Skip to main content

Posts

Showing posts from August, 2011

സ്വയം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ - 2

ഇന്ന് ജോലിക്കായോ  മറ്റാവശ്യങ്ങല്ക്കായോ യാത്ര ചെയ്യേണ്ടാത്തതായ സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. അതു സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയുടെ ലക്ഷണമാണ്, ഒപ്പം നമ്മുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും. പക്ഷെ ഈ യാത്രകള്‍ കൂടുന്നതിനനുസരിച്ച് സ്ത്രീകള്‍ക്കെതിരായ അക്രമവും കൂടി വരുന്നു. സ്ത്രീകള്‍ക്ക് ഇവിടെ വഴി നടക്കാനോ യാത്ര ചെയ്യാനോ ഉള്ള അന്തരീക്ഷം ഇല്ലെന്നും അതിനാല്‍ കഴിയുന്നതും വീട്ടില്‍ ഇരിക്കുന്നതാണ് നല്ലതെന്നും ഉള്ള ഒരു പൊതുബോധം രൂപപ്പെട്ടു വന്നുകൊണ്ടിരിക്കുന്നു. വീണ്ടും അടുക്കളയില്‍ ഒതുങ്ങാന്‍ ഒരു സുവര്‍ണാവസരം. ഒന്നുകില്‍ ഈ സുവര്‍ണാവസരം ഉപയോഗിച്ച് അടുക്കളയില്‍ സ്ഥിരതാമാസമാക്കുക അല്ലെങ്കില്‍ പൊരുതി ജയിക്കുക. ഇതില്‍ രണ്ടാമത്തേത് തിരഞ്ഞെടുക്കുന്നവര്‍ക്കായാണ് ഈ ലേഖനം. ഒന്നാമത്തെ ഗ്രൂപിനും വായിച്ചിരിക്കാവുന്നതാണ്.  നാമോരോരുത്തരും ഒരല്‍പം ശ്രദ്ധിച്ചാല്‍ നമുക്കെതിരെ മാത്രമല്ല മറ്റുള്ളവര്‍ക്കെതിരെ വരാനിരിക്കുന്നതുമായ  അക്രമങ്ങള്‍  ഒരു പരിധി വരെ  ഒഴിവാക്കാനോ തടയാനോ പറ്റും.യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറയുന്നതിന് മുന്‍പേ  നമ്മുടെ  ഹാന്‍ഡ്‌ ബാഗില്‍ അത്യാവശ്യം വേണ്ട കുറച്ചു 

സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ - 1

  ഒരു പാട് സ്ത്രീകള്‍ വീട്ടിലും പുറത്തുമായി ആക്രമിക്കപ്പെടുന്ന വാര്‍ത്തകള്‍ കേട്ട് കൊണ്ടാണ് കേരളത്തിലെ ഓരോ ദിവസവും കടന്നു പോകുന്നത്. അകാദമിക്‌ പാഠങ്ങളും നൃത്തവും പാട്ടും അല്ലാതെ മറ്റൊന്നും പഠിപ്പിക്കാതെയാണ് പെണ്‍കുട്ടികളെ നമ്മള്‍ വളര്‍ത്തിയെടുക്കുന്നതും. അടങ്ങിയൊതുങ്ങി കഴിഞ്ഞാല്‍ ജീവിതത്തില്‍ പിന്നെഒരു പ്രശ്നവും വരില്ലെന്നും നമ്മള്‍ അവരെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. അത്  കൊണ്ട് തന്നെ അപ്രതീക്ഷിതമായി ജീവിതത്തില്‍ ഒരു അപകടാവസ്ഥയെ നേരിടേണ്ടി വരുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ അവര്‍ പകച്ചു പോകും. എളുപ്പം കീഴടങ്ങുകയും ചെയ്യും. ഇത്തരം അവസ്ഥകളില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന ഒരന്വേഷണമാണ് ഇവിടെ  നടത്തുന്നത്. അപകടം എന്താണെന്നും ഏതാണെന്നും മനസ്സിലാക്കി 100KM സ്പീഡില്‍ ഓടണോ അതോ ആക്രമിക്കാന്‍ വരുനനവന്റെ കാലിനിടയില്‍ മുട്ടുകാല്‍ കേറ്റി കുര്‍ബാന കൊടുക്കണോ, അത് വേണമെങ്കില്‍ തന്നെ എങ്ങനെ ചെയ്യണം, എന്തൊക്കെ ശ്രെദ്ധിക്കണം, എന്നെല്ലാം ചുരുക്കി പല പോസ്റ്റുകളായി പറയാനാണു  ശ്രെമിക്കുന്നത്. ഏതൊരു ഒരു വ്യക്തിക്ക്(ആണായാലും പെണ്ണായാലും) നേരെയുള്ള മറ്റൊരു വ്യക്തിയുടെയോ വ്യക്തികളുടെയോ ആക്രമണം ഒരു ക്രൈം

