനാവശ്യമായ മാമൂലുകളുടെ കൂട്ടത്തില്‍ ഏറെ വൃത്തികെട്ട ഒന്ന്.

    ReplyDelete
  3. സ്ത്രീധനം എന്ന വിപത്ത് പാടെ ഇല്ലാതാക്കാന്‍ മാതാപിതാക്കളും പെണ്‍കുട്ടികളുമടങ്ങുന്ന സമൂഹം കൂടി ശ്രദ്ധവയ്ക്കണം... സ്ത്രീധനം ചോദിച്ചു വരുന്ന ഒരാള്‍ക്ക്‌ മകളെ വിവാഹം ചെയ്തു കൊടുക്കില്ല എന്ന് രക്ഷിതാക്കളും, അങ്ങനെ ഒരാളുടെ കൂടെ ജീവിക്കാന്‍ - അയാള്‍ തന്‍റെ കാമുകന്‍ ആണെങ്കില്‍ പോലും - തയ്യാറല്ല എന്ന് പെണ്‍കുട്ടികളും പറയാന്‍ ധൈര്യം കാണിച്ചാല്‍ മാത്രമേ ഇതിനു കുറച്ചെങ്കിലും പരിഹാരമാകുകയുള്ളൂ.. മുഴുവനായിട്ട് മാറാന്‍ പോകുന്നില്ല...
    ഇത്തരം മാമൂലുകള്‍ മാറുക തന്നെ വേണം...ഇതിന്റെ പേരില്‍ ഇനിയാര്‍ക്കും കിടപ്പാടം നഷ്ടപെടരുത്...

    നല്ല നാളുകള്‍ പുലരട്ടെ ....

    ഉപകാര പ്രദമായ പോസ്റ്റ്‌....
    എഴുത്തുകാരിക്ക് അഭിനന്ദനങ്ങള്‍..

    ReplyDelete
  4. ഇത്രയും ശക്തവും വ്യക്തവുമായ നിയമം ഉപയോഗിക്കപ്പെടുന്നില്ലല്ലൊ എന്നു സങ്കടം തോന്നുന്നു.

    സമൂഹത്തിന്റെ മനസ് മാറുമോ എന്നതാണു പ്രധാന പ്രശ്നം.ഒരു പെങ്കുട്ടി വലുതാവുന്ന ദിവസം മുതൽ നാട്ടുകാർ ചോദ്യം തുടങ്ങും, എന്നാ കല്യാണം എന്ന്. അപ്പോൾ മുതൽ വീട്ടുകാരുടെ ആധിയും തുടങ്ങും.ഒരു പെൺകുട്ടിയെ എങ്ങിനെയെങ്കിലും വീട്ടിൽ നിന്നിറക്കി വിടാനായി എന്തു ത്യാഗവും ചെയ്യും. സ്വന്തം മകൾക്കു എന്താണു താൽപ്പര്യം എന്നോ അവൾക്കവിടെ കിട്ടാൻ പോകുന്ന ജീവിത സാഹചര്യങ്ങളെക്കുറിച്ചോ ആരും അന്വേഷിക്കുന്നില്ല.
    അവളെ വിവാഹ പന്തലിൽ നിന്നു പറഞ്ഞു വിടുന്നതോടെ നാട്ടുകാരുടെ താല്പര്യം തീരുകയും ചെയ്യും.നിയമങ്ങൾ ഇല്ലാഞ്ഞല്ല,വേണ്ടപോലെ ഉപയോഗിക്കാത്തതാണു പ്രശ്നം.

    ReplyDelete
  5. ലിപി...നല്ല പോസ്റ്റ്‌. ഈ വിപത്തിനെക്കുറിച്ച് എത്രയോ നാളുകള്‍ കൊണ്ട് നമ്മള്‍ ഒക്കെ കേള്‍ക്കുന്നു, പഠിക്കുന്നു, ചര്‍ച്ച ചെയ്യുന്നു. എന്നാലും കല്യാണങ്ങള്‍ വരുമ്പോള്‍ "എത്രയാ ഡിമാണ്ട്" എന്നാ ചോദ്യത്തിന് ഒരു കുറവും ഇല്ല. സ്ത്രീ ധനം എന്നാ വിപത്തിനെക്കുറിച്ച് അറിയാത്തവര്‍ ഒന്നും അല്ല ഈ ചോദിക്കുന്നത്. മാതാ പിതാക്കള്‍ സ്വമനസ്സാ കൊടുത്താലും, അത് നാലാള്‍ അറിയുമ്പോള്‍ അതിനു വരുന്ന പേര് ' സ്ത്രീ ധനം എന്ന് തന്നെ ആണ് . പിന്നീടൊരവസരത്തില്‍ പ്രശ്നങ്ങള തലപോക്കിയാല്‍, അത് സ്വമനസാ കൊടുത്താനെന്നു ആര്‍ക്കും തെളിയിക്കാന്‍ പറ്റില്ല.

    ReplyDelete
  6. നിയമങ്ങളുടെ കുറവുകൊണ്ടോ നിയമം അറിയാത്തു കൊണ്ടോ അനുസരിക്കാത്തതു കൊണ്ടോ ഒന്നും അല്ല ഇവിടെ സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾ പീഢിപ്പിക്കപ്പെടുന്നത്... മേല്പറഞ്ഞതെല്ലാം അനുസരിച്ചാലും കുറ്റക്കാരനെ ശിക്ഷിക്കാമെന്നല്ലാതെ പീഢനമനുഭവിക്കുന്നവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഈ നിയമങ്ങൾക്കു കഴിയുമോ..

    സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്‌ നിസ്സാരവില കല്പിക്കുന്ന ഒരു സമൂഹമാണ്‌ നമ്മുടേത്.ജനിച്ചനാൾ മുതൽ ഒരു പെൺകുട്ടി എന്തു വസ്ത്രം ധരിക്കണം എന്തു സംസാരിക്കണം എന്നൊക്കെ സമൂഹത്തിന്റെ ചട്ടവട്ടാങ്ങൾക്കനുസരിച്ച് അവൾക്കുവേണ്ടി തീരുമാനമെടുക്കുന്നു. വിവാഹക്കാര്യത്തിലും സ്ഥിതി മറ്റൊന്നല്ല.പെൺകുട്ടി ജനിച്ചാൽ അവളുടെ വിവാഹം എങ്ങനെ നടത്തണം എത്ര പണം കരുതണം എന്നൊക്കെയാണ്‌ മതാപിതാക്കളുടെ ചിന്ത.. ഇത്തരം സമൂഹത്തിൽ സ്ത്രീധനനിരോധനനിയമങ്ങൾക്ക് പ്രസക്തി നഷ്ടപ്പെടുന്നു.


    പെൺമക്കളെ ധൈര്യശാലികളും സ്വന്തംകാലിൽ നില്ക്കുന്നവരുമായി വളർത്താൻ മതാപിതാക്കൾ തയ്യാറാകട്ടെ...ഭാവിയെക്കുറിച്ചുള്ള അവരുടെ സ്വപ്നങ്ങൾക്ക് ആരും അതിർവരമ്പുകൾ പണിയാതിരിക്കട്ടെ..ഒരു പുരുഷനുള്ളതിനെക്കൾ കൂടുതൽ വിവാഹത്തിന്റെ ആവശ്യകത തനിക്കുമില്ലെന്ന് ഓരോ പെൺകുട്ടിയും മനസ്സിലാക്കട്ടെ..സ്വന്തം നിലക്കനുസരിച്ച് ഇഷ്ടമുള്ളയാളെ തിരഞ്ഞെടുക്കനുള്ള സ്വാതന്ത്ര്യവും ബുദ്ധിയും അവൾക്കുണ്ടാകട്ടെ. സ്ത്രീധനം എന്ന് ഈ അനാചാരം താനേ പമ്പകടക്കും...ഒരു നിയമത്തിന്റെയും സഹായമില്ലാതെ തന്നെ...

    സസ്നേഹം,
    പഥികൻ

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. വളരെ പ്രയോജനകരമായ ഒരു ലേഖനം. പരിപൂര്‍ണ്ണമായി സൃഷ്ടിച്ചതിനു അഭിനന്ദനം!!

    നിയമം കുറെക്കൂടെ കര്‍ശനമാക്കണം.

    ൧. റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയ വരുമാനം അനുസരിച്ച് കല്യാണത്തിന് വാങ്ങാവുന്ന/അണിയാവുന്ന മാക്സിമം ആഭരണം 5, 10, 20 എന്ന് തരം തിരിക്കുക. പ്രാവര്‍ത്തികമാക്കാന്‍ അന്വേഷണവും റെയ്ഡും ഊര്‍ജ്ജിതമാക്കുക.

    ൨. വിവാഹത്തിനു ശേഷം അഞ്ചു വര്‍ഷത്തിനുള്ളില്‍ പെണ്‍കുട്ടിയുടെ പേര്‍ക്ക് യാതൊരു വസ്തു മാറ്റവും നടത്താന്‍ പാടില്ല എന്നാ നിയമ കൊണ്ട് വരുക.

    ൩.വിവാഹത്തിനും നൂറിനു മുകളില്‍ ആള്‍ക്കാരെ പങ്കെടുക്കുവാന്‍ അനുവദിക്കാതിരിക്കുക.

    ൪. വിവാഹത്തിന്റെ അന്ന് തന്നെ രജിസ്ട്രേഷന്‍ നിര്‍ബന്ടമാക്കുക. രജിസ്ട്രേഷനു വരന്‍റെ വരുമാന സര്‍ട്ടിഫിക്കറ്റും കടബാധ്യതകള്‍ ഇല്ലെന്നുമുള്ള സാക്ഷ്യ പത്രം നിര്‍ബന്ദമാക്കുക.

    ചുരുക്കത്തില്‍ വിവാഹത്തോടനുബന്ദിച്ചു സ്ത്രീധനമെന്ന പേരില്‍ നടക്കാവുന്ന എല്ലാ കൈമാറ്റങ്ങളെയും തടയുവാനുള്ള സംവിധാനം ഉണ്ടാവുകയാണെങ്കില്‍ സ്ത്രീധനം നിയന്ത്രിക്കാനാകില്ലേ?

    ReplyDelete
  9. ഞാൻ വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ വിവാഹിതനും ആയിരുന്നതു കൊണ്ട് എന്റെ ഒരു സഹ പാഠിനിയോട് പ്രണയം തോന്നിയ ഒരു സുഹൃത്തിനെ ആ കുട്ടിക്കു പരിചയ്പ്പെടുത്തേണ്ട ഒരു ഗതികേടിൽ ഞാൻ എത്തിപ്പെട്ടു.

    പ്രണയം സത്യമാണെന്നു തോന്നിയതു കൊണ്ടു മാത്രം സംഭവിച്ച ഒരു പിഴവ്‌.

    എന്റെ നിർബന്ദ്ധപ്രകാരം സുഹൃത്തിന്റെ അച്ഛ്ഹൻ വന്നാലെ ഞാൻ പറ്യുകയുള്ളു എന്നു ഉപാധി വച്ചപ്പോൾ അതും അവൻ സമ്മതിച്ചു

    അച്ഛൻ വന്നു ബന്ധം ഉറപ്പിച്ചു

    വൈദ്യ വിദ്യാഭ്യാസം അഞ്ചുകൊല്ലം ദൈർഘ്യം ഉള്ളതാണല്ലൊ

    ചെറുക്കനു പതിയെ വിവരം വച്ചു

    അനേക ലക്ഷങ്ങൾ കിട്ടാൻ സാദ്ധ്യതയുള്ള ബന്ധം വെറുതെ പ്രേമത്തിന്റെ പേരിൽ നഷ്ടസ്പ്പെടുത്തിയാലോ

    അവസാന വർഷ പരീക്ഷയ്ക്കു മുൻപ് ആ കുട്ടിയെ എങ്ങനെ രക്ഷപെടുത്താം എന്നതു മാത്രം ആയിരുന്നു എന്റെയും എന്റെ ഭാര്യയുടെയും ഞങ്ങളുടെ ക്ളാസിലെ മറ്റു സുഹൃത്തുക്കളുടെയും ഒരേ ഒരു ലക്ഷ്യം

    എന്റെ വീട്ടിൽ തന്നെ പലദിവസം ആ കുട്ടിയെ സമാധാനിപ്പിക്കേണ്ട ഗതികേട്

    എന്റെ പരീക്ഷ രണ്ടാം സ്ഥാനത്തും


    ആ പെൺകുട്ടിയെ സ്മാധാനപ്പെടുത്തി മറ്റൊരു വിവാഹത്തിനു സമ്മാതിപ്പിക്കാൻ -- ഇങ്ങനത്തെ ഒരു പിശാചിനെ കെട്ടിയാൽ കിട്ടുന്ന അപകടം മനസ്സിലാക്കി കൊടുക്കാനും ആ ചെറുപ്രായത്തിൽ എനിക്കനുഭവിക്കേണ്ട്രി വന്ന മാനസിക പ്രയാസങ്ങൾ ഒന്നു കൂടി ഓർമ്മിപ്പിച്ചു

    ആ ചെറ്റയും എവിടെ എങ്കിലും ഉണ്ടായിരിക്കും ഇപ്പൊഴും അറിയില്ല

    ReplyDelete
  10. ആണത്ത്വം ഉള്ള ആണുങ്ങളും പെണ്ണത്വം ഇല്ലാത്ത പെണ്ണുങ്ങളും ഉണ്ടെങ്കിൽ ഇതൊക്കെ എന്നും ഉണ്ടാകും

    ReplyDelete
  11. വീട്ടുകാരും നാട്ടുകാരും നിര്ബ്ബന്ധിക്കുന്നതിന്റെ പേരില്‍ ആര്‍ക്കെങ്കിലും മുന്നില്‍ താലിക്കായി പെണ്‍കുട്ടികള്‍ തലകുനിക്കേണ്ട കാലം കഴിഞ്ഞില്ലേ ?
    ജനിച്ചു വീണപ്പോള്‍ മുതല്‍ വിവാഹ പ്രായം ആകും വരെ എത്രയോ കാര്യങ്ങളില്‍ മാതാപിതാക്കളെ യും മാമൂലുകളെയും അനുസരിച്ചും വഴങ്ങിയും ജീവിച്ചു .ഈ ഒരൊറ്റ കാര്യത്തിനു ,,അതിനു മാത്രം യുക്തിയോടെ ആലോചിച്ചു സ്വന്തമായ ഒരു തീരുമാനമെടുത്തു അതില്‍ ഉറച്ചു നില്‍ക്കാന്‍ അവിവാഹിതകളായ നമ്മുടെ സഹോദരിമാര്‍ക്ക് കഴിയില്ലേ ? ന്യായമായി ധരിച്ചു നടക്കാനുള്ള ആഭരണം അല്ലാതെ മറ്റൊന്നും വേണ്ടെന്നു എന്തുകൊണ്ട് നിങ്ങള്ക്ക് തീരുമാനം എടുത്തുകൂടാ ?
    ആഭരണങ്ങളോടുള്ള സ്ത്രീകളുടെ ഭ്രമവും ആക്രാന്തവും മൂലം എന്തെല്ലാം ദുരിതങ്ങളാണ് നിങ്ങള്‍ ക്ക് വ്യക്തിപരമായും കുടുംബ പരമായും അനുഭവിക്കേണ്ടി വരുന്നത് ? പെണ്‍ കുട്ടി ആയാല്‍ കൂടുതല്‍ വിദ്യാഭ്യാസം ചെയ്യിക്കെണ്ടാ എന്ന് പോലും ഭൂരിപക്ഷം മാതാപിതാക്കളും ചിന്തിക്കുന്നതും അത് മൂലം അനേകലക്ഷം പെണ്‍കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതിനും കാരണം ഭാവിയില്‍ അവര്‍ക്ക് വന്‍തുക സ്ത്രീധനം കൊടുക്കേണ്ടതാണ് എന്ന ഭയം മൂലമാണ് .ഏറ്റവും വലിയ വിരോധാഭാസം എന്തെന്നാല്‍ വിദ്യാഭ്യാസം കൂടിയ പെണ്‍കുട്ടിക്ക് ഏറ്റവും കൂടുതല്‍ സ്ത്രീധനം കൊടുക്കേണ്ടി വരുന്നു എന്നതാണ് . അപ്പോള്‍ പിന്നെ പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ വേറെയും ലക്ഷങ്ങള്‍ പാഴാക്കുന്നത് എന്തിനാണ് ? എന്നാരെങ്കിലും ചിന്തിച്ചാല്‍ അവരെ കുറ്റം പറയാന്‍ ആവുമോ ? മികച്ച വിദ്യാഭ്യാസം നേടി നമ്മുടെ സഹോദരിമാര്‍ സ്വയം പര്യാപ്തതയിലേക്ക് കുതിക്കണം .പുരുഷ മേധാവിത്വത്തില്‍ അധിഷ്ടിതമായ ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ മാത്രമേ സ്ത്രീധനം എന്ന വാക്കിനോ അതുണ്ടാക്കുന്ന സാമ്പത്തിക നേട്ടത്തിനോ പ്രസക്തിയുള്ളൂ. കാരണം ആ സമൂഹത്തില്‍ സ്ത്രീ എന്നത് സ്വയം പര്യാ പ്തതയില്ലാതെ പുരുഷനെമാത്രം ആശ്രയിച്ചും അനുസരിച്ചും കഴിയുന്ന വെറും അടിമയാണ് . അടുക്കളയിലും,അലക്ക് കല്ലിലും വിയര്‍പ്പൊഴുക്കാനും പുരുഷന്മാരുടെ ഇന്ഗിതങ്ങള്‍ക്കു ഇഷ്ടമുണ്ടായാലും ഇല്ലെങ്കിലും വഴങ്ങി കൊടുക്കല്‍ , മക്കളെ പ്രസവിച്ചു കൂട്ടല്‍ ..എന്നിങ്ങനെ പ്രാകൃതമായ കീഴ്‌വഴക്കങ്ങള്‍ക്ക് അന്ന് അവള്‍ കീഴടങ്ങിയെ മതിയാകൂ ,പക്ഷെ ഇന്ന് കാലം മാറി ,കഥയും മാറി .പുരുഷനൊപ്പം അവളും ജീവസന്ധാരണത്തിനുള്ള ഉപാധികള്‍ കണ്ടെത്തി അദ്ധ്വാനിക്കാനും ആത്മ സംതൃപ്തിയോടെ കുടുംബവും ജീവിതവും സ്വന്തമായി കൊണ്ടുനടക്കാനും അവള്‍ പ്രാപ്തയായി .എന്നിട്ടും പഴകിദ്രവിച്ച സ്ത്രീധനം എന്ന ചങ്ങല ആത്മാവില്‍ നിന്ന് പറിച്ചെറിയാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് കഴിയുന്നില്ല . പുരുഷനേക്കാള്‍ കൂടുതല്‍ അവള്‍ ധനത്തിനായി സ്വന്തം മാതാപിതാക്കളോട് വഴക്കടിക്കുന്നു ! നിയമം കൊണ്ട് ഉണ്ടാകുന്ന പ്രയോജനങ്ങള്‍ക്ക് പകരം ഈ അനീതിക്കെതിരെ
    പോരാടാനുള്ള മാനസികമായ ഉറച്ച തയ്യാറെടുക്കല്‍ ആണ് വേണ്ടത് .അതിനു വിദ്യാര്‍ഥികളും യുവജനങ്ങളും മുന്നോട്ടുവരണം, വന്നേ തീരൂ .

