banner from Shaji Mullookkaaran
ശക്തി കുടിയവr പരസ്പരം കൊമ്പുകോര്‍ക്കുമ്പോഴും അര്‍മ്മാദിക്കുമ്പോഴും കാല്‍ക്കീഴിലെ പുല്ലുകള്‍ ചതഞ്ഞരയുന്നു.
മുല്ലപ്പെരിയാര്‍ ഡാം, രണ്ടു സ്റ്റേറ്റ് ഗവണ്മെന്റുകള് തമ്മിലുള്ള തര്‍ക്കമാണോ, വാശിയാണോ, ക്രിയാത്മകമായും ജനജീവിതത്തിന്റെ താല്പര്യത്തെ മുന്‍നിര്‍ത്തിയും പ്രശ്ന പരിഹാരത്തിനു വേണ്ടിയും, ശ്രമിക്കാന്‍ കഴിവില്ലാത്ത ഒരു കേന്ദ്ര ഗവണ്മെന്റിന്റെ നേതൃത്വരാഹിത്യമാണോ? നീതിന്യായവകുപ്പിന്റെ ഒത്തുകളിയാണോ? സാങ്കേതിക വിദഗ്ധരുടെ തീരുമാനങ്ങളെ സംശയിക്കുന്ന രാഷ്ട്ര്രിയ നേതാക്കളുടെ അഹന്തയാണോ? മനുഷ്യജീവനെക്കാള്‍ വലുതു വാണിജ്യവും പണവുമാണെണുള്ള പണച്ചിന്തയാണോ? പ്രകൃതി പ്രതിഭാസങ്ങളേ പോലും വിശ്വസിക്കാന്‍ കണ്ണൂം മനസുമില്ലാത്ത കാട്ടാള നേതൃത്വമാണോ? പ്രകൃതി വിഭവങ്ങളുടെ രഹസ്യക്കച്ചവടമാണോ?
മുല്ലപ്പെരിയാറിനെക്കുറിച്ച് ഒരു പോസ്റ്റു എഴുതണമെന്നു വിചാരിച്ച് ചിലവായനകള്‍ നടത്തിയപ്പോള്‍ മനസില്‍ കൂടി കടന്നു പോയ ചിന്തകളാണ് മുകളീല്‍ എഴുതിയത്. അതുപോലെ ഈ വായന നടത്തിയപ്പോള്‍ മനസിലായ ഒന്നാണ് മലയാളത്തില്‍ പൊതുവെ മുല്ലപ്പെരിയാറിനെ ക്കുറിച്ച് ആഴത്തിലുള്ള ലിറ്ററേച്ചറുകള്‍ ഇല്ല. ഉള്ളതൊക്കെ ഇംഗ്ലീഷിലാണ്. അവയൊക്കെ ചുരുക്കമായ സമയത്തിനുള്ളില്‍ വായിച്ച്, മുല്ലപ്പെരിയാറിന്റെ നാൾ വഴിച്ചരിത്രം ഒരു പോസ്റ്റു തയ്യാറാക്കാന്‍ ശ്രമിക്കയാണ്. തെറ്റുകള്‍ കാണുന്നുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക
1.മുല്ലപ്പെരിയാര്‍- ജനനം
54 മീറ്റര്‍ ഉയരവും, 44,2 മീറ്റര്‍ അടിവിസ്ഥാരവുമുള്ള അണക്കെട്ട്, കരിങ്കല്ലും, സുര്‍ക്കിയും, ചുണ്ണാമ്പും ചേര്‍ത്ത് ബ്രിട്ടീഷിന്ത്യന്‍ ഭരണകാലത്താണ്, മുല്ലയാറും, പെരിയാറും ചേര്‍ന്നൊഴുകുന്ന ഭാഗത്തു പണിചെയ്തത്. 1886ൽ തിരുവിതാംകൂർ മഹാരാജാവയിരുന്ന വിശാഖം തിരുനാളും ബ്രിട്ടീഷ് ഇന്ത്യയും തമ്മില്‍ എഴുതിയുണ്ടാക്കിയ ഒരു പാട്ടക്കരാര്‍ അനുസരിച്ചായിരുന്നു, അണക്കെട്ടു പണിതത്. അതനുസരിച്ച് തിരുവിതാംകൂര്‍ മഹാരാജാവ്, അണക്കെട്ടിനു ചുറ്റുമുള്ള 8000 ഏക്കര്‍ സ്ഥലവും, അണക്കെട്ടിലെയും അതിന്റെ എങ്കാച്ചുമെന്റിലെയും വെള്ളത്തിന്റെ അവകാശങ്ങളും, പ്രതി വര്‍ഷം നാല്പതിനായിരം റുപ്പിക വാടകക്ക്, തമിഴ് നാടിനു വിട്ടുകൊടുത്തു. അന്നു തമിഴ്നാട്, ബ്രിട്ടീഷ് ഇന്ത്യന്‍ പ്രസിഡന്‍സിയായിരുന്നു.