ഗാര്‍ഹിക പീഡന നിരോധന നിയമം

ഗാര്‍ഹിക പീഡന നിരോധന നിയമം പുരുഷന്മാര്‍ക്ക് എതിരെ മാത്രമാണെന്ന് പലര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട്. പക്ഷെ ഈ നിയമം നിസ്സഹായരായ, പീഡനനുഭവിക്കുന്ന സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്, അതായത് ഈ നിയമ പ്രകാരം, ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് മറ്റൊരു സ്ത്രീയാണെങ്കില്‍ പോലും ശിക്ഷ ലഭിക്കും. നിര്‍ഭാഗ്യവശാല്‍ നിരപരാധികളായ പല പുരുഷന്മാരും ഈ നിയമത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയും എന്നാല്‍ അര്‍ഹതപ്പെട്ട സ്ത്രീകള്‍ക്ക്  ഇതിന്റെ ഗുണം കിട്ടാതിരിക്കുകയും ചെയ്യുന്നുണ്ട്. മറ്റെല്ലാ നിയമങ്ങളെക്കാളും ദുരുപയോഗം ചെയ്യപ്പെടുന്നതും ഈ നിയമം തന്നെ ! 2006 ഒക്ടോബര്‍ മാസം ഈ നിയമം നിലവിൽ വന്നു എങ്കിലും ഇതിനെക്കുറിച്ച്‌ ശരിയായ വിധത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാനോ പ്രയോജനപ്പെടുത്താനോ ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഈ നിയമം നിലവില്‍ വന്നതിനു ശേഷവും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടിവരുന്നുവെന്നത് വേദനാജനകമാണ്.  ഗാര്‍ഹിക ബന്ധത്തില്‍പ്പെട്ട അംഗങ്ങളില്‍ നിന്നുണ്ടാകുന്ന പീഡനമാണ് ഗാര്‍ഹികപീഡനം. ഗാര്‍ഹിക ബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രക്തബന്ധം കൊണ്ടോ, വിവാഹം മൂലമോ, വിവാഹിതരാകാതെ ദമ്പതികളെപ്പോലെ താമസിക്കുകയോ,

'നാളത്തെ കേരളവും' ആഗസ്റ്റ് പതിനഞ്ചും

നാളത്തെ കേരളവും ആഗസ്റ്റു പതിനഞ്ചും ഇവ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ഉണ്ടെങ്കില്‍ എന്താണ്? ആഗസ്റ്റ് 15, ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ ദിവസമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതനുസരിച്ച്, വര്‍ഷാവര്‍ഷം ഇന്ത്യക്കാര്‍ സ്വാതന്ത്ര്യദിനം കൊണ്ടാടാറുണ്ട്. തീര്‍ശ്ചയായും നാളത്തെ കേരളം ആദിനം സ്മരിക്കുന്നു. കാരണം ഒരു കോളണിമേധാവി ഇന്ത്യവിട്ടു പോയ ദിവസമാണ് അത്. തീര്‍ശ്ചയായും ആ മേധാവികൂടി അവിടൊക്കെ അധികാരത്തിലോ അല്ലാതെയോ ചുറ്റിപ്പറ്റി നിന്നിരുന്നെങ്കില്‍ ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ എന്തായിരിക്കുമെന്നോര്‍ക്കുമ്പോള്‍ ആഗസ്റ്റ് 15 തീര്‍ശ്ചയായും ആഘോഷിക്കേണ്ട ദിവസമാണ്. എന്നാല്‍ സ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍ എന്താണ് എന്നു വിപുലമായ ഒരര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ ആഗസ്റ്റ് 15 കേവലമൊരു സിംബോളിക്ക് സ്വാതന്ത്ര്യദിനത്തില്‍ കൂടുതല്‍ ഒന്നുമാകുന്നില്ല എന്നു കാണാം. കാരണം, സാധാരണക്കാരനു സ്വാതന്ത്ര്യം എന്നു പറയുന്നത്, കോണ്‍സ്റ്റുവന്റ് അസംബ്ലിയോ, കോണ്‍ഗ്രസ് പാര്‍ട്ടിയോ ഒന്നുമല്ല, യദ്ധാര്‍ഥ ജനാധിപത്യ അനുഭവമാണ്. ഈ രീതിയില്‍ സ്വാതന്ത്ര്യം ഒരു മാനസിക അനുഭൂതിയാണ്,  ഒരു ബൌദ്ധിക നേട്ടമാണ്. ആ ബുദ്ധി/വിവേചനങ്ങളും അനുഭൂതികളും