    ReplyDelete
  12. കേരളത്തിലെ ഒരു വിദ്യാര്‍ഥി പ്രസ്ഥാനം സ്ത്രീധനം വാങ്ങുകോ കൊടുക്കുകയോ ചെയ്യില്ലെന്ന് കാമ്പസില്‍ പ്രതിജ്ഞ ചെയ്തിരുന്നു
    എന്നിട്ട് എന്ത് സംഭവിച്ചു? ഇടതു പക്ഷവും കോങ്ക്രസും ഒക്കെ പറയുന്ന ആദര്‍ശം എവിടെ പോകുന്നു? മതങ്ങള്‍ യാതൊരു ഉളിപ്പുമില്ലാതെ ഇത്തരം എര്പാടുകള്‍ക്ക് മന്ത്രം ചൊല്ലി ആശിര്‍ വദിക്കുകയുമാണ് .
    ഇത് നിയമം കൊണ്ട് പരിഹരിക്കാന്‍ കഴിയുമെന്ന് കരുതുന്നത് മണ്ടത്തരം.
    സമത്വത്തിന്റെ വീക്ഷണം,
    തുല്യ പദവിക്ക് വേണ്ടിയുള്ള മുറവിളി,
    ബഹിഷ്കരണം ,
    കൂടുതല്‍ തുറന്ന ഇടപെടലുകള്‍ക്ക് സ്ത്രീ സമൂഹം മുന്നോട്ടു വാരല്‍,
    വനിതാ രാഷ്ട്രീയ പോഷക സംഘടനകള്‍ സ്വയം പരിശോധിക്കല്‍,
    തൊഴില്‍ ലഭ്യത
    സമ്പത്ത് കൈകാര്യം ചെയ്യുന്നതിലെ വീട്ടു ജനാധിപത്യം
    പദവികള്‍ പിടിച്ചു വാങ്ങല്‍
    എന്താ അരങ്ങത്തു വരാന്‍ തയ്യാറുണ്ടോ?
    ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ .അപ്പോള്‍ എന്റെ മതം, എന്റെ ജാതി, എന്റെ രാഷ്ട്രീയം അവരുടെ താത്പര്യം എന്നൊക്കെ കരുതി സ്വയം കീഴടങ്ങരുത്.

    ReplyDelete
  13. നല്ല ലേഖനം..ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്യുന്നു...

    ReplyDelete
  14. സ്വന്തം കാര്യം വരുമ്പോള്‍ അത് എങ്ങിനെയും ഉടനെ നടത്തണം എന്നതിനാണ് മുന്‍തൂക്കം ഇപ്പോള്‍ എല്ലാരും കരുതുന്നത് എന്ന് തോന്നുന്നു. നിയമത്തിന്റെ കുറവ്‌ കൊണ്ട് ആണെന്നും തോന്നുന്നില്ല. പത്ത്‌ വിവാഹങ്ങള്‍ എടുത്താല്‍ അതില്‍ സ്ത്രീധനം നല്‍കുന്നതിന് കണ്ടെത്തുന്ന ന്യായീകരണങ്ങള്‍ പത്ത്‌ തരം ആണെന്ന് കാണാം. കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍ അതിനെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നത് എന്ന് കാണാന്‍ കഴിയും. പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ഇത് ഒരുമിച്ച് അവസാനിക്കില്ലെന്കിലും അല്പം ചില ചെറിയ ഇടപെടലുകള്‍ പല ഭാഗത്തും നടക്കുന്നു എന്ന് കാണുന്നത് സന്തോഷം നല്‍കുന്നുണ്ട്. എല്ലാം നേരെ ആകാന്‍ കൂടുതല്‍ ഇടപെടലുകള്‍ പല ഭാഗത്ത്‌ നിന്നും ഉയര്‍ന്നു വരട്ടെ എന്ന് ആഗ്രഹിക്കുന്നു.

    ReplyDelete
  15. നല്ല പ്രസക്തവും പ്രചരിക്ക പെടെണ്ടാതുംമായ ലേഖനം
    ഇവിടെ സ്ത്രീ ധനത്തിന് എതിരെ രംഗത്ത് കൂടുതല്‍ ശക്തമായി മുന്നോട്ടു വരേണ്ടത് ഒന്ന് സ്ത്രീകള്‍ ആണ് എന്റെ മോനെ കൊണ്ട് സ്ത്രീ ധനം വാങ്ങിക്കില്ല ഞാനും ഒരു പെണ്ണാണ് എന്ന് ഓര്‍മിച്ചു കൊണ്ട് അവരെ കല്ല്യാണം നടന്ന കാലത്ത് അവരെ രക്ഷിതാക്കള്‍ ഭുദ്ധിമുട്ടിയ അവസ്ഥയെ സ്മരിച്ചു കൊണ്ട് സ്ത്രീ ധന വിരുദ്ധ ത്യാഗത്തിനു തയ്യാറാവണം
    രണ്ടാ മതായിട്ടു മുന്നോട്ടു വരേണ്ടത് മത പുരോഹ്തന്മാര്‍ ആണ് ഏതു ജാതിയിലെ കല്ല്യാണം നടത്തണം എന്നുണ്ടെങ്കിലും പുരോഹിതരും മതനിഴ്മങ്ങളും അവാശ്യമാണ് അങ്ങനെ ഇരിക്കുമ്പോള്‍ എല്ലാ മത പുരോഹിതരും സ്ത്രീ ധനം ഉണ്ടെങ്കില്‍ ആ കല്ല്യാണത്തില്‍ കര്‍മം നടത്തില്ല എന്നുറച്ച് പറയാനും തയ്യാറാവണം അപ്പോള്‍ ഒരു "പരിധിവരെ" ഈ സാമൂഹ്യ വിപത്തിന് അറുതി വരും

    ReplyDelete
  16. @@കലാധരന്‍ മാഷ്‌ :ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ഏഴിലോ മറ്റോ ആണ് എസ്,എഫ്,ഐ കാമ്പസുകളില്‍ സ്ത്രീധന വിരുദ്ധ സാമൂഹിക പ്രതിജ്ഞ സംഘടിപ്പിച്ചത് .അന്ന് ചേര്‍ത്തല എന്‍ എസ് എസ് കോളേജു യൂനിറ്റ് പ്രസിഡന്റ് ആയിരുന്ന ഞാന്‍ അടക്കം നൂറോളം വിദ്യാര്‍ത്ഥികള്‍ ആ പ്രതിജ്ഞയില്‍ പങ്കുകൊണ്ടിരുന്നു.അതിലേറെ കുട്ടികളും അദ്ധ്യാപകരും അല്പം പരിഹാസച്ചിരിയോടെ അതെല്ലാം നോക്കി നില്‍ക്കുന്നുമുണ്ടായിരുന്നു.അതില്‍ അന്ന് പങ്കെടുത്ത എനിക്കറിയാവുന്ന നിരവധിപേര്‍ ആ പ്രതിജ്ഞ പാലിച്ചു.കാശിനു വളരെ അത്യാവശ്യമുണ്ടായ കാലത്താണ് ഞാന്‍ വിവാഹം കഴിച്ചതെങ്കിലും സ്ത്രീധനമായി ഭാര്യയെ മാത്രമാണ് ഞാനും സ്വീകരിച്ചത്. എന്റെ സഹോദരിമാര്‍ വിവാഹിതരായപ്പോള്‍ ഭര്‍ത്താക്ക ന്മാരോ അവരുടെ വീട്ടുകാരോ കടും പിടുത്തം പിടിച്ചതായി ഒര്മിക്കുന്നില്ല അത് തന്നെയായിരുന്നു എന്റെ മുന്നിലെ ഉജ്ജ്വലമായ മാതൃകയും . അങ്ങനെയുള്ള പാവങ്ങള്‍ക്കാണ് എന്റെ പിതാവ് തന്റെ പെണ്മക്കളെ നല്‍കിയത് .അവര്‍ എല്ലാവരും എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സുഖമായി മക്കളും,പേരക്കുട്ടികളും ആയി കഴിയുന്നു.എനിക്ക് അറിയാവുന്ന ഒട്ടേറെപ്പേര്‍ സ്ത്രീധനം വാങ്ങാതെ വിവാഹിതരായി ഒരുമിച്ചു ജീവിക്കുന്നു .വര്‍ഷങ്ങള്‍ക്കു മുന്‍പ് അങ്ങനെ ഒരാദര്‍ശം മനസ്സില്‍ പതിഞ്ഞത് കൊണ്ടാണ് നിരവധിപേര്‍ ആ ഉറച്ച തീരുമാനം എടുത്തത്. ഇന്നത്തെ പ്രശ്നം ഇതുപോലുള്ള സാമൂഹിക വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ സംഘടനകളോ രാഷ്ട്രീയപ്പാര്‍ട്ടികളോ ആത്മാര്‍ത്ഥ ശ്രമം നടത്തുന്നില്ല. പുതിയ തലമുറയ്ക്ക് മുന്നില്‍ റോള്‍ മോഡലുകള്‍ ഇല്ല.സാഹിത്യത്തിലും സിനിമയിലും രാഷ്ട്രീയത്തിലും ജീവിതത്തിലും ഒക്കെ വില്ലന്മാരെയുള്ളൂ .പ്രതീക്ഷകള്‍ക്ക് ഇടമില്ലാത്ത വിധം സമൂഹവും ജീവിത മൂല്യങ്ങളും മലീമാസമായി ,പക്ഷെ ഒരു വീണ്ടെടുപ്പ് അനിവാര്യമാണ് ,അതിനു തുടക്കം കുറിക്കാന്‍ ഇനിയും സമയം അതിക്രമിച്ചു കൂടാ.

    ReplyDelete
  17. കലാധരന്‍ മാഷിന്റെയും, രമേഷ് അരൂരിന്റെയും കമന്റുകള്‍ പുതിയ അറിവുകളും, ഉണര്‍വും തരുന്നു.

    രാഷ്ട്രീയവും മതങ്ങളും ഇന്നു ജീവിത വിജയത്തെ ഭൌതിക നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്നു. അതിനിടയില്‍ വിലയില്ലാതാകുന്നതു സ്ത്രീക്കാണെങ്കിലും അ വള്‍ വെറുമൊരു നോക്കൂത്തി പോലെ എല്ലാം നിന്ന് കാണുകയും അനുഭവിക്കയും, ചിലപ്പോള്‍ ആന്ദിക്കയും ചെയ്യുന്നു എന്നു പറയാതിരിക്കാന്‍ കഴിയില്ല. സ്ത്രീ നന്നാവണം രാഷ്ട്രം നന്നാവാന്‍ എന്നൊരു ചൊല്ലുണ്ട്.

    രാഷ്ട്രീയവും, മതങ്ങളും, പൊതുവെ കുടുംബങ്ങളും ചവച്ചുതുപ്പിയെറിയുന്ന സ്ത്രീയെ സഹായിക്കാന്‍ തന്നെ തുനിഞ്ഞിറങ്ങിയവരാണ് ഈ ബ്ലോഗു കൂട്ടത്തിന്റെ പിന്നിലുള്ളവരും, ഇതീല്‍ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വരും, അനുകൂലിക്കുന്നവരും. അവരുടെ എണ്ണം കൂടി വരുന്നുമൂണ്ട്.

    തീര്‍ച്ഛയായും, പോസ്റ്റുകള്‍ കോണ്ടോ,കമന്റുകള്‍ കോണ്ടോ അവസാനിക്കുന്ന ഒന്നല്ല ഈ ബ്ലോഗിന്റെ കമിറ്റ്മെന്റ്, പ്രവൃത്തിയിലേക്കു വരണം, അതിന്റെ ആദ്യനടപടിയായാണ്, ഈ പോസ്റ്റുകളെ കാണുന്നത്.

    തീര്‍ചയായും ഒത്തുകൂടിയാല്‍ നമുക്കു പലതും ചെയ്യാന്‍ കഴിയും.

    ReplyDelete
  18. ഈയിടെ മലയാളത്തില്‍ വന്ന കൌതുകകരമായ ഈ
    വാര്‍ത്ത കൂടെ വായിക്കുക

    ReplyDelete
  19. @ Manoraj , @ SHANAVAS , @ നാമൂസ് , @ khaadu.. ,
    @ ഒരു ദുബായിക്കാരന്‍ , @ പട്ടേപ്പാടം റാംജി ....

    ഇത് വായിക്കാന്‍ സമയം കണ്ടെത്തിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി...

    @ സേതുലക്ഷ്മി - അതെ, നമ്മുടെ നാട്ടില്‍ സമൂഹം എന്ത് പറയും എന്നതിനാണ് മുന്‍‌തൂക്കം ! അവിടെ മക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ഒരു പ്രാധാന്യവും ഇല്ല! താല്പര്യമില്ലാഞ്ഞിട്ടും മെഡിസിനും എഞ്ചിനീയറിങ്ങിനും പോകുന്ന കുട്ടികളുടെ എണ്ണം എടുത്താല്‍ തന്നെ മനസിലാവും മക്കളുടെ കഴിവുകള്‍ അനുസരിച്ച് വഴിതിരിച്ചു വിടുന്നതിലല്ല,പകരം സമൂഹത്തിനു മുന്നില്‍ സ്റ്റാറ്റസ് കാണിക്കുന്നതിലാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നതെന്ന് !!

    @ ഏപ്രില്‍ ലില്ലി - ശരിയാണ്, സ്വമനസാ കൊടുത്താലും പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ സ്ത്രീധനം വാങ്ങിയെന്ന് കേസ് കൊടുക്കുന്നത് കണ്ടിട്ടുണ്ട്! അത്തരം പ്രശ്നങ്ങള്‍ വരനോ വീട്ടുകാര്‍ക്കോ വരാതിരിക്കാനാണ് രണ്ടു പേരുടെയും ഒപ്പോടു കൂടിയ രേഖ സൂക്ഷിക്കാന്‍ നിയമത്തില്‍ പറയുന്നത്. അല്ലാതെ അത് പെണ്‍വീട്ടുകാര്‍ക്ക് വേണ്ടി മാത്രമല്ല.

    @ പഥികൻ - >>പെൺമക്കളെ ധൈര്യശാലികളും സ്വന്തംകാലിൽ നില്ക്കുന്നവരുമായി വളർത്താൻ മതാപിതാക്കൾ തയ്യാറാകട്ടെ... ഭാവിയെക്കുറിച്ചുള്ള അവരുടെ സ്വപ്നങ്ങൾക്ക് ആരും അതിർവരമ്പുകൾ പണിയാതിരിക്കട്ടെ.. ഒരു പുരുഷനുള്ളതിനെക്കൾ കൂടുതൽ വിവാഹത്തിന്റെ ആവശ്യകത തനിക്കുമില്ലെന്ന് ഓരോ പെൺകുട്ടിയും മനസ്സിലാക്കട്ടെ..സ്വന്തം നിലക്കനുസരിച്ച് ഇഷ്ടമുള്ളയാളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ബുദ്ധിയും അവൾക്കുണ്ടാകട്ടെ. സ്ത്രീധനം എന്ന ഈ അനാചാരം താനേ പമ്പകടക്കും... ഒരു നിയമത്തിന്റെയും സഹായമില്ലാതെ തന്നെ...<< ഈ വാക്കുകള്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നെങ്കില്‍...

    @ പൊട്ടന്‍ - ഈ പറയും വിധമുള്ള നിയമങ്ങള്‍ വന്നാലും കൊടുക്കാനുള്ളവര്‍ കൊടുക്കുക തന്നെ ചെയ്യും... അത് രഹസ്യമായി ചെയ്യുമെന്ന് മാത്രം. നിയമങ്ങളെ അനുസരിക്കുന്ന സമൂഹമായിരുന്നുവെങ്കില്‍ ഈ വിപത്ത് നിര്‍ത്തലാക്കുവാന്‍ ഇപ്പോഴുള്ള സ്ത്രീധന നിരോധന നിയമം തന്നെ ധാരാളം...

    @ ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage - അനേക ലക്ഷങ്ങൾ കിട്ടാൻ സാദ്ധ്യതയുള്ള ബന്ധം വെറുതെ പ്രേമത്തിന്റെ പേരിൽ നഷ്ടപ്പെടുത്താത്ത ചില സുഹൃത്തുക്കളെ എനിക്കും അറിയാം... അങ്ങനെയൊരു കോന്തനെ വേണ്ടെന്നു വയ്ക്കാനുള്ള ബുദ്ധിപോലും കാണിക്കാതെ അവന്‍ ചോദിക്കുന്നത് മാതാപിതാക്കളെ കൊണ്ട് കൊടുപ്പിച്ച പെണ്‍കുട്ടിയെയും നേരിട്ട് പരിചയം ഉണ്ട് ! അതാണ്‌ പോസ്റ്റില്‍ അത് ഉള്‍പ്പെടുത്തിയതും...