ബ്രിട്ടിഷ് ഇന്ത്യയെ സംബന്ധിച്ച്, ആ കരാര്‍ തമിഴ് നാടിന്റെ വരള്‍ച്ച പരിഹരിക്കുന്നതിനുള്ള നീണ്ടനാളത്തെ മോഹം സാക്ഷാല്ക്കരിക്കുകയായിരുന്നെങ്കില്, മഹാരാജാവിനതു ബ്രിട്ടീഷ്കാരുടെ ഭീഷണിക്കും തോക്കിനും മുന്പില് കീഴ്പ്പെടലായിരുന്നു. “ 'എന്റെ ഹൃദയത്തില്‍നിന്നുള്ള രക്തം കൊണ്ടാണ് ഞാന്‍ കരാറില്‍ ഒപ്പിടാന്‍ അനുമതിനല്‍കിയത്'“ എന്നായിരുന്നു കരാറില്‍ ഒപ്പിട്ടുകഴിഞ്ഞപ്പോള്‍ രാജാവിന്റെ ഗദ്ഗദത്തോടെയുള്ള വാക്കുകള്‍ എന്ന് ശശിധരന് മങ്കത്തില്‍ മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള മാതൃഭൂമി സ്പെഷ്യല്‍ പേജില്‍ സാക്ഷിപ്പെടുത്തുന്നു.
1887 മുതൽ 1895 വരെ എട്ടുവർഷങ്ങളെടുത്താണ് അണക്കെട്ടു നിർമ്മാണം പൂർത്തിയാക്കിയത്. പൂർത്തീകരിച്ചു കഴിഞ്ഞപ്പോൽ പണിത എഞ്ചിനീയർ അതിനു കണ്ട ആയുസ് 50 വർഷമാണ് എന്നു പറഞ്ഞിരുന്നു. പക്ഷെ വ്യവസ്ഥയുടെ കാലാവധി 999 വർഷവും. ഇപ്പോൾ അതിനു 116 വയസ്സായിരിക്കുന്നു. വാർദ്ധക്യ സഹജമായ ക്ഷീണവും ആലസ്യവും അതിനെ ആലട്ടുന്നതു സ്വാഭാവികം.
1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചു. സ്വഭാവികമായും, മദ്രാസ് പ്രസിഡൻസിയും, തിരുവിതാംകൂറും ഇല്ലാതായി, പക്ഷെ കരാറിനു മാത്രം മാറ്റമൊന്നും സംഭവിച്ചില്ല. തന്നെയുമല്ല, 1970ല്‍ കേരള ഗവണ്മെന്റ്റും, തമിഴ് നാടു ഗവണ്മെന്റും തമ്മില്‍ ആ പാട്ടക്കരാറു , പഴയ വ്യവസ്ഥയില്‍ വേറൊരു 999 കൊല്ലത്തെ കാലാവധിക്ക്, പുതുക്കിയെഴുതി.
എന്നു പറഞ്ഞാല്‍, ഇന്നു തമിഴ്നാട്, ആന്ധ്രപ്രദേശില്‍ നിന്നു വാങ്ങിക്കുന്ന ഒരു TMC വെള്ളത്തിന് 3 കോടി റുപ്പിക നിരക്കില്‍ കൊടുക്കുമ്പോള്‍, കേരളത്തില്‍ നിന്നു വലിക്കുന്ന 70 TMC വെള്ളത്തിനു ആകെക്കൂടി ഒരു കൊല്ലത്തേക്ക് കൊടുക്കുന്നത് 40,000 രൂപ.
2. 1970ലെ ഈ രണ്ടാം പട്ടയത്തെ കേരളത്തിന്റെ ഒരു മന്ദന്‍ ബുദ്ധി (blunder) ആയി കേരളം രഷ്ട്ര്രിയം തിരിച്ചറിഞ്ഞപ്പോഴേക്ക്, വളരെ വൈകിപ്പോയി.
3.കേരളത്തിന്റെ വെള്ളം കേരളത്തിന്.
കാലം കഴിയവേ കേരളത്തിനു തന്റെ ജനങ്ങളുടെ ആളോഹരി വെള്ള വിഹിതം നല്കാന് നിവൃത്തിയില്ലാത്ത അവസ്ഥയൂണ്ടായി. കേരളത്തിന്റെ വെള്ളം കേരളത്തിന് എന്ന ആശയം എല്ലാ അര്‍ഥത്തിലും കേരളത്തിന്റെ ആവശ്യമായി. 1980 മുതല്‍ കേരളം അതിശക്തമായ ജലക്ഷാമവും വൈദ്യുതിക്ഷാമവും അനുഭവിക്കാന്‍ തുടങ്ങി. ഈ പ്രശ്നത്തിനൊരു പരിഹാരമായി ഇടുക്കി അണക്കെട്ടു നിർമ്മിച്ചെങ്കിലും അതിലെ വെള്ളത്തിന്റെ കുറവു കാരണം പൂര്‍ണ കഴിവില്‍ അതു പ്രവര്‍ത്തനക്ഷമമക്കാന്‍ കഴിയാതെ വന്നു/ വരുന്നു.
4.അതേസമയം തമിഴ് നാടിന്റെ ഇറിഗേഷന്‍ ആവശ്യം വര്‍ദ്ധിച്ചുവരുകയും, മുല്ലപ്പെരിയാറില്‍ നിന്ന് എത്രയും വെള്ളം അതിലെ ആവശ്യങ്ങള്‍ക്കു നേടുന്നതിനുള്ള ശ്രമം അവരുടെ ഗവണ്മെന്റു ശക്തമാക്കുകയും ചെയ്തു കോണ്ടേയിരുന്നു. തമിഴ് നാട്ടിലെ തേനി, മദുര, ശിവഗംഗ, രാമനാഥപുരം തുടങ്ങിയ താലൂക്കുകള്‍ പൂര്‍ണമായും ഇറിഗേഷന്‍ ആവശ്യത്തിനായി, മുല്ലപ്പെരിയാര്‍ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. 1990 ആയപ്പോഴേക്ക് മുല്ലപ്പെരിയാര്‍ വെള്ളമുപയോഗിച്ച് തമിഴ് നാടിന്റെ പെരിയാര്‍-വൈഗൈ ബെസിനിലെ ഇറിഗേഷന്‍ 44000 ഏക്കറിലേക്ക് അധികം വ്യാപിപ്പിച്ചു.
