ഇന്ന് ജോലിക്കായോ മറ്റാവശ്യങ്ങല്ക്കായോ യാത്ര ചെയ്യേണ്ടാത്തതായ സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. അതു സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയുടെ ലക്ഷണമാണ്, ഒപ്പം നമ്മുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും. പക്ഷെ ഈ യാത്രകള്‍ കൂടുന്നതിനനുസരിച്ച് സ്ത്രീകള്‍ക്കെതിരായ അക്രമവും കൂടി വരുന്നു. സ്ത്രീകള്‍ക്ക് ഇവിടെ വഴി നടക്കാനോ യാത്ര ചെയ്യാനോ ഉള്ള അന്തരീക്ഷം ഇല്ലെന്നും അതിനാല്‍ കഴിയുന്നതും വീട്ടില്‍ ഇരിക്കുന്നതാണ് നല്ലതെന്നും ഉള്ള ഒരു പൊതുബോധം രൂപപ്പെട്ടു വന്നുകൊണ്ടിരിക്കുന്നു. വീണ്ടും അടുക്കളയില്‍ ഒതുങ്ങാന്‍ ഒരു സുവര്‍ണാവസരം. ഒന്നുകില്‍ ഈ സുവര്‍ണാവസരം ഉപയോഗിച്ച് അടുക്കളയില്‍ സ്ഥിരതാമാസമാക്കുക അല്ലെങ്കില്‍ പൊരുതി ജയിക്കുക. ഇതില്‍ രണ്ടാമത്തേത് തിരഞ്ഞെടുക്കുന്നവര്‍ക്കായാണ് ഈ ലേഖനം. ഒന്നാമത്തെ ഗ്രൂപിനും വായിച്ചിരിക്കാവുന്നതാണ്. നാമോരോരുത്തരും ഒരല്‍പം ശ്രദ്ധിച്ചാല്‍...
ഇന്നത്തേതിനെക്കാള്‍ നല്ലതായി നാളെ ഒരു കേരളം,‘നാളത്തെ കേരളം‘ രൂപീകരിക്കുന്നതിന് കഴിയുമെന്നു വിശ്വസിക്കുന്ന ഒരു കൂട്ടം കേരളീയരുടെ ശ്രമമാണിത്. ഈ സംരഭത്തിന്റെ വിജയം നിങ്ങളുടെയും സാമൂഹ്യ ചുമതലയാണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.നിങ്ങളോ?