    @ രമേശ്‌ അരൂര്‍ - >> ന്യായമായി ധരിച്ചു നടക്കാനുള്ള ആഭരണം അല്ലാതെ മറ്റൊന്നും വേണ്ടെന്നു എന്തുകൊണ്ട് നിങ്ങള്ക്ക് തീരുമാനം എടുത്തുകൂടാ ? << ഇങ്ങനെയൊരു തീരുമാനം എടുക്കുകയും വീട്ടുകാരും ബന്ധുക്കളും മുഴുവന്‍ എതിര് പറഞ്ഞിട്ടും ഒരു മാലയും രണ്ടു വളകളും മാത്രം സ്വര്‍ണ്ണവും, ബാക്കി കുപ്പി വളകളും മുത്ത്‌ മാലയും ഇട്ടു കല്യാണ പന്തലിലേക്ക് ഇറങ്ങിയ ഒരു പെണ്ണാണ് ഞാനെന്ന് എനിക്കഭിമാനത്തോടെ പറയാനാവും. (തെളിവിനു ഫോട്ടോ വേണേല്‍ കാണിക്കാട്ടോ:)) ആനയ്ക്ക് നെറ്റിപ്പട്ടം കെട്ടിയപോലെ സ്വര്‍ണ്ണം ഇട്ടു കൊണ്ട് കല്യാണ പന്തലിലേക്ക് ഇറങ്ങുന്ന പെണ്‍കുട്ടികളെ കാണുമ്പോള്‍ സഹതാപമേ തോന്നിയിട്ടുള്ളൂ... എന്‍റെ പ്രസംഗം ഒന്നും പ്രവൃത്തി മറ്റൊന്നും അല്ലെന്ന ആത്മവിശ്വാസത്തോടെയാണ് ഇത്തരം പോസ്റ്റുകള്‍ എഴുതുന്നത്‌...

    പറഞ്ഞത് ശരിയാണ്, വിദ്യാഭ്യാസം കൂടിയ പെണ്‍കുട്ടിക്ക് ഏറ്റവും കൂടുതല്‍ സ്ത്രീധനം കൊടുക്കേണ്ടി വരുന്നു എന്നതൊരു വിരോധാഭാസം തന്നെയാണ് ! അതെ, ഈ അനീതിക്കെതിരെ
    പോരാടാന്‍ വിദ്യാര്‍ഥികളും യുവജനങ്ങളും മുന്നോട്ടു വന്നേ തീരൂ....

    @ കലാധരന്‍.ടി.പി.- തയ്യാറാണ് മാഷേ... എന്റെ മതം, എന്റെ ജാതി, എന്റെ രാഷ്ട്രീയം അവരുടെ താത്പര്യം എന്നൊക്കെ കരുതി ഒരിക്കലും സ്വയം
    കീഴടങ്ങില്ലെന്ന് ഉറപ്പു പറയാനാവും...
    (വിദ്യാര്‍ഥി പ്രസ്ഥാനം കാമ്പസില്‍ ചെയ്ത പ്രതിജ്ഞയുടെ ബാക്കി രമേശേട്ടന്‍ പറഞ്ഞത് കണ്ടിരിക്കുമല്ലോ... ആ പ്രതിജ്ഞ പാലിച്ച നിരവധിപേര്‍ ഉണ്ടെന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന ഒരറിവാണ്‌... )

    @ കൊമ്പന്‍ - തീര്‍ച്ചയായും സ്ത്രീകള്‍ ഇതിനെതിരെ കൂടുതല്‍ ശക്തമായി മുന്നോട്ടു വരേണ്ടത് ആവശ്യമാണ്‌. പക്ഷെ സ്ത്രീകള്‍ മാത്രം മുന്നോട്ടു വന്നതു കൊണ്ടായില്ലല്ലോ ! തന്‍റെ മകനെ കൊണ്ട് സ്ത്രീധനം വാങ്ങിക്കില്ല എന്ന് അമ്മ മാത്രം തീരുമാനിച്ചാല്‍ മതിയോ ! അച്ഛനും ആ മകനും കൂടി തീരുമാനിക്കേണ്ടേ ! സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ സമൂഹം മുഴുവന്‍ വിചാരിച്ചാലേ കാര്യമുള്ളൂ...

    @ MKERALAM - ടീച്ചര്‍, ആ വാര്‍ത്ത ഞാന്‍ കണ്ടില്ലായിരുന്നു! "ഈ നാട്ടില്‍ സ്ത്രീധനനിരോധനം നിലനില്ക്കുന്ന കാര്യമൊക്കെ ആരെങ്കിലും ഈ വനിതാ കമ്മീഷന്‍ അംഗങ്ങളോടൊന്നു പറഞ്ഞുകൊടുത്തിരുന്നെങ്കില്‍..."

    ReplyDelete
  20. വളരെ നല്ല പ്രസക്തമായ ലേഖനം. ഈ ശക്തമായ നിയമം വന്നിട്ട് അര നൂറ്റാണ്ടായി എന്നത് തന്നെ നിയമം ഉണ്ടാക്കിയാൽ പോരാ, അത് നടപ്പാക്കാൻ അധികാരികളൂം ഉപയോഗിക്കാൻ ജനങ്ങളൂം തയ്യാറായില്ലെങ്കിൽ ഒരു കാര്യവുമില്ല എന്ന സത്യത്തിലേക്ക് വിരൽ ചൂണ്ടുന്നു.

    ReplyDelete
  21. @ലിപീ :എന്റെ അഭിപ്രായത്തിലെ അഭ്യര്‍ത്ഥന ലേഖികയെ ഉദ്ദേശിച്ചുള്ളത് ആയിരുന്നില്ല . വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ ഉദ്ദേശിച്ചു നില്‍ക്കുന്ന സഹോദരിമാരോട് പൊതുവേ പറഞ്ഞതാണ് .

    ReplyDelete
  22. @ രമേശ്‌ അരൂര്‍ - നന്ദി രമേശേട്ടാ..
    സ്ത്രീധനത്തിനെതിരെ ഘോര ഘോരം പ്രസംഗിച്ച പലരും സ്വന്തം വിവാഹത്തിന് സ്വര്‍ണ്ണത്തില്‍ മുങ്ങി നിന്നത് കണ്ടിട്ടുണ്ട് ! എന്നെ കുറിച്ചും അങ്ങനെയൊരു സംശയം ഉണ്ടെങ്കില്‍ അത് മാറിക്കോട്ടെ എന്നു കരുതി വ്യക്തമാക്കിയതാ... :)

    ReplyDelete
  23. തിരുവനതപുരം ജില്ലയില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം.അവിടെ പെന്‍ മക്കളെ വിവാഹം കഴിക്കണമെങ്കില്‍ ഒരു വീടും ഒപ്പം കിട്ടണം .
    വീട് വെച്ച് കൊടുക്കുന്നതിനു ന്യായീകരണങ്ങള്‍.. അവള്‍ക്കു കേറിക്കിടക്കാന്‍ ഒരു ഇടം ആയല്ലോ എന്ന്. ആണ്‍ മക്കള്‍ക്ക്‌ കേറിക്കിടക്കണ്ടേ?
    വന്നു വന്നു ഇപ്പോള്‍ വീട് മാത്രം പോരാ ഒരു വാഹനം കൂടി അനുബന്ധമായി വേണം. വിരുന്നിനു പോകാന്‍ ആണത്രേ. !
    മലബാറില്‍ നിന്നും തെക്കന്‍ കേരളത്തില്‍ വന്നു കല്യാണം കഴിക്കാന്‍ ആളുകള്‍ താത്പര്യം കാട്ടുന്നതായി വാര്‍ത്ത വായിച്ചിരുന്നു. കൂടുതല്‍ കിട്ടുമല്ലോ
    അത് മലബാര്‍ ഇപ്പോഴും തെക്കന്‍ കേരളത്തേക്കാള്‍ മുന്നിലാനെന്ന സൂചനയും നല്‍കുന്നു.

    ReplyDelete
  24. വനിതാ കമീഷന്‍ വാര്‍ത്ത വായിച്ചു.അതിന്റെ വ്യാഖ്യാനത്തില്‍ പിശകുണ്ട്. ശരിയും ഉണ്ണ്ട്. .
    പെണ്ണായത് കൊണ്ട് മാത്രം ആരെങ്കിലും കെട്ടണം എന്നില്ല.
    അവളുടെ അടുക്കള ജോലിയിലെ കഴിവും വിവാഹത്തിന്റെ മൂല്യം ആകുന്നില്ല.വീട്ടടിമയാക്കാനുള്ള യോഗ്യതയാണ് അത് .പെണ്ണത്തം എന്നത് പുതിയ നിര്‍വചനം തേടുന്നു.
    അവള്‍ സാമൂഹിക ജീവിതത്തില്‍ ഇടപെടുന്നുണ്ടോ, കാഴ്ച്ചപ്പാടുണ്ടോ, സ്വയം അധ്വാനിക്കാന്‍ സന്നദ്ധതയുണ്ടോ
    ഇതൊന്നുമില്ലാതെ എന്നെ കെട്ടിക്കൊണ്ടു പോകണേ എന്ന് യാചിച്ചു കാത്ത്തിരിക്കുന്നോരെ നാം പിന്തുനയ്ക്കണോ?
    പിന്നെ സ്വത്ത് .അത് സാമൂഹികമായും ചരിത്രപരമായും പിന്നിലായിപ്പോയ സ്ത്രീകള്‍ക്ക് കൂടുതല്‍ ഓഹരി എന്നും തീരുമാനിച്ചുകൂടെ.(തുല്യത പ്ലസ് എന്ന് .)അത് സ്ത്രീധനം അല്ല .അവകാശം ആകണം.
    കല്യാണ സമയം ആകുമ്പോള്‍ മാത്രം സ്ത്രീപക്ഷ ചിന്ത പോരാ. തന്റെടിയായി (തന്റെ ഇടം നേടി എടുക്കുന്നവള്‍ ) മകളെ വളര്‍ത്താനും അവസരം ഒരുക്കണം
    അതും അവളുടെ ശബ്ദം കേള്പ്പിക്കലാണ്
    അവകാശം നിശബ്ദതയില്‍ നിന്നും ദാനമായി കിട്ടില്ല
    സാമൂഹിക ബന്ധങ്ങളും കാഴ്ചപ്പാടുകളും നിലപാടുകളും എല്ലാം പ്രധാനം
    മദ്യ വിരുദ്ധ സമരം നടത്തുന്ന മത സ്ഥാപനങ്ങള്‍ അബ്കാരികളായ വിശ്വാസികളെ തള്ളിപ്പറയാത്ത പോലെ വഞ്ചനാ പരം ആകരുത്.

    ReplyDelete
  25. പാരമ്പര്യ സ്വത്തിനെ ആശ്രയിച്ചു ജീവിക്കുക എന്നത് ഒരു നാണം കെട്ട ഏര്‍പ്പാട് ആയിട്ടാണ് എനിക്ക് തോന്നുന്നത് .മറ്റുള്ളവര്‍ അദ്ധ്വാനിച്ചുണ്ടാക്കിയ
    വസ്തു വകകളും സമ്പത്തും മേല്‍ അനങ്ങാതെ സ്വന്തമാക്കുക അത് ഭോഗിക്കുക എന്നത് മലയാളിയുടെ വൃത്തികെട്ട ശീലമായി പോയി .തല്‍ഫലമായി പ്രത്യുല്പാദനപരമായ കേരളത്തിന്റെ ശേഷി നഷ്ടപ്പെട്ടു .പൈതൃക സമ്പ ത്തുക്കളായാതൊക്കെ ശോഷിക്കുകയും ചെയ്തു. പെണ്‍ വീട്ടുകാരില്‍ നിന്ന് ലക്ഷങ്ങളും വീടും വാഹനവും സ്വര്‍ണ്ണ ഉരുപ്പടികളും സ്ത്രീധനം ആയി വാങ്ങി
    ഭാവി സുരക്ഷിതരാക്കുന്നവര്‍ സ്വന്തം ആത്മാഭിമാനത്തെയും അദ്ധ്വാന സംസ്കാരത്തെയും കളഞ്ഞു കുളിക്കുകയാണ് .വെറുതെ കിട്ടുന്ന ഭക്ഷണവും അദ്ധ്വാനിച്ചുണ്ടാക്കുന്ന ഭക്ഷണവും വ്യത്യസ്ത രുചിയും സംസ്കാരവും ആണ് സ്വയം തനിക്കും സമൂഹത്തിനും നല്‍കുന്നത് .നമ്മുടെ നാടിനു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആത്മാഭിമാനവും സംസ്കാരവും പുതു തലമുറയ്ക്ക് വീണ്ടെടുക്കാന്‍ കഴിയണം . രാജ്യ വ്യാപകമായി കാണുന്ന ചില ഉദാത്ത മാതൃകകള്‍ അനുകരിച്ചു സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷനെ ജീവിത പങ്കാളി ആക്കില്ലെന്നു പെണ്‍ കുട്ടികളും ,സ്ത്രീധനം വാങ്ങാതെ സ്വന്തം അദ്ധ്വാനഫലം കൊണ്ട് പന്കാളിയോടോത്തു ജീവിക്കും എന്ന് പുരുഷന്മാരും തീരുമാനിച്ചാല്‍ എത്ര സുന്ദരമാകും നാളത്തെ കേരളം :)

    ReplyDelete
  26. "പെണ്ണിന്റെ വില, പൊന്നിന്റെ."
    ഒരു മാറ്റം അതുണ്ടാവില്ല...

    ReplyDelete
  27. വിവാഹം വളരെ ലളിതമാവേണ്ടാതാണ്.അനാചാരങ്ങളും മാമൂലുകളും മനുഷ്യനുണ്ടാക്കിയ വിധിവൈപരീത്യങ്ങള്‍ .നിയമം പാലിക്കപ്പെടാനുലള്ളതാണ്.പക്ഷെ ,വേലി തന്നെ വിള തിന്നുകയല്ലേ ?

    ReplyDelete
  28. ഒരുപാട് കാലമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടും വലിയ മാറ്റങ്ങള്‍ സംഭവിക്കതെ കുതിച്ചുകൊണ്ടിരിക്കുന്ന ഒന്ന്തന്നെയാണ് സ്ത്രീധനം. വ്യക്തി അവബോധം തന്നെയേ ഇവിടെ ഗുണം ചെയ്യൂ. ഈ സാമൂഹ്യ വിപത്തില്‍നിന്നും ഞാനും എന്റെ കുടുംബവും മാറിനില്‍ക്കും എന്നുറപ്പിച്ചാല്‍ അത് നാളെ സമൂഹത്തിലേക്കും വ്യാപിക്കും എന്നത് തീര്‍ച്ച. യുവാക്കളില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതും നല്ല ഒരു ലക്ഷണമാണ്.

    നല്ല ലേഖനം

    ReplyDelete
  29. ഞങ്ങള്‍ നാല് പെണ്‍കുട്ടികള്‍ക്കും അച്ഛനമ്മമാര്‍ സാമാന്യം നല്ല വിദ്യാഭ്യാസത്തിനു വഴിയൊരുക്കി. ആര്‍ക്കും സ്ത്രീധനവും കൊടുക്കേണ്ടി വന്നില്ല. അല്ലാത്തവരുടെ കാര്യം ആലോചിക്കുമ്പോള്‍ തന്നെ സങ്കടം. നിയമത്തെ മറികടന്നുള്ള ആചാരങ്ങള്‍, മനുഷ്യന്റെ ചിന്തകള്‍ ആണ് ദുരന്തങ്ങള്‍ വരുത്തി വെക്കുന്നത്.

    ReplyDelete
  30. @വക്കീലെ(ലിപി രഞ്ജു) സ്ത്രീകള്‍ മാത്രം മുന്നിട്ടിറങ്ങുക എന്ന് എന്‍റെ വാക്കുകള്‍ക്ക് അര്‍ഥം കാണരുത്
    ഇവിടെ സ്ത്രീധനത്തിന്‍റെ പേരില്‍ കേള്‍ക്കുന്ന പീഡന കഥകളില്‍ കൂടുതലും വില്ലന്‍ വേഷം കെട്ടിയിരിക്കുന്നത് അമ്മായി അമ്മയും നാത്തൂന്‍ മാരും ആണ് എന്നത് പരമമായ സത്യം ആണ് പക്ഷെ സ്ത്രീധന പീഡന കേസുകളിലെ ചാര്‍ജു ഷീറ്റുകളില്‍ പലപ്പോഴും ഈ പേരുകള്‍ പരാമര്ഷിക്കാപെടാറില്ല എന്നത് കൊണ്ട് തന്നെ നമ്മള്‍ അത് കാണാതെ പോകുന്നു
    ഏതൊരു വീടിന്‍റെ യും അടിസ്ഥാന തീരുമാനങ്ങളില്‍ സ്ത്രീക്കുള്ള പങ്കു വലുതാണ്‌ പുരുഷന്‍ എത്ര കടോര കഠിന ഹൃദയം ഉള്ളവനാനെങ്കിലും ഒരു പരിധി വരെ സ്ത്രീക്ക് ( കുടുംബിനിക്ക് )അവനെ പറഞ്ഞു തിരുത്തുവാന്‍ കഴിയും എന്നത് പ്രാപഞ്ചിക സത്യവുമാണ് അപ്പോള്‍ ഈ സ്ത്രീ ധന വിരുദ്ധ പോരാട്ടം അടുക്കളയില്‍ നിന്ന് തുടങ്ങട്ടെ എന്ന് ഒരിക്കല്‍ കൂടി ഈപാമാരന്‍ പറയുന്നു

    ReplyDelete
  31. നല്ല പോസ്റ്റ്‌ ലിപീ, നിയമം ഉണ്ടെന്നല്ലാതെ ഇത്ര വിശദമായി കാരങ്ങള്‍ അറിയാന്‍ കഴിയുന്നത്‌ ഇപ്പോഴാണ്. ഇത്തരം പോസ്റ്റുകള്‍ ഇനിയും വരട്ടെ..ആരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കുമെന്ന് പെണ്‍കുട്ടികള്‍ തീരുമാനിക്കാത്തിടത്തോളം ഈ പ്രശ്നത്തിനൊരു പൂര്‍ണ പരിഹാരം അസാധ്യമാണ്.