5. 1959നു ശേഷം മുല്ലപ്പെരിയാറില്‍ നിന്നു കോണ്ടുപോകുന്ന വെള്ളം ഉപയോഗിച്ച്, കേരളവുമായി യാതൊരു ലീഗല്‍ വ്യവസ്ഥകളുമില്ലാതെ, തനിഴനാട്, വൈദ്യതിയും ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങി എന്നും വാര്‍ത്തയുണ്ട്.
6. 1979ല്‍, അതായത് കേരളം തമിഴ് നാടുമായുള്ള പുതിയ പട്ടയക്കരാര്‍ ഒപ്പിട്ട്, ഒന്‍പതു വര്‍ഷം കഴിഞ്ഞപ്പോള്‍, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അപ്പോള്‍ അതു നിര്‍മ്മിച്ചിട്ട് 84 വർഷം കഴിഞ്ഞിരുന്നു. എന്നിട്ടും മുല്ലപ്പെരിയാറിന്റെ സ്വാഭാവികമായ ക്ഷീണാവസ്ഥ തമിഴ് നാടിനെ അലട്ടിയില്ല. പകരം, അണക്കെട്ടിന്റെ നിലനില്പ്പില് കേരളത്തിനുണ്ടായ സ്വാഭാവികമായ ആശങ്കകളെ അവര്‍ നിരാകരിച്ചു. വൃദ്ധനും ആയുസ് കഴിഞ്ഞവനുമായ അണക്കെട്ടിൽ നിന്നും യാതൊരു പരിമിതികളും കൂടാതെ തങ്ങള്‍ക്കു ജലം കിട്ടുന്നതിലേക്ക് മാത്രം തമിഴ് നാട് ശ്രദ്ധ കേന്ദ്രീകരിച്ചു.
7.വിള്ളലിലൂടെയുണ്ടായ ചോർച്ചയെ തുടർന്ന്, കേന്ദ്രം, മുല്ലപ്പെരിയാറിന്റെ പ്രശ്ന പരിഹാരത്തിലേക്ക്, കേരളത്തിന്റെ ആവശ്യത്തെ തുടന്ന് 1986ൽ നിയമിച്ച, CTC Central Water Commission, മുല്ലപ്പെരിയാറിന്റെ ജനനിരപ്പ് 136 അടിയിലേക്ക് താഴ്ത്തണമെന്നു നിർദ്ദേശിച്ചു. എങ്കിലും കമ്മീഷന് നിര്‍ദ്ദേശിച്ച അറ്റകുറ്റപ്പണികൾ തമിഴനാട് ചെയ്തു തീര്‍ത്തതിനു ശേഷം ജലനിരപ്പ് 145 അടിയിലേക്ക് ഉയർത്താമെന്നും, ഡാമിന്റെ പാരപ്പറ്റ് രണ്ടടീ കൂടി മുകളിലേക്ക് ഉയർത്തിയാൽ, വീണ്ടൂം ഫുൾ കപ്പാസിറ്റി ലെവലിലേക്ക്-152 അടി- ഉയർത്താമെന്നും നിർദ്ദേശിച്ചു.
തമിഴനാട് അതനുസരിച്ച അറ്റകുറ്റപ്പണീകൾ നിവൃത്തിച്ചു.
8. 1990ൽ ആദ്യമായി കേരളഗവണ്മെന്റ് തമിഴ്നാടുമായുള്ള മുല്ലപ്പെരിയാർ ലീസിന്റെ ന്യായത്തെ ചൊദ്യം ചെയ്തു. മുഖ്യമന്ത്രി ഇ.കെ നയനാറിന്റെ വാക്കുകൾ:
"This agreement was executed at a time when there was only negligible utilisation of river waters for irrigation, power, industrial and other purposes and when the water a vailability situation on this (Kerala) side of the Western Ghats was completely different. There is considerable concern among large sections of people in Kerala about perceived gross inequities in this agreement. It is an open question whether an agreement between an erstwhile princely state and the British government, which was palpably inequitable, and which binds down future generations without any concern for changing circumstances, and which appears to contain provisions that contravene existing enactments, should continue to be legally binding."
9. 1999 ൽ കേരളത്തിന്റെ സ്വന്തം സാങ്കേതിക പഠനം അനുസരിച്ച്, മുല്ലപ്പെരിയാർ റിസർവോയറിന്റെ ജലനിരപ്പ് ഒരിക്കലും 136 അടിക്കുമുകളിലേക്ക് ഉയർത്തുന്നത്, ഡാം പൊട്ടിയാൽ, ഇല്ലാതാകുന്ന ലക്ഷക്കണക്കിനു കേരളീയരുടെ ജീവനെ കണക്കാക്കി അനുവദിക്കാനാവില്ലെന്ന് അന്നത്തെ മുഖ്യ മന്ത്രി എ.കെ നായനാർ വാദിച്ചു.
10. കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്കു കുറച്ചൊക്കെ ബുദ്ധിവെച്ചന്നു കേട്ടപ്പോൾ തമിൾനാടിനു കാര്യങ്ങള്‍ കൈവിട്ടു പോയേക്കാം എന്ന ഭയം തോന്നി. പരിഹാരത്തിനായി സുപ്രിം കോടതിയെ ഉടൻ സമീപിച്ചു. അതേസമയം തമിഴ്നാട്ടിലെ കൃഷിക്കാരുടെ മുല്ലപ്പെരിയാറിൽ നിന്നു കൂടുതൽ വെള്ളം ആവശ്യപ്പെടുന്ന അനേക കേസുകൾ നിലവിൽ നിന്നിരുന്നു. അതുപോലെ കേരളത്തില്‍ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച കേസുകളും. വളരെ റ്റെക്നിക്കലായി, തമിഴ്നാടു ഗവണ്മെന്റു, മുകളിൽ പറഞ്ഞ എല്ലാകേസുകളും സുപ്രിം കോടതിയിലേക്കു മാറ്റുന്നതിനുള്ള അനുമതി തേടുകയും അതുവഴി കേന്ദ്രത്തിനു സുപ്രിം കോടതിയുടെ നിർദ്ദേശമനുസരിച്ച്, മുല്ലപ്പെരിയാർ പ്രശ്നത്തെക്കുറിച്ചു പഠിക്കാൻ അവസരം കിട്ടുകയും ചെയ്തു. സുപ്രിം കോടതി കേസുകൾ പഠിച്ചതിനു ശേഷം, വാട്ടര്‍ & റിസോഴ്സു(WR) വകുപ്പു മന്ത്രിയെ, ഇരു സംസ്ഥനത്തെയും മുഖ്യ മന്ത്രിമാരുടെ കൂടിക്കാഴ്ച ഒരുക്കുന്നതിലും, ഉഭയ സമ്മതപ്രകാരം (കൺസെൻസസ്) പ്രശ്നം പരിഹരിക്കുന്നതിലേക്കും ചുമതലപ്പെടുത്തുന്ന ഒരുത്തരവ് 28-4-2000ൽ പാസാക്കി.
അതനുസരിച്ച്, ബഹുമാനപ്പെട്ട WR വകുപ്പു മന്ത്രി, 19-5-2000ല്‍ രണ്ടു സ്റ്റേറ്റിലെയും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുകൂട്ടുകയും യോഗത്തിലെടുത്ത തീരുമാനമനുസരിച്ച്, CWC യുടെ കീഴില്‍ രണ്ടു സ്റ്റേറ്റില്‍ നിന്നുമുള്ള ഏഴു സാങ്കേതിക വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് ഒരു വിദഗ്ധകമ്മിറ്റിയെ രൂപീകരിച്ച്, ആ കമ്മിറ്റിയെ അണക്കെട്ടില്‍ CWC യുടെ 1986ലെ നിർദ്ദേശം അനുസരിച്ചു തമിഴ്നാടു ചെയ്ത അറ്റകുറ്റപ്പണികളുടെ വിശദാംശത്തെക്കുറിച്ചു പഠിക്കുന്നതിനും അതനുസരിച്ച് ജലനിരപ്പ് ഉയർത്തുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊള്ളൂന്നതിലേക്കും ചുമതലപ്പെടുത്തി.
ഡാമിന്റെ സുരക്ഷയുടെ കരിനിഴലിൽ നിന്ന കേരളത്തിലെ ജനങ്ങളുടെ ജീവന്റെ നേരെയുള്ള അവഗണന വളരെ വ്യക്തമായി ഇവിടെ കാണാവുന്നതാണ് .
11. മുകളിൽ പറഞ്ഞ എഴംഗ ടെക്നിക്കൽ കമ്മിറ്റിയെ ഡാമിന്റെ ജലനിരപ്പുയർത്തുന്നതിലേക്കുള്ള സുരക്ഷ പഠനത്തിനായി നിയമിച്ചത് , ഏകപക്ഷീയമായിട്ടാണ് എന്നു നായനാർ പരാതിപ്പെട്ടു. അതു വഴി കേരളത്തിന്റെ സാങ്കേതിക വിദഗ്ധരുടെ പഠനങ്ങളെ തള്ളീക്കളയേണ്ടി വരുന്ന അവസ്ഥക്കു കേരളം തയ്യാറല്ലെന്നും. ആദ്യമായി മുല്ലപ്പെരിയാർ പ്രശ്നത്തിൽ രാഷ്ട്ര്രിയ പക്ഷപാതം കേന്ദ്രത്തിന്റെ പേരില്‍ കേരളം ആരോപിച്ചു.
11. 2001ല്‍ മുല്ലപ്പെരിയാര്‍ എന്വയണ്മെന്റല് പ്രൊട്ടക്ഷന്‍ ഫോറം കേന്ദ്രത്തിനെതിരെ സുപ്രിം കോടതിയിൽ കൊടുത്ത കേസില്‍ , 27-02-2006ല്‍ തമിഴ്നാടിനനുകൂലമായ വിധിയുണ്ടായി. വിധിയനുസരിച്ച്, തമിഴ്നാടു ഗവണ്മെന്റിന്, അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയിലേക്കും ,പാരപ്പെറ്റ് ഉയര്‍ത്തലിനുശേഷം 152 അടിയിലേക്കും ഉയര്‍ത്തുന്നതിനുള്ള അനുവാദമായി.
കേരളത്തിലെ നഷ്ടപ്പെടാവുന്ന ജനജീവിതത്തിലേക്കും തങ്ങൾക്കുത്തരവാദിത്തമുണ്ടെന്നുള്ള ജനാധിപത്യ മര്യാദയോ, മാനവികതയോ, കേന്ദ്രമോ തമിഴ്നാടോ, നീതിന്യായ വകുപ്പുകളോ കാട്ടാൻ തയ്യാറായില്ല എന്നു ചുരുക്കം.
