അവതരണം

ആദ്യമായി ഈ ബ്ലോഗിന്റെ അവതരണം വായിക്കൂ

കുറച്ചു നാളത്തെ പരിശ്രമങ്ങളുടെ ഫലമായി ഞങ്ങള്‍ കുറച്ചു ബ്ലോഗേഴ്സ് നിങ്ങളുടെ മുന്‍പില്‍ അതരിപ്പിക്കുന്നത് നാളത്തേ കേരളത്തെക്കുറിച്ചു കാണുന്ന കുറച്ചു സ്വപ്നങ്ങളും ശുഭാപ്തിവിശ്വാസങ്ങളുമാണ്. അതിലേക്കു കടക്കുന്നതിനു മുന്‍പ് ഇന്നത്തെ കേരളം എങ്ങനെ എന്നൊരു തിരനോട്ടം നടത്തട്ടെ


ഇന്നത്തെ കേരളം

ഇന്നു നമ്മള്‍ നമ്മുടെ നാടിനെക്കുറിച്ച്, കേരളത്തെക്കുറിച്ച് ഭീതിദമായ വാര്‍ത്തകളാണ് വായിക്കുന്നത്. കാടത്തം പൂണ്ട, മനുഷ്യത്വം നശിച്ച ഒരു ജനതയായി നമ്മള്‍ മാറിയിരിക്കയാണ് എന്നുള്ള നിലവിളീകള്‍, ശാപങ്ങള്‍, ഭയങ്ങള്‍  ധാരാളം കേള്‍ക്കുന്നു. ഒടുവില്‍ ഇതെല്ലാം എന്തോ മാറ്റങ്ങളുടെ കാരണമാണ് എന്നു പറഞ്ഞ് നമ്മള്‍ സ്വയം തോറ്റുകൊടുക്കുന്നു, അഥവാ പരാജയപ്പെടുന്നു. ഇതൊക്കെ മാറ്റങ്ങളാണ് മാറ്റങ്ങള്‍ എന്നു മറ്റു ചിലര്‍ പറയുന്നു.

മാറ്റങ്ങള്‍ പുരോഗതിക്കാ‍വശ്യമാണ്. പക്ഷെ ഈ മാ‍റ്റങ്ങളെ മനുഷ്യന്‍ നിയന്ത്രിക്കേണ്ടതുണ്ട്.  മാറ്റങ്ങള്‍ എവിടെയും, മനുഷ്യന്റെ ആവാസ വ്യവസ്ഥക്കും, സ്വയം രൂപീകരിച്ച, സാമൂഹ്യ, സാമ്പത്തിക, ലേബര്‍ വ്യവസ്ഥകള്‍ക്കും അനുസരിച്ചാണ് ഉണ്ടാകേണ്ടത്. പക്ഷെ, ഇന്നു നാം കാണുന്ന മാറ്റങ്ങള്‍ അങ്ങനെയുണ്ടാവയല്ല.   എന്നുതന്നെയുമല്ല അത്, കേവലം ബാഹ്യപ്രേരിതമായതും മൂല്യങ്ങളീല്ലാത്തതുമായ ഒരു കപട സമ്പത്ത് വ്യവസ്ഥയെ ആസ്പദമാക്കി രൂപപ്പെടുത്തി ഇറക്കുമതി ചെയ്തിരിക്കുന്നതാണ്. അതിന്റെ ഏറ്റവും മോശമായ ഒരു പ്രത്യാഘാതം നമ്മുടെ സമ്പത്ത് ഘടനയും നമ്മളിലെ വ്യക്തിയും തമ്മില്‍ ഉണ്ടാകുന്ന  അബന്ധങ്ങളാണ്.


ഈ അബന്ധങ്ങളാണ് മുകളില്‍ പറഞ്ഞ കാടത്തങ്ങള്‍ക്കു പ്രാധാനമായും കാരണമാകുന്നത്.
കൂടാതെ, സമൂഹത്തില്‍ വ്യക്തികളുടെ മാനസിക ആവാസവ്യവസ്ഥക്കു ഭംഗം വന്നിരിക്കയും അത് പുനരുജ്ജീവിപ്പിക്കാന്‍ കഴിയാതെയും വന്നിരിക്കുന്നു. ഈ അവസ്ഥയെ ആണ് ഇന്നു നമ്മള്‍ നേരിടേണ്ടതായി വന്നിരിക്കുന്നത്.

അതിനു പരിഹാരമായി, നമ്മളിലെ വ്യക്തിയേയും നമ്മുടെ ആവശ്യങ്ങളെയും വവസ്ഥകളെയും മൂല്യാധിഷ്ഠിധമായി ബന്ധിപ്പിക്കേണ്ടതുണ്ട്.