    ReplyDelete
  32. "ഞങ്ങള്‍ നാല് പെണ്‍കുട്ടികള്‍ക്കും അച്ഛനമ്മമാര്‍ സാമാന്യം നല്ല വിദ്യാഭ്യാസത്തിനു വഴിയൊരുക്കി. ആര്‍ക്കും സ്ത്രീധനവും കൊടുക്കേണ്ടി വന്നില്ല. - Sukanya"

    അപ്പോള്‍ അച്ഛന്റെ സ്വത്തിനൊക്കെ എന്തു സംഭവിച്ചു? Just curious?

    ReplyDelete
  33. "ഒരുപാട് കാലമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടും വലിയ മാറ്റങ്ങള്‍ സംഭവിക്കതെ കുതിച്ചുകൊണ്ടിരിക്കുന്ന ഒന്ന്തന്നെയാണ് സ്ത്രീധനം." ഷബീര്‍ - തിരിച്ചിലാന്‍.
    ഇതൊരു സത്യം ആണെന്ന് ആരും സമ്മതിക്കും. But why so? കര്‍ശനമായ നിയമം ഉണ്ട്, പൊതുവേ ആളുകളൊക്കെ സമ്മതിക്കുന്നുണ്ട് (സ്ത്രീധനം ഒരു മോശം ആയ ഏര്‍പ്പാടാണ് എന്ന്). പക്ഷേ കാര്യങ്ങള്‍ ഒക്കെ പഴയ പടി തന്നെ.

    എനിക്കു തോന്നുന്ന കുറച്ചു കാര്യങ്ങള്‍.

    1. സ്ത്രീധനം actually എന്താണെന്ന് പലര്‍ക്കും ഒരു വ്യക്തത ഇല്ല. ചിലര്‍ക്ക് ഇത് ചെറുക്കന്‍റെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് പിടിച്ചു മേടിക്കുന്ന പണം ആണ്. ചിലര്‍ക്ക് ഇത് പെണ്ണിന്റെ വീട്ടുകാര്‍ സന്തോഷത്തോടെ കൊടുക്കുന്നത് ആണ്. ചിലര്‍ക്ക്

    ഇത് കാശായി (അല്ലെങ്കില്‍ മറ്റു liquid assets) ആയി കൊടുക്കുന്നത് ആണ്. (non-liquid assets കുഴപ്പം ഇല്ല). ചിലര്‍ക്ക് ഇത് "പെണ്ണിന്റെ അച്ഛന്‍(വീട്ടുകാര്‍) ചെക്കനോ ചെക്കന്റെ വീട്ടുകാര്‍ക്കോ കൊടുക്കുന്ന തുകയാണ്

    സ്ത്രീധനം... അത് പെണ്ണിന് കൊടുക്കുന്നതല്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.. " (http://www.blogger.com/comment.g?blogID=215783902794283943&postID=7496363483035211484).

    Unless we know what exactly is സ്ത്രീധനം, How can we figure out a way to solve any issues related to it?

    2. പെണ്ണിന് ന്യായമായും കുടുംബത്തില്‍ നിന്നും കിട്ടേണ്ട സ്വത്തിനെപ്പറ്റി ആര്‍ക്കും വേവലാതി ഇല്ല. നിയമം എഴുതി ഉണ്ടാക്കിയ മഹാന്മാര്‍ ഇക്കാര്യം വിട്ടു കളഞ്ഞു. അതോ ഇനി പെണ്ണിന് സ്വത്തില്‍ ഒരു അവകാശവും ഇല്ല എന്നാണൊ?

    3. യഥാര്‍ത്ഥത്തില്‍ പെണ്ണിന് വിലയും നിലയും ഉണ്ടാകണമെങ്കില്‍ അവളെ ആണ്‍ പിള്ളേരെ കരുതുന്നത് പോലെ തന്നെ (കുടുംബ സ്വത്തിന്റെ കാര്യത്തില്‍) കരുതുക അല്ലേ വേണ്ടത്? ഒരു വീട്ടില്‍ ഒരു ആണ്‍ കുട്ടിയും ഒരു പെണ്‍ കുട്ടിയും

    ഉണ്ടെങ്കില്‍, കുടുംബ സ്വത്ത് 50% വീതം രണ്ടു പേര്‍ക്കും കിട്ടാനുള്ള, അത് കര്‍ശനമായി നടപ്പാക്കാനുള്ള നിയമം ഉണ്ടാക്കണം. അതല്ലേ യഥാര്‍ത്ഥ സ്ത്രീ ശാക്തീകരണം?

    ReplyDelete
  34. 4. ജീവിക്കാന്‍ പണം ആവശ്യം ആണ്. അത് കൈകാര്യം ചെയ്യാന്‍ പഠിക്കേണ്ടത് ഒരു മനുഷ്യന് ആവശ്യം ആയ സംഗതി ആണ് (ആണായാലും പെണ്ണായാലും). അത് പഠിക്കാത്ത പെണ്ണുംങ്ങള്‍, ആണിന്റെ അടിമയായി ജീവിക്കേണ്ടി വരും. blog ഉം,

    പല comments ഉം വായിച്ചിട്ട് എനിക്കു മനസ്സിലായത്, പല പെണ്ണുംങ്ങള്‍ക്കും ഈ സത്യം അറിയില്ലെന്ന് ആണ്. If you do not have a proper source of income (either thru inheritance or using your

    skill), you are doomed my dear sisters. ആദര്‍ശം പുഴുങ്ങി തിന്നാല്‍ വിശപ്പ് മാറില്ല.

    5. ആണുംങ്ങള്‍ കാശില്ലാത്ത പെണ്ണുംങ്ങളെ കെട്ടണം എന്ന് ഒരു മാതിരി എല്ലാവരും ഇവിടെ എഴുതി കണ്ടു. എന്തു കൊണ്ട് പെണ്ണുംങ്ങളുടെ കാര്യത്തില്‍ ആരും ഇങ്ങിനെ പറയുന്നില്ല? കയ്യില്‍ കാല്‍ കാശില്ലാത്ത, വിദ്യാഭ്യാസം ഇല്ലാത്ത എത്ര

    ആണുംങ്ങള്‍ക്ക് ഒരു പെണ്ണിനെ കിട്ടും?

    6. മാതാ പിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യത ആണിനും പെണ്ണിനും ഉണ്ട്. transportation ഉം, communication facilities ഉം ഒക്കെ ബുദ്ധിമുട്ടായിരുന്ന പണ്ട് കാലത്ത്, കല്യാണം കഴിഞ്ഞ പെണ്‍ കുട്ടികള്‍ക്ക്, സ്വന്തം മാതാ

    പിതാക്കളെ പിന്നെ ഒരു തരത്തിലും ശുശ്രൂഷിക്കാന്‍ അവസരം കിട്ടിയിരുന്നില്ല എന്നത് മനസ്സിലാക്കാം. ഇന്നത്തെക്കാലത്ത് അങ്ങിനെ സംരക്ഷിക്കാന്‍ എന്താണ് കുഴപ്പം?

    ReplyDelete
  35. @ കലാധരന്‍.ടി.പി. - തിരുവനതപുരം ജില്ലയില്‍ ആണ് സ്ത്രീധനം ഏറ്റവും കൂടുതല്‍ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
    പിന്നെ ഇന്ന് നിയമ പ്രകാരം സ്ത്രീകള്‍ക്കും സ്വത്തില്‍ അവകാശം ഉണ്ടല്ലോ... പക്ഷെ അത് കൊടുക്കാന്‍ താല്പര്യമില്ലാത്തവരില്‍ നിന്നും പിടിച്ചു പറിച്ചു വാങ്ങുന്നതിനോട് യോജിക്കാന്‍ ആവില്ല. ജന്മം നല്‍കിയ മകള്‍ക്കും മകനോടൊപ്പം തുല്യ അവകാശങ്ങള്‍ ഉണ്ടെന്നു അംഗീകരിക്കേണ്ടത് മാതാപിതാക്കളാണ്..

    @ രമേശ്‌ അരൂര്‍ - >>സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷനെ ജീവിത പങ്കാളി ആക്കില്ലെന്നു പെണ്‍ കുട്ടികളും, സ്ത്രീധനം വാങ്ങാതെ സ്വന്തം അദ്ധ്വാനഫലം കൊണ്ട് പന്കാളിയോടോത്തു ജീവിക്കും എന്ന് പുരുഷന്മാരും തീരുമാനിച്ചാല്‍ എത്ര സുന്ദരമാകും നാളത്തെ കേരളം << എത്ര മനോഹരമായ സ്വപ്നം... (നടക്കാത്ത സ്വപ്നം എന്ന് പറയാനാവില്ല, നിങ്ങള്‍ കുറെപ്പേര്‍ അത് നടത്തി മാതൃക കാണിച്ചുവല്ലോ... പക്ഷെ എത്ര പേര്‍ക്ക് അങ്ങനെയൊരു മനസുണ്ടാകും ! )

    @ ശിഖണ്ഡി - ഒരു മാറ്റം സ്വപ്നം കാണുകയെങ്കിലും ചെയ്യാമല്ലോ...

    @ Mohammedkutty irimbiliyam - വിവാഹം എങ്ങിനെയൊക്കെ ആഡംബരമാക്കാം എന്നാണു ചില ആളുകള്‍ നോക്കുന്നത് !!

    @ ഷബീര്‍ - തിരിച്ചിലാന്‍ - ശരിയാ ഷബീര്‍ ഈ സാമൂഹ്യ വിപത്തില്‍നിന്നും ഞാനും എന്റെ കുടുംബവും മാറിനില്‍ക്കും
    എന്നുറപ്പിച്ചാല്‍ അത് നാളെ സമൂഹത്തിലേക്കും വ്യാപിക്കും എന്നത് തീര്‍ച്ചയാണ്.

    @ Sukanya - വിദ്യാഭ്യാസം ഉണ്ടെങ്കില്‍ അതനുസരിച്ചുള്ള ബന്ധം കിട്ടാന്‍ സ്ത്രീധനം കൂടുതല്‍ കൊടുക്കേണ്ട അവസ്ഥയാണ് കണ്ടുവരുന്നത്‌! നിങ്ങളുടെ കുടുംബത്തില്‍ അത് വേണ്ടിവന്നില്ല എന്നറിഞ്ഞതില്‍ സന്തോഷം..

    @ കൊമ്പന്‍ - ശരി അടുക്കളയില്‍ നിന്നും തന്നെ തുടങ്ങട്ടെ... അരങ്ങത്തും സപ്പോര്‍ട്ട് ഉണ്ടായാല്‍ മതി :)

    @ Firefly - ശരിയാ ഫയര്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്ന് പെണ്‍കുട്ടികള്‍ക്കും കൂടി തോന്നിയാലേ കാര്യമുള്ളൂ...

    @ യാത്രികന്‍ - >> അപ്പോള്‍ അച്ഛന്റെ സ്വത്തിനൊക്കെ എന്തു സംഭവിച്ചു? << അവരുടെ അച്ഛന്‍റെ സ്വത്തു അദ്ദേഹത്തിനു ഇഷ്ടമുള്ളത് പോലെ ചെയ്തിട്ടുണ്ടാവും... അതിനു യാത്രികന് എന്തിനാ ഈ curiosity എന്ന് മനസിലാവുന്നെ ഇല്ല! സുകന്യ ഈ ചോദ്യം ശ്രദ്ധിച്ചിട്ടില്ലെന്ന് തോന്നുന്നു.. അതാവും മറുപടി തരാതിരുന്നത്...
    മക്കളെ നല്ല വിദ്യാഭ്യാസം കൊടുത്തു നന്നായി വളര്‍ത്തുക എന്നതല്ലാതെ കുറെ സ്വത്തുക്കള്‍ കൂടി ഉണ്ടാക്കി കൊടുക്കുക എന്നത് അച്ഛനമ്മമാരുടെ കടമയാണെന്ന് കരുതുന്നുണ്ടോ!! എല്ലാ മാതാപിതാക്കളും അവരുടെ അധ്വാനത്തിന്റെ നല്ലൊരു പങ്കു മക്കളുടെ നല്ല ഭാവിക്ക് വേണ്ടിയാണ് ചിലവാക്കുന്നത്. പിന്നെ അവരുണ്ടാക്കിയ സ്വത്തും കൂടി കണക്കു പറഞ്ഞു വാങ്ങിക്കുന്നത് അവരെ സ്നേഹിക്കുന്ന മക്കള്‍ക്ക്‌ ചേര്‍ന്ന പണിയാണോ !!! അവര്‍ക്ക് പിന്നെയും ധാരാളം സ്വത്തുക്കള്‍ ഉണ്ടെങ്കില്‍, മക്കളോട് താല്പര്യം ഉണ്ടെങ്കില്‍ അത് തീര്‍ച്ചയായും അത് മക്കള്‍ക്ക്‌ തന്നെ കൊടുക്കുമല്ലോ..

    സ്ത്രീധനം എന്നതുകൊണ്ട്‌ നിയമത്തില്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ... സ്വന്തം മകള്‍ക്ക് മാതാപിതാക്കളുടെ സ്വത്തില്‍ ഉള്ള അവകാശം വേണ്ടാ എന്ന് ആരും പറയുന്നില്ല. പക്ഷെ അത് അവര്‍ സ്വമനസാലെ കൊടുക്കുന്നതാവണം. ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ കണക്കു പറഞ്ഞു വാങ്ങി അവരുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതു പലയിടതും നടക്കുന്നുണ്ട്. അതിനെയാണ് എതിര്‍ക്കുന്നത്. അല്ലാതെ പുരുഷന് പാരമ്പര്യമായി സ്വത്തു കിട്ടുന്നത് പോലെ സ്ത്രീക്കും കിട്ടേണ്ടത് തന്നെയാണ്. പക്ഷെ പൂര്‍വികരുടെ സ്വത്തുക്കള്‍ മാത്രം മുന്നില്‍ കണ്ടുകൊണ്ടു വിവാഹ ജീവിതം തുടങ്ങുന്നത് നട്ടെല്ലുള്ളവര്‍ക്ക് ചേര്‍ന്ന പണിയല്ല...

    യാത്രികന്‍ പറഞ്ഞ മറ്റു കാര്യങ്ങളോടു യോജിക്കുന്നു...
    സാമ്പത്തിക അസമത്വമാണ് അടിമത്തത്തിലേക്കു നയിക്കുന്നത്. ഭരണഘടനയില്‍ സ്ത്രീക്കും പുരുഷനും തുല്യത വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ലഭിക്കുന്നില്ല എന്നതാണ് ഖേദകരം...

    ഇത് വായിക്കാനും ചര്‍ച്ച ചെയ്യാനും സന്മനസ് കാണിച്ച എല്ലാ സുഹൃത്തുക്കളോടും നന്ദിയുണ്ട്...

    ReplyDelete
  36. സ്ത്രീധനം ചോദിച്ചു വരുന്ന ഒരാള്‍ക്ക്‌ മകളെ വിവാഹം ചെയ്തു കൊടുക്കില്ല എന്ന് രക്ഷിതാക്കളും, അങ്ങനെ ഒരാളുടെ കൂടെ ജീവിക്കാന്‍ - അയാള്‍ തന്‍റെ കാമുകന്‍ ആണെങ്കില്‍ പോലും - തയ്യാറല്ല എന്ന് പെണ്‍കുട്ടികളും പറയാന്‍ ധൈര്യം കാണിച്ചാല്‍ ഒരു പരിധി വരെ ഇത് ഇല്ലാതാക്കാനാവും

    ഇങ്ങനെയുള്ള കടുത്ത തീരുമാനങ്ങള്‍ എടുത്താല്‍ ചേച്ചി വൃദ്ധ സദനങ്ങള്‍ തീരത്ത സമൂഹം കുറെ കന്യഭാവനങ്ങള്‍ കൂടെ ഇവിടെ തീര്‍ക്കും , സ്ത്രീ ധനത്തിന് ഒരു പരിഹാരം ഉണ്ടാകണമെങ്കില്‍ ഇവിടുള്ള പുരുഷ കേസരികളുടെ തലയില്‍ നല്ല ബുദ്ധി ഉദിക്കണം അവര്‍ തീരുമാനിക്കണം. താന്‍ വിവാഹം കഴിക്കുന്ന പെണ്‍കുട്ടിക്കും അതില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും ചിലവിനു നല്ക്കാനും അവരോടൊപ്പം സന്തോഷത്തോടെ ജീവിക്കാനും തനിക്ക്‌ മറ്റൊരാളുടെയും ധനം മറ്റൊരു തരത്തിലും ആവശ്യമില്ലയെന്നു , അത്തരം ഒരു സാമ്പത്തിക ഭദ്രതയുളളപ്പോഴേ വിവാഹം കഴിക്കുകയുള്ളൂ എന്നും. അല്ലാതെ ഇതിനു ഒരു വ്യത്യാസവും വരന്‍ പോകുനില്ല.

    നിയമം ഓക്കേ ഗംഭീരം തന്നെ ഇത്തരം എത്ര നിയമങ്ങള്‍ പൊടി പിടിച്ചു ഇരിക്കുന്നു. ബഹുമാനപ്പെട്ട പൊട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ താങ്കളുടെ നല്ല ഉദ്ദേശത്തെ മാനിച്ചു കൊണ്ട് പറയട്ടെ ഇത്തരം കാര്യങ്ങള്‍ പ്രായോഗികമോ ? ഞാന്‍ ആശങ്കപ്പെടുന്നു പിന്നെ ഇങ്ങനെ ഒരു നടപടി എടുക്കാന്‍ നമ്മുടെ എതു സര്‍ക്കാര്‍ ധൈര്യപ്പെടും ..