12.ഈ വിധിയെത്തുടർന്ന്, കേരളം
15. 15-7.2008ൽ , രൂർക്കി ഐ.ഐടി , ഡെല്‍ഹി, നടത്തിയ മുല്ലപ്പെരിയാറിന്റെ ഹൈഡ്രോളജിക്കൽ പഠനത്തെക്കുറിച്ചുള്ള ഒരു റിപ്പോർട്ട്, കേരളം സുപ്രിം കോടതിക്കു മുന്‍പാകെ സമര്‍പ്പിച്ചു. പഠനത്തില്‍, പ്രോബബിള്‍ മാക്സിമം ഫ്ലഡ് കടത്തിവിടുന്നതില്‍ നിലവിലുള്ള സ്പില്‍-വേയുടെ അപര്യാപ്തതതയേയും, [ മുല്ലപ്പെരിയാറിനു 5ല്‍ കൂടുതല്‍ റിക്ച്ചര്‍ സ്കെയിലില്‍ വരുന്ന ഭൂചലനം താങ്ങാന്‍ ശക്തിയില്ല എന്നുള്ളതുമായ വിവരങ്ങള്‍ മറ്റുള്ളവയെകൂടാതെ ഉള്‍പ്പെടുത്തിയിരുന്നു. അതിനെകൂറിച്ച്, CWC യുടെ ഹൈഡ്രളജിക്കല് സ്റ്റഡീസ് ഓര്ഗനൈസേഷന് തയ്യാറാക്കിയ അഭിപ്രായങ്ങള്‍ വാട്ടര്‍ റിസേര്‍ച്ച വകുപ്പ് മന്ത്രിയുടെ നിബന്ധനകള്‍ പ്രകാരം, ഗവണ്മെന്റ്അറ്റോര്ണ്ണിക്കയച്ചു കൊടുക്കുകയും, അറ്റോര്‍ണി, പഠനശേഷം റൂര്‍ക്കി പഠനത്തില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നാരോപിക്കയും ചെയ്തു. [
[ഇനിയും എഴുതുന്ന കാര്യങ്ങള്‍, പ്രധാനമന്ത്രി, മന്മോഹന് സിംഗ് മുല്ലപ്പെരിയാറിനെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്]
16. കേരളം 2009 മെയില്‍ ഒരു പഠന കമ്മിറ്റി രൂപീകരിക്കയും, അതേവര്‍ഷം ജൂണില്‍ അതിന്റെ റിപ്പോര്‍ട്ടു സമര്‍പ്പിക്കയും ചെയ്തു. ഈ കമ്മിറ്റി, അണക്കെട്ടിന്റെ അടിഭാഗത്തിന്റെ മാപ് പഠനം നടത്തി ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചു കൂടുതല്‍ മനസിലാക്കണമെന്നും, അതീവ സെന്‍സിറ്റീവ് ആയ കമ്പൂട്ടര് ഓപ്പറേറ്റഡ് സെസ്മോഗ്രാഫ് സജ്ജീകരണങ്ങള്‍ ഡാം ഭൂവിഭാഗത്ത് സ്ഥാപിക്കണമെന്നും, അതുപോലെ അതീവ ഗുരുതര നിലയില്‍ എത്തിയ ഈ അണക്കെട്ട് യാതൊരു തരത്തിലും പുനരുദ്ധരിച്ച് ഉപയോഗപ്രദമാക്കാന്‍ സാദ്ധ്യമല്ലെന്നും അഭിപ്രായപ്പെട്ടു. മുകളില്‍ പറഞ്ഞ കാരണങ്ങളുടെ അടിസ്ഥനത്തില്‍, കേന്ദ്ര വാട്ടര്‍ & റിസോഴ്സസ് മന്ത്രി, CWC ചെയര്‍മാനോട്, ജൂലൈ 2009ല്‍ ഒരു സംഘം ഓഫീസേഴ്സിനെ സജ്ഞമാക്കി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുന്നതിനും അതിന്റെ അന്നത്തെ അവസ്ഥയെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ടു ചെയ്യുന്നതിനും ചുമതലപ്പെടുത്തി. ആ സന്ദര്‍ശനത്തിനു ജുലൈ 22-25, 2009 നിര്‍ദ്ദേശിക്കപ്പെട്ടു എങ്കിലും, തമിഴ്നാട് അതിനു തയ്യാറായെങ്കിലും മണ്‍സൂണ്‍ മഴയുടെ കാരണത്താല്‍ കേരളം അതിനു തയ്യാറായില്ല. പിന്നീട് ആ സന്ദര്‍ശനം നടപ്പിലായില്ല.
18. എന്നാല്‍ 14-09-09ല്‍ തമിഴനാടു കേന്ദ്രത്തിനയച്ച കത്തില്‍, പഴയ അണക്കെട്ട് അറ്റക്കുറ്റപ്പണികള്‍ക്കു ശേഷം പുതിയ അണക്കെട്ടിനെപ്പോലെ പ്രവര്‍ത്തിക്കുന്നു എന്നും അതിനാല്‍ കേരളത്തിനങ്ങനെയൊരു പുതിയ അണക്കെട്ട് ഉണ്ടാക്കേണ്ടിതിന്റെ ആവശ്യം തമിഴ് നാടു അംഗീകരിക്കുന്നില്ലെന്നും, ആ വിവരം കേരളത്തെയും കേന്ദ്രത്തെയും അറിയിച്ചു കഴിഞ്ഞു എന്നും അറിയിച്ചു. തമിഴനാട് മുഖ്യമന്ത്രി 13-07- 09ല്‍ കേരള മുഖ്യമന്ത്രിക്കയച്ച് ഒരു കത്തില്‍ കേരള ഗവണ്മെന്റ് ഇനി ഡാം പുത്തുക്കിപ്പണിയുന്ന കാര്യം ഉയര്‍ത്തുകയില്ല എന്നും അറിയിച്ചതായും അറിയിച്ചു.