നമ്മുടെ രാജ്യത്തെ, ഒരു പുതിയ സമ്പത്ത് വ്യവസ്ഥക്കു പരിചയപ്പെടുത്തിയ രാഷ്ട്ര്രിയ നേതാക്കള്‍ ജനങ്ങളെ പക്ഷെ അതിനെ നേരിടുന്നതിന്/അറിയുന്നതിന് സാ‍മൂഹ്യമായും മുല്ല്യപരമായും തയ്യാറാക്കിയില്ല.  അതു കൊണ്ടു തന്നെ ഗ്ലോബലൈസേഷന്‍ എന്നു പറഞ്ഞാല്‍ നമ്മൂടെ സമൂഹം ധരിച്ചു വച്ചിരിക്കുന്നത്, മത്സരം, ജോലി, പണം ഇങ്ങനൊക്കെയാണ്.  ഇവയെ  തമ്മില്‍ ബന്ധപ്പെടുത്താനുള്ള ഒരു ഉപാധി മാത്രമായി അവര്‍ക്കു വിദ്യാഭ്യാസം തരം താണു.

പുരോഗതി എന്നുപറഞ്ഞാല്‍ പണ്ടു പണക്കാര്‍ കൈയ്യമര്‍ത്തി വച്ച് ആസ്വദിച്ചിരുന്ന ശാസ്ത്ര-സാങ്കേതിക സുഖ സൌകര്യ ഗാഡ്ജറ്റുകള്‍ സ്വന്തമാക്കുക എന്നായി സാധാരണക്കാരന്റെ ചിന്ത. അതായി അവരുടെ ജീവിതലക്ഷ്യം, കൈക്കൂലി, കാപട്യം, പിടിച്ചുപറി, അന്യായം, ചതിവ്, അതു സ്വന്തം സുഹൃത്തായാലും സഹോദരനായാലും, കാട്ടി ഇവയൊക്കെ നേടി പണക്കാരനു തുല്യമായാല്‍ എല്ലാം നേടി എന്നവര്‍ കരുതുന്നു. പക്ഷെ അതൊക്കെ നേടിയപ്പോഴും നഷ്ടപ്പെട്ട മൂല്യ വ്യവസ്ഥകളെ ക്കുറിച്ച്  ഒരു തരി ബോധം അവരില്‍ ബാക്കി നിന്നു എന്നു കരുതുന്നു.  അതിനാല്‍ എന്തൊക്കെ നേടുമ്പോഴും ഒന്നും നേടിയില്ല എന്ന ഇല്ലായ്മ അവരെ അലട്ടുന്നു.

ആ ശൂന്യത മുതലെടുക്കുന്നതിനെത്തിയ ലഹരിയേയും, മത, ആത്മീയ കച്ചവടക്കാരുടെയും പുറകെ അവര്‍ അലയുന്നു,  ഇരിപ്പുമുറിയില്‍ സ്വീകരിച്ചിരുത്തുന്നു.  എന്നിട്ടും തൃപ്തിയാകാതെ വന്നപ്പോല്‍ ലൈംഗികതയുടെ ദാഹശമനത്തിലൂടെ ആശ്വാസം തേടാമെന്നു തെറ്റിദ്ധരിക്കുന്നു  പെണ്ണ്-അധികാരത്തിനും, കാമത്തിനും, വശീകരണത്തിനും, കാര്യ സാദ്ദ്യത്തിനും, ഒരു പോലെ കൂട്ടുനില്‍ക്കയും എന്നാല്‍ അവസാനം ഇതിന്റെ യൊക്കെ ദോഷഫലത്തെ ഏറ്റുവാങ്ങുകയ്യും ചെയ്തിരുന്ന പെണ്ണ്- ആ പെണ്ണിലേക്കാണ് ജിനോമിലെഴുത്തപ്പെട്ട പരാജയമായോ സാമൂഹ്യ പാഠത്തിന്റെ തെറ്റുകളായോ  ആണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.  പക്ഷെ മാറ്റങ്ങളെ വളരെ ശ്രദ്ധയൊടെ വീക്ഷിക്കാന്‍ ഒരു ന്യൂനപക്ഷം പെണ്ണുങ്ങള്‍ക്കു ആണിനേക്കാള്‍ കഴിവുള്ളവരാകയാല്‍ അവര്‍ സാഹചര്യത്തെ വ്യതിരക്തമായി കാണാന്‍ ശ്രമിക്കയും ചെയ്യുന്നുണ്ട്.