    ലിപി ചേച്ചിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നു ഒരു ധീര വനിതയെ ചേച്ചി എന്നി വിളിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്, പ്രത്യേക അഭിനന്ദനങ്ങളും ആശംസകളും രമീഷ് ചേട്ടനും മറ്റു സ്ത്രീധനം വാങ്ങാതെ വിവാഹം കഴിച്ച കഴിക്കുന്ന എല്ലാ നല്ല മാന്യന്മാര്‍ക്കും

    എല്ലാരേയും പോലെ ഒരു അനുഭവം പറയാം : എന്റെ പരിചയത്തില്‍ ഉള്ള ഒരു വ്യക്തി എപ്പോഴുംഓരോ പെണ്ണിന്റെയും അച്ഛനോട് പറയുമത്രേ നമ്മള്‍ രക്ഷിതാക്കള്‍ മക്കളുടെ വളമാണ് നമ്മള്‍ എത്ര വളമാകുന്നോ അത്രയും മക്കള്‍ക്ക്‌ നാല്ലത് . അത് കൊണ്ട് നിങ്ങള്‍ക്കും എത്ര വളം ആകാന്‍ സാധിക്കുന്നോ അത്രയും ആകണം.അങ്ങനെ ഒരു വിവാഹം ഏറെ കുറെ ഉറക്കും എന്നാ അവസ്ഥയില്‍ ചെക്കന്റെ വീട്ടുകാര്‍ചോദിക്കാതെ തന്നെ രണ്ടു നില വീടും , നൂറു പവന്റെ സ്വര്‍ണവും , ഇഷ്ടമുള്ള കാറും ഒരു വലിയ തുകയും ഓഫര്‍ ചെയ്തു ചെക്കന്റെ വീട്ടുകാര്‍ക്കും ബാലെ ഭേഷ്‌ വല്യ സന്തോഷം . ചോദിക്കുന്നതിനു മുന്നേ എന്തും തരുന്ന നല്ല കുടുംമ്പം , അപ്പൊ ചോദിച്ചാലോ ചെക്കന്റെ അച്ഛന്‍ ആവേശത്തോടെ ചോദിച്ചു എങ്കില്‍ പിന്നെ ഒരു ബസ്‌ കൂടെ വാങ്ങി തരണം , അതൊടെ രംഗം വഷളായി ഇത്രക്ക് പണക്കൊതിയോ വിവാഹലോഷണ ക്യാന്‍സല്‍ ചെയ്തു ഗെറ്റ് ഔട്ട്‌ അടിച്ചു( അതിശയോക്തിയില്ല, പക്ഷെ അയാളുടെ മകന് മൂന്ന് ബസുള്ള വീട്ടില്‍ നിന്നാണ് വിവാഹം നടന്നെ )

    നല്ലൊരു നാളേക്ക് വേണ്ടി കാത്തിരിക്കാം പ്രവര്‍ത്തിക്കാം. സ്വയം മാറൂ മാറ്റം നമ്മെ തേടിവരും ഇതാണ് എന്റെ എപ്പോഴത്തെയും മുദ്രാവാക്യം.... നന്ദി

    ReplyDelete
  37. കാലിക പ്രസക്തം, ചിന്താര്‍ഹം.

    ReplyDelete
  38. ലിപി ചേച്ചി പറഞ്ഞത് വളരെ സത്യമായ ഒന്നാണ് ..നാം ഒന്നും ചിന്തിക്കാതെ എല്ലാം ചെയ്തിട്ട് സര്‍ക്കാരിനെയും നിയമത്തെയും കുറ്റം പറയുന്നതില്‍ കാര്യമില്ല നാം ശ്രമിച്ചാല്‍ കുറെ ഒക്കെ ഒഴിവാക്കാവുന്നതാണ്. നല്ല ഉപദേശത്തിനു നന്ദി .............

    ReplyDelete
  39. "സാമ്പത്തിക അസമത്വമാണ് അടിമത്തത്തിലേക്കു നയിക്കുന്നത്. ഭരണഘടനയില്‍ സ്ത്രീക്കും പുരുഷനും തുല്യത വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ലഭിക്കുന്നില്ല എന്നതാണ് ഖേദകരം" - Lipi

    ഇതിനോട് ഞാന്‍ 100% യോജിക്കുന്നു എന്നു പ്രത്യേകം പറയേണ്ടല്ലോ! ബ്ലോഗും comments ഉം മുഴുവനും വായിച്ചിട്ട്, ആദര്‍ശത്തില്‍ ഊന്നാതെ, യഥാര്‍ത്യ യഥാര്‍ത്ഥൃ എഴുതിയ ഒരു കാര്യം ആദ്യമായിട്ടാണ് കാണുന്നത്. ആദര്‍ശം സ്വന്തം ജീവിതത്തില്‍ ഒരുവന് നടപ്പിലാക്കാനുള്ളതാണ്; മറ്റുള്ളവര്‍ എന്റെ ആദര്‍ശ പ്രകാരം ജീവിക്കണം എന്നു വാശി പിടിക്കുന്നത്, വെറും നെറി കേടാണ്.

    എന്റെ പ്രധാന ചോദ്യം, ഭരണ ഘടന വാഗ്ദാനം ചെയ്യുന്ന സമത്വം സ്ത്രീക്കു ലഭിക്കാന്‍ എന്തു ചെയ്യണം? സാമ്പത്തിക അസമത്വം അടിമത്തത്തിലേക്ക് നയിക്കുമെങ്കില്‍, ആ സാമ്പത്തിക അസമത്വം ഇല്ലാതാക്കുവാനുള്ള നടപടികളല്ലെ അനുയോജ്യം? സ്ത്രീധനം ഇല്ലാതാക്കിയാല്‍ സാമ്പത്തിക അസമത്വം കൂടുമോ കുറയുമോ?

    ReplyDelete
  40. ലിപി ചേച്ചി കാലിക പ്രസക്തമായ പോസ്റ്റ്‌ ... സ്ത്രീ ധനം വാങ്ങാന്‍ ഉദ്ദേശിക്കുന്ന യുവാക്കളോട് ... സ്ത്രീ ധനം വാങ്ങിയാണോ നിങ്ങള്‍ വിവാഹം കയിക്കുന്നത് എങ്കില്‍ നിങ്ങളെ ആത്മാര്‍ഥമായി സ്നേഹിക്കാന്‍ നിങ്ങളുടെ പ്രിയ ഭാര്യക്ക് സാധിക്കില്ല ... അവളുടെ മനസ്സ് പിതാവ് അത് കൊടുക്കാന്‍ കഷ്ട്ടപെട്ടത്തിന്റെ നീറുന്ന ഓര്‍മകളിലേക്ക് അറിയാതെ പോകുമ്പോള്‍ എങ്ങനെയാണു നിന്നെ ആത്മാര്‍ഥമായി സ്നേഹിക്കുക ? നട്ടെല്ല് എന്നാ ഒരു സാധനം നിങ്ങള്‍ക്കുണ്ടെങ്കില്‍ സഹോദരാ നീ അത് വാങ്ങരുത്‌ .... എനിക്ക് സ്ത്രീ ധനം ഒന്നും വേണ്ട എനിക്ക് അവളെ മാത്രമേ വേണ്ടൂ എന്ന് നീ വിവാഹത്തിന് മുന്പ്പ്‌ ശക്തമായി പറയുകയാണെങ്കില്‍ അവളും ആ കുടുംബവും നിന്നെ എത്ര മാത്രം ബഹുമാനിക്കുകായും സ്നേഹിക്കുകയും ചെയ്യുമെന്ന് നീ ഊഹിചിട്ടുണ്ടോ.??

    ReplyDelete
  41. @ ഞാന്‍ പുണ്യവാളന്‍ @ khader patteppadam
    @ Vinayan idea @ യാത്രികന്‍ @ Muhammed Shafeeque എല്ലാ സുഹൃത്തുക്കളുടെയും വായനയ്ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി.

    @ ഞാന്‍ പുണ്യവാളന്‍ - കടുത്ത തീരുമാനങ്ങള്‍ കുറച്ചുപേര്‍ മാത്രം എടുത്താല്‍ അല്ലെ വിജയിക്കാതിരിക്കൂ.. പക്ഷെ എല്ലാവരും അങ്ങനെ തീരുമാനിച്ചാലോ... വിവാഹം കഴിയാത്തവര്‍ക്ക് ജീവിതം ഇല്ലെന്നു ധരിക്കുന്ന നമ്മുടെ സമൂഹം ഒരുപക്ഷെ പുണ്യവാളന്‍ പറഞ്ഞതുപോലുള്ള കന്യാഭവനങ്ങള്‍ ഉണ്ടാക്കിയെന്നിരിക്കും ! വിവാഹമല്ല ജീവിത ലക്‌ഷ്യം എന്ന് നമ്മുടെ സമൂഹം തിരിച്ചറിഞ്ഞാലേ നാട് രക്ഷപ്പെടൂ...‍
    സ്വര്‍ണ്ണം വേണ്ടെന്നു വച്ചാല്‍ ധീരവനിതയാകുമല്ലേ ! :) എങ്കില്‍ നമ്മുടെ നാട്ടിലെ എല്ലാ പെണ്‍കുട്ടികളും മനസുവച്ചാല്‍ എളുപ്പത്തില്‍ ധീര വനിതകളാവാല്ലോ ! :))

    @ യാത്രികന്‍ - സാമ്പത്തിക അസമത്വം ഇല്ലാതാക്കുവാനുള്ള നടപടിയാണോ സ്ത്രീധനം !! അതിനു സ്ത്രീയ്ക്കും പുരുഷനും പൂര്‍വിക സ്വത്തില്‍ തുല്യ അവകാശം എന്ന നിയമം വന്നതുകൊണ്ട് മാത്രമായില്ല, രക്ഷിതാക്കള്‍ക്ക് കൂടി തോന്നണം! അല്ലാതെ മാതാപിതാക്കളുടെ സ്വത്തിനു വേണ്ടി കേസ് നടത്തുന്ന പലരെയും കണ്ടിട്ടുണ്ട്. കേസ് നടത്തി പിടിച്ചുപറിച്ചു വാങ്ങേണ്ട ഒന്നല്ല അത്, നിറഞ്ഞമനസോടെ അവര്‍ കൊടുക്കണം. അതിനു അവര്‍ക്ക് മകനും മകളും തുല്യരാണെന്ന ബോധം ഉണ്ടാവണം. മകളെ വിവാഹം ചെയ്തയക്കാന്‍ സ്ത്രീധനം കൊടുക്കണം എന്ന് വന്നാല്‍ പിന്നെ സ്വത്തുക്കളില്‍ മകനുള്ള അതെ അവകാശം മകള്‍ക്കും കൊടുക്കാന്‍ മാതാപിതാക്കള്‍ മടിക്കും, അതില്‍ അവരെ തെറ്റുപറയാന്‍ ആവില്ലല്ലോ...
    അങ്ങനെവരുമ്പോള്‍ സ്ത്രീധനം ഇല്ലാതാക്കിയാല്‍ രക്ഷിതാക്കള്‍ അവരുടെ സ്വത്തുക്കള്‍ മകനെന്നോ മകളെന്നോ നോക്കാതെ
    തുല്യമായി കൊടുക്കും. അപ്പോള്‍ സ്ത്രീധനം ഇല്ലാതാക്കിയാല്‍ സാമ്പത്തിക അസമത്വം കുറയുമെന്നു നിസ്സംശയം പറയാം .

    ഇനി, സ്ത്രീകളും സ്വയം പര്യാപ്തരായാല്‍ , സാമ്പത്തിക അസമത്വം കുറയും. അതിനു ഇന്ന് ആണ്‍മക്കള്‍ക്ക്‌ ഒരു തൊഴിലിനു വേണ്ടി അച്ഛനമ്മമാര്‍ എന്തൊക്കെ ചെയ്യാന്‍ തയ്യാറാണോ, അതൊക്കെ പെണ്മക്കള്‍ക്കു വേണ്ടിയും ചെയ്യണം. ആണ്‍കുട്ടികള്‍ പഠിക്കാന്‍ മോശമാണെങ്കില്‍ പോലും എത്ര വലിയ തുക കൊടുത്തും അവര്‍ക്കോരു വരുമാന മാര്‍ഗത്തിനുള്ള വഴി രക്ഷിതാക്കള്‍ കണ്ടെത്തുന്നു. (ജോലി ശരിയാക്കാനോ, ബിസിനസ് തുടങ്ങാനോ ഒക്കെ ) അതെ സമയം പെണ്‍മക്കളുടെ കാര്യത്തില്‍ ആരും അതിനു ശ്രമിക്കാത്തത് പെണ്മക്കള്‍ക്കു വിവാഹത്തിന് കരുതേണ്ട ഭീമമായ തുകയെ കുറിച്ചോര്‍ത്താണ്. അവര്‍ക്ക് ജോലിയുണ്ടെങ്കിലും വിവാഹത്തിന് ചിലവാക്കേണ്ട തുകയ്ക്ക് കുറവൊന്നും ഉണ്ടാവില്ലെന്ന് മാതാപിതാക്കള്‍ക്ക് അറിയാം! അതുകൊണ്ട് തന്നെ അവര്‍ പെണ്‍മക്കളുടെ വിവാഹത്തിന് വേണ്ടി സ്വരുക്കൂട്ടുന്നു, ആണ്‍മക്കള്‍ക്ക്‌ സ്വന്തമായി സമ്പാദിക്കാന്‍ ഉള്ള വഴി തിരിച്ചു വിടുന്നു, അതിനു പ്രാപ്തരല്ലാതവരെ അതിനു സാമ്പത്തികമായി സഹായിക്കുന്നു. ഇവിടെയും സ്ത്രീയെയും പുരുഷനെയും രണ്ടു രീതിയില്‍ ട്രീറ്റ് ചെയ്യുന്നതിന് കാരണം സ്ത്രീധനം ആണെന്ന് കാണാം ! സ്ത്രീധനം ഇല്ലാതായാല്‍ സാമ്പത്തിക അസമത്വം കുറയുമെന്ന കാര്യത്തില്‍ ഇനിയും യാത്രികന് സംശയമുണ്ടോ??

    ReplyDelete
  42. ആലോചിച്ച് ഉറപ്പിച്ച വിവാഹം നടക്കാതെ പോകും എന്ന ഭയത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീധനം നല്‍കുന്നത് കുറ്റമല്ല എന്ന് ഡല്‍ഹി ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ഇത് ശരിയാണോ ? ഈ പേടി കാരണമാണല്ലോ സ്ത്രീധനം കൊടുക്കുന്നതും. ഇവിടത്തെ അഭ്യസ്ത വിദ്യരും സാധാരണക്കാരും ഇതിനു അടിമകളാണ്. കാരണം വേറൊന്നുമല്ല തന്റെ മകള്‍ " പുരനിറഞ്ഞു നിന്നുപോയെക്കുമോ " എന്ന വേവലാതി. നിയമം എഴുതി വച്ചവര്‍ തന്നെ ഈ നിയമം നടത്തിവരുന്നുണ്ടോ ആര്‍ക്കറിയാം. ഒട്ടുമിക്കവരും കല്യാണ ശേഷമാണ് ഈ കാര്യം അറിയുന്നതും. മറ്റേതു കേസുകളും കുറ്റകൃത്യങ്ങള്‍ തെളിഞ്ഞാല്‍ നിയമ നടപടി കൈക്കൊള്ളും. കല്യാണം കഴിഞ്ഞാല്‍ കുടുംബക്കാര് തന്നെയല്ലേ ശിക്ഷ അനുഭവിക്കേണ്ടത്. സ്ത്രീധനം കൂടുതല്‍ കൊടുക്കാന്‍ കഴിയാത്ത മാതാപിതാക്കള്‍ക്ക് എന്നും ടെന്‍ഷന്‍ തന്നെ.

    ReplyDelete
  43. ആണിനും പെണ്ണിനും രക്ഷകര്‍ത്താക്കളുടെ സ്വത്തില്‍ തുല്യമായ അവകാശം ഉണ്ടായിരിക്കണം. അതു പോലെ തന്നെ അച്ചന്റ്റെയും അമ്മയുടെയും സംരക്ഷണത്തിലും തുല്യമായ ചുമതലയൂണ്ടാകണം.

    എന്നാല്‍ ഈ അവകാശമല്ല സ്ത്രീധനം. കാരണം അവകാശം പെണ്ണീന്റെ പേരിലാണ് പോകേണ്ടത്. അവകാശങ്ങളും ചുമതലകളും ഒരു പോലെ പോകണം.

    അതു പോലെ വിവാഹത്തിന്റെ ചുമതല ആണും പെണ്ണൂം സ്വ്യയം ഏറ്റെടുക്കണം. സ്ത്രീധനത്തിന്റെ ഇടപാടില്‍ സമ്മതമായതുകോണ്ടോ ആണൊരുത്തന്റെ വേഷം കെട്ടി വരുന്നതുകോണ്ടോ ഒരുത്തന് എന്റെ ഭര്‍ത്താവാകാന്‍ യോഗ്യതയുണ്ടോ എന്നന്വേഷിക്കേണ്ട ചുമതല പെണ്ണുങ്ങള്‍ ഏറ്റെടുക്കാണം. അതു പോലെ ആണും.

    ഇങ്ങനെയുള്ള അടിസ്ഥാനപരമായ മാറ്റങ്ങള്‍ സ്ത്രീധന്‍ പരിഹാരത്തിനാവശ്യമാണ്. അപ്പോള്‍ അമ്മേട സരീട ബലത്തില്‍ നട്ടെല്ലിന്റെ ബലം തേടുന്ന ആണ്മക്കള്‍ക്കും, അഥവാ അമ്മയും അഛനും മകനെ പഠിപ്പിച്ച ത്യാഗത്തിന്റെ പ്രതിഫലം എങ്ങാണ്ടു കിടക്കുന്ന പെണ്ണിന്റെ പേരില്‍ ഈടാക്കുന്നതും മറ്റും നടക്കതെ വരും.

    ചുരുക്കമായി പറഞ്ഞാല്‍ നമ്മൂടെ നാട്ടിലെ ഒരെണ്‍പതു ശതമാനം രക്ഷകര്‍ത്താക്കളും മക്കളെ സ്നേഹിക്കുന്നതില്‍ ഭയങ്കരമായ സ്വാര്‍ഥത കാണിക്കുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ സ്വാര്‍ഥതയെ എന്നു മക്കള്‍ തിരിച്ചറിഞ്ഞ്, സ്വയം വ്യക്തികളാകാന്‍ തുടങ്ങുന്നുവോ അന്നു വരെ സ്ത്രീധനം കൊടുത്തും വാങ്ങിച്ചും നമ്മുടെ യുവതീയുവാക്കള്‍ യജമാന-അടിമജീവിവിതം നയിച്ചുകൊണ്ടേയിരിക്കും എന്നതാണ് എന്റെ അഭിപ്രായം.