15. 26-09-2009ല്‍ കേരള ഗവണ്മന്റ്, 31-07-2009ല്‍ നടന്ന മീറ്റിംഗിന്റെ മിനിറ്റിനെ പരാമര്‍ശിച്ച്, കേരള ഗവ. ഡാം പണിതു കഴിയുമ്പോള്‍, നിലവിലുള്ള കരാറില്‍, തമിഴനാടിനു വെള്ളം നല്‍കാം എന്നെഴുതിയത് മിനിറ്റെലെ തെറ്റാണെന്നു തിരുത്തി, പകരം കേരളം ഉദ്ദേശിച്ചത് തമിഴ് നാടിനു വെള്ളം കൊടുക്കാന്‍ തങ്ങള്‍ തയ്യാറാണ് എന്നു മാത്രമാണെന്നും അറിയിച്ചു.
19. 10-11-2009ല്‍, ബഹുമാനപ്പെട്ട സുപ്രിം കോടതി കേസുകള്‍ പഠിച്ചതിനു ശേഷം, അതു കോണ്‍സ്റ്റിറ്റൂഷനല്‍ ബഞ്ചിന്റെ പരിഗണനയിലേക്ക് അവതരിപ്പിക്കുന്നതിനു വേണ്ടി, ഇന്ത്യയുടെ ചീഫ് ജസ്റ്റീസിനു മുന്‍പാകെ അവതരിപ്പിച്ചു.
1. മുകളീല്‍ നിരത്തിയ ചരിത്രത്തില്‍ നിന്ന്, മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ഒരു രാഷ്ട്രീയ പരിഹാരമോ, നിയമപരിഹാരമോ അസാദ്ധ്യമായി നില്ക്കുന്നു എന്നു കണാം. സുപ്രിം കോടതിയില്‍ കേസെത്തിച്ചതു തമിഴ്നാടാണ്, പക്ഷെ, എമ്പവേര്‍ഡ് കമ്മിറ്റിയോടു സഹകരിക്കാതെ നില്ക്കുന്നതും തമിഴ് നാടാണ്. എമ്പവേര്‍ഡ് കമ്മിറ്റിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രിം കോടതിയുടെ വിധിയുണ്ടാകുന്നത്. എന്നു പറഞ്ഞാല്‍ സുപ്രിം കോടതിയില്‍ നിന്ന് ഒരു വിധി ഒരിക്കലും ഉണ്ടാവില്ല, മുല്ലപ്പെരിയാര്‍ പ്രശ്നം എന്നു സ്ബ്ജൂഡിസ് ആയി നിലകൊള്ളൂം.
കേരളത്തില്‍ മുല്ലപ്പെരിയാര്‍ പൊട്ടും. ലക്ഷങ്ങള്‍ക്ക് ജീവനാശം സംഭവിക്കും. ഒരു സാദ്ധ്യതയാണത്. ഇവിടെ ഒരു പരിഹാരം ജനങ്ങള്‍ക്കാണ് ഉണ്ടാക്കാന്‍ കഴിയുന്നത്.
യദ്ദാര്ഥത്തില് ഇതു തമിഴനാട്ടിലേയും കേരളത്തിലെയും ജനങ്ങളുടെ പ്രശ്നമാണ്.
കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് ഇത്:
1. 35 ലക്ഷം ജീവന്റെ പ്രശ്നമാണ്.
2. അതോടൊപ്പം അതു വളരെ അസുലഭമായ പ്രകൃതി വിഭവങ്ങളെടെയും പ്രശ്നമാണ്. മുല്ലപ്പെരിയാര്‍ അഞ്ചു ജില്ലകളിലെ മാത്രം പ്രശ്നമാണ് എന്നു കരുതുന്ന കേരളക്കാരുണ്ടെങ്കില് ചിന്തിക്കുക. 44 നദികളും അതിനുള്ളില്‍ അണക്കെട്ടുകളും ഉള്ള കേരളത്തില്‍ എന്തുകൊണ്ട്, ലോഡ് ഷെഡിങ് ഉണ്ടാകുന്നു. കേരളത്തിന്റെ വികസനത്തിനാവശ്യമായി വരുന്ന വ്യാവസായിക- ഇന്ഡസ്റ്റ്രിയല് വികസനത്തിനൊഴിച്ചുകൂടാന് പാടില്ലാത്തതാണ് അതിന്റെ അടിസ്ഥാന പ്രകൃതി വിഭവങ്ങള്‍. അതിന്റെ നേര്‍ക്ക് ഉള്ള ഭീഷണി കേരളത്തിന്റെ നേര്‍ക്കുള്ള മൊത്തം ഭീഷണിയാണ്. ഇന്നത്തെക്കുറിച്ചു മാത്രമല്ല പത്തോ ഇരുപതോ വര്‍ഷം കഴിഞ്ഞുള്ള ഭാവിയേക്കുറിച്ചും ഇന്നു ചിന്തിക്കേണ്ടതുണ്ട്.