കാരണം അവരുടെ മനസിന്റെ ആവാസവ്യവസ്ഥയില്‍ ഇപ്പോഴും സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പു നില്‍നിന്നിരുന്ന ഒരു  പാരമ്പര്യത്തിന്റെ സ്മരണകള്‍ ഉണ്ട്. ഈ പാരമ്പര്യത്തെ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്ന പെണ്ണിനെ  പക്ഷെ ആണിനു മനസിലാക്കിക്കന്‍ കഴിയാതെ വരുന്നു. അവളുടെ ആവശ്യം, അവളുടെ മോഹം, അവളിലെ അടിച്ചമര്‍ത്തപ്പെട്ട ശക്തിയുടെ വേദന ഇതൊന്നും ആണിനു പൊതുവെ മനസിലാകാന്‍ കഴിയുന്നില്ല.  കാരണം അവര്‍ തമ്മിലുണ്ടായിരുന്ന ആശയവിനിമയം എന്നേ അറ്റു പോയിരിക്കുന്നു.

സ്ത്രീയും പുരുഷനും ഇന്നൊരു യൂണിറ്റ് അല്ല. പരസ്പരം, കാണുകയും കാമിക്കയും മാത്രം ചെയ്യുന്ന രണ്ടു അവസ്ഥകള്‍ മാത്രമാണ്. സ്നേഹം അവര്‍ക്കു വിലക്കപ്പെട്ട കനിയാക്കി പണ്ടേ മാറ്റിയതാണ്. ബൈബിളിലെ കഥ-ഒരു വലിയ ഭരണക്രമത്തിന്റെ ശക്തിയുള്ള മതം മനപൂര്‍വം നിര്‍മ്മിച്ച ആ കഥ ഇന്നും പാടിപ്പുകഴ്ത്തപ്പെടുന്നു. അതു മാത്രമല്ല, മതത്തിന്റെ പിടിയില്‍ ഞെരിഞ്ഞമരുന്ന സമൂഹങ്ങളെല്ലാം പണ്ടെങ്ങോ എഴുതിയ കഥകളിലൂടെയും കവിതകളിലൂടെയുമാണ് സ്ത്രീ- പുരുഷ സ്നേഹത്തെ ഇന്നും മനസിലാക്കുന്നത്.  സ്നേഹത്തിനു പകരം അവര്‍ക്കനുവദിച്ചിരിക്കുന്നതാണ് കാമം-സന്തതികളെ, അല്ല ആണ്‍ സന്തതികളെ നിര്‍മ്മിക്കുന്നതിനും, കാമപൂരണം നടത്തുന്നതിനും വേണ്ടി മാത്രം.

സ്നേഹം അറിയാത്ത ബന്ധങ്ങളില്‍ ജനിക്കുന്ന സന്തതികള്‍ കാമത്തിന്റെ സന്തതികളാണ്, സ്നേഹത്തിന്റെ സന്തതികളല്ല. കാമപൂര്‍ത്തീകരണത്തിനുവേണ്ടി സ്നേഹിക്കുന്ന സ്ത്രീയുടെ ആവശ്യമില്ല, ഏതെങ്കിലും സ്ത്രീശരീരം മതി, അതു മകളുടെതായാലും, കൊച്ചു മകളുടേതായാലും മതി.

പുരുഷന്‍ തെറ്റുകാരനെന്നോ സ്ത്രീ പരിശുദ്ധയെന്നൊ അല്ല പറഞ്ഞത്.  സ്വന്തം മകള്‍ക്കു പറുദീസ വേണമെന്നാഗ്രഹിക്കുന്ന അമ്മ എന്തുകൊണ്ട്, മരുമകളെ അന്യയായിക്കാണുന്നു? (അങ്ങനെ കാണുന്നവര്‍ ഇപ്പോഴില്ല എന്നൊക്കെ പറയുന്നുണ്ട്, നേരാണോ:)). അമ്മായിയമ്മയുടെ സ്ഥാപന നില നില്‍പ്പിനു വേണ്ടി, മരുമക്കളുടെ വ്യക്തിത്വത്തെ തകര്‍ക്കണമെന്നുണ്ടോ?  മകനെ നല്ലൊരു ലീഷില്‍ നിയന്ത്രിച്ചു കുരക്കാന്‍ പഠിപ്പിക്കണമെന്നുണ്ടോ? അമ്മായിയമ്മമാരേ (മുകളില്‍ പറഞ്ഞ കൂട്ടത്തിലുള്ളവരുണെണ്ടെങ്കില്‍) സ്വാഭാവികമായും നിങ്ങളുടെ വേവലാതികള്‍ പോലും കാലഹരണപ്പെട്ടതാണ്, നിങ്ങളുടെ മകനോടു സ്നേഹമുണ്ടെങ്കില്‍ അവരെ ലീഷില്‍ നിന്നു മോചിപ്പിക്കൂ.