    ഈ അടിമത്തത്തെ തിരിച്ചറിയുന്നവരുടെ എണ്ണം കൂടുന്നുണ്ട് എന്നും വിശ്വസിക്കുന്നു. അവര്‍ക്കുവേണ്ടി ഈ കമന്റു സമര്‍പ്പിക്കുന്നു.

    ReplyDelete
  44. @ പ്രേം I prem - അതെ പ്രേം, ആ ഭയം നിമിത്തം (കൊടുത്തില്ലെങ്കില്‍ വിവാഹം മുടങ്ങും എന്ന് വരന്‍റെ വീട്ടുകള്‍ ഭയപ്പെടുത്തിയാല്‍ ) സ്ത്രീധനം കൊടുക്കേണ്ടിവന്നാല്‍ അവിടെ കൊടുക്കുന്നവര്‍ക്ക് അല്ല, വാങ്ങുന്നവര്‍ക്കെ ശിക്ഷ ലഭിക്കൂ...

    തന്റെ മകള്‍ " പുരനിറഞ്ഞു നിന്നുപോയെക്കുമോ " എന്ന വേവലാതിയാണ് കുഴപ്പം.. വിവാഹം കഴിപ്പിച്ചയച്ചില്ലെങ്കില്‍ ജീവിതം തകര്‍ന്നു എന്ന സമൂഹത്തിന്റെ ധാരണയാണ് മാറേണ്ടത്. വിവാഹ ശേഷം നരക തുല്യ ജീവിതം അനുഭവിക്കുന്നവര്‍ എത്രയോ ഉണ്ട്.. അതിനേക്കാള്‍ നല്ലതല്ലേ ഒരു ജോലി സമ്പാദിച്ചു സ്വന്തം വീട്ടില്‍ മനസ്സമാധാനത്തോടെ കഴിയുന്നത്‌! ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ മനസിനിണങ്ങിയ ഒരാളെ കണ്ടെത്തി വിവാഹം ചെയ്യുന്നതല്ലേ ഉചിതം ! അല്ലാതെ ഒരു പ്രായം കഴിയും മുന്‍പ് ഇല്ലാത്ത പൈസ ഉണ്ടാക്കി ആരുടെയെങ്കിലും തലയില്‍ കെട്ടിവച്ചു ഭാരം ഒഴിപ്പിക്കുന്നതിനോട് യോജിക്കാന്‍ ആവുമോ? 'വിവാഹം' എന്നത് ആണിനും പെണ്ണിനും ആവശ്യമെന്ന് അവരവര്‍ക്ക് തോന്നുന്ന പക്ഷം സ്വയം തീരുമാനിക്കാന്‍ കഴിയുന്ന ഒന്നാവണം... അല്ലാതെ വീട്ടുകാര്‍ അടിച്ചേല്‍പ്പിക്കുന്നതാവരുത്. എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്.
    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി പ്രേം.

    @ MKERALAM - അതെ ടീച്ചര്‍, ഈ അടിമത്തത്തെ തിരിച്ചറിയുന്നവരുടെ എണ്ണം കൂടുന്നുണ്ട് എന്നാണു എനിക്കും തോന്നുന്നത്, അതാണ്‌ പ്രതീക്ഷയും..

    ReplyDelete
  45. എന്റെ നാട്ടിൽ ഹൈന്ദവ സമുദായത്തിൽ സ്ത്രീധനം എന്ന ഏർപ്പാട് ഇല്ല...അതിനാൽ പെണ്ണുങ്ങളുടെ തന്തമാർക്ക് എന്തൊരു ഗമ!. ഹൗ..ഹൗ.. ഇവറ്റകളെ ആദ്യം ജയിലിലയക്കണം എങ്കിലെ പെണ്ണിനു നല്ലൊരു ജീവിതം കിട്ടൂ.. സ്റ്റെലില്ലാത്ത പെണ്ണുങ്ങളെ പോലും പെട്ടെന്ന് കെട്ടിച്ച് കൊടുക്കില്ല. വല്യ ഡിമാന്റാക്കും...പെണ്ണുകാണാൻ നടന്ന് നടന്ന് ക്ഷീണിച്ചപ്പോൾ ഞാൻ പറഞ്ഞു ... ഈ കാലമാടന്മാരെ സ്ത്രീധനം കൊടുക്കുന്ന നാട്ടിലേക്ക് നാടു കടത്തി വിടണം അപ്പോഴെ പഠിക്കൂ എന്ന്!..ഇങ്ങനെയായാൽ ഞങ്ങൾ പുരുഷന്മാർ കേസു കൊടുക്കും .. മറ്റുള്ള ജില്ലയിൽ അനുവദിച്ചു കൊടുക്കുന്ന സ്ത്രീധന ഏർപ്പാട് ഞങ്ങളുടെ നാട്ടിലെ പുരുഷന്മാർക്കും അനുവദിച്ചു കൊടുക്കണം!.പുര നിറഞ്ഞ് നിൽ ക്കുന്ന അവരെ രക്ഷിക്കാൻ കനിവുണ്ടാകണം എന്നും പറഞ്ഞ്". മടുത്തൂന്നേ... എത്രെയെത്രെ പുരുഷ കേസരിമാരാണ്‌ പെണ്ണിനെ ഞങ്ങൾ പൊന്നു പോലെ നോക്കാം കെട്ടി തരാൻ കനിവുണ്ടാകണം എന്ന് പറഞ്ഞ് ദല്ലാളുമാരുടെ കൂടെ ഓരോവീട്ടിലും പോയി ചായയും കുടിച്ച് കുംഭയും വീർത്ത് നടക്കുന്നതെന്ന് മറ്റുള്ള ജില്ലക്കാർ വല്ലതും അറിയുന്നുണ്ടോ?

    ReplyDelete
  46. njangade naattil niraye und ee sthreedhana erpapd.... nalla lekhanam... valare nannaayi avatharippiykkaan kazhinjuuu.. ivide ellaavarum khorakhoram prasamkhiykkuka maathrame ullooo sthreedhanathinethire... oru kaaryavumillaathe prakshobhiykkum.. athra thanne.,....

    ReplyDelete
  47. niyam karshanamakkunnathinu appuram, oro vyakthikalum manassu vachal namukku lakshyam nedavunnatheyullu.......

    ReplyDelete
  48. കൊള്ളാം നന്ദി ..

    ReplyDelete
  49. വളരെ ശ്രദ്ധേയമായ വിഷയം. വളരെ വാചാലമായ ചര്‍ച്ചകള്‍. പൊതു സമൂഹം ഈ ചര്‍ച്ചകളെ ഏറ്റെടുക്കട്ടെ.

    ReplyDelete
  50. നല്ല വിജ്ഞാനപ്രദമായ ലേഖനം. ഈ നിയമവശത്തിലൂടെയുള്ള എല്ലാ കാര്യങ്ങളും ആദ്യം നടപ്പിലാക്കേണ്ടത്, വിവാഹപ്രായമെത്തിയ യുവാക്കളും യുവതികളുമാണ്. അടുത്തതായി ഇരുകൂട്ടരുടേയും വീട്ടുകാർ. പിന്നെ ബന്ധുക്കളും സുഹൃത്തുക്കളും. ഇവരെല്ലാം ഒത്തുചേർന്ന് ഈ തീരുമാനമെടുത്താൽ, തീർച്ചയായും ‘സ്ത്രീധനനിരോധനം’ നടപ്പിലാക്കാം, ക്രമേണയായി. ‘നടക്കും, നടത്തണം എന്നു തീരുമാനിച്ചാലേ നടക്കൂ’. ‘ഈ പറയുന്നതുപോലുള്ള നിയമങ്ങൾവന്നാലും കൊടുക്കാനുള്ളവർ കൊടുക്കുകതന്നെചെയ്യും, അത് രഹസ്യമായി ചെയ്യുമെന്നുമാത്രം.....’ അതു കണ്ടുപിടിച്ച് മാറ്റിയെടുക്കുന്ന പ്രയത്നവും എല്ലാവരിൽനിന്നും ഉണ്ടാവണം. അങ്ങനെയൊരു കൂട്ടുത്തരവാദിത്വം ഉണ്ടാകട്ടെയെന്ന് ആഗ്രഹിച്ചാശംസിക്കുന്നു....

    ReplyDelete
  51. There is ignorance about anti dowry laws and this post will help understand it on a basic level. We all know that this evil cannot be curbed with laws alone. Any way it is very useful.

    ReplyDelete
  52. jayarajmurukkumpuzha

    ഈ പോസ്റ്റിനെ സംബന്ധിക്കാത്ത ലിങ്കുകള്‍ പരസ്യമായി ഇതില്‍ പതിക്കരുത് എന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

    ReplyDelete
  53. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരം തന്നെ. ഇതിനെക്കുറിച് കൂടുതല്‍ പഠിക്കാന്‍ ഈ പോസ്റ്റ്‌ സഹായകരമായി. എന്നാല്‍ എന്‍റെ അനുഭവം വെച്ചു പറയട്ടെ. സ്ത്രീധനത്തിന് കുറെ പയ്യന്മാര്‍ എതിര് നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ കാര്യത്തോട് അടുക്കുമ്പോള്‍ വീട്ടിലെ സഹോദരിമാരും അമ്മയും ആയ പെണ്ണുങ്ങള്‍ ആണ് അവനെ ഒരു സ്ത്രീധന രഹിത വിവാഹത്തില്‍ നിന്നും തടയുന്നത്. ഭൂരിപക്ഷവും ഇതാണ് അവസ്ഥ. സ്ത്രീയുടെ ശത്രു എവിടെയും സ്ത്രീ തന്നെ. പുരുഷ മേധാവിത്വം എന്ന് പറയുമെങ്കിലും.

    ലിപി, പോസ്റ്റിനു വളരെ നന്ദി.

    ReplyDelete
  54. ഷുക്കൂറിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. എന്നാലും ഒരു കൂട്ടായ പ്രയത്നം തന്നെയാണ്‌ ആവശ്യം..
    ക്രിയാത്മകമായ ചര്‍ച്ചകള്‍ നടക്കട്ടെ പോസ്റ്റിനു നന്ദി

    ReplyDelete
  55. @ മാനവധ്വനി @ അസിന്‍ @ jayarajmurukkumpuzha
    @ Pradeep paima @ ഭാനു കളരിക്കല്‍ @ വി.എ || V.A
    @ V.M.S. @ Shukoor @ ബഷീര്‍ പി.ബി.വെള്ളറക്കാട്‌

    എല്ലാ സുഹൃത്തുക്കളുടെയും വായനയ്ക്കും പിന്തുണയ്ക്കും നന്ദി...

    @ മാനവധ്വനി - ആ നാട് ഏതാണ് !! അവിടുത്തെ സ്ത്രീകളോടും അവരുടെ രക്ഷിതാക്കളോടും ബഹുമാനം
    തോന്നുന്നു... :)

    @ Shukoor - ചുരുക്കം ചിലര്‍ അങ്ങനെയും കണ്ടേക്കാം, പക്ഷെ എനിക്ക് തോന്നിയിട്ടുള്ളത് സ്ത്രീയുടെ ശത്രു സ്ത്രീ മാത്രമാണെന്നോ, പുരുഷന്‍ മാത്രമാണെന്നോ അല്ല, സ്ത്രീയും പുരുഷനും ചേര്‍ന്ന സമൂഹമാണ് എന്നാണു..
    മാറേണ്ടത് സമൂഹത്തിന്‍റെ കാഴ്ച്ചപ്പാടുകളാണ്...

    ReplyDelete
  56. നിയമം ഉണ്ട്, നടപ്പിലാക്കാൻ താല്പര്യമില്ലാത്തതിന് എല്ലാവർക്കും ( വ്യക്തികൾക്കും ചുരുക്കം ചിലപ്പോൾ ഭരണകൂടത്തിനും )സ്വന്തം അപൂർവ കാരണങ്ങളും ഒരു കൂട്ടം വിചിത്ര ന്യായങ്ങളും ഉണ്ട്.....

    ലിപി ഭംഗിയായി എഴുതി.ആശംസകൾ.

    ReplyDelete
  57. ആ നാട് പയ്യന്നൂർ, കണ്ണൂർ ജില്ല

    ReplyDelete
  58. This comment has been removed by the author.

    ReplyDelete
  59. നല്ല പോസ്റ്റും, വളരെ നല്ല ചര്‍ച്ചയും. വളരെ ക്രിയാത്മകമായ പ്രതികരണങ്ങള്‍.. വളരെ സന്തോഷം തോന്നുന്നു. നമുക്കു നിയമങ്ങള്‍ ഉണ്ട്. പക്ഷേ പൊതുജനങ്ങളിലേക്കെത്താത്ത നിയമങ്ങള്‍ കൊണ്ടു എന്തു പ്രയോജനം! fundamental ആയി എല്ലാവരും അറിഞ്ഞിരിക്കേണ്ട എന്തെല്ലാം നിയമങ്ങള്‍ ഇതുപോലെ വേറെയും ഉണ്ട്. ഓരോന്നായി എഴുതൂ, ലിപി. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

    എന്നാലും, മാനവധ്വനി, ഏതാ ആ നാട്?

    ReplyDelete
  60. @ Echmukutty - ശരിയാ എച്മു, നിയമലംഘനത്തിനു ഓരോരുത്തര്‍ക്കും അവരവരുടേതായ ന്യായങ്ങള്‍ ഉണ്ടാവും!

    @ മാനവധ്വനി - അല്ലെങ്കിലും കണ്ണൂരുള്ള പെണ്‍കുട്ടികള്‍ ഭാഗ്യവതികള്‍ ആണെന്ന് കേട്ടിട്ടുണ്ട്. വിവാഹം കഴിഞ്ഞാലും
    സ്വന്തം അച്ഛനമ്മമാരുടെ കൂടെ തന്നെ നില്‍ക്കാനുള്ള ഭാഗ്യവും അവിടെ ഉള്ള സ്ത്രീകള്‍ക്കല്ലേ ഉള്ളൂ !

    @ മുകിൽ - അതെ മുകില്‍, പൊതുജനങ്ങളിലേക്കെത്താത്ത ഇത്തരം നിയമങ്ങള്‍ കൊണ്ടു യാതൊരു പ്രയോജനവും ഇല്ല! സാക്ഷര കേരളത്തിലെ സ്ഥിതി ഇതാണെങ്കില്‍ മറ്റു സംസ്ഥാനത്തെ കാര്യം എന്താവും!

    @ (പേര് പിന്നെ പറയാം) - ശരിയാ... ഉത്തരം സിമ്പിള്‍ ആണ് !!! പക്ഷെ.. സ്ത്രീധനം ചോദിക്കുന്ന ആള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുമ്പോള്‍ ചിന്തിക്കണ്ടേ അയാള്‍ മകളെയല്ല, കൊടുക്കുന്ന ധനത്തെയാണ് സ്നേഹിക്കുന്നതെന്ന് ! പിന്നീട് പൊരുത്തക്കേടുകള്‍ ഉണ്ടായാല്‍ കേസിനു വരുന്ന രക്ഷിതാക്കള്‍ക്ക് ഉറപ്പാണ് കുറ്റം മകളുടെയല്ല, അവളുടെ ഭര്‍ത്താവിന്റെയാണ് എന്ന്! 'അവന്‍ സ്വത്തു മാത്രം കണ്ടാണ്‌ വിവാഹം ചെയ്തത്' എന്നോ 'സ്ത്രീധനം കണക്കുപറഞ്ഞു വാങ്ങി' എന്നോ ഒക്കെ പറഞ്ഞു കേസ് കൊടുക്കുമ്പോള്‍ എന്താണ് മനസിലാക്കേണ്ടത് ? മകള്‍ വീട്ടിലിരുന്നു പോയേക്കുമോ എന്ന് ഭയന്ന്, അവളെക്കാള്‍ അവളിലൂടെ കിട്ടുന്ന സ്വത്തുകള്‍ ആഗ്രഹിച്ചിരുന്ന ഒരാളുടെ കൂടെ ജീവിക്കാന്‍ മകളെ പറഞ്ഞുവിട്ടുവെന്നല്ലേ !! അവസാനം മകള്‍ക്കൊപ്പം രണ്ടു കുട്ടികളും കൂടി തിരിച്ചു വീട്ടില്‍ വന്നിരുപ്പായാല്‍ എന്ത് ചെയ്യുമെന്ന് ഈ പറയുന്ന മാതാപിതാക്കള്‍ ആലോചിക്കാത്തതെന്തേ!!! മകള്‍ വിവാഹം കഴിക്കാതെ വീട്ടില്‍ ഇരിക്കുന്നതല്ലേ അതിലും നല്ലത്! വിവാഹം അല്ല, പെണ്‍കുട്ടികള്‍ക്കും ഒരു വരുമാന മാര്‍ഗമാണ് ഉണ്ടാക്കി കൊടുക്കേണ്ടത് എന്ന തിരിച്ചറിവ് എന്നെങ്കിലും ഉണ്ടാവുമോ! 'പെങ്ങളെ കെട്ടിച്ചതിന്‍റെ ബാധ്യത', 'മകളെ കേട്ടിച്ചതിന്‍റെ ബാധ്യത' എന്നിങ്ങനെ സ്ത്രീ ഒരു ബാധ്യതയല്ലാത്ത കാലം വരുമോ !! അന്ന് തീരും നമ്മുടെ നാട്ടിലെ പെണ്‍ഭ്രൂണഹത്യ മുതല്‍ ഉള്ള എല്ലാ പ്രശ്നങ്ങളും...
    (മുകളിലെ ലിങ്ക് ശരിയാക്കിയിട്ടുണ്ട്, ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദിട്ടോ.)

    വായിച്ച, അഭിപ്രായം അറിയിച്ച, എല്ലാ സുഹൃത്തുക്കള്‍ക്കും അകമഴിഞ്ഞ നന്ദി.