അതുപോലെ ഇതു കേരളത്തിനു പുറത്തു താമസിക്കുന്ന മലയാളിയുടെയും പ്രശ്നമാണ്. ജീവിക്കാന്‍ വേണ്ടി, ലോകത്തിന്റെ നാനാഭാഗങ്ങളീല് അനേക ത്യാഗങ്ങളും കഷ്ടതകളും വിരഹദുഖങ്ങളും അനുഭവിച്ചു ജീവിക്കുന്ന മലയാളിക്ക്, അവന്റെ ജീവിത സമ്പാദ്യവും കുടുംബങ്ങളും കേരളത്തിലാണ്. ഒരു കാലത്ത് അവര്‍ തിരിച്ചു ചെല്ലുമ്പൊള്‍, പ്രക്രുതി സമ്പത്ത് അന്യാധീനപ്പെട്ടു പോയ ഒരു തരിശു കേരളത്തെക്കുറിച്ച് അവര്‍ ഭയക്കേണ്ടിയിരിക്കുന്നു. നാടും, കാടൂം തോടും പുഴയും അതിലെ വെള്ളങ്ങളും അവന്റെ നിലനില്‍പ്പിന്റെയും സ്വപ്നങ്ങളുടെയും ഭാഗങ്ങളാണ്. ദൈവത്തിന്റെ സ്വന്തം നാടു അവനൊരോമ്മമാത്രമായി അവശേഷിക്കരുത്.
3. അതേ സമയം തമിഴ്നാട്ടിലെ ജനങ്ങളെ സംബന്ധിക്കുന്നതു മാത്രമാണ് ഈ പ്രകൃതി വിഭവമായ വെള്ളത്തിന്റെ പോരായ്മ എന്ന തെറ്റായ ധാരണയാണ്, തമിഴ് അധികാരികളും അവിടുത്തെ ജനങ്ങളും വരച്ചുകാട്ടുന്നത്.
തമിഴരെ ഈ അടിസ്ഥാന വിഭവമായ ജലത്തിന്റെ അഭാവം ബാധിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് ബലം പ്രയോഗിച്ചു തരപ്പെടുത്തിയ മുല്ലപ്പെരിയാര്‍ കരാര്‍ അങ്ങനെയൊരു കഥകുടി പറയുന്നുണ്ട്. പക്ഷെ, തമിഴ് നാടിന്റെ മക്കള്‍ക്ക് വെള്ളം കൊടുക്കുന്നില്ല എന്നു കേരളം പറയുന്നില്ല. പിന്നെ എന്തുകൊണ്ട്, കാലഹരണപ്പെട്ട ഒരണക്കെട്ടിന്റെ കെടുതിയില്‍ നിന്ന് അയല്‍ സംസ്ഥാനത്തെ ജനങ്ങളെ കരകയറ്റുക എന്നുള്ള ധാര്‍മ്മികമായ കടമയില്‍ നിന്ന് അവര്‍ പിന്മാറുന്നു? കാരണം, തമിള്‍ നാടിനു വെള്ളം തുശ്ചമായ വിലക്കു കിട്ടണം. 124 കൊല്ലത്തിനു മുന്‍പുണ്ടാക്കിയ ജനാധിപത്യപരമല്ലാത്ത ഒരു പട്ടയത്തിന്റെ പുറകെ അവര്‍ കടിച്ചു പിടിച്ചു കിടക്കുന്നത് അതുകോണ്ടാണ് എന്നു കാണാന്‍ ബുദ്ധിമുട്ടില്ല. പക്ഷെ 124 കൊല്ലത്തിനു മുന്‍പുള്ള പ്രകൃതി വിഭവസാഹചര്യമല്ല ഇന്നു കേരളത്തിന്റേത് എന്നവര്‍ മനസിലാക്കണം. (യശ:ശരീരനായ മുന്‍ കേരള മുഖ്യ മന്ത്രി എ.കെ. നായനാരുടെ വക്കുകള്‍ ഓര്‍ക്കുക) അങ്ങനെവരുമ്പോള്‍ ഇതു സ്വാര്‍ഥതയുടെയും തമിള്മക്കളോടു തന്നെയുള്ള അവരുടെ നേതാക്കളുടെ അവഗണനയുടെയും പ്രശ്നമാണ് എന്നു കാണാം.
തമിള്‍ മക്കള്‍ക്ക് ആവശ്യമായ വെള്ളം എന്തുകൊണ്ട് ന്യായമായ വിലകൊടുത്തു കേരളത്തില്‍ നിന്നു വാങ്ങിക്കൊടുക്കാന്‍ അവരുടെ ഭരണാധികള്‍ വിമുഖത കാണിക്കുന്നു. അതു കേരളത്തിന്റെ യോ കേരള മക്കളുടെയോ പ്രശ്നമല്ല. അതിനെക്കുറിച്ച് തമിഴ് വാല്യക്കാരു പാട്ടുപാടിയതുകൊണ്ടോ, വികാരപരമായ വീഡിയോകള്‍ ഇറക്കിയതു കോണ്ടോ പരിഹാരമാകില്ല. പകരം അവരുടെ ഗവണ്മെന്റ് അവരുടെ നേര്‍ക്കു കാണിക്കുന്ന അവഗണനയെക്കുറിച്ചു മനസിലാക്കണം
തനിഴ് നാടു മുഖമന്ത്രി ജയലളിത, പ്രധാനമന്ത്രി മന്മോഹന് സിംഗിനോട്, കേരളമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് കേരളത്തിലെ ജനങ്ങളില്‍ ഭയം ഉണ്ടാക്കരുത് എന്നു പറയാന്‍, ആജ്ഞാപിച്ചതായി വാര്‍ത്ത വായിച്ചു. തമിഴ് നാട്ടിലെ ചുട്ടുപൊള്ളുന്ന വറുതിക്ക്, പാടുപെട്ടു കൃഷീ ചെയ്തു നാടിനു സമ്പത്തുണ്ടാക്കൂന്ന കൃഷിക്കാര്‍ക്ക്, അതേ കാപ്പിറ്റലിസ്റ്റ്-മാര്‍ക്കറ്റ് വ്യവസ്ഥയനുസരിച്ചുള്ള വില കൊടുത്തു വെള്ളം വാങ്ങിക്കൊടുക്കാന്‍ ആയമ്മയോട്, പ്രധാനമന്ത്രിയോ മുഖ്യ മന്ത്രിയോ പറഞ്ഞു കാണുമോ?
