Skip to main content

Posts

ഗാര്‍ഹിക പീഡന നിരോധന നിയമം

ഗാര്‍ഹിക പീഡന നിരോധന നിയമം പുരുഷന്മാര്‍ക്ക് എതിരെ മാത്രമാണെന്ന് പലര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട്. പക്ഷെ ഈ നിയമം നിസ്സഹായരായ, പീഡനനുഭവിക്കുന്ന സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്, അതായത് ഈ നിയമ പ്രകാരം, ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് മറ്റൊരു സ്ത്രീയാണെങ്കില്‍ പോലും ശിക്ഷ ലഭിക്കും. നിര്‍ഭാഗ്യവശാല്‍ നിരപരാധികളായ പല പുരുഷന്മാരും ഈ നിയമത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയും എന്നാല്‍ അര്‍ഹതപ്പെട്ട സ്ത്രീകള്‍ക്ക്  ഇതിന്റെ ഗുണം കിട്ടാതിരിക്കുകയും ചെയ്യുന്നുണ്ട്. മറ്റെല്ലാ നിയമങ്ങളെക്കാളും ദുരുപയോഗം ചെയ്യപ്പെടുന്നതും ഈ നിയമം തന്നെ ! 2006 ഒക്ടോബര്‍ മാസം ഈ നിയമം നിലവിൽ വന്നു എങ്കിലും ഇതിനെക്കുറിച്ച്‌ ശരിയായ വിധത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാനോ പ്രയോജനപ്പെടുത്താനോ ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഈ നിയമം നിലവില്‍ വന്നതിനു ശേഷവും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടിവരുന്നുവെന്നത് വേദനാജനകമാണ്.  ഗാര്‍ഹിക ബന്ധത്തില്‍പ്പെട്ട അംഗങ്ങളില്‍ നിന്നുണ്ടാകുന്ന പീഡനമാണ് ഗാര്‍ഹികപീഡനം. ഗാര്‍ഹിക ബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രക്തബന്ധം കൊണ്ടോ, വിവാഹം മൂലമോ, വിവാഹിതരാകാതെ ദമ്പതികളെപ്പോലെ താമസിക്കുകയോ,

'നാളത്തെ കേരളവും' ആഗസ്റ്റ് പതിനഞ്ചും

നാളത്തെ കേരളവും ആഗസ്റ്റു പതിനഞ്ചും ഇവ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ഉണ്ടെങ്കില്‍ എന്താണ്? ആഗസ്റ്റ് 15, ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ ദിവസമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതനുസരിച്ച്, വര്‍ഷാവര്‍ഷം ഇന്ത്യക്കാര്‍ സ്വാതന്ത്ര്യദിനം കൊണ്ടാടാറുണ്ട്. തീര്‍ശ്ചയായും നാളത്തെ കേരളം ആദിനം സ്മരിക്കുന്നു. കാരണം ഒരു കോളണിമേധാവി ഇന്ത്യവിട്ടു പോയ ദിവസമാണ് അത്. തീര്‍ശ്ചയായും ആ മേധാവികൂടി അവിടൊക്കെ അധികാരത്തിലോ അല്ലാതെയോ ചുറ്റിപ്പറ്റി നിന്നിരുന്നെങ്കില്‍ ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ എന്തായിരിക്കുമെന്നോര്‍ക്കുമ്പോള്‍ ആഗസ്റ്റ് 15 തീര്‍ശ്ചയായും ആഘോഷിക്കേണ്ട ദിവസമാണ്. എന്നാല്‍ സ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍ എന്താണ് എന്നു വിപുലമായ ഒരര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ ആഗസ്റ്റ് 15 കേവലമൊരു സിംബോളിക്ക് സ്വാതന്ത്ര്യദിനത്തില്‍ കൂടുതല്‍ ഒന്നുമാകുന്നില്ല എന്നു കാണാം. കാരണം, സാധാരണക്കാരനു സ്വാതന്ത്ര്യം എന്നു പറയുന്നത്, കോണ്‍സ്റ്റുവന്റ് അസംബ്ലിയോ, കോണ്‍ഗ്രസ് പാര്‍ട്ടിയോ ഒന്നുമല്ല, യദ്ധാര്‍ഥ ജനാധിപത്യ അനുഭവമാണ്. ഈ രീതിയില്‍ സ്വാതന്ത്ര്യം ഒരു മാനസിക അനുഭൂതിയാണ്,  ഒരു ബൌദ്ധിക നേട്ടമാണ്. ആ ബുദ്ധി/വിവേചനങ്ങളും അനുഭൂതികളും