ഫയർഫ്ലൈയുടെ സ്വയരക്ഷയെക്കുറിച്ചുള്ള ലേഖനങ്ങളും അതിനോടു തുടക്കം മുതലേ ഉള്ള പ്രതികരണങ്ങളും കണ്ടപ്പോൾ ഒരു ഓർമ്മിക്കലും ഓർമ്മപ്പെടുത്തലും ആവാം എന്നു തോന്നുകയാണ്. ഒരു സിനിമയ്ക്കു പോകുമ്പോൾ തമാശയായാലും കാര്യമായാലും രണ്ടു പെൺകുട്ടികളുണ്ടെങ്കിൽ ‘ഒരു സേഫ്റ്റിപ്പിൻ എനിക്കു കൂടെ എടുത്തോട്ടാ..’ എന്നു പറയുന്നതു ഇന്നല്ല പണ്ടും ഉണ്ടായിരുന്നു. എന്നു വച്ചാൽ ഞരമ്പു രോഗവും സേഫ്റ്റിടൂൾസ്- പ്രതികരണവും പുതിയതല്ല എന്നർത്ഥം. അവർക്കു കൂടെ കൂട്ടുപോകുന്ന പുരുഷന്മാർ, അച്ഛനോ ആങ്ങളമാരോ ഇക്കാര്യങ്ങൾ അറിയാറില്ല. ഇടയ്ക്കു തോണ്ടിയവനെ അവർ കുത്തിയിട്ടും ഉണ്ടാവും അതും കൂടെയുള്ള പുരുഷന്മാർ അറിയില്ല. അറിയിക്കില്ല. അറിഞ്ഞാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ. തങ്ങളുടെ പുരുഷന്മാർക്കുണ്ടാകാവുന്ന മനഃപ്രയാസങ്ങൾ, വഴക്കിനുപോയാലുണ്ടാവുന്ന ആപത്തുകൾ ഇതൊക്കെ അവരെപ്പോഴും ഒഴിവാക്കാൻ ശ്രമിക്കും. തങ്ങളുടെ പുരുഷന്മാരോടുള്ള അവരുടെ കരുതലാണത്. സ്ത്രീകളുടെ ഇത്തരം ഒരുപാടു നിശ്ശബ്ദമായ കരുതലുകൾ കൂടെ ചേർന്നതാണു പുരുഷന്റെ ജന്മം. അത് ഔദാര്യമനോഭാവത്തോടെ അവർ ചെയ്യാറില്ല, പറയാറില്ല. അതുകൊണ്ട് പുരുഷന്മാർ പൊതുവെ അറിയാറില്ല.. അതു പോട്ടെ. അന്ന് സിനിമാതിയറ്റ...
ഇന്നത്തേതിനെക്കാള്‍ നല്ലതായി നാളെ ഒരു കേരളം,‘നാളത്തെ കേരളം‘ രൂപീകരിക്കുന്നതിന് കഴിയുമെന്നു വിശ്വസിക്കുന്ന ഒരു കൂട്ടം കേരളീയരുടെ ശ്രമമാണിത്. ഈ സംരഭത്തിന്റെ വിജയം നിങ്ങളുടെയും സാമൂഹ്യ ചുമതലയാണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.നിങ്ങളോ?