ഇതു ജനങ്ങളുടെ നേര്‍ക്കുള്ള വെല്ലുവിളീയാണ്. കേരളത്തിലെയും തമിഴനാട്ടിലേയും ജനങ്ങളുടെ നേര്‍ക്കുള്ള അവഗണനയാണ്. ഇതിനിടയില്‍ നിന്ന്, തമിഴനു നേരെ കേരളക്കാരെ ഉപയോഗിക്കയും, കേരളക്കാരനു നേരെ തമിഴനെ ഉപയോഗിക്കയും ചെയ്യുന്ന അധികാരമുള്ളവരുടെ തന്ത്രത്തെ മനസിലാക്കേണ്ടിയിരിക്കുന്നു. അതിനാല്‍ ഇത് ജനങ്ങളുടെ -തമിഴനാട്ടിലെയുംകേരളത്തിലെയും- അവഗണ്നക്കു നേരെയുള്ള ഒരു പ്രസ്ഥാന്മായി വളര്‍ത്താന്‍ കഴിയേണ്ടിയിരിക്കുന്നു. അതിനെങ്ങനെ കഴിയാം എന്നുള്ളതാണ്, മനുഷ്യസ്നേഹികള്‍ ശ്രമിക്കേണ്ടത്.
വളരെ കുറച്ചു നേരമേ ഇനി ബാക്കിയുള്ളു.
4. അതുപോലെ ഒരു പുതിയ അണക്കെട്ടു പണിയാന്‍ തീരുമാനമായതു കോണ്ടുമാത്രം പ്രശ്നം തീരുന്നില്ല. പുതിയ അണക്കെട്ടിലെ വെള്ളം ഏതു വ്യവസ്ഥയില്‍ തമിള്‍നാടിനു കോടുക്കുന്നു എന്നുള്ളതില്‍ തീരുമാനമെടുക്കാനുള്ള അവകാശം കേരളമക്കള്‍ക്കുണ്ട്, മരിക്കാന്‍ മാത്രമല്ല. 1886ഉം 1970 ആവര്‍ത്തിക്കാനുള്ള സദ്ധ്യതകള്‍ ഇനിയുമൂണ്ട്. അതിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. അതുപോലെ സമാധാനപര്മായും ബുദ്ധിപൂര്വവുമായ ഒരു ജനകീയ മൂവിനു കേരളം തയ്യാറാകേണ്ടതുണ്ട്.
***********
Ref:
1. അണക്കെട്ടിന്റെ ചരിത്രവും കരാറും
2. ജലാവകാശവും കേരളവും
http://workersforum.blogspot.com/2011/09/blog-post_12.html3. Dr. Manmohan Singh' s facebook
http://www.facebook.com/dr.manmohansingh/posts/10150392877192655
4. Mulla Periyar Dam issue-Minstry of Water Resources
http://wrmin.nic.in/index3.asp?sslid=733&subsublinkid=751&langid=1
5.truthdrive
http://truthdive.com/2011/11/19/mullaperiyar-dam-shows-cracks-after-tremors.html
6. ROAD TO GROW
http://jithutakemail.wordpress.com/2011/11/26/save-mullaperiyar-dam-from-disaster-save-kerala-save-lives/
7. Frontline
http://www.hindu.com/fline/fl1724/17240420.htm
8. 1886ലെയും 1970ലെയും പാട്ടക്കരാറുകള്‍
http://www.facebook.com/MULLAPERIYAR/posts/241131702618036
When bulls fight the grass suffer

17. 31-7-2009ല്‍ സെക്രട്ടറി, വാട്ടര്‍ റിസേര്‍ച്ച്, രണ്ടു സംസ്ഥാനങ്ങളിലേയും അധികാരികളെ ഒരു മീറ്റിംഗിനു വിളിച്ചുകൂട്ടി. ആമീറ്റിംഗില്, ഒരു പുതിയ അണക്കെട്ടു നിലവിലുള്ള ഡാമിനു താഴെയായി നിര്‍മ്മിക്കുക മാത്രമാണ്, മുല്ലപ്പെരിയാറിന്റെ പരിഹാരം എന്നും അതിനു വേണ്ട പരിശോധനകളും സര്‍വേകളും പുരോഗമിക്കുന്നുണ്ട് എന്നും കേരളത്തിന്റെ പ്രതിനിധി അറിയിച്ചു. അതുപോലെ തമിഴ്നാടിന്റെ വെള്ള ആവശ്യം കേരളം അംഗീകരിക്കുന്നുവെന്നും പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണ ശേഷം, രണ്ടു രാജ്യങ്ങളും തമ്മില്‍ നിലവിലുള്ള അതേ വ്യവസ്ഥയില്‍ തന്നെ അവര്‍ക്കു വെള്ളം കൊടുക്കുന്നതു തുടരുമെന്നു കേരളത്തിന്റെ പ്രതിനിധി അഭിപ്രായപ്പെടുകയും ചെയ്തു. (...