ഓ എങ്ങനെ മോചിപ്പിക്കും? ബാങ്കില്‍ നിന്നു പടിക്കാന്‍ കൈപ്പറ്റിയ ലോണ്‍ തിരിച്ചടക്കേണ്ടേ? അപ്പോള്‍ മകനെ ആദ്യം ബാങ്കിനു പണയം വക്കുന്നു, പിന്നീട് കേരള മാട്രിമോണി കൊണ്ടു വരുന്ന മരുമക്കള്‍ക്കും. ഭര്‍ത്താവിനു സ്ത്രീധനം കൊടുത്തുവിലക്കു വാങ്ങുന്ന ഭാര്യമാര്‍ അയാളെ താ‍ന്‍ വിലക്കു വാങ്ങി എന്നു വിശ്വസിക്കുന്നുണ്ടോ? ഭര്‍ത്താവീനെ വിലകൊടുത്തു വാങ്ങി കഴിഞ്ഞാല്‍ കഴുത്തിലെ ലീഷിന്റെ കൂടെ ഒരു വിലയുടെ ടാഗു കൂടി കെട്ടുന്നതില്‍ ഭാര്യമാര്‍ക്കാഭിമാനമാണോ അപമാനമാണോ?

എന്തുകോണ്ടാണ് നമ്മുടെ അഛന്മാരും അമ്മമാരും പെണ്മക്കളുടെ അവകാശം അവര്‍ക്കു കൊടുക്കാതെ ഒരു പരിചയവുമില്ലാത്ത മരുമകന്റെ വീട്ടുകാര്‍ക്കു കൊടുക്കുന്നത്? മനസില്‍ കൂടെ കടന്നു വന്ന കുറച്ചു ചോദ്യങ്ങള്‍ എഴുതി എന്നു മാത്രം, അവകള്‍ക്കു പ്രസക്തിയില്ല എന്നു തോന്നുന്നെങ്കില്‍ കളയുക, അല്ലെങ്കില്‍ ചിന്തിക്കുക.....


ഇങ്ങനെ തുടര്‍ന്നാല്‍ നാളത്തെകേരളം എങ്ങനെയായിത്തീരും. സമ്പത്തിനെക്കുറിച്ചുള്ള ആര്‍ത്തിക്കും ആണ്‍-പെണ്‍ ബന്ധങ്ങള്‍ക്കും മുല്ല്യാധിഷ്ഠിധ വിവേചനം നിഷ്ഠയാക്കാത്ത സമൂഹങ്ങളില്‍ വളരെ വേഗം നടക്കുന്ന ഒന്നാണ് കുടുംബവ്യവസ്ഥയുടെ അധപ്പതനം. സ്ത്രീകളെ കുപ്പായമിടീച്ചോ, കയറിട്ടു കെട്ടിയോ, പൊതുരംഗങ്ങളില്‍ മോറല്‍ പോലീസ് ചമഞ്ഞോ, ആക്ഷേപിച്ചോ, ഉപദ്രവിച്ചോ കാല്‍ക്കീഴില്‍ നിര്‍ത്തിയതു കൊണ്ട്, കുടുംബം നിലനിര്‍ത്താനാവില്ല പുരുഷന്മാര്‍ക്ക്, മറിച്ച് സ്ത്രീകള്‍ക്കും. കുടുംബം നഷ്ടപ്പെടുന്നിടത്ത്, സമൂഹം കെട്ടുപൊട്ടിവീഴുന്നു.  ഒരിക്കല്‍ വീണാല്‍ അതു പൂര്‍വസ്ഥിതിയെ പ്രാപിക്കാന്‍ പ്രയാസമാണ്.

അങ്ങനെയൊരു നാളെയില്‍ നിന്ന് വേറിട്ട ഒരു നാളെ, അതിനുവേണ്ടി നമ്മള്‍ ആശിക്കുന്നില്ലെ?
എങ്കില്‍ ഇന്നു ചെയ്യുന്നതില്‍ നിന്നു വ്യതസ്ഥമായി പലതും നമുക്കു ചെയ്യേണ്ടതുണ്ട്.


നാളത്തെ കേരളം
ഇന്നില്‍ നിന്ന് വ്യത്യസ്ഥമായ ഒരു നാളെ, അതു കെട്ടീപ്പടുക്കുവാന്‍ നമുക്കു കഴിയുമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളും അങ്ങനെ തന്നെ വിശ്വസിക്കുന്നു എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു.  പക്ഷെ അതു വെറുതെ സാധിക്കില്ല. നമ്മള്‍ തെറ്റായി പഠിച്ചതു പലതും തെറ്റാണെന്നു മനസിലാക്കി, അതിനു പകരം ശരി പഠിക്കേണ്ടിയിരിക്കുന്നു. മനസിനെയും ചിന്തകളെയും പുതിയ വഴികളിലൂടെ നടത്തേണ്ടിയിരിക്കുന്നു.

അതു പോലെ ഇതൊരു കൂട്ടായ സംരംഭമാണ്.  ഒറ്റക്കാര്‍ക്കും ഒന്നും നേടാന്‍ കഴിയില്ല. അതുകൊണ്ട് സഹകരിക്കു പങ്കുചേരൂ.


8 comments