    ReplyDelete
  61. തീര്‍ത്തും പ്രസക്തമായ പോസ്റ്റ്‌.
    ഞങ്ങളുടെ നാട്ടില്‍ സ്ത്രീധനം കൊടുക്കാന്‍ കഴിയാതെ വിവാഹം കഴിക്കാത്ത സ്ത്രീകളുണ്ട്.
    ഒന്നാമത് ഈ നിയമത്തെ കുറിച്ച് ആര്‍ക്കുമറിയില്ല, പിന്നെ അറിഞ്ഞിട്ടും കാര്യമില്ല. സ്ത്രീധനം എത്ര വേണമെങ്കിലും കൊടുക്കാന്‍ തയാറുള്ളവരുള്ളപ്പോള്‍ ആരാണ് വേണ്ടെന്നു വയ്ക്കുക! ഇനി ഈ നിയമം അറിഞ്ഞാല്‍ തന്നെ എത്ര പെണ്‍കുട്ടികളും,മാതാപിതാക്കളും തയ്യാറാകും കേസ് കൊടുക്കാന്‍? പിന്നെ ഇപ്പോളത്തെ സ്റ്റൈല്‍ ഇങ്ങനെയാണ്" വരന്‍: പ്രത്യേകിച്ച് ഒരു ഡിമാന്റും ഇല്ല, നിങ്ങളുടെ കുട്ടിയ്ക് നിങ്ങള്‍ കൊടുക്കുന്നത് എന്തായാലും കുഴപമില്ല, എന്റെ സിസ്റ്റര്‍ നു 101 പവനും, 10 ലക്ഷം രൂപയും പിന്നൊരു കാറും കൊടുത്തിട്ടുണ്ട്‌." ഇവിടെ ആരെങ്കിലും സ്ത്രീധനം ചോദിച്ചോ, ഇല്ലല്ലോ!!
    ഇനി വധുവിന്റെ വീട്ടുകാര്‍" ഞങ്ങള്‍ക്ക് ആകെയൊരു കുട്ടിയെ ഉള്ളൂ,, ഈ കാണുന്നതെല്ലാം അവള്‍ക്കാണ്, നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ ഞങ്ങള്‍ കുട്ടിക്ക് കൊടുക്കും" ഇവിടരെങ്കിലും സ്ത്രീധനം കൊടുത്തോ? ഇല്ല . ചുരുക്കിപ്പറഞ്ഞാല്‍ ഇപ്പോള്‍ ആരും സ്ത്രീധനം വാങ്ങുന്നുമില്ല, കൊടുക്കുന്നുമില്ല. പിന്നെങ്ങനെ കേസ് കൊടുക്കും,
    ഒന്നോ രണ്ടോ പേര്‍ മാത്രമേ തിരുത്തുന്നുള്ളൂ.. ആദ്യം ചെയേണ്ടത് വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും സ്വയം തീരുമാനിക്കുകയാണ്, അതോടൊപ്പം മാതാപിതാക്കളും. നമുക്ക് കുട്ടികളെ വിവരവും, വിദ്യാഭ്യാസവും, സംസ്കാരവും, പ്രതികരണ ശേഷിയുള്ളവരുമായി വളര്‍ത്താം, ശരിയും തെറ്റും തിരഞ്ഞെടുക്കാന്‍ പഠിപ്പികാം,
    ചേച്ചീ,, ഈ ശ്രമം തീര്‍ത്തും അഭിനന്ദനീയം തന്നെ!!
    -സ്നേഹപൂര്‍വ്വം അവന്തിക

    ReplyDelete
  62. വിവാഹമാണ് പെണ്കുട്ടിയെസ്സംബന്ധിച്ച വലിയ സംഭവമെന്ന നമ്മുടെമനോഭാവം മാറണം.എന്തു സാഹസം ചെയതും ഒരു കല്യാണം കൊണ്ടാടാനുള്ള തിരക്കില്
    നിയമങ്ങളെക്കുറിച്ചോറ്ക്കാനെവിടെ സമയം? അഥവാ ഓറ്ത്താല് വിവാഹം മുടങ്ങിയാലോ എന്ന ഭയം.ജാതിയും ജാതകവും എല്ലാം ഒത്തുവന്നാല് വേറൊന്നും ആലോചിക്കാനില്ലെന്ന അന്ധവിശ്വാസവും.ഇതെല്ലാം മാറാന് കുട്ടികള് തന്നെവിചാരിക്കണം.അതിനവരെ പ്റാപ്തരാക്കുകയാണ് മാതാപിതാക്കള് ചെയ്യേണ്ടത്.
    നിയമങ്ങളെക്കറിച്ചറിവു പകറ്ന്നതിനു നന്ദി.

    ReplyDelete
  63. @ അവന്തിക ഭാസ്ക്കര്‍ - സത്യമാണ് അവന്തികാ, പറഞ്ഞതത്രയും വാസ്തവം... നന്ദിയുണ്ട്...

    @ Sitammal - അതെ, ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച ഏറ്റവും വലിയ കാര്യം വിവാഹമാണ് എന്ന സമൂഹത്തിന്‍റെ ചിന്താഗതിയാണ് മാറേണ്ടത്. വായനയ്ക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി..

    ReplyDelete
  64. ഏറ്റവും വലിയ സാമൂഹിക വിപത്ത്..!! എത്രയോ പെൺകുട്ടികളുടെ ജീവിതം കണ്ണീരും മാറാ ദുഃഖവുമായി ഈ ഭീകരതക്ക് മുന്നിൽ പകച്ച് നിൽക്കുന്നു..

    കൊടുക്കുന്നതും വാങ്ങുന്നതും കുറ്റമെന്ന് കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും അറിയാം.. ഏത് വിധേനയും ഇല്ലാത്തത് ഉണ്ടാക്കി കൊടുത്ത് പ്രായം തികഞ്ഞ് നിൽക്കുന്ന പെണ്മക്കളെ നല്ല ഒരുത്തന്റെ കൂടെ കെട്ടിച്ച് വിടുക എന്നത് ഏതൊരു മാതാപിതാക്കളുടേയും ആഗ്രഹമാണ്..!!

    പുതിയ തലമുറ ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു..

    വിശദമായി പ്രതിപാദിച്ചിരിക്കുന്നു..!!

    ReplyDelete
  65. നന്നായി പറഞ്ഞു,, ഇപ്പോൾ മാത്രമാണ് ഇവിടെ വരാൻ കഴിഞ്ഞത്.
    കണ്ണൂരിലുള്ള എന്റെ നാട്ടിൽ, ‘തലശ്ശേരിക്കും പയ്യന്നൂരിനും ഇടയിലൂള്ള ഹിന്ദുക്കൾക്കിടയിൽ’ സ്ത്രീധനം എന്നുള്ള പരിപാടി ചോദിക്കുകയോ പറയുകയോ ഇല്ല. കഴിവനുസരിച്ച് സ്വർണ്ണം കൊടുക്കുമെങ്കിലും കണക്ക് പറഞ്ഞ് പണം കിട്ടുമെന്ന് പ്രതീക്ഷ ആർക്കും വേണ്ട. അതുകൊണ്ട് വിവാഹം കഴിഞ്ഞാലും പെണ്ണിന് സ്വന്തം വീട്ടിൽ അല്പം അധികാരമൊക്കെ ഉണ്ടാവും.

    ReplyDelete
  66. പ്രസക്തമായ ലേഖനം, നാം ആദ്യം സ്വന്തം കുടുംബങ്ങളിൽ നിന്ന് സ്ത്രീധനത്തെ ഒഴിവാക്കുക.., ചുറ്റുപാടുകളിലുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുക. എന്റെ കുടുംബം സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ല. ലിപി വളരെ വിശദമായി തന്നെ എഴുതിയിരിക്കുന്നു, തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

    ReplyDelete
  67. kazhinja thavanathe pole ee varshavum blogil film awards paranjittundu.... support undakumallo...... prarthanayode..........

    ReplyDelete
  68. എഴുതാനും പ്രസംഗിക്കാനും നല്ല വിഷയം .
    പക്ഷെ സ്വന്തം കാര്യത്തില്‍ വരുമ്പോള്‍ ആരും എഴുത്തും
    പ്രസംഗവും ഗൌനിക്കാറില്ല എന്നതാണ് സത്യം ..

    ഈ വിഷയവുമായി ബന്ധപെട്ട ചില പ്രധാന കാര്യങ്ങള്‍ കൂടി ലിപിയുടെ ഈ പോസ്റ്റ്‌ പകര്‍ന്നു തന്നു ... ആശംസകള്‍

    ReplyDelete
  69. സ്ത്രീധനം എന്നാ മഹാവിപത്ത് സമൂഹത്തില്‍ നിന്നും തുടച്ചു മാറ്റപ്പെടെണ്ടാതാണ്
    ഇന്ന് നമ്മുടെ നാട്ടില്‍ മിക്കവാറും എല്ലാവിവാഹങ്ങള്‍ക്കും മത പുരോഹിതന്മാരുടെ സാന്നിധ്യം (അത് വേണ്ടങ്കില്‍ പോലും) അത്യാവശ്യമാണ്
    സ്ത്രീധനം അടിസ്ഥാനമാക്കിയ വിവാഹത്തിനു കാര്‍മികത്വം വഹിക്കില്ലാ എന്ന് മത നേതൃത്വം തീരുമാനിച്ചാല്‍ ഒരു പരിധി വരെ സ്ത്രീ ധനം ഇല്ലാതാക്കാം
    താനും തന്റെ കുടുംബവും ധരിക്കുന്ന അടിവസ്ത്രം പോലും ഭാര്യ വീട്ടില്‍ നിന്നും കൊണ്ടുവരുന്ന പണത്തില്‍ നിന്നുമാണെന്ന് എത്ര പേര്‍ ചിന്തിക്കുന്നു .
    വലിയ ദുരഭിമാനം പുലര്‍ത്തുന്ന നമ്മുടെ മിക്കവാറും ചെറുപ്പക്കാരും ഈ ലജ്ജ വാഹമായ കാര്യത്തെ ക്കുറിച്ച് ചിന്തിക്കാറില്ല .
    യഥാര്‍ത്ഥത്തില്‍ വിവാഹം കൊണ്ട് എന്തെങ്കിലും നേട്ടം വരേണ്ടത് വധുവിന്റെ വീട്ടുകാര്‍ക്കാണ്
    എന്നാല്‍ ഇന്ന് ഇത് നേരെ തിരിച്ചാണ്. ശക്തമായ നിമയം മാത്രം പോരാ അത് നടപ്പില്‍ വരുത്തേണ്ട മനുഷ്യ മനസ്സിലാണ് മാറ്റം വരേണ്ടത്
    വളരെ നന്ദി ഇത്തരം ഒരു ലേഖനം പ്രസിദ്ധീകരിച്ചതിന്.
    എനിക്ക് മൂന്നു സഹോദരിമാരും നാല് സഹോദരന്മാരും ഉണ്ട്
    ഇതില്‍ ഒരു സഹോദരിക്കുമാത്രമേ പേരിനു സ്ത്രീധനം കൊടുക്കേണ്ടി വന്നിട്ടുള്ളു
    വീട്ടില്‍ വേറെ ഒരാളും സ്ത്രീധനം വാങ്ങിയിട്ടില്ല. അതിന്റെ പേരില്‍ ഒരു കലാപവും
    വീട്ടില്‍ ഉണ്ടായിട്ടുമില്ല

    ReplyDelete
  70. 90% പുരുഷ൯മാരും സ്വന്തം കല്ലൃണത്തിന് ധാ൪മികത പ്രകടിപ്പിക്കുന്നവരാണ് , അതാരും മനസിലാക്കുന്നില്ല എന്ന് തോന്നുന്നു.

    ReplyDelete
  71. സ്ത്രീധനം ചോദിക്കുകയോ പറയുകയോ ചെയ്യാതെ, പെണ്ണിനു കൊടുക്കുന്ന സമ്മാനമായോ, ആചാരങ്ങളുടെ ഭാഗമായും മറ്റും, പെണ്ണിനും ചെറുക്കനും മറ്റുബന്ധുക്കള്‍ക്കും കൊടുക്കുന്ന സ്വര്‍ണ്ണത്തിനെ നിയമം എങ്ങനെയാണുകാണുന്നത് (
    മുകളില്‍ അവന്തിക പറഞ്ഞതു പോലെയുള്ള കേസുകളെ.)?

    ഉദാഹരണത്തിന്,
    പെണ്ണിന്, അവരുടെ വീട്ടുകാര്‍ മുപ്പതു പവന്‍ സ്വര്‍ണ്ണം സമ്മാനമായി കൊടുക്കുന്നു, ആചാരങ്ങളുടെ ഭാഗമായി ചെറുക്കന്, രണ്ടുപവന്റെ മാലയും, അമ്മായി അമ്മയ്ക്ക് അരപ്പവന്റെ വളയും കൊടുക്കുന്നു. ഇതിന്റെയൊന്നും കണക്ക് രേഖപ്പെടുത്തി വച്ചിട്ടില്ല എന്നിരിക്കട്ടെ. ഈ സ്വര്‍ണ്ണമൊക്കെ പല ആവശ്യത്തിലേക്കായി വിറ്റുപോയി എന്നും വയ്ക്കുക.
    പിന്നീടു തര്‍ക്കം വന്നാല്‍, ഇതിലേതൊക്കെ തിരിച്ചു കൊടുക്കണം? ആരാണു തിരിച്ചു കൊടുക്കേണ്ടത് ?
    [ സ്ത്രീധന-നിരോധന നിയമമനുസരിച്ച്, സ്ത്രീധനം വാങ്ങി എന്ന് ആരോപിക്കപ്പെട്ടാല്‍, ഇല്ല എന്നു തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതര്‍ക്കാണ് എന്ന അസം‌പ്ഷനിലാണു ചോദ്യം. ]

    ReplyDelete
  72. This comment has been removed by the author.

    ReplyDelete
  73. @ ആയിരങ്ങളില്‍ ഒരുവന്‍ @ mini//മിനി @ ബെഞ്ചാലി
    @ jayarajmurukkumpuzha @ വേണുഗോപാല്‍
    @ കെ.എം. റഷീദ് @ ചേലക്കരക്കാരന്‍ @ രശ്മി വാവ

    എല്ലാ സുഹൃത്തുക്കളുടെയും സന്ദര്‍ശനത്തിനും അഭിപ്രായത്തിനും
    ഒത്തിരി നന്ദി. ചില വ്യക്തിപരമായ തിരക്കുകള്‍ കാരണമാണ് മറുപടി വൈകിയതു, ക്ഷമിക്കണേ..

    @ ചേലക്കരക്കാരന്‍ - 90% പുരുഷ൯മാരും സ്വന്തം വിവാഹത്തിന് ധാര്‍മികത പ്രകടിപ്പിക്കുന്നവര്‍ ആണെങ്കില്‍ പിന്നെ പ്രശ്നം ഇല്ലല്ലോ! ബാക്കി 10% മാത്രമാണോ നമ്മുടെ നാട്ടില്‍ സ്ത്രീധനം വാങ്ങുന്നതു !!

    @ രശ്മി വാവ - സ്ത്രീക്ക് കൊടുക്കുന്ന സമ്മാനമോ, ആചാരങ്ങളുടെ ഭാഗമായി ചെറുക്കനും അമ്മായി അമ്മയ്ക്കും മറ്റും കൊടുക്കുന്ന സ്വര്‍ണ്ണമോ ഒന്നും സ്ത്രീധനത്തില്‍ പെടുന്നില്ല. ഇത്തരം 'അറിഞ്ഞുകൊടുക്കലുകള്‍' നിയമത്തിന്റെ സഹായത്തോടെ തടയിടാന്‍ ആവില്ല. അതിനു കൊടുക്കുന്നവര്‍ തന്നെ വിചാരിക്കണം. ആവശ്യമില്ലാതെ ആചാരങ്ങള്‍ ഉണ്ടാക്കാനും അത് പിന്തുടരാനും നമ്മുടെ സമൂഹം കാണിക്കുന്ന ബുദ്ധിശൂന്യതയ്ക്ക് നിയമത്തിനു ചെയ്യാന്‍ കഴിയുന്നതിനു പരിധി ഉണ്ടല്ലോ..

    എന്നാലും പിന്നീട് തര്‍ക്കം വന്നാല്‍ ഇതൊക്കെ വിവാഹത്തിന് കൊടുത്തിരുന്നു എന്ന് പറഞ്ഞു പെണ്‍വീട്ടുകാര്‍ കേസ് കൊടുക്കുന്നു എങ്കില്‍ അതൊന്നും കൈപറ്റിയിട്ടില്ല എന്ന് തെളിയിക്കാനുള്ള ബാധ്യത ആണ്‍വീട്ടുകാര്‍ക്ക് തന്നെയാണ്.

    ReplyDelete
    Replies
    1. നന്ദി.

      വീട്ടിലെ ചെറുക്കന്റെ കല്യാണത്തിനു ഡിമാന്റു വയ്ക്കാതിരിക്കലും, പെണ്ണിന്റെ കല്യാണത്തിനു ആവുന്നത്രേം സ്വര്‍ണ്ണമിട്ടു കെട്ടിക്കലുമാണു മദ്ധ്യവര്‍ഗ്ഗ-ഹിന്ദു കല്യാണങ്ങളിലെ രീതി എന്നാണു എനിക്കു തോന്നിയിട്ടുള്ളത്. വീട്ടിലെ ചെറുക്കന്റെ കാര്യത്തില്‍, ഒരു പവന്‍ പോലും ചോദിക്കില്ല എന്നു ആത്മാര്‍ത്ഥമായിത്തന്നെ പറയുന്നവരും, വീട്ടിലെ പെണ്ണിന്റെ കാര്യത്തില്‍, 'ചെറുക്കന്‍ കൂട്ടര്‍ ഡിമാന്റൊന്നും വച്ചിട്ടില്ല, എന്നാലും അത്യാവശ്യത്തിനു പണയം വയ്ക്കാനുള്ളതേലും [1] നമ്മളു കൊടുത്തില്ലെങ്കില്‍ കുറച്ചിലാണ്[2]' എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. [ ചെറുക്കന്റെ കല്യാണക്കാര്യത്തിലെ ഈ ഡിമാന്റു വയ്ക്കാതിരിക്കലാവാം, ചേലക്കരക്കാരന്റെ കമന്റില്‍ ഉദ്ദേശിച്ചത്. ].

      [1,2] വീട്ടിലെ പെണ്ണിന്റെ കാര്യത്തില്‍ മാത്രമേ സാമ്പത്തിക-കരുതലും, അഭിമാനപ്രശ്നവുമുള്ളൂ. പെണ്ണിനു സ്ഥിരം ജോലിയുണ്ടെങ്കിലും, ഈ രണ്ടു കാരണങ്ങളുടെ പേരില്‍, സ്വര്‍ണ്ണമിട്ടു തന്നെ കെട്ടിക്കും. ചെറുക്കനു സ്ഥിരം ജോലിയില്ലെങ്കിലും, സ്ത്രീധനം വേണമെന്നു ഡിമാന്റു വയ്ക്കണമെന്നില്ല. ഇത്തരം സ്ത്രീധനം ഒഴിവാക്കാന്‍ ലേശം ബുദ്ധിമുട്ടാണ് - ആചാരങ്ങളെ ലഘൂകരിക്കുകയും, പെണ്ണിന്റെ കാര്യത്തില്‍ മാത്രം വര്‍ക്കു ചെയ്യുന്ന സാമ്പത്തിക-കരുതലിനേയും വീട്ടുകാരുടെ അഭിമാനത്തെയുമൊക്കെ അഡ്രസ്സു ചെയ്യണം.


      >> പിന്നീട് തര്‍ക്കം വന്നാല്‍ ഇതൊക്കെ വിവാഹത്തിന് കൊടുത്തിരുന്നു എന്ന് പറഞ്ഞു പെണ്‍വീട്ടുകാര്‍ കേസ് കൊടുക്കുന്നു എങ്കില്‍ അതൊന്നും കൈപറ്റിയിട്ടില്ല എന്ന് തെളിയിക്കാനുള്ള ബാധ്യത ആണ്‍വീട്ടുകാര്‍ക്ക് തന്നെയാണ്. <<
      ഞങ്ങളു ഡിമാന്റൊന്നു വച്ചിട്ടില്ലെന്നും, അതുകൊണ്ട് കല്യാണത്തില്‍ സ്ത്രീധനമില്ല എന്നും പറയാറുള്ള ആള്‍ക്കാരോടൊക്കെ ഇനി ഇതു പറഞ്ഞു നോക്കാം.

      Delete
  74. നിയമങ്ങള്‍ അല്ല സാമൂഹിക വിപ്ലവം ആണ് അനിവാര്യം.

    ReplyDelete
  75. ഈ ചര്‍ച്ച ഇങ്ങനെ ഭംഗിയായി തുടരുന്നതു കണ്ടു വളരെ സന്തോഷം.

    ReplyDelete
  76. വളരെ നല്ലൊരു പോസ്ടാണിത് അതിനു ശ്രീ മതി ലിപി രെന്‍ജു വിനു നന്ദി നന്ദി .....ആശംസകള്‍

    ReplyDelete
  77. ഇപ്പോഴാണ് ലിപിയുടെ ഈ പോസ്റ്റ് ശ്രദ്ധിച്ചത്. കൂടുതലും എനിക്ക് പുതിയ വിവരങ്ങളായിരുന്നു. പങ്കുവച്ചതിന് വളരെ നന്ദി.

    ആശംസകൾ
    satheeshharipad.blogspot.com

    ReplyDelete
  78. blogil puthiya post...... PRITHVIRAJINE PRANAYICHA PENKUTTY........... vayikkane...............

    ReplyDelete
  79. സ്ത്രിയും ധനവും ഒന്നിച്ചു വേണം .പിന്നെ അല്ലാതെ .വളരെ ഉപകാരപ്രദമായ പോസ്റ്റ്‌ .ആശംസകള്‍

    ReplyDelete
  80. blogil puthiya post...... NEW GENERATION CINEMA ENNAAL...... vayikkane........

    ReplyDelete
  81. ഞാന്‍ ഇന്ന് ചെറിയ ലിപികളിലാണ് ഇത് വായിക്കുന്നത്. എനിക്ക് ആദ്യം മനസ്സില്‍ തോന്നിയത് സ്വാര്‍ത്ഥതയും ധനമോഹവും ജന്മസ്വഭാവമായിത്തീര്‍ന്ന ഒരു സമൂഹത്തെ നിയമം മൂലം മാറ്റുവാന്‍ അസാദ്ധ്യം എന്നാണ്. പിന്നെ വേറൊന്ന് സ്ത്രീധനം വേണമെന്ന് മോഹമുള്ള പെണ്‍കുട്ടികളും ഉണ്ട്. കിട്ടുന്നതൊക്കെ പോന്നോട്ടെ എന്നാണവരുടെ ചിന്ത. ധനാര്‍ത്തി നിയമം മൂലം മാറ്റാവതാണോ. ഈ പോസ്റ്റില്‍ കമന്റിട്ടവര്‍ എത്രപേര്‍ സ്ത്രീധനം വേണ്ടാ എന്ന് ഉറച്ച തീരുമാനമെടുത്തവര്‍ കാണും? ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഒരു പൈസ പോലും സ്ത്രീധനമില്ലാതെ മിശ്രവിവാഹം കഴിച്ച് പത്തൊമ്പതാം വര്‍ഷത്തിലേയ്ക്ക് കടക്കുന്നു എന്റെ ദാമ്പത്യജീവിതം. അതുകൊണ്ട് എനിക്ക് ധൈര്യമായി ഇത് ചോദിക്കാം.

    ReplyDelete
  82. നല്ല ലേഖനം, നിയമം മൂലം നമ്മുടെ നാട്ടിൽ ഒരു വ്യവസ്ഥിതിയും മെച്ചപ്പെട്ടിട്ടില്ല...നിയമം അറിയുന്നതു നല്ലതാണ്.. കുറ്റവാളിയെ ശിക്ഷിക്കാൻ മാത്രം, നമ്മുടെ സാമൂഹികാവബോധമാണ് മാറേണ്ടത്...

    പിന്നെ അജിത്തിന്റെ ചോദ്യത്തിനു ധൈര്യമായി അതെ എന്ന് ഉത്തരം പറയാവുന്നവരുടെ കൂട്ടത്തിൽ ഞാനുമുണ്ട്..

    ReplyDelete
  83. @ Bhanu Kalarickal, @ മുകിൽ, @ മഹറൂഫ് പാട്ടില്ലത്ത് @ Satheesh Haripad, @ jayarajmurukkumpuzha, @ ഗീതാകുമാരി, @ ajith, @ പഥികൻ
    വായിച്ച, അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

    @ ajith - പറഞ്ഞത് ശരിയാണ് അജിത്തേട്ടാ, കിട്ടുന്നതൊക്കെ പോന്നോട്ടെ എന്ന് കരുതുന്ന പെണ്‍കുട്ടികളും കുറവല്ല നമ്മുടെ നാട്ടില്‍!
    (ഈ പോസ്റ്റിനെ കുറിച്ച് പറയാനിടയായപ്പോ ഇത് വായിച്ചിട്ടില്ലെന്നു പലരും പറഞ്ഞു. അതാ വീണ്ടും ചെറിയ ലിപികളില്‍ ഇത് പോസ്റ്റ്‌ ചെയ്തത്. ഇവിടെ വന്നു വായിച്ചവരെ വീണ്ടും ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതിയാ ലിങ്ക് അയക്കാതിരുന്നതും അവിടെ കമന്റ്‌ ബോക്സ്‌ വയ്ക്കാതിരുന്നതും.)

    ReplyDelete
  84. എന്നെന്നും പ്രസക്തിയുള്ള പോസ്റ്റ്.
    ഇന്ന് സ്ത്രീധനം കൊടുക്കലും,രാജകീയമായ വിവാഹാഘോഷങ്ങളും പ്രൌഢിയും,ഉയര്‍ന്ന അന്തസ്സും
    ഉയര്‍ത്തിപ്പിടിക്കാനുള്ള പ്രദര്‍ശനോപാധിയായി
    മാറിയിരിക്കുകയാണ്.
    ചിന്താര്‍ഹമായ ഈ പോസ്റ്റ് വഴി പുതിയ വിവരങ്ങളും
    തുറന്ന അഭിപ്രായങ്ങളും മനസ്സിലാക്കാന്‍ കഴിഞ്ഞു.
    നന്ദിയുണ്ട് വക്കീലെ(ലിപി രഞ്ജു)
    ആശംസകളോടെ

    ReplyDelete
  85. “എന്‍റെ അഭിപ്രായത്തില്‍ സ്ത്രീധനം എന്ന വിപത്ത് പാടെ ഇല്ലാതാക്കാന്‍ മാതാപിതാക്കളും പെണ്‍കുട്ടികളുമടങ്ങുന്ന സമൂഹം കൂടി ശ്രദ്ധവയ്ക്കണം... സ്ത്രീധനം ചോദിച്ചു വരുന്ന ഒരാള്‍ക്ക്‌ മകളെ വിവാഹം ചെയ്തു കൊടുക്കില്ല എന്ന് രക്ഷിതാക്കളും, അങ്ങനെ ഒരാളുടെ കൂടെ ജീവിക്കാന്‍ - അയാള്‍ തന്‍റെ കാമുകന്‍ ആണെങ്കില്‍ പോലും - തയ്യാറല്ല എന്ന് പെണ്‍കുട്ടികളും പറയാന്‍ ധൈര്യം കാണിച്ചാല്‍ ഒരു പരിധി വരെ ഇത് ഇല്ലാതാക്കാനാവും..”

    ലിപിയുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു.പ്രായമായ പെൺകുട്ടികളുള്ള രക്ഷിതാക്കളുടെ മനസ്സിനു ഈ ധൈര്യം സംഭരിക്കാൻ കഴിയില്ല.

    ReplyDelete
  86. strree thanne oru dhanamalle..pinne enthinu stree dhanam ..

    ReplyDelete
  87. പ്രിയ സുഹൃത്തേ, ഇന്നത്തെ കാലത്ത് മറ്റുള്ളവര്‍ക്ക് വേണ്ടിയും ചിന്തിക്കുക എന്നത് വളരെ ശ്ലാഘനീയമായ ഒന്നാണ്, നന്ദി,
    ഈ വിഷയത്തില്‍ താങ്കള്‍ പറഞ്ഞത് പോലെ നിയമം വളരെ സഹായിക്കുന്നുണ്ട്.. എന്നാല്‍ കണക്ക് പറഞ്ഞു സ്ത്രീധനം വേടിക്കുക എന്ന അവസ്ഥക്ക് കുറെ കുറവുണ്ടായിട്ടുണ്ട് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്...(ഇന്ത്യയില്‍ മുഴുവനായല്ല , കേരളത്തില്‍ ) എന്നാല്‍ കേരളത്തില്‍ പലവഴിക്ക് ഉണ്ടായിട്ടുള്ള പണത്തിന്റെ കുത്തൊഴുക്ക് കാരണവും, പിന്നെ നമ്മുടെ പ്രകൃത്യായുള്ള പൊങ്ങച്ചവും കാരണവും സ്ത്രീധനത്തിന് ഒരു അലിഖിത കണക്ക് വന്നിരിക്കുന്നു.. കാലം അത് വളരെ FAMILIAR എന്ന അവസ്ഥയിലേക്ക് അതെത്തിച്ചിരിക്കുന്നു.. "ഇന്ന" അവസ്ഥയിലുള്ള വീട്ടുകാര്‍ "ഇന്നത്" ചെയ്യുമെന്ന് നമ്മുടെ സമൂഹം പറയുന്നു.. സമൂഹം പറയുന്നതനുസരിച്ച് ചെയ്തില്ലെങ്കില്‍ മാനം (അഭിമാനം) കപ്പല് കേറുമെന്നും ഉള്ള ധാരണ ഇടത്തരം മലയാളിയുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.. അത് കടം വേടിച്ചും, വിറ്റു പെറുക്കിയും ആണ് പലരും ചെയ്യുന്നത് എന്നത് സ്വര്‍ണക്കടക്കാര്‍ക്കറിയാവുന്ന നഗ്ന സത്യം..

    ആ മാനസിക അവസ്ഥക്കാണ്... ആ സാമൂഹിക കണക്കിനാണ്... ഇന്ന് പ്രധാന ബോധവല്‍കരണ ക്ലാസ്സ് നടത്തേണ്ടത് എന്നാണ് എന്റെ അഭിപ്രായം,

    ഇത് സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തില്‍ സ്ത്രീധനം എന്ന വ്യവസ്ഥയെ വളരെ നിസ്സാരവല്‍കരിച്ചു കണ്ടത് പോലെ ആണെന്ന് കരുതരുത്... മേലപ്പറഞ്ഞ അവസ്ഥ എല്ലാത്തിന്റെയും ആധാരമാണ് എന്നു പറയുന്നില്ല , പക്ഷേ പലരുടെ ജീവിതത്തിലും ഞാന്‍ അടുത്തറിഞ്ഞിട്ടുള്ള ഒരു അവ്സ്ഥ തന്നെയാണത്.......

    ReplyDelete
  88. എന്റെയല്ലെന്റെയ ല്ലീ കൊമ്പനാനകള്‍ എന്ന് ആണും പെണ്ണും കരുതട്ടെ

    ReplyDelete
  89. നാളത്തെ കേരളത്തിലെ എഴുത്തുകാരെ ...
    എവിടെ പോയി ...

    ReplyDelete

Post a Comment

Popular posts from this blog

ഗാര്‍ഹിക പീഡന നിരോധന നിയമം

ഗാര്‍ഹിക പീഡന നിരോധന നിയമം പുരുഷന്മാര്‍ക്ക് എതിരെ മാത്രമാണെന്ന് പലര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട്. പക്ഷെ ഈ നിയമം നിസ്സഹായരായ, പീഡനനുഭവിക്കുന്ന സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്, അതായത് ഈ നിയമ പ്രകാരം, ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് മറ്റൊരു സ്ത്രീയാണെങ്കില്‍ പോലും ശിക്ഷ ലഭിക്കും. നിര്‍ഭാഗ്യവശാല്‍ നിരപരാധികളായ പല പുരുഷന്മാരും ഈ നിയമത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയും എന്നാല്‍ അര്‍ഹതപ്പെട്ട സ്ത്രീകള്‍ക്ക്  ഇതിന്റെ ഗുണം കിട്ടാതിരിക്കുകയും ചെയ്യുന്നുണ്ട്. മറ്റെല്ലാ നിയമങ്ങളെക്കാളും ദുരുപയോഗം ചെയ്യപ്പെടുന്നതും ഈ നിയമം തന്നെ ! 2006 ഒക്ടോബര്‍ മാസം ഈ നിയമം നിലവിൽ വന്നു എങ്കിലും ഇതിനെക്കുറിച്ച്‌ ശരിയായ വിധത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാനോ പ്രയോജനപ്പെടുത്താനോ ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഈ നിയമം നിലവില്‍ വന്നതിനു ശേഷവും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടിവരുന്നുവെന്നത് വേദനാജനകമാണ്.  ഗാര്‍ഹിക ബന്ധത്തില്‍പ്പെട്ട അംഗങ്ങളില്‍ നിന്നുണ്ടാകുന്ന പീഡനമാണ് ഗാര്‍ഹികപീഡനം. ഗാര്‍ഹിക ബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രക്തബന്ധം കൊണ്ടോ, വിവാഹം മൂലമോ, വിവാഹിതരാകാതെ ദമ്പതികളെപ്പോലെ താമസി...

മുല്ലപ്പെരിയാര്‍- മനുഷ്യന്‍ മനുഷ്യനോടു ചെയ്യുന്ന കൊലച്ചതി

 banner from  Shaji Mullookkaaran When bulls fight the grass suffer  ശക്തി കുടിയവr പരസ്പരം കൊമ്പുകോര്‍ക്കുമ്പോഴും അര്‍മ്മാദിക്കുമ്പോഴും കാല്‍ക്കീഴിലെ പുല്ലുകള്‍ ചതഞ്ഞരയുന്നു. മുല്ലപ്പെരിയാര്‍ ഡാം, രണ്ടു സ്റ്റേറ്റ് ഗവണ്മെന്റുകള്‍ തമ്മിലുള്ള തര്‍ക്കമാണോ, വാശിയാണോ, ക്രിയാത്മകമായും ജനജീവിതത്തിന്റെ താല്‍പര്യത്തെ മുന്നിര്‍ത്തിയും പ്രശ്ന പരിഹാരത്തിനു വേണ്ടിയും, ശ്രമിക്കാന്‍ കഴിവില്ലാത്ത ഒരു കേന്ദ്ര ഗവണ്മെന്റിന്റെ നേതൃത്വരാഹിത്യമാണോ? നീതിന്യായവകുപ്പിന്റെ ഒത്തുകളിയാണോ? സാങ്കേതിക വിദഗ്ധരുടെ തീരുമാനങ്ങളെ സംശയിക്കുന്ന രാഷ്ട്ര്രിയ നേതാക്കളുടെ അഹന്തയാണോ? മനുഷ്യജീവനെക്കാള്‍ വലുതു വാണിജ്യവും പണവുമാണെണുള്ള പണച്ചിന്തയാണോ? പ്രകൃതി പ്രതിഭാസങ്ങളേ പോലും വിശ്വസിക്കാന്‍ കണ്ണൂം മനസുമില്ലാത്ത കാട്ടാള നേതൃത്വമാണോ? പ്രകൃതി വിഭവങ്ങളുടെ രഹസ്യക്കച്ചവടമാണോ? മുല്ലപ്പെരിയാറിനെക്കുറിച്ച് ഒരു പോസ്റ്റു എഴുതണമെന്നു വിചാരിച്ച് ചിലവായനകള്‍ നടത്തിയപ്പോള്‍ മനസില്‍ കൂടി കടന്നു പോയ ചിന്തകളാണ് മുകളീല്‍ എഴുതിയത്.  അതുപോലെ ഈ വായന നടത്തിയപ്പോള്‍  മനസിലായ ഒന്നാണ് മലയാളത്തില്‍ പൊതുവെ മുല്ലപ്പെരിയാറിനെ ക...