ഒരു പാട് സ്ത്രീകള്‍ വീട്ടിലും പുറത്തുമായി ആക്രമിക്കപ്പെടുന്ന വാര്‍ത്തകള്‍ കേട്ട് കൊണ്ടാണ് കേരളത്തിലെ ഓരോ ദിവസവും കടന്നു പോകുന്നത്. അകാദമിക് പാഠങ്ങളും നൃത്തവും പാട്ടും അല്ലാതെ മറ്റൊന്നും പഠിപ്പിക്കാതെയാണ് പെണ്‍കുട്ടികളെ നമ്മള് വളര്‍ത്തിയെടുക്കുന്നതും. അടങ്ങിയൊതുങ്ങി കഴിഞ്ഞാല്‍ ജീവിതത്തില്‍ പിന്നെഒരു പ്രശ്നവും വരില്ലെന്നും നമ്മള് അവരെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ അപ്രതീക്ഷിതമായി ജീവിതത്തില്‍ ഒരു അപകടാവസ്ഥയെ നേരിടേണ്ടി വരുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ അവര്‍ പകച്ചു പോകും. എളുപ്പം കീഴടങ്ങുകയും ചെയ്യും. ഇത്തരം അവസ്ഥകളില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന ഒരന്വേഷണമാണ് ഇവിടെ നടത്തുന്നത്. അപകടം എന്താണെന്നും ഏതാണെന്നും മനസ്സിലാക്കി 100KM സ്പീഡില്‍ ഓടണോ അതോ ആക്രമിക്കാന്‍ വരുനനവന്റെ കാലിനിടയില്‍ മുട്ടുകാല് കേറ്റി കുര്‍ബാന കൊടുക്കണോ, അത് വേണമെങ്കില്‍ തന്നെ എങ്ങനെ ചെയ്യണം, എന്തൊക്കെ ശ്രെദ്ധിക്കണം, എന്നെല്ലാം ചുരുക്കി പല പോസ്റ്റുകളായി പറയാനാണു ശ്രെമിക്കുന്നത്. ഏതൊരു ഒരു വ്യക്തിക്ക്(ആണായാലും പെണ്ണായാലും) നേരെയുള്ള മറ്റൊരു വ്യക്തിയുടെയോ വ്യക്തികളുടെയോ ആക്രമണം ഒരു ക്രൈം
ഇന്നത്തേതിനെക്കാള്‍ നല്ലതായി നാളെ ഒരു കേരളം,‘നാളത്തെ കേരളം‘ രൂപീകരിക്കുന്നതിന് കഴിയുമെന്നു വിശ്വസിക്കുന്ന ഒരു കൂട്ടം കേരളീയരുടെ ശ്രമമാണിത്. ഈ സംരഭത്തിന്റെ വിജയം നിങ്ങളുടെയും സാമൂഹ്യ ചുമതലയാണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.നിങ്ങളോ?