വിഷന്‍, മിഷന്‍

ഈ ബ്ലോഗിന്റെ വിഷന്‍

സമൂഹത്തിലും കുടുംബത്തിലും അടിമത്തവും ചൂഷണവുമനുഭവിക്കുന്നവര്‍ക്ക് മാനവികതയുടെ ഒരു വേറിട്ട തൂവല്‍ സ്പര്‍ശമാകുക.   സാമൂഹ്യ നീതിയും സ്വാതന്ത്ര്യവും, ആണ്‍-പെണ്‍ വ്യത്യാസം കൂടാതെ ഒരോവ്യക്തിയുടെയും ജന്മാവകാശമാണെന്ന ബോധം രൂപപ്പെടുത്തി, വളര്‍ത്തിയെടുക്കുക. അതു വഴി ഒരു സമൂഹ്യമാറ്റത്തിനും ഒരു മെച്ചപ്പെട്ട, ‘നാളത്തെ കേരള‘ ത്തിനും വേണ്ടി പ്രവര്‍ത്തിക്കുക

ഇതിന്റെ മിഷന്‍

1.ബോധവല്‍ക്കരണത്തിലൂടെ, പ്രായോഗിക ഉപദേശങ്ങളിലൂടെ, ചര്‍ച്ചകളിലൂടെ, ഷെയറിംഗ് & കെയറിങ്ങിലൂടെ കുടുംബത്തിലും സമൂഹത്തിലും ചൂഷണമനുഭവിക്കുന്നവര്‍ക്ക് പുതിയതായി ചിന്തിക്കാനും, പ്രചോദനമുള്‍ക്കൊള്ളാനും അതു വഴി മാറ്റത്തിന്റെ പുതിയ വഴികളെ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാനും കാരണമാകുക. 
2. ഇതിലേക്ക് ഉപകരിക്കാവുന്ന എല്ല്ലാ പ്രായോഗികമായ ഉപാധികളും സമഗ്രഹിക്കുക, ഉപയോഗപ്രദമാക്കുക.  അദ്ധ്യാപകരേയും രക്ഷകര്‍ത്താക്കളെയും ഈശ്രമത്തിലേക്ക് കൂട്ടുചേര്‍ക്കുക. കുട്ടികളെയും യുവാക്കളെയും പ്രത്യേക ടാര്‍ജെറ്റ് ഗ്രൂപ്പുകളാക്കുക.
3. പെട്ടെന്നു ആക്രമിക്കപ്പെടുന്നവരും മറ്റൊരു ടാര്‍ജറ്റ് ഗ്രൂപ്പായികണക്കാക്കുക.
4സാധാരണക്കാരിലേക്ക് ഇതിന്റെ പ്രവര്‍ത്തനം എത്തിക്കുന്നതിലേക്ക് ഇതു  സൈബര്‍ലോകത്തിനു പുറത്തേക്കു വ്യാപിപ്പിക